Home Blog Page 953

പന്നിക്കെണിയിൽ മരണം: ‘താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ’; കർഷകൻ്റെ കുടുംബത്തിന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. പന്നിക്കെണിയിൽ അകപ്പെട്ട് മരിച്ച കർഷകൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടാണ് ഹർത്താൽ. താമരക്കുളം സ്വദേശി ശിവൻകുട്ടി പിള്ളയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശക്തമായ സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.

ഇന്നലെയാണ് ശിവൻകുട്ടി പിള്ളയുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തൻ്റെ കൃഷിയിടത്തിലേക്ക് മറ്റൊരാളുടെ സ്ഥലത്തുകൂടി പോയപ്പോഴാണ് പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ ഇദ്ദേഹം അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അഹമ്മദാബാദ്-ലണ്ടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍; റദ്ദാക്കിയത് അപകടത്തില്‍ തകര്‍ന്ന വിമാനത്തിന് പകരമുള്ള വിമാനം

അഹമ്മദാബാദ് വിമാനദുരന്തത്തിന് ശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന അക159 വിമാനമാണ് പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 3 മണിക്ക് വിമാനം പുറപ്പെടേണ്ടതായിരുന്നു. അപകടത്തില്‍പെട്ട വിമാനം എഐ 171 എന്ന കോഡിലാണ് സര്‍വീസ് നടത്തിയിരുന്നത്. അപകടത്തിന് ശേഷം ഈ കോഡ് മാറ്റി എ ഐ 159 എന്ന പുതിയ കോഡ് നല്‍കുകയായിരുന്നു.
ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന എഐ 171 ബോയിംഗ് ഡ്രീംലൈനര്‍ വിമാനമാണ് മിനുട്ടുകള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാള്‍ ഒഴികെ എല്ലാവരും അപകടത്തില്‍ മരിച്ചിരുന്നു.

അടിമുടി മാറുന്നു! സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള മെനു നി‍ർദേങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കണം. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നി‍ർദേശം നൽകി.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ സംബന്ധിച്ചുണ്ടാക്കിയ ലിസ്റ്റ്:

