Home Blog Page 905

നിലമ്പൂരിൽ എം സ്വരാജിന് അനുകൂലമായി ക്രോസ് വോട്ട് നടന്നതായി പി വി അൻവർ

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണാൻ മണിക്കുറുകൾ മാത്രം ശേഷിക്കേ ക്രോസ് വോട്ട് ആരോപണവുമായി പി വി അൻവർ. തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പറഞ്ഞു.
നാളെ 8 മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസള്‍ട്ടില്‍ ആരും നിരാശരാകരുത്.നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.എങ്കിലും അതിനെയും മറികടന്ന് നമ്മള്‍ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീൽഡ് സ്റ്റഡിയില്‍ നിന്നും മനസ്സിലാക്കാനായതെന്നും അൻവർ പറഞ്ഞു.

സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണം; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി

ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും മോദി പറഞ്ഞു.

ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോദി എക്സില്‍ കുറിച്ചു.

മേഖലയിലാകെ സമാധാനം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു. അതിന് പരിഹാരം കണ്ടെത്തേണ്ടത് ചര്‍ച്ചയിലൂടെയാകണം. എന്നാല്‍ ഇരുപക്ഷയും അക്രമണങ്ങളെ എതിര്‍ക്കാനോ, അനുകൂലിക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം, അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങിവെച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ‘നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. യുഎസിന് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് -സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. 

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ജയമോ തോൽവിയോ പ്രശ്നമാക്കുന്നില്ലെന്നും

പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്തായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവർത്തന മാർഗരേഖയായിരുന്നു യോഗത്തിന്‍റെ അജണ്ട. ഇതിലാണ് എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. തോന്നിവാസം വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് -സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. 

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ജയമോ തോൽവിയോ പ്രശ്നമാക്കുന്നില്ലെന്നും

പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്തായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രവർത്തന മാർഗരേഖയായിരുന്നു യോഗത്തിന്‍റെ അജണ്ട. ഇതിലാണ് എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. തോന്നിവാസം വിളിച്ച് പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2023ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; 26 ന് തിരുവനന്തപുരത്ത് അവാർഡ് വിതരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ 2023 ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിങ്ങിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്കാണ് അവാർഡ്. ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന വാർത്താ പരമ്പരക്കാണ് അവാർഡ്. ടിവി ന്യൂസ് ക്യാമറ വിഭാ​ഗത്തിൽ മാതൃഭൂമി അസോസിയേറ്റ് ചീഫ് ക്യാമറമാൻ എസ് ശരത്ത് അവാർഡിന് അർഹനായി.

ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം തയ്യാറാക്കിയ ‘തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും’ എന്ന വാർത്താ പരമ്പരക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. വികസനോൻമുഖ റിപ്പോർട്ടിങ്ങിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസിനാണ് അവാർഡ്. ‘അപ്പർ കുട്ടനാട് ഉയരെ ദുരിതം’ എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനാണ് അവാർഡ്. കേരള കൗമുദിയിലെ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.

കാർട്ടൂൺ വിഭാഗത്തിൽ സിറാജിലെ കെ.ടി. അബ്ദുൽ അനീസിനാണ് അവാർഡ്. ടെലിവിഷൻ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോർട്ടിങ്ങിൽ 24 ന്യൂസിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വി.എ. ഗിരീഷിനാണ് അവാർഡ്. ‘അംഗീകാരമില്ലാത്ത അന്യസംസ്ഥാന നഴ്സിംഗ് കോളേജ് തട്ടിപ്പുകളെ’ കുറിച്ചുള്ള വാർത്തയ്ക്കാണ് അവാർഡ്. ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ്ങിൽ മനോരമ ന്യൂസിലെ സീനിയർ കറസ്പോണ്ടന്റ് ബി.എൽ. അരുണിനാണ് അവാർഡ്. നാടിനാകെ ശ്രേയസ്സായി ഗ്രേയ്സ് സ്പോർട്സ് അക്കാദമി എന്ന വാർത്തയ്ക്കാണ് അവാർഡ്.

