ലീഗിന് നാവുകൊതിക്കുന്നു,നവ കേരളസദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ്

Advertisement

കാസര്‍ഗോഡ്. അധികാരത്തിന്‍റെ മധുരമില്ലാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഒരു വിഭാഗം തിരിച്ചറിയുന്നതായി സൂചന നല്‍കി സർക്കാരിന്റെ നവ കേരളസദസ്സിൽ പങ്കെടുത്ത് മുസ്ലിം ലീഗ് നേതാവ്.
സംസ്ഥാന കൗൺസിൽ അംഗം എൻഎ അബൂബക്കർ ആണ് പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം പങ്കെടുത്തത്.അബൂബക്കറിന്റെ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ്.
അബൂബക്കർ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. ലീഗിനെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം ഫലിക്കുന്നുണ്ടെന്ന സൂചനയാണ് ഇതുകാണിക്കുന്നത്.

നവകേരള സദസ്സിനെതിരെ മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ളവരുടെ പ്രതിപക്ഷ വിമർശനം തുടരുന്നതിനിടെയാണ് എൻഎ അബൂബക്കർ മുഖ്യമന്ത്രിക്ക് ഒപ്പം നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിനെത്തിയത്.നാട്ടിലെ ജനങ്ങളുടെ പ്രശ്നം പറയാൻ വന്നതാണന്ന് എൻഎ അബൂബക്കർ പറഞ്ഞു

ഇത്തരം വിഷയങ്ങളിൽ ഇനിയും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എൻഎ അബൂബക്കർ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിശദീകരണം.അബൂബക്കറിന്റെ നടപടി ശരിയയില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.നടപടി ആവശ്യമെങ്കിൽ സംസ്ഥാന കമ്മിറ്റിയോട് ശിപാർശ ചെയ്യുമെന്ന് ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി വ്യക്തമാക്കി.

കേരള ബാങ്ക് ഭരണ സമിതിക്ക് പിന്നാലെ നവകേരള സദസിൽ സംസ്ഥാന കൗൺസിലിൽ അംഗം പങ്കെടുത്തതോടെ മുന്നണിയിൽ അമർഷം പുകയുന്നുണ്ട്.
രാഷ്ട്രീയപരമായി നേട്ടം ഉണ്ടാക്കാനായി എന്ന വിലയിരുത്തലിൽ ആണ് സിപിഎം.

Advertisement