· ഒന്നാം ദിവസം : ചോറ്, കാബേജ് തോരൻ, സാമ്പാർ

· രണ്ടാം ദിവസം : ചോറ്, പരിപ്പ് കറി, ചീരത്തോരൻ

· മൂന്നാം ദിവസം : ചോറ്, കടല മസാല, കോവയ്ക്ക തോരൻ

· നാലാം ദിവസം : ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ

· അഞ്ചാം ദിവസം : ചോറ്, സോയ കറി, കാരറ്റ് തോരൻ

· ആറാം ദിവസം : ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ

· ഏഴാം ദിവസം : ചോറ്, തീയൽ, ചെറുപയർ തോരൻ

· എട്ടാം ദിവസം : ചോറ്, എരിശ്ശേരി, മുതിര തോരൻ

· ഒമ്പതാം ദിവസം : ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ

· പത്താം ദിവസം : ചോറ്, സാമ്പാർ, മുട്ട അവിയൽ

· പതിനൊന്നാം ദിവസം : ചോറ്, പൈനാപ്പിൾ പുളിശ്ശേരി, കൂട്ടുക്കറി

· പന്ത്രണ്ടാം ദിവസം : ചോറ്, പനീർ കറി, ബീൻസ് തോരൻ

· പതിമൂന്നാം ദിവസം : ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ

· പതിനാലാം ദിവസം : ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ

· പതിനഞ്ചാം ദിവസം : ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

· പതിനാറം ദിവസം : ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ

· പതിനേഴാം ദിവസം : ചോറ് /എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി

· പതിനെട്ടാം ദിവസം : ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

· പത്തൊമ്പതാം ദിവസം : ചോറ്, പരിപ്പ് കുറുമ, അവിയൽ

· ഇരുപത് ദിവസം : ചോറ് / ലെമൺ റൈസ്, കടല മസാല

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടില്‍ വീണ് മരിച്ചു

കോഴിക്കോട്/അന്നശ്ശേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടില്‍ വീണ് മരിച്ചു. പുനത്തില്‍ താഴത്തിന് സമീപം കുളങ്ങര താഴം നിഖില്‍ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകള്‍ നക്ഷത്ര ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
അച്ഛമ്മയും അമ്മയും വീടിനകത്തേക്ക് പോയ സമയത്താണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തോട്ടില്‍ വീണത്. വീട്ടുപറമ്പിനോട് ചേര്‍ന്ന് പറപ്പാറ മുതല്‍ അന്നശേരി പാലം വരെ വെള്ളം ഒഴുകുന്നതിന് വേണ്ടി നിര്‍മീച്ച ചെറിയ കനാലിലേക്കാണ് കുട്ടി വീണത്. ഒഴുക്കില്‍പെട്ട് കനാലിന് സ്ലാബിട്ട ഭാഗത്ത് കുട്ടി കുടുങ്ങി പോവുകയായിരുന്നു എന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. അഗ്‌നി രക്ഷാസേന വിഭാഗവും സ്ഥലത്തെത്തി. സ്‌ളാബിട്ട ഭാഗത്തിനിടയില്‍ മാലിന്യങ്ങള്‍ കൂടി കിടന്നത് അഗ്‌നിരക്ഷാസേ സേന നീക്കിയപ്പോഴാണ് വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ ഓടയില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; യുവതിയും യുവാവും എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്.
5 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

സൗജന്യ ചികിത്സയുടെ ഒരു പുതിയ വാതിൽ …

കേന്ദ്രസർക്കാർ നടപ്പിലാക്കിയ “പ്രധാനമന്ത്രി ജനാരോഗ്യ യോജന (PM-JAY)”,

ന്യൂഡൽഹി: സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കിയ “പ്രധാനമന്ത്രി ജനാരോഗ്യ യോജന (PM-JAY)”, ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി മാറിയിരിക്കുകയാണ്. വർഷത്തിൽ ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നു.

👥 ആര്ക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക?

അതായത് BPL പട്ടികയിലുള്ളവർ,  (SECC 2011) അടിസ്ഥാനമാക്കിയുള്ള ലാഭാർത്ഥികൾക്ക് ഈ പദ്ധതി ലഭ്യമാണ്.

വയസ്സിനുള്ള പരിധിയില്ല – കുട്ടികളുമുതൽ മുതിർന്നവരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താം.


📝 എങ്ങനെ അപേക്ഷിക്കാം?

1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://pmjay.gov.in


2. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ലാഭാർത്ഥിത്വം പരിശോധിക്കാം.


3. അയുഷ്മാൻ കാർഡ് ലഭിക്കാൻ ആസന്നത ആശുപത്രിയിലോ, ഹെൽത്ത് കിയോസ്കിലോ (CSC) സമീപിക്കാം.


4. ആധാർ, റേഷൻ കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകൾ നൽകേണ്ടതാണ്.



🏥 ചികിത്സ ലഭിക്കുന്നത് എവിടെയാണ്?

പൊതു ആശുപത്രികൾക്കും അംഗീകരിച്ച സ്വകാര്യ ആശുപത്രികൾക്കും ഈ പദ്ധതിയിലൂടെയുള്ള കാഷ്‌ലെസ് ചികിത്സ ലഭ്യമാണ്.

ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഏതെങ്കിലും രേഖയില്ലാതെ തന്നെ “ആയുഷ്മാൻ കാർഡ്” കൊണ്ട് സൗജന്യ ചികിത്സ ലഭിക്കും.


💰 എത്ര രൂപയുടെ കവർജ് ലഭിക്കും?

ഓരോ അർഹമായ കുടുംബത്തിനും വർഷത്തിൽ ₹5 ലക്ഷം വരെ ഇൻഷുറൻസ് കവർ ലഭിക്കും.

