കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം , അണികളുടെ അമർഷം ശമിപ്പിക്കാനാകാതെ മുസ്‌ലിം ലീഗ് നേതൃത്വം

Advertisement

കോഴിക്കോട്.കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തതോടെ അണികൾക്കിടയിൽ ഉടലെടുത്ത അമർഷം ശമിപ്പിക്കാനാകാതെ മുസ്‌ലിം ലീഗ് നേതൃത്വം. വിഷയം വിവാദമാക്കേണ്ടെന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ നിർദ്ദേശമുണ്ടായിട്ടും സമൂഹമാധ്യമങ്ങളിലടക്കം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സിപിഎമ്മിന് ലീഗ് അടിയറവ് പറയുകയാണെന്ന ആശങ്ക അണികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. ലീഗിലെ മുതിർന്ന നേതാക്കളും ഇക്കാര്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിച്ചതായാണ് സൂചന. യു ഡി എഫിനുള്ളിൽ നിന്നും വിമർശനമുയരുന്നതിനാൽ വിഷയം ലീഗ് നേതൃത്വം ചർച്ചയ്ക്ക് എടുക്കാനാണ് സാധ്യത

Advertisement