കൊച്ചി: മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ 31-ാം ജനറൽ ബോഡി യോഗത്തിൽ ഭാരവാഹി സ്ഥാനത്ത് തുടരില്ലന്ന മോഹൻലാലിൻ്റെ പ്രഖ്യാപനം. മൂന്ന് മാസത്തിനകം സംഘടനയിൽ തെരത്തെടുപ്പ് നടുത്തുവാൻ ധാരണയായി.
ഇന്ന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ പത്ത് മണിക്കാണ് യോഗം തുടങ്ങിയത്. 500 ൽ അധികം അംഗങ്ങളുള്ള സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പകുതിയിൽ താഴെ അംഗങ്ങൾ മാത്രമാണ് ഇന്ന് യോഗത്തിൽ പങ്കെടുത്തത്.ഉച്ചഭക്ഷണം കഴിഞ്ഞതോടെ പലരും സ്ഥലം വിട്ടു.മൂന്ന് മണിയോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അജണ്ട വന്നപ്പോൾ മോഹൻലാൽ പ്രസിഡൻ്റ് സ്ഥാനത്ത് തുടരണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മോഹൻ ലാൽ
വഴങ്ങിയില്ല.എല്ലാ അംഗങ്ങളുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമേ താൻ സ്ഥാനത്ത് തുടരുകയുള്ളുയെന്ന് മോഹൻലാൽ പറഞ്ഞതോടെ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ആകാം എന്ന പൊതു ധാരണ രൂപപ്പെടുകയായിരുന്നു.
മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ .
നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്. മൂന്ന് മാസം കൂടി ഈ കമ്മിറ്റിക്ക് കാലാവധി ഉണ്ട്.
മോഹൻലാലിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളി; അമ്മയിൽ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ്
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രികകൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) വീടിന് സമീപത്തെ വനമേഖലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് സാനുക്കുട്ടന്‍ ഭാര്യ രേണുകയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയത്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട,പോരുവഴി,കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന “തിളക്കം 2025” ൻ്റെ ഉദ്‌ഘാടനവും ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.ഷീജ,വി രതീഷ്,സനിൽകുമാർ,അംഗങ്ങളായ ലതാരവി,രാജി.ആർ,ഗീതാകുമാരി.പി, രാജി രാമചന്ദ്രൻ,പട്ടികജാതി വികസന ഓഫീസർ രാജീവ് എന്നിവർ സംസാരിച്ചു.
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി
സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നത്. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണമെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.
50 ഓളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പൊലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട,പോരുവഴി,കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന “തിളക്കം 2025” ൻ്റെ ഉദ്‌ഘാടനവും ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.ഷീജ,വി രതീഷ്,സനിൽകുമാർ,അംഗങ്ങളായ ലതാരവി,രാജി.ആർ,ഗീതാകുമാരി.പി, രാജി രാമചന്ദ്രൻ,പട്ടികജാതി വികസന ഓഫീസർ രാജീവ് എന്നിവർ സംസാരിച്ചു.
എൻഎസ്എസ് താലൂക്ക് യൂണിയൻ ഒന്നരകോടി രൂപയുടെ ബഡ്ജറ്റ് പാസാക്കി;ജീവകാരുണ്യനിധിക്കായി 50 ലക്ഷം
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും നടന്നു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.1,47,96,698 രൂപ വരവും 1,47,95,600 രൂപ ചെലവും 1098 രൂപ നിക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.വരവ് – ചെലവ് കണക്കും 2025-26 ലേക്കുള്ള ബഡ്‌ജറ്റും സപ്ലിമെന്ററി ബഡ്‌ജറ്റും മുതൽ കടം സ്റ്റേറ്റ്മെന്റും സഭ ചർച്ചകൾക്ക് ശേഷം പാസ്സാക്കി.ജീവകാരുണ്യനിധിക്കായി 50 ലക്ഷം രൂപ ബഡ്‌ജറ്റിൽ വകയിരുത്തി.വനിതാ സംരംഭങ്ങൾക്കായി ബഡ്‌ജറ്റിൽ തുക വകയിരിത്തിയിട്ടുണ്ട്.വനിതകൾക്ക് തൊഴിൽ നൽകുന്നതിന് വനിതാ മാർട്ട് ആരംഭിക്കുന്നതിനും തീരുമാനം എടുത്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.സോമൻപിള്ള യൂണിയഭരണ സമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ,പ്രതിനിധിസഭാ അംഗങ്ങൾ,എംഎസ്എസ്എസ് കോർഡിനേറ്റേഴ്സ്,പൊതുയോഗ അംഗങ്ങളായ കരയോഗത്തിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവമുരളി സ്വാഗതവും എൻഎസ്എസ് ഇൻസ്‌പെക്ടർ ഷിജു.കെ നന്ദിയും പറഞ്ഞു.
ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് മണ്ണടി സ്വദേശിയായ അധ്യാപകൻ മരിച്ചു
ഏനാത്ത്:ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് മണ്ണടി സ്വദേശിയായ അധ്യാപകൻ മരിച്ചു.മണ്ണടി കൂനംപാലവിള കണിയകോണത്ത് തെക്കേതിൽ വീട്ടിൽ ശ്രീകുമാർ (54) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവും.തോട്ടിൽ ബൈക്കിൻ്റെ പ്രകാശം കണ്ട് പരിസരവാസികൾ എത്തി നോക്കുമ്പോഴാണ് ശ്രീകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വയലാ ഗവ.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വലിയ സ്വീകാര്യനായിരുന്നു.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
കുളത്തൂപ്പുഴയിൽ ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് ജീവനൊടുക്കിയ നിലയിൽ.
കുളത്തൂപ്പുഴ സ്വദേശി രേണു (36)യാണ് മരിച്ചത്.
ജൂൺ 20ന് ഉച്ചയോടെയാണ് രേണു കത്രിക കൊണ്ടുള്ള കുത്തേറ്റ് മരിച്ചത്.
ഒളിവില്‍ പോയ ഭര്‍ത്താവ് സനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചങ്കിലും ഇന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയെ സാനുവിന് സംശയമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്നും ഇവര്‍ പറയുന്നു. 20ന് (വെള്ളി)പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ സാനു കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ പ്രതി സനുവിനായി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വീടിന് സമീപത്തുള്ള വനത്തിലേക്ക് കയറിപ്പോയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
കുവൈത്തിൽ റേഡിയേഷൻ അളവിൽ വർധനവില്ല, ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ അറിയിപ്പുമായി നാഷണൽ ഗാർഡ്
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ റേഡിയേഷൻ അളവിൽ വർധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതി സാധാരണമാണെന്നും നാഷണൽ ഗാർഡ്. റേഡിയേഷൻ അളവിൽ ശൈഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ വർധനവ് കണ്ടെത്തിയിട്ടില്ലെന്ന് നാഷണല്‍ ഗാര്‍ഡിന്‍റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത്. ശൈഖ് സലേം അൽ-അലി അൽ-സബാ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ രാജ്യത്തുടനീളമുള്ള നിരീക്ഷണ ശൃംഖലകളിലൂടെ 24 മണിക്കൂറും റേഡിയേഷൻ അളവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനിയൻ ആണവോർജ്ജ കേന്ദ്രങ്ങളിൽ നിന്ന് റേഡിയേഷൻ ചോർച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇത് വരെ ആണവ വികരണ തോതിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) യുടെ അറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഐ എ ഇ എ വ്യക്തമാക്കി. ഫോർദോയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിലവിൽ ആശങ്കപ്പെടുത്തുന്ന തോതിൽ വികരണമുണ്ടായിട്ടില്ല. അമേരിക്കയുടെ ആക്രമണം ഉണ്ടായ ഇറാന്റെ മൂന്ന് കേന്ദ്രങ്ങളിലും ആണവോർജ പദ്ധതികൾ ഉടനൊന്നും തുടരാൻ കഴിയാത്ത വിധം കനത്ത നാശമുണ്ടായി എന്നാണ് വിലയിരുത്തൽ. എന്നാൽ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
13 വർഷത്തെ ഇടവേള; അമ്മ യോഗത്തിൽ ജഗതി ശ്രീകുമാറും
നീണ്ട 13 വര്‍ഷത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. മകനോടൊപ്പം വീല്‍ചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ജഗതിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ എത്തി തുടങ്ങിയത്.
അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്നാണ് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.






