ആശുപത്രിയിലായുള്ള പ്രവേശന ചെലവുകൾ, ശസ്ത്രക്രിയ, മരുന്ന്, പരിശോധന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.





📞 കൂടുതൽ വിവരങ്ങൾക്ക്:

ഹെൽപ്പ്‌ലൈൻ നമ്പർ: 14555 / 1800-111-565

ആസന്നത CSC കേന്ദ്രം സന്ദർശിക്കുക





ജനാരോഗ്യ യോജന സാധാരണക്കാരന്റെ ആരോഗ്യദൗർബല്യങ്ങൾ മറികടക്കാൻ കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുള്ള ഒരു വിപ്ലവപരമായ പദ്ധതി തന്നെ. ലക്ഷക്കണക്കിന് ആളുകൾ ഇതിനാൽ നേരിട്ട് ഗുണം ലഭിച്ചുകൊണ്ടിരിക്കുന്നു.

കേരളത്തിലെ പ്രത്യേകതകൾ

കേന്ദ്രത്തിന്റെ ₹5 ലക്ഷം കവർജിനു പുറമേ സംസ്ഥാന സർക്കാരും ചില വിഭാഗങ്ങൾക്ക് അധിക സഹായം നൽകുന്നു.


2. വൈദ്യസഹായം സർക്കാർ-സ്വകാര്യ ആശുപത്രികളിൽ

അംഗീകരിച്ച സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഈ പദ്ധതിയിലൂൂടെയുളള കാഷ്‌ലെസ് ചികിത്സ ലഭ്യമാണ്.

കേരളത്തിൽ 100-ലധികം PM-JAY അംഗീകൃത ആശുപത്രികൾ നിലവിലുണ്ട് (ജില്ലകളിൽ അടിസ്ഥാനമാക്കിയുള്ള).


3. ലാഭാർത്ഥികളുടെ ഉൾപ്പെടുത്തി വിലയിരുത്തൽ

SECC-2011 പട്ടികയിലും കേരള ആരോഗ്യ ഇൻഷുറൻസ് സൊസൈറ്റിയുടെ (SHA) ഡയറക്ടറിയിലുമുള്ള പട്ടികകളിലാണ് ആധാരമാകുന്നത്.

കുറച്ച് പട്ടിക വ്യത്യാസങ്ങളുള്ളതിനാൽ, കേരളത്തിലെ ചില BPL之外യുള്ളവർക്കും (വിശിഷ്ട വിഭാഗങ്ങൾ) പദ്ധതി ലഭിക്കുന്നുണ്ട്.


4. Smart Health Card – “Karunya Arogya Suraksha Padhathi (KASP)”

ഈ പദ്ധതിയിലേക്കുള്ള ആളുകൾക്ക് “KASP” ഹെൽത്ത് കാർഡ് നൽകുന്നു – ഇത് PM-JAY കാർഡിനോടൊപ്പം ഉപയോഗിക്കാം.

പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ആശുപത്രിയിൽ കയറുമ്പോൾ ഈ കാർഡ് കൃത്യമായ രേഖയായി മതിയാകും.





📌 സഹായം എവിടെ ലഭിക്കും?

ജില്ലാ ആശുപത്രികൾ

താലൂക്ക് ആശുപത്രികൾ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗീകൃത സ്വകാര്യ ആശുപത്രികൾ

ആസന്നത Arogya Kiosk / Akshaya കേന്ദ്രങ്ങൾ





📞 സഹായത്തിന്:

