കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മര്‍ ബംപര്‍ ഫലപ്രഖ്യാപനത്തില്‍ പാലക്കാട് ജില്ലയ്ക്ക് വീണ്ടും നേട്ടം. ഒന്നാം സമ്മാനമായ 10 കോടി രൂപയും രണ്ടാം സമ്മാനമായ ഒരു കോടി രൂപയും പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റുകള്‍ക്കാണ് ലഭിച്ചത്. ജില്ലയില്‍ ലോട്ടറി ഭാഗ്യം തുടര്‍ച്ചയായി എത്തുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാര്‍.
Also Read:
SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. പാലക്കാട്ടെ ലോട്ടറി ഏജന്റായ എസ്. മധുസൂദനന്‍ വിറ്റ ടിക്കറ്റാണിത്. മധുസൂദനന്‍ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനുപുറമെ, രണ്ടാം സമ്മാനമായ ഒരു കോടി രൂപ SE 660573 എന്ന നമ്പറിലുള്ള ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റും പാലക്കാട് ജില്ലയില്‍ തന്നെയാണ് വിറ്റഴിച്ചിട്ടുള്ളത്.































