ഭിക്ഷാടനം, നടപടിയുമായി സന്നിധാനത്ത്സാമൂഹ്യനീതി വകുപ്പ്

Advertisement

ശബരിമല.സന്നിധാനത്ത് ശക്തമായ നടപടിയുമായി സാമൂഹ്യനീതി വകുപ്പ് .ഭിക്ഷാടനം നടത്തുന്ന 17 പേരെ കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് തമിഴ്നാട് സ്വദേശികളായ 17 പേരെ കണ്ടെത്തിയത്. വൃദ്ധരായ ഇവരെ പമ്പിലേക്കും സന്നിധാനത്തേക്കും എത്തിക്കുന്നത് ഭിക്ഷാടന മാഫിയ എന്ന് സംശയം. അന്വേഷണം നടത്താൻ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ പമ്പ പോലീസിന് നിർദ്ദേശം നൽകി

Advertisement