Home Blog Page 945

പൂർണ്ണ ശേഷിയും കടന്ന് നാലുപാടും കവിഞ്ഞൊഴുകി പവായി തടാകം; നഗരത്തിൽ കനത്ത മഴ തുടരുന്നു, മുംബൈയിൽ ഗതാഗത തടസവും

മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ പവായി തടാകം കവിഞ്ഞൊഴുകി. തടാകം അതിന്റെ പൂർണ്ണ ശേഷിയിൽ എത്തി. വെള്ളം പുറത്തേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈയിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ പവായി തടാകം നിറഞ്ഞു കവിഞ്ഞത്. ‘പൂർണ്ണ ശേഷിയിൽ എത്തി’ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്.

ഈ ആഴ്ച ആദ്യം മുതൽ മുംബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തിൽ ഇത് ഗതാഗതക്കുരുക്കിനും കാരണമായി. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രധാന കൃത്രിമ ജലസംഭരണികളിലൊന്നായ പവായി തടാകം ബുധനാഴ്ച പുലർച്ചെ മുതലാണ് കവിഞ്ഞൊഴുകാൻ തുടങ്ങിയത്.

545 കോടി ലിറ്റർ (5.45 ബില്യൺ ലിറ്റർ) സംഭരണ ശേഷിയുള്ള ഈ തടാകത്തിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നില്ല. ഇത് പ്രധാനമായും വ്യാവസായിക ആവശ്യങ്ങൾക്കും ആരെ മിൽക്ക് കോളനിയിലെ മറ്റ് ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വൃഷ്ടിപ്രദേശത്ത് ലഭിച്ച കനത്ത മഴയെ തുടർന്നാണ് തടാകം പൂർണ്ണ ശേഷിയിലെത്തി കവിഞ്ഞൊഴുകുന്നതെന്നും നിലവിൽ ജലനിരപ്പ് 195.10 അടിയാണെന്നും തങ്ങളുടെ ഔദ്യോഗിക ‘എക്സിൽ ഒരു വീഡിയോ പങ്കുവെച്ച് കോര്‍പ്പറേഷൻ അറിയിച്ചു.

തുടർച്ചയായ പേമാരി നഗരത്തിലെ ഗതാഗത ശൃംഖലയെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച സെൻട്രൽ, വെസ്റ്റേൺ റെയിൽവേ ലൈനുകളിലെ സബർബൻ ട്രെയിൻ സർവീസുകൾക്ക് കാലതാമസം നേരിട്ടു. രാവിലെ തിരക്കേറിയ സമയങ്ങളിൽ 20 മുതൽ 30 മിനിറ്റ് വരെ ട്രെയിനുകൾ വൈകിയതായി യാത്രക്കാർ റിപ്പോർട്ട് ചെയ്തു.

ഭീകരത മനുഷ്യരാശിയുടെ ശത്രു,പിന്തുണക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും ,മോദി

ആല്‍ബര്‍ട.G7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത മനുഷ്യരാശിയുടെ ശത്രുവാണ്.ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഇത് എതിരാണിത്. ഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുകയാണെങ്കിൽ, അതിന് അവർ വലിയ വില നൽകേണ്ടിവരും.

റോഡിൽ മലിനജലം കെട്ടികിടക്കുന്നു; യാത്ര ദുഷ്ക്കരം, പരാതി നൽകി കേരള കോൺഗ്രസ്

കുന്നത്തൂർ: നെടിയവിള ക്ഷേത്രജംഗ്ഷനിൽ നിന്നും പടിഞ്ഞാറെ ജംഗ്ഷനിലേക്ക് പോകുന്ന പഞ്ചായത്ത്‌ റോഡ് മഴക്കാലമായാൽ മലിനജലം നിറഞ്ഞ് യാത്ര ദുഷ്കരമാകുന്നു. നെടിയവിള അംബികോദയം ഹയർ സെക്കന്ററി സ്കൂൾ,ഗവണ്മെന്റ് എൽ പി എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കുന്നത്തൂർ മൃഗാ ശുപത്രി, തുരുത്തിക്കര, നെടിയവിള പടിഞ്ഞാറെ ജംഗ്ഷൻ തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നവർക്കും പ്രയാസമുണ്ടാക്കുന്ന പ്രശ്നത്തിന് അടിയന്തിരപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് തോട്ടംജയൻ, മണ്ഡലം പ്രസിഡന്റ്‌ കുന്നത്തൂർ അശ്വനികുമാർ, നിയോജക മണ്ഡലം കമ്മിറ്റി അംഗം ഡി. മുരളീധരൻ എന്നിവർ കുന്നത്തൂർ പഞ്ചായത്ത്‌ സെക്രട്ടറിക്ക് പരാതി നൽകി.

