ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ച് പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി.
കഴിഞ്ഞ ഒരാഴ്ചകാലമായി പടിഞ്ഞാറെകല്ലട പഞ്ചായത്ത് നേരിടുന്ന രുക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണസമിതി താലൂക്ക് സഭ ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് അജണ്ടകൾ എടുക്കാതെ ബ്ലോക്ക് പ്രസിഡന്റ് സുന്ദരേശന്റെഅധ്യക്ഷതയിൽ ചേർന്ന താലൂക്ക് സഭ പിരിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് ഡോ സി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഉപരോധസമരം ഉച്ചക്ക് ഒരു മണിവരെ നീണ്ടു. രണ്ട് മണിയോടെ വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി മുഴുവൻ സ്ഥലങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടികൾ എടുക്കാം എന്ന് തഹസീൽദാർ നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വൈസ് പ്രഡിഡന്റ് എൽ. സുധ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, സിന്ധു കോയിപ്പുറം, എൻ ഓമനക്കുട്ടൻപിള്ള, സുനിതദാസ് എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.
കുന്നത്തൂർ താലൂക്ക് സഭ ഉപരോധിച്ച് പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് അപകടത്തിൽ സ്ത്രീ മരിച്ചു
പാലക്കാട് കല്ലടിക്കോട് ഇരുചക്രവാഹനവും കാറും ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. കളപ്പാറ സ്വദേശിനി ലിസി തോമസാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പാലക്കാട് കല്ലടിക്കോട് ചുങ്കത്ത് അപകടം നടന്നത്. ദേശീയപാതയിലേക്ക് കയറുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാറിടിച്ച് ഇരുചക്രവാഹനം മറിഞ്ഞു. ദേശീയപാതയിലേക്ക് തെറിച്ചുവീണ ലിസിയുടെ ശരീരത്തിൽ എതിർദിശയിൽ വന്ന പിക്കപ്പ് വാൻ കയറിയിറങ്ങി ഗുരുതര പരിക്കേറ്റു. ലിസി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും അപകടത്തിൽ പരിക്കേറ്റു. കാർ നിയന്ത്രണംവിട്ട് റോഡിന് വശത്തെ കുഴിയിലേക്ക് വീണു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കുണ്ട്.
നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട . മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.21 കാരിയായ കുഞ്ഞിന്‍റെ അമ്മ ചെങ്ങന്നൂർ ഉഷ ആശുപത്രിയിൽ ചികിത്സയിൽ… ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് അടുത്ത വീട്ടിലെ പറമ്പിൽ.. പ്രസവ വിവരം പുറത്തായത് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ..
ഇന്ന് രാവിലെയാണ് ചെങ്ങന്നൂരിലെ ഉഷ ആശുപത്രിയിൽ 21 ചികിത്സ തേടിയത്.. രക്തസ്രാവം എന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു..
പിന്നാലെ ഇലവുംതിട്ട പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ വീടിനു സമീപത്തെ പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.. 21 കാരി ഗർഭിണിയായ വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്.
രണ്ടുദിവസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് പറമ്പിൽ നിന്ന് ലഭിച്ചത്. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു..
ബി എ ബിരുദധാരിയായ പെൺകുട്ടിയും ഏറെനാളായി വീട്ടിലാണ്… എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്..
ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി.. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം പറയാനാകൂ എന്നാണ് പോലീസ് വിശദീകരണം..
ഭർത്താവ് കടം വാങ്ങിയ 80,000 രൂപ തിരിച്ചടച്ചില്ല; യുവതിയെ പലിശക്കാരൻ മരത്തിൽ കെട്ടിയിട്ടു, ചീത്തവിളിയും മർദ്ദനവും
യുവതിയെ തടഞ്ഞ് വെച്ച പലിശക്കാരൻ, ഇവരെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
അമരാവതി : ഭർത്താവ് കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതിയോട് കൊടും ക്രൂരത. പലിശക്കാരൻ യുവതിയെ മർജ്ജിച്ചു, മരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെ മുന്നിലിട്ട് അസഭ്യം പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സിരിശ എന്ന യുവതിയാണ് മണിക്കുന്നപ്പ എന്ന പലിശക്കാരന്‍റെ ക്രൂരതക്കിരയായത്. സിരിശയുടെ ഭർത്താവ് തിമ്മരയപ്പ പണമിടപാടുകാരനിൽ നിന്ന് മൂന്ന് വർഷം മുൻപ് 80,000 രൂപ കടം വാങ്ങിയിരുന്നു.
കൂലിവേല ചെയ്തിരുന്ന കുടുംബത്തിന് പണം തിരിച്ചടക്കാനായിരുന്നില്ല. ഒടുവിൽ ദമ്പതികൾ ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രമത്തിലേക്ക് താമസം മാറി. എങ്ങനെയും പണം ഉണ്ടാക്കി തിരികെ കൊടുക്കാമെന്നാണ് ഇവർ കരുതിയത്. കുടുംബം നോക്കാനായി സിരിശയും ജോലിക്ക് പോയിരുന്നു. ഇതിനിടെ ഗ്രാമത്തിലെ സ്കൂളിൽ നിന്നും മകന്‍റെ പരീക്ഷ റിസൽട്ടും സർട്ടിഫിക്കറ്റുകളും സിരിശ വീണ്ടും ഗ്രാമത്തിലെത്തിയപ്പോഴാണ് പലിശക്കാരൻ പിടികൂടിയത്.