Kerala SHA Toll-Free Helpline: 1800-425-1857

Website: https://sha.kerala.gov.in

PM-JAY Website: https://pmjay.gov.in

കോളേജ് വിദ്യാർത്ഥിനിയെ പത്ത് പേർ ചേർന്ന് ബലാത്സംഗചെയ്തു

ഭുവനേശ്വര്‍.ഒഡിഷയിൽ കോളേജ് വിദ്യാർത്ഥിനിയെ പത്ത് പേർ ചേർന്ന് ബലാത്സംഗചെയ്തു. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ഞായറാഴ്ച രാത്രി 9.3ഓടെയാണ് സംഭവം . ഗോപാൽപൂർ ബീച്ചിൽ പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. ബീച്ചിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുമ്പോഴാണ് പത്തംഗ സംഘം എത്തിയത്. ഇരുവരുടെയും ഫോട്ടോ പകർത്തിയ സംഘം ആൺസുഹൃത്തിനെ കെട്ടിയിട്ടു. ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു അപകടത്തിൽവീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌. കല്ലടിക്കോട് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു അപകടത്തിൽ
വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ബൈക്കിൽ ഉണ്ടായിരുന്ന കളപ്പാറ ലിസി എന്ന 50കാരിയാണ് മരിച്ചത്
കാർ ലിസിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഇന്ന് രാവിലെ 7.50 ഓടെയായിരുന്നു അപകടം നടന്നത്. ലിസിയും മകൻ ടോണിയും സഞ്ചരിച്ച ബൈക്ക് ഒരേ ദിശയിൽ വന്ന കാറുമായി ഇടിയ്ക്കുകയായിരുന്നു. തെറിച്ച് വീണ ലിസിയുടെ ശരീരത്തിലൂടെ കാറിൻ്റെ ചക്രങ്ങൾ കയറിയിറങ്ങി.

ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും മുൻപ് മരണം സംഭവിച്ചിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണിക്ക് പരുക്കേറ്റു.

നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോയിലും ഇടിച്ചു.

തൊഴുത്തിൽ 5 പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂർ. എടക്കോം കണാരംവയലിൽ തൊഴുത്തിൽ 5 പശുക്കൾ ഷോക്കേറ്റ് ചത്തു.ചെറുവക്കോടൻ ശ്യാമളയുടെ പശുക്കളാണ് രാത്രി ഷോക്കേറ്റ് ചത്തത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം. ശ്യാമളയുടെ ഏക ഉപജീവന മാർഗമാണ് ഇല്ലാതായത്

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു

ചിതറ. ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.
കൊട്ടാരക്കര സദാനന്ദപുരം സ്വദേശി 35 വയസുള്ള രാജീവ്‌ ആണ് മരിച്ചത്. വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്ന പരാതിയുമായി തൊഴിലാളികൾ.

ഓയിൽ പാം ചിതറ ബി ഡിവിഷനിൽ മൂന്നാം ഫീൽഡിലെ തൊഴിലാളിയായിരുന്നു രാജീവ്. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെയാണ് നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാൻ കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ശ്രമിച്ചെങ്കിലും ബി ഡിവിഷനിലേക്കുള്ള ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ഓയിൽ പാമ്പ് വാഹനം വിട്ടു നൽകാതിരുന്നതോടെ ആശുപത്രിയിൽ എത്തിക്കാൻ അരമണിക്കൂറോളം വൈകുകയും ചെയ്തു

ഒടുവിൽ തൊഴിലാളികൾ ചേർന്ന് ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് രാജീവിനെ പുറത്തെത്തിച്ചത്. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാനും ശ്രമിച്ചു. ഇതിനിടെ ഓയിൽ പാമിലെ വാഹനമെത്തി. കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സമയോചിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രാജീവിന്റെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു എന്ന് തൊഴിലാളികൾ

എന്നാൽ വാഹനം എത്തിക്കാൻ വൈകിയില്ലെന്നാണ് ഓയിൽ ഫാം അധികൃതരുടെ വിശദീകരണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. സംസ്കാരം ഇന്ന് നടക്കും. അഞ്ചുമാസം മുമ്പാണ് രാജീവ് ഓയിൽ പാമിൽ വർക്കറായി ജോലിയിൽ പ്രവേശിച്ചത്.