Home Blog Page 908

യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ മനോജ് എബ്രഹാം തിരുത്തി, സർക്കുലർ നിയമവിരുദ്ധമെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം : വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ ഇപ്പോഴത്തെ ഡയറക്ടർ മനോജ് എബ്രഹാം തിരുത്തി. നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ എസ്പിമാർ തീർപ്പാക്കണമെന്ന സർക്കുലറാണ് തിരുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽമാത്രം തനിക്കയച്ചാൽ മതിയെന്നായിരുന്നു യോഗേഷ് ഗുപ്തയുടെ നിർദ്ദേശം.

സർക്കുലർ നിയമവിരുദ്ധവും വിജിലൻസ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീർപ്പാക്കേണ്ടത് ഡയറക്ടർ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാർക്ക് നൽകിയ പുതിയ നിർദ്ദേശം. നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരെ രണ്ടു തട്ടായി തിരിക്കുന്നതാണ് സർക്കുലറെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സർക്കുലർ നിയമവിരുദ്ധമെന്ന് അഡി.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നൽകിയിരുന്നു. മറ്റൊരു മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സമാനമായി ഇറക്കിയ ഉത്തരവ് സർക്കാർ നേരത്തെ തിരുത്തിയിരുന്നു.

വാർത്താ നോട്ടം

വാർത്താ നോട്ടം

2025 ജൂൺ 21 ശനി



BREAKING NEWS



👉വാൽപ്പാറയിൽ ആറ് വയസ്സുകാരിയെ പുലി പിടിച്ച ഭാഗത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. തിരച്ചിൽ ഊർജിതം

👉അന്തർ ദേശീയ യോഗദിനത്തിൽ വിശാഖപട്ടണത്ത്  പ്രധാനമന്ത്രി പങ്കെടുത്തു.


👉കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, നടൻ മോഹൻലാലും കൊച്ചിയിൽ യോഗ ദിനാചരണത്തിൽ പങ്കെടുത്തു.


👉സംസ്ഥാനത്തെ പുതിയ ഡിജിപിയെ തെരഞ്ഞെടുക്കാനുള്ള യുപിഎസ് സി  യോഗം 26 ന് ചേരും


👉മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ കുട്ടനാട് താലൂക്കിൽ വിദ്യാലയങ്ങൾക്ക് ഇന്നും അവധി

👉കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളജ് കൾക്ക് അവധിയില്ല. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല


👉 അൻവർ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ.

👉 നിലമ്പൂരിൽ ലീഗ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി.


👉വോട്ട് കണക്കുകളെ ഗൗരവത്തിൽ എടുക്കാറില്ലെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്


👉കണ്ണൂർ കൊട്ടിയൂരിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം


👉മലയാറ്റൂർ തേക്ക് തോട്ടം ഭാഗത്ത് കാട്ടാന ഇറങ്ങി. കൃഷിയും വീടിൻ്റെ മതിലും തകർത്തു.


🌴കേരളീയം🌴


🙏 കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നിലപാട് രാജ് ഭവനെ അറിയിക്കും.



🙏ശശി തരൂര്‍ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോണ്‍ഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.

🙏 സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എം.ജി. രാജമാണിക്യത്തെ ദുരന്തനിവാരണ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായും കെ ഹിമയെ സിവില്‍ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു. ഡോ. വിനയ് ഗോയലിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് അഡീ. ഡയറക്ടറുടെ അധിക ചുമതലയും നല്‍കി.

🙏  കണ്ണൂരിലെ തെരുവുനായ ശല്യത്തിന് പരിഹാരമാകുന്നു. തെരുവ് നായകളെ പാര്‍പ്പിക്കാനായി നഗരത്തില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.



🙏നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ മത്സരിച്ചത് ഗുണം ചെയ്തെന്നും ഇതിലൂടെ പാര്‍ട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.

🙏  ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.

🙏  എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്.


🙏  ഇടുക്കിജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പി. എസ് പദ്ധതി ഉദ്ഘാടനം ചെയ്തു.


🙏  ഇന്ന് മുതല്‍ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക.