യുവതിയെ തടഞ്ഞ് വച്ച പലിശക്കാരൻ, ഇവരെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വാങ്ങിയ പണം പലിശയടക്കം തിരികെ നൽകണമെന്നും ഇല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി. ആരും യുവതിയെ സഹായിക്കാനെത്തിയില്ല. ചിലർ സംഭവത്തിന്‍റെ വീഡിയോ മൊബൈലിൽ പകർത്തിയപ്പോൾ അവരേയയും മണിക്കണ്ടപ്പ ആക്രമിക്കാനെത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് സിരിശയെ മോചിപ്പിച്ചത്. പലിശക്കാരൻ മണിക്കണ്ടപ്പയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു, സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. പ്രതിക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി.
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ, മൃതദേഹം പറമ്പിൽ; 21കാരി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം
ഭർത്താവ് വാങ്ങിയ പണം തിരികെ നൽകാത്തതിന്
ആന്ധ്രയിൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു
കുപ്പം. ഭർത്താവ് വാങ്ങിയ പണം തിരികെ നൽകാത്തതിന്
ആന്ധ്രയിൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പത്ത് ആണ് സംഭവം. യുവതിയെ മർദിച്ച സ്ത്രീയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപ് വാങ്ങിയ എൺപതിനായിരം രൂപയുടെ പേരിലാണ് കുപ്പം സ്വദേശി സിരിശയെ മരത്തിൽ കെട്ടിയിത്ത് തല്ലിയത്. സിരിശയും ഭർത്താവ് തിമ്മാരായപ്പയും നേരത്തേ കുപ്പത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് അയൽവാസിയായ മുനികണ്ഠപ്പയുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ ഇരുവരും ബംഗലൂരുവിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം മക്കളുടെ സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ സിരിശ കുപ്പത്ത് എത്തി.സിരിശ എത്തിയത് അറിഞ്ഞ മുനികണ്ഠപ്പയും ഭാര്യ വെങ്കടേഷമ്മയും യുവതിയെ തടഞ്ഞുനിർത്തി പണം ചോദിച്ചു. പണം തിരികെ നൽകാതെ വിടില്ലെന്ന് കാട്ടി ആദ്യം തടഞ്ഞു വച്ചു. പിന്നീട് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. മക്കളുടെ മുന്നിൽവച്ചായിരുന്നു ക്രൂര മർദനം
വിവരമറിഞ്ഞെത്തിയ പൊലീസ് അഞ്ച് പേർക്കെതിരെ കേസെടുത്തു. പിന്നാലെ ഇവരെ അറസ്റ്റും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളി. വൈറലായതോടെ മുഖ്യമന്ത്രിയും ഇടപെട്ടു. കുറ്റക്കാർക്ക് എതിരെ കർശന നടപടിയുണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ഉറപ്പ്
പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’; കർഷകൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ഹർത്താൽ. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.
ഇന്നലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അഹമ്മദാബാദ്-ലണ്ടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍; റദ്ദാക്കിയത് അപകടത്തില്‍ തകര്‍ന്ന വിമാനത്തിന് പകരമുള്ള വിമാനം
അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന അക159 വിമാനമാണ് പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 3 മണിക്ക് വിമാനം പുറപ്പെടേണ്ടതായിരുന്നു. അപകടത്തില്‍പെട്ട വിമാനം എഐ 171 എന്ന കോഡിലാണ് സര്‍വീസ് നടത്തിയിരുന്നത്. അപകടത്തിന് ശേഷം ഈ കോഡ് മാറ്റി എ ഐ 159 എന്ന പുതിയ കോഡ് നല്‍കുകയായിരുന്നു.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന എഐ 171 ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് മിനുട്ടുകള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാള്‍ ഒഴികെ എല്ലാവരും അപകടത്തില്‍ മരിച്ചിരുന്നു.
അടിമുടി മാറുന്നു! സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നിർദേങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നിർദേശം നൽകി.
ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ലിസ്റ്റ്:
· ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ
· രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ
· മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ
· നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
· അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ
· ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
· ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ
· എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ
· ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
· പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ
· പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കറി
· പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ
· പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
· പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
· പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
· പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
· പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
· പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
· പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ
· ഇരുപത് ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടില്‍ വീണ് മരിച്ചു
കോഴിക്കോട്/അന്നശ്ശേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടില്‍ വീണ് മരിച്ചു. പുനത്തില്‍ താഴത്തിന് സമീപം കുളങ്ങര താഴം നിഖില്‍ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകള്‍ നക്ഷത്ര ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
അച്ഛമ്മയും അമ്മയും വീടിനകത്തേക്ക് പോയ സമയത്താണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തോട്ടില്‍ വീണത്. വീട്ടുപറമ്പിനോട് ചേര്‍ന്ന് പറപ്പാറ മുതല്‍ അന്നശേരി പാലം വരെ വെള്ളം ഒഴുകുന്നതിന് വേണ്ടി നിര്‍മീച്ച ചെറിയ കനാലിലേക്കാണ് കുട്ടി വീണത്. ഒഴുക്കില്‍പെട്ട് കനാലിന് സ്ലാബിട്ട ഭാഗത്ത് കുട്ടി കുടുങ്ങി പോവുകയായിരുന്നു എന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നി രക്ഷാസേന വിഭാഗവും സ്ഥലത്തെത്തി. സ്‌ളാബിട്ട ഭാഗത്തിനിടയില്‍ മാലിന്യങ്ങള്‍ കൂടി കിടന്നത് അഗ്‌നിരക്ഷാസേ സേന നീക്കിയപ്പോഴാണ് വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ ഓടയില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.






