ടിവി അഭിമുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ അനൂപ് ബി.എസിനാണ് അവാർഡ്. സാഹസിക നാവികൻ അഭിലാഷ് ടോമിയുമായുള്ള അഭിമുഖം ‘സംവാദ്’ ആണ് അവാർഡ് നേടിക്കൊടുത്തത്. 24 ന്യൂസിലെ ഉൻമേഷ് ശിവരാമനാണ് ടിവി ന്യൂസ് പ്രസന്റർ അവാർഡ്. ടിവി ന്യൂസ് ക്യാമറയ്ക്ക് മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ എസ് ശരത്തിനാണ് അവാർഡ്. 24 ന്യൂസ് സീനിയർ ക്യാമറാമാൻ അഭിലാഷ് വി. ജൂറി പ്രത്യേക പരാമർശം നേടി. ടിവി ന്യൂസ് എഡിറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വീഡിയോ എഡിറ്റർ ആർ സതീഷ് ചന്ദ്രനും അവാർഡിന് അർഹനായി.

25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്കു 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും സമ്മാനിക്കും. ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ് അറിയിച്ചു.

മൂന്ന് പഞ്ചായത്തുകളിൽ ലീഡ് കിട്ടും, എം സ്വരാജ് നിയമസഭയിലെത്തും; കണക്കുകൾ നിരത്തി ബിനീഷ് കോടിയേരി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയം നേടുമെന്ന് കണക്കുകൾ നിരത്തി ബിനീഷ് കോടിയേരി.

നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടുകളുടെ ബലാബലം കണക്കാക്കിയാണ് ബിനീഷിന്റെ പ്രവചനം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് മുന്‍കൈ നേടും. മണ്ഡലത്തിലെ വോട്ടെണ്ണല്‍ പോത്തുകല്ല് പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുതല്‍ എല്‍ഡിഎഫ് മുന്നേറ്റം ആരംഭിക്കും എന്നും ബിനീഷ് അവകാശപ്പെടുന്നു.

ചുങ്കത്തറയില്‍ ശക്തമായ പോരാടം നടക്കും. നിലമ്പൂര്‍ നഗരസഭയിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായാല്‍ ചിത്രം എല്‍ഡിഎഫിന് അനുകൂലമാകും. പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകള്‍ എണ്ണുന്നതോടെ എല്‍ഡിഎഫ് ജയ സാധ്യതയുടെ കിരണങ്ങള്‍ കണ്ട് തുടങ്ങും. കരുളായി പഞ്ചായത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടും. ഈ സാധ്യതകള്‍ യഥാര്‍ത്ഥ്യത്തിലേക്കെത്തിയാല്‍ കരുളായിലെയും, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ സഖാവ് എം സ്വരാജ് നിലമ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തും ബിനീഷ് പറയുന്നു.

നാളത്തെ വോട്ടെണ്ണലിന്റെ സാധ്യതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് നാലും ഇടിപിബിഎസ് പ്രീ കൗണ്ടിങ്ങിനായി ഒരു ടേബിളുമാണ് ക്രമീകരിച്ചിട്ടുള്ളത്. 263 പോളിങ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും.

ആദ്യം എണ്ണി തുടങ്ങുക വഴിക്കടവ് പഞ്ചായത്തിലെ 1 മുതല്‍ 46 വരെയുള്ള ബൂത്തുകള്‍ ഈ പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് ചെയ്യാനാണ് സാധ്യത.

അത് കഴിഞ്ഞ് എണ്ണി തുടങ്ങുന്നത് മൂത്തേടം പഞ്ചായത്തിലെ 47 മുതല്‍ 70 വരെയുള്ള ബൂത്തുകളാണ് അവിടെയും യുഡിഎഫ് ലീഡ് നേടാന്‍ ആണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് എടക്കര പഞ്ചായത്തിലെ 71 മുതല്‍ 97 വരെ ബൂത്തുകള്‍ അവിടെയും യുഡിഎഫ് ചെറിയ ലീഡ് നേടാന്‍ ആണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് പോത്തുകല്ല് പഞ്ചായത്തിലെ 98 മുല്‍ 126 വരെ ബൂത്തുകളാണ്. പോത്തുകല്ല് പഞ്ചായത്തില്‍ എല്‍ഡിഎഫ് വോട്ട് ലീഡ് നേടാന്‍ സാധ്യതയുള്ള പഞ്ചായത്താണ്.