🙏  കൊട്ടാരക്കരയിലു
ണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. അടൂര്‍ എആര്‍ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

  🙏കൊല്ലം കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാനുകുട്ടന്‍ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.



🙏 ഇതരസംസ്ഥാന തൊഴിലാളിയുടെ പിന്‍ഭാഗത്ത് കൂടി കംപ്രസ്സര്‍ ഉപയോഗിച്ച് കാറ്റടിച്ചു. ഗുരുതരമായി പരിക്കേറ്റ ഒഡീഷ കണ്ധമല്‍ സ്വദേശി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എറണാകുളം കുറുപ്പംപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റു.

     🇳🇪   ദേശീയം   🇳🇪

🙏  മലക്കപ്പാറ വാല്‍പ്പാറയില്‍ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിലെ തോട്ടംതൊഴിലാളി ഝാര്‍ഖണ്ഡ്  സ്വദേശിയായ മനോജ് കുന്ദയുടെ മകള്‍ റുസിനിയെയാണ് ആക്രമിച്ചത്. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു.


🙏 അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേരുടെ ഡിഎന്‍എ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്.



🙏  ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.

🙏  ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ഇന്ന് വൈകുന്നേരവും ഇന്ത്യയിലെത്തും.



🙏മുംബൈയില്‍ മലയാളി ദമ്പതികള്‍ക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

🙏 അഹമ്മദബാദിലെ വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളുടെ അടിയന്തര സംവിധാനങ്ങളുടെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാതെ സര്‍വീസ് തുടരുന്നത് സംബന്ധിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏വന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



🙏  ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പാസ്പോര്‍ട്ടിന് ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

🙏  അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്നാണ് ട്രംപ് ചോദിച്ചത്. എന്നാല്‍ താന്‍ വിനയാന്വിതനായി ക്ഷണം നിരസിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

🙏  എയര്‍ ഇന്ത്യയുടെ പൂനെയില്‍ നിന്ന് ദില്ലിയിലേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം റദ്ദാക്കി. ദില്ലിയില്‍ നിന്നുള്ള ഇന്‍ബൗണ്ട് യാത്രയില്‍ വിമാനത്തില്‍ പക്ഷിയിടിച്ചു. വിമാനം പൂനെയില്‍ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷമാണ് പക്ഷിയിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ദില്ലിയിലേക്കുള്ള മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലായിരുന്നു ഇത്.

🙏 കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു.

🇦🇽  അന്തർദേശീയം  🇦🇺

🙏  ഇറാനിലെ അധികാര തകര്‍ച്ചയും അസ്ഥിരതയും അതിര്‍ത്തിയിലെ വിഘടനവാദി, ജിഹാദി ഗ്രൂപ്പുകള്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

🙏 അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലില്‍ വീണ്ടും ഇറാന്റെ ആക്രമണം. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു.



🙏ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷ കൗണ്‍സില്‍ മേധാവി വ്യക്തമാക്കി.

🙏  ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്ന് ഇസ്രയേല്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ഇസ്രയേല്‍ ആവശ്യം മുന്നോട്ടുവെച്ചിരിക്കു
ന്നത്.

🙏  ഇസ്രയേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ഗാസയില്‍ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകര്‍ത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതില്‍ പരാതി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.



🙏  ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുമായി യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചര്‍ച്ച അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം നിര്‍ത്താതെ ആണവചര്‍ച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.


🙏  ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി ഇറാന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആണവായുധമുള്ള ഒരേയൊരു രാജ്യം ഇസ്രയേല്‍ ആണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.

🙏  ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി. ആക്രമണം ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.



     🏏  കായികം 🏏

🙏  പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍  88.16 മീറ്റര്‍ എറിഞ്ഞ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 87.88 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ രണ്ടാമതെത്തി..

🙏  ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെന്ന ശക്തമായ നിലയിലാണ്. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തും ക്രീസില്‍ നില്‍ക്കുന്നു.