എംവി ഗോവിന്ദൻ പറഞ്ഞത് അർദ്ധസത്യം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു: സന്ദീപ് വാര്യർ

മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർദ്ധസത്യമാണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു. തൃശ്ശൂർ തെരഞ്ഞെടുപ്പിൽ അടക്കം ആർഎസ്എസ്- സിപിഎം ബന്ധം പൊതുസമൂഹത്തിന് മനസ്സിലായതാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

എംവി ഗോവിന്ദന് എം സ്വരാജിനോട് എന്തോ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു. പാലക്കാട് നിശബ്ദ പ്രചാരണത്തിന്റെ ദിവസം എന്റെ ആർഎസ്എസ് ബന്ധം പറഞ്ഞ പരസ്യം കൊടുത്ത ആൾക്കാരാണ് സിപിഎം. സിപിഎമ്മും ആർഎസ്എസും തമ്മിൽ പൊക്കിൾ കൊടി ബന്ധമാണ്. രണ്ടുപേരുടെയും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

അതിനിടെ, ആർഎസ്എസ് ധാരണ സംബന്ധിച്ച എംവി ഗോവിന്ദൻറെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം; 184 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, 158 മൃതദേഹങ്ങൾ വിട്ടുനൽകി, മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ ഫലം ലഭ്യമായിട്ടില്ല

അഹമ്മദാബാദ്: വിമാനദുരന്തത്തിൽ മരിച്ചവരുടെ 184 മൃതദേഹങ്ങൾ ഇതുവരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല.

അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജൻസികളുടെ പരിശോധന തുടരുകയാണ്. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി.

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 270 ഓളെ പേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണസംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അതിനിടെ, വിമാന അപകടമുണ്ടായ സ്ഥലത്തുനിന്ന് ഇന്നലെയും രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തി. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, എയർഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാൻഫ്രാൻസിസ്കോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിമാനവും തകരാറിനെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം മൂന്ന് വിമാനങ്ങൾ തകരാറിനെ തുടർന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു.

സാൻഫ്രാൻസിസ്കോയിൽനിന്നും കൊൽക്കത്ത വഴി ചെന്നൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ ഇറങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തിൽനിന്നും ഇറക്കി. ബുദ്ധിമുട്ടിലായ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഹോങ്കോങ് – ഡൽഹി, ഡൽഹി – റാഞ്ചി, ചെന്നൈ – ലണ്ടൻ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്രാമധ്യേ അടിയന്തരമായി ഇറക്കിയത്.

ഇറങ്ങേണ്ട വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരികെ പറന്നു

ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് അഗ്നിപർവത സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ പറന്നത്. വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തുവെന്നും തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു.

യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർ‍പ്പെടുത്തും. ടിക്കറ്റ് റദ്ദാക്കാൻ തീരുമാനിക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുകയോ അല്ലെങ്കിൽ പകരം സംവിധാനം ഒരുക്കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അഗ്നിപർവന സ്ഫോടനത്തെ തുടർന്ന് മറ്റ് പല കമ്പനികളുടെയും ബാലി വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ബാലി അന്താരാഷ്ട്ര വിമാവത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെല്ലാം യാത്ര റദ്ദാക്കിയിരിക്കുകയാണ്. നേരത്തെയും ബാലി വിമാനത്താവളത്തിൽ സമാനമായ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്.

അകന്നു കഴിയുന്ന ഭർത്താവുമായി ഒന്നിക്കാൻ മന്ത്രവാദം; ഫലമില്ലാത്തതിനാൽ കാശ് തിരികെ ചോദിച്ചു, യുവതിയെ കൊലപ്പെടുത്തി മന്ത്രവാദിയും സഹായികളും

ചെന്നൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ. തമിഴ്നാട്‌ തിരുനെൽവേലി സ്വദേശിനിയായ യുവതി കായൽവിഴി (28) ആണ് മരിച്ചത്. യുവതിയുടെ ശരീരഭാഗങ്ങൾ മണിമുത്തൻകുളം കനാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ എട്ടു മാസം മുൻപണ് കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തത്.

അതേസമയം, കൊലപാതകം നടത്തിയത് ഒക്ടോബർ അഞ്ചിനാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഭർത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇയാൾ ലോക്കൽ കേബിൾ ചാനലുകളിൽ പരസ്യം നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നൽകുകയും ചെയ്തു. ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്. യുവതിയെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികൾ സമ്മതിച്ചു.

കൊലപാതകത്തിന് ശേഷം ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന ഏഴു പവന്റെ സ്വർണ മാലയും പ്രതികൾ എടുത്തു. ഒരു സ്ത്രീ അടക്കം മൂന്ന് സഹായികളും അറസ്റ്റിലായിട്ടുണ്ട്. നിരവധി സ്ത്രീകളിൽ നിന്ന് പ്രതികൾ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ഇന്ത്യ ആക്രമണം നിര്‍ത്തിയത് പാകിസ്ഥാൻ അഭ്യര്‍ത്ഥിച്ചതോടെ, ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല; ട്രംപുമായി സംസാരിച്ച്‌ മോദി

ന്യൂ ഡെൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചു. 35 മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു ഫോണ്‍ സംഭാഷണം.

ഓപ്പറേഷൻ സിന്ധൂറിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപുമായി സംസാരിക്കുന്നത്. പാകിസ്ഥാൻ അഭ്യർത്ഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു.

പാകിസ്ഥാന് ചുട്ട മറുപടി നല്‍കിയെന്ന് മോദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു. തീവ്രവാദത്തോട് സന്ധിയില്ല. അവിടെ ട്രേഡ് ഡീല്‍ ചർച്ചയായിട്ടില്ലെന്നും പറഞ്ഞ മോദി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപാമ്പ്

കൊല്ലം.ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപാമ്പ്. പുനലൂർ – കൊല്ലം മെമുവിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്. യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മാസങ്ങൾക്ക് മുമ്പ് പുനലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടി ഏറ്റിരുന്നു. മിക്ക സ്റ്റേഷനുകളിലും പരിസരം കാടുപിടിച്ച നിലയിലാണ്.