അതിനുശേഷം എണ്ണുന്നത് ചുങ്കത്തറ പഞ്ചായത്തിലെ 127 മുതല്‍ 161 വരെ ബൂത്തുകളാണ്. അവിടെ യുഡിഎഫ് ഒരു ചെറിയ ലീഡ് അല്ലെങ്കില്‍ ഒപ്പത്തിനൊപ്പം എന്നതിനാണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ടുകളാണ് 162 മുതല്‍ 209 ബൂത്തുകളാണ്. അപ്പോള്‍ 12 റൗണ്ടുകള്‍ കഴിഞ്ഞിരിക്കും ഈ ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ സമയമായിരിക്കും അത്. 12 റൗണ്ട് വരെ ലീഡ് ചെയ്തുകൊണ്ടിരുന്ന യുഡിഎഫ് നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ വോട്ട് എണ്ണുന്നതോടുകൂടി അവരുടെ ലീഡ് നില കുറഞ്ഞ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലെ 209 വോട്ട് എണ്ണി കഴിയുമ്പോള്‍ എല്‍ഡിഎഫ് ചെറിയ ലീഡിലേക്ക് കടന്നിരിക്കും അതിനാണ് സാധ്യത.

അതിനുശേഷം എണ്ണുന്നത് കരുളായി പഞ്ചായത്തിലെ 210 മുതല്‍ 228 വരെയുള്ള ബൂത്തുകള്‍. അതായത് പതിനഞ്ചാം റൗണ്ട് മുതലുള്ള ബൂത്തുകള്‍. ജയ സാധ്യതയുടെ കിരണങ്ങള്‍ ആരംഭിക്കുക യഥാര്‍ത്ഥത്തില്‍ ഇവിടെ നിന്നായിരിക്കാം

കരുളായി പഞ്ചായത്തില്‍ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നേടിയിരിക്കും.

അതിനുശേഷം എണ്ണുന്നത് അമരമ്പലം പഞ്ചായത്തിലെ 229 മുതല്‍ 263 വരെയുള്ള ബൂത്തുകള്‍. സിപിഐഎമ്മിന്റെ ഉരുക്കുകോട്ട യുഡിഎഫ് കണക്കില്‍ പോലും അവര്‍ ലീഡ് ചെയ്യില്ലെന്ന് പറയുന്ന പഞ്ചായത്ത്. ഈ സാധ്യതകള്‍ യഥാര്‍ത്ഥ്യത്തിലേക്കെത്തിയാല്‍ കരുളായിലെയും, അമരമ്പലം, പോത്തുകല്ല് പഞ്ചായത്തിലെ ലീഡിന്റെ പിന്‍ബലത്തില്‍ സഖാവ് എം സ്വരാജ് നിലമ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തുമെന്നുമാണ് ബിനീഷ് കൊടിയേരി പറയുന്നത്.

ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ഇറാന്റെ ആണവ പദ്ധതി പ്ലാന്റുകള്‍ അമേരിക്ക നശിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം; ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെൻറിൻ്റെ അംഗീകാരം, ഇന്ധന വില ഉയർന്നേക്കും

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതി പൂർണമായും ഇല്ലാതാക്കിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാൻ ഇനി യുഎസ് പ്രസിഡന്റിന്റെ നിർദേശങ്ങള്‍ അനുസരിക്കണമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് യുഎസിനെ തടയാനായില്ലെന്നും ഈ ദിനം ലോകം യുഎസിന്റെ ശക്തി വീണ്ടും മനസിലാക്കിയെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.

ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങള്‍ പൂർണമായും തകർക്കാൻ ഓപ്പറേഷന് സാധിച്ചതായി പെന്റഗണ്‍ വ്യക്തമാക്കി. 3,000 പൗണ്ട് ഭാരമുള്ള ബോംബുകളും 75 പ്രിസിഷൻ ഗൈഡഡ് മിസൈലുകളും ആക്രമണത്തില്‍ ഉപയോഗിച്ചു. ജനങ്ങളോ ഇറാന്റെ സൈന്യമോ ലക്ഷ്യമായിരുന്നില്ലെന്നും ഇത് ഏറ്റവും സങ്കീർണമായ ഒരു സൈനിക ഓപ്പറേഷനായിരുന്നുവെന്നും പെന്റഗണ്‍ വക്താവ് അറിയിച്ചു.
എന്നാൽ അമേരിക്ക രാജ്യാന്തര നിയമം ലംഘിച്ച് നടത്തിയ ഇടപെടലിൽ ശക്തമായ പ്രതിഷേധവുമായി ഇറാൻ പാർലമെൻ്റ്. ഗൾഫ് രാജ്യങ്ങളെ ലോക വിപണിയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ജലപാതയായ ഹോർ മുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെൻ്റ് അനുവാദം നൽകി.ഇതോടെ അന്താരാഷ്ട്ര നിലവാരത്തിൽ ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ചരക്ക് നീക്കം നിലയ്ക്കും.അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലവർദ്ധനവിന് ഇറാൻ്റെ തീരുമാനം കാരണമാകും.