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15 കാരി 8 മാസം ഗ‍ർഭിണി, 2 വർഷമായി പീഡിപ്പിച്ചത് 14 പേർ

ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15കാരി എട്ട് മാസം ഗ‍ർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന സംഭവം. ദളിത് വിഭാഗത്തിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 14 പേർ രണ്ട് വ‍ർഷത്തോളം പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽ ചെയ്തുമായിരുന്നു പീഡനമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. രണ്ട് മാസം മുൻപ് വരെയും പീഡനം നടന്നതായി പെൺകുട്ടി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രായപൂ‍ർത്തിയാകാത്ത ഒരാൾ അടക്കം 17 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തനിച്ച് വള‍ർത്തിയിരുന്നു കുട്ടി രൂക്ഷമായ ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാഡിഗ വിഭാഗത്തിലുള്ള പെൺകുട്ടി താമസിച്ചിരുന്ന ഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിലുള്ളവർ വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.

പ്രസവം കഴിയുന്നത് വരെ 15കാരിയെ ആശുപത്രിയിൽ സംരക്ഷിക്കാനാണ് നിലവിൽ അധികൃതർ തീരുമാനം എടുത്തിട്ടുള്ളത്. കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങളും 15കാരിക്ക് ലഭ്യമാക്കിയിട്ടുണ്ട്. 15കാരിയുടെ സഹപാഠികളിലൊരാളും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്ന് ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ചായിരുന്നു സഹപാഠി പീഡ‍നം ആരംഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് 14 പേർ 15കാരിയെ പീഡിപ്പിക്കുകയായിരുന്നു. 18നും 51നും ഇടയിൽ പ്രായമുള്ളവരെയാണ് ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; ഭൂരിപക്ഷം 10000 കടക്കുമെന്ന് യുഡിഎഫ്, വിജയപ്രതീക്ഷയിൽ എൽഡിഎഫ്, നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിൽ എൻഡിഎ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കേ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ്‌ ഇടതു മുന്നണി.

നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോൾ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.

കായലോട്ടെ ആൾക്കൂട്ട അതിക്രമം: 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തില്ല

കണ്ണൂർ: കായലോട്ടെ ആൾക്കൂട്ട അതിക്രമത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീർ, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത റസീനയുടെ സുഹൃത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ല.

യുവതിയുടെ ആൺസുഹൃത്ത് ഇന്നലെ പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കവേ പിടിച്ചിറക്കി മർദിച്ചെന്നും മൊബൈൽ ഫോണുകൾ ബലമായി കൈക്കലാക്കിയെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു.

കാർ വാഷിം​ഗ് സെന്ററിൽ വൻ അ​ഗ്നിബാധ: സ്ഥാപനവും 3 കാറുകളും കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ് സെൻററിൽ ആണ് അഗ്നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

സ്കൂളുകളിൽ പുതിയ മാറ്റം; എട്ടിൽ മാത്രമല്ല 5 മുതൽ 9 വരെ ക്ലാസുകളിൽ 30 ശതമാനം മാർക്ക് നിർബന്ധമാക്കും

തിരുവനന്തപുരം: ഇനി എട്ടാം ക്ലാസ്സിൽ മാത്രമല്ല അഞ്ച് മുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസിൽ വർഷാന്ത പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നൽകി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകി. വലിയ തോതിൽ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഓരോ ക്ലാസിലും നേടേണ്ട പഠന ലക്ഷ്യങ്ങൾ അതതു ക്ലാസിൽ വച്ചു നേടേണ്ടതിന്റെ പ്രാധാന്യംഎല്ലാവരും തിരിച്ചറിഞ്ഞു. ഇത് വർഷാന്ത്യ പരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല എന്ന കാര്യം സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ ഉന്നതതല യോഗത്തിലുണ്ടായെന്നും മന്ത്രി അറിയിച്ചു.

  1. അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും.
  2. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തര വിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തിൽ തന്നെ പഠന പിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു തല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങൾ ഉണ്ടാകും.

3.ഇക്കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാൾമാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തിൽ പങ്കാളികളാകും.

4.ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂൾ പ്രഥമാധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ 15 നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും.

  1. സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനനില അതത് സമയങ്ങളിൽ കണ്ടെത്തൽ, കുട്ടികൾക്ക് പഠനപിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു.

