ശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്: നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

Advertisement

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

തിങ്കൾ (09–10–23): മലപ്പുറം, കോഴിക്കോട്, വയനാട്

ചൊവ്വ (10–10–23): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ബുധൻ (11–10–23): എറണാകുളം, ഇടുക്കി

വ്യാഴം (12–10–23): എറണാകുളം, പാലക്കാട്, മലപ്പുറം

Advertisement