‘മിഡ്നൈറ്റ് ഹാമർ ‘എന്ന പേരിട്ട ഓപ്പറേഷൻ അമേരിക്ക ഇന്നലെ രാത്രി പ്രാദേശിക സമയം 2.10നാണ് നടത്തിയത്.(ഇന്ത്യൻ സമയം പുലർച്ചെ 4.30) സമധാനത്തിൻ്റെ വഴിയിലേക്ക് ഇറാൻ വന്നില്ലെങ്കിൽ വീണ്ടും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്ക വ്യക്തമാക്കി.
.

പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

കാസർഗോഡ്. പെരിയ ഇരട്ട കൊലപാതക കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മണികണ്ഠൻ ഉൾപ്പെടെ നാല് സിപിഐഎം നേതാക്കളെ കൊച്ചി സിബിഐ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അയോഗ്യത ആവശ്യപ്പെട്ട് കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പറയാൻ ഇരിക്കെയാണ് രാജി.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പതിനാലാം പ്രതിയാണ് കെ മണികണ്ഠൻ. കേസിൽ വിധി പറഞ്ഞ കൊച്ചി സിബിഐ കോടതി മണികണ്ഠൻ ഉൾപ്പെടെ നാല് സിപിഐഎം നേതാക്കൾക്ക്‌ അഞ്ചുവർഷം കഠിനതടവ് വിധിച്ചിരുന്നു. ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയെങ്കിലും മണികണ്ഠനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേസിൽ സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ മണികണ്ഠൻ സമീപിച്ചെങ്കിലും, അന്തിമ തീരുമാനം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു.

ഈ മാസം അവസാനം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്താൻ ഇരിക്കയാണ് കെ മണികണ്ഠന്റെ രാജി. രാജി അനിവാര്യം എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.

പെരിയ ഇരട്ട കൊലപാതകം നടക്കുമ്പോൾ സിപിഐഎം ഉദുമ ഏരിയ സെക്രട്ടറി ആയിരുന്നു കെ മണികണ്ഠൻ.

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 335 കോടി രൂപകൂടി അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 335 കോടി രൂപകൂടി അനുവദിച്ചു

ഹെൽത്ത്‌ ഗ്രാന്റാണ്‌ നൽകിയത്‌

ഗ്രാമീണാരോഗ്യ കേന്ദ്രങ്ങൾക്ക്‌ 199 കോടി രൂപയുണ്ട്‌

നഗരാരോഗ്യ കേന്ദ്രങ്ങൾക്ക്‌ 136 കോടി നൽകി

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ മൂന്നു മാസത്തിൽ  4386 കോടി രൂപയാണ് നൽകിയത്

വിവാഹ വേദിയിൽ പുസ്തകങ്ങൾ  ഗ്രന്ഥശാലയ്ക്ക് സമ്മാനമായി നല്കി നവവധു വരന്മാർ

ചക്കുവളളി. വിവാഹ വേദിയിൽ പുസ്തകങ്ങൾ ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് സമ്മാനമായി നല്കി നവവധു വരന്മാർ.
ഇന്ന് കൊല്ലം ടൗൺ ഹാളിൽ വച്ചു നടന്ന പോരുവഴി ചക്കുവള്ളി അക്കരയിൽ വീട്ടിൽ ആഷിക്കിൻ്റെയും ആലിയ ഷഹലിൻ്റെയും
വിവാഹവേദിയാണ് വേറിട്ട പ്രവർത്തിയിലൂടെ മാതൃകയായത്. പുസ്തകങ്ങൾ
എം.നൗഷാദ് എം എൽ എ
ഏറ്റ് വാങ്ങി
ഗ്രന്ഥശാല ഭാരവാഹികളായ എം.സുൽഫിഖാൻ റാവുത്തർ, എം.നിസാമുദ്ദീൻ, ഇർഷാദ് കണ്ണൻ, ഹാരിസ് കുഴുവേലിൽ, അക്കരയിൽ ഷെഫീക്ക്, ഷമൽ ഷാഹുൽ, മാത്യൂ പടിപ്പുരയിൽ
എന്നിവർ പങ്കെടുത്തു