6.സമഗ്ര ഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നേടുന്നതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടർ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

അമേരിക്കയുടെ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; ‘ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചതാണ്, വലിയ നാശനഷ്ടമില്ല’

ടെഹ്റാൻ: മൂന്ന് ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം. ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കൾ മൂന്ന് കേന്ദ്രങ്ങളിലും ഇല്ലെന്നാണ് ഇറാൻ ന്യൂസ്‌ ഏജൻസി റിപ്പോർട്ട് ചെയ്തത്. അതേസമയം ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം.

അതേസമയം ആക്രമണം വിജയമാണെന്നും ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യൻ സമയം രാവിലെ 7.30 ന് ട്രംപ് യുഎസ് ജനതയെ അഭിസംബോധന ചെയ്യും. ബിടു ബോംബറുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.

ഫോർദോ ആണവ കേന്ദ്രത്തിന്‍റെ ഒരു ഭാഗത്തിന് നേരെ ശത്രുക്കളുടെ ആക്രമണമുണ്ടായെന്നാണ് ഖോമിലെ പ്രൊവിൻഷ്യൽ ക്രൈസിസ് മാനേജ്‌മെന്റ് ആസ്ഥാനത്തിന്റെ വക്താവ് മൊർട്ടെസ ഹെയ്ദാരിയെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ പങ്കാളികളാകണമോ എന്ന് രണ്ടാഴ്ചക്കുള്ളിൽ തീരുമാനിക്കും എന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അപ്രതീക്ഷിതമായിരുന്നു അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.

അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- ‘സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ’ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്.

ഈച്ചയെ ചൊല്ലി സിനിമാ വിവാദം….

അടുത്തിടെ ഇറങ്ങിയ മലയാള സിനിമ ലൗലിക്കെതിരെ പകര്‍പ്പവകാശലംഘനം ആരോപിച്ച് രാജമൗലി ചിത്രമായ ഈഗയുടെ നിര്‍മാതാവ് സായി കൊറപതി വക്കീല്‍ നോട്ടീസയച്ചു. ലൗലി സിനിമയിലെ കഥാപാത്രമായ ഈച്ച രാജമൗലിയുടെ ഈഗയിലെ ഈച്ചയുടെ അസല്‍ പകര്‍പ്പാണെന്നാണ് ആരോപണം. ആരോപണം ലൗലി സിനിമയുടെ സംവിധായകന്‍ ദിലീഷ് കരുണാകരന്‍ നിഷേധിച്ചു. വിഷയം നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു. 

ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത് ആഷിക് അബു ഛായാഗ്രാഹകനായ ലൗലി കഴിഞ്ഞ മെയ് 16നാണ് തിയറ്ററുകളിലെത്തിയത്.  ലൗലിയെന്ന സിനിമയിലെ കഥാപാത്രമായ ഈച്ച കോപ്പിയടിച്ചതാണെന്നാണ് ഈഗ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ ആരോപണം. 2012ല്‍ രാജമൗലി സംവിധാനം ചെയ്ത ഈഗയിലെ ഈച്ച പകര്‍ത്തിയത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് ലൗലിയുടെ നിര്‍മാതാക്കളായ വെസ്റ്റേണ്‍ ഘട്ട് പ്രൊഡക്ഷന്‍സിനും നിയോ എന്‍റര്‍ടെയിന്‍മെന്‍റ്സിനും വക്കീല്‍ നോട്ടീസ് ലഭിച്ചത്.

വിമാനാപകടം: രണ്ടാമതൊരു ബന്ധുവിന്‍റ ഡിഎൻഎ സാമ്പിൾ ശേഖരിക്കും, രഞ്ജിതയടക്കം നിരവധി പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സിവിൽ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു.

ഈ സാഹചര്യത്തിൽ വിമാനാപകടത്തിൽ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്പിൾ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതൽ പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.

ഇതുവരെ 247 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മലയാളിയായ നഴ്സ് രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയത് അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേർ മരിച്ചു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അതിനിടെ വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വീഴ്ചകൾ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിർബന്ധിത ലൈസൻസിംഗ്, വിശ്രമം, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു.