പരാതിപ്രളയം,നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ

Advertisement

കണ്ണൂർ. നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മൂന്നാം ദിനത്തിൽ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത്. പയ്യന്നൂരിലാണ് ആദ്യ പരിപാടി. പ്രത്യേക ക്ഷണിതാക്കളുമായുള്ള കൂടിക്കാഴ്ചയായ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

തുടർന്ന് പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. പരാതിപ്രളയം, നവകേരള സദസ്സിന്റെ സ്വീകാര്യതയുടെ തെളിവായാണ് എൽഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ബഹിഷ്കരണത്തിനിടെയും മുസ്ലിം ലീഗിനെ അടുപ്പിക്കാനുള്ള ശ്രമത്തിലൂടെ പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള എൽഡിഎഫ് ശ്രമവും രാഷ്ട്രീയമായി ശ്രദ്ധേയമാണ്. സിപിഎം ശക്തി കേന്ദ്രങ്ങളിലേക്ക് കടന്നതോടെ വൻജനപങ്കാളിത്തമാണ് പരിപാടികളിൽ പ്രതീക്ഷിക്കുന്നത്.

Advertisement