27.6 C
Kollam
Wednesday 17th December, 2025 | 11:14:54 PM
Home Blog Page 879

 റിങ്കു സിങ്- പ്രിയ സരോജ് വിവാഹം മാറ്റിവച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്വാദി പാര്‍ട്ടി യുവ എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. വിവാഹം 2025 നവംബര്‍ 18 ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബറിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് വിവാഹം നീട്ടിയത്. ജൂണ്‍ 8ന് ലഖ്നൗവിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. സമാജ്വാദി പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഭാര്യ എംപി ഡിംപിള്‍ യാദവും ഉള്‍പ്പെടെ നിരവധി വലിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങള്‍ പ്രിയയും റിങ്കുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

റിങ്കു-പ്രിയ സരോജ് വിവാഹം 2026 ഫെബ്രുവരിയിലേക്ക് മാറ്റിവച്ചതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 18 ന് വാരണാസിയിലെ താജ് ഹോട്ടലില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ വന്ന വാര്‍ത്തകള്‍. അതിനായി ഹോട്ടല്‍ ബുക്കിംഗും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിവാഹം മാറ്റിവച്ചതിന് ശേഷം പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബിസിസിഐയുടെ ഷെഡ്യൂള്‍ അനുസരിച്ച്, ഒക്ടോബര്‍ 19 നും നവംബര്‍ 8 നും ഇടയില്‍ ഇന്ത്യ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കാന്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തും. ഇതിനുശേഷം, ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.

27 കാരനായ റിങ്കു സിംഗ് രണ്ട് ഏകദിനങ്ങളും 33 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 മത്സരങ്ങളില്‍ നിന്ന് 7 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 3,336 റണ്‍സ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആര്‍) ഒരു പ്രധാന കളിക്കാരനാണ് റിങ്കു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തുകയായിരുന്നു.

26 കാരിയായ പ്രിയ സരോജ് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ മച്ച്ലിഷഹറില്‍ നിന്ന് ആദ്യമായി എംപിയായി. ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം. പിതാവ് തുഫാനി സരോജ് കെരകത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍എയാണ്.

കൊട്ടാരക്കരയില്‍ ഐ.ടി ക്യാമ്പസ്; ജൂലൈ രണ്ടിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡന്‍ഷ്യല്‍ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ക്യാമ്പസ് സന്ദര്‍ശിച്ച് അവസാനഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ കേരളത്തിലെ ആദ്യ ഐ.ടി കേന്ദ്രമാണിത്. ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് ക്യാമ്പസ്. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. റോബോട്ടിക്‌സ്, എ ഐ, പ്രോഡക്റ്റ് ഡെവലപ്മന്റ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും മറ്റ് പ്രദേശങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ് ഐ.ടി കേന്ദ്രമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് അംഗം വി സുമലാല്‍, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല എന്നിവര്‍ പങ്കെടുത്തു.

കുട്ടികൾക്ക് പുതിയ സ്മാർട്ട് സ്റ്റുഡൻസ് കൺസഷൻ കാർഡ് ഇറക്കും, കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം . കൺസഷൻ കാർഡുകൾ സ്മാർട്ട് കാർഡുകൾ ആകും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 

കാർഡ് ഒന്നിന് 109 രൂപ വാർഷിക ചെലവ്

മാസം 25 ദിവസം അവർക്ക് നിശ്ചയിക്കപ്പെട്ട റൂട്ടുകളിൽ യാത്ര ചെയ്യാം

സ്റ്റുഡൻസ് കാർഡ് പുതിയ കെഎസ്ആർടിസി കാർഡ് ആക്കി മാറ്റേണ്ടതില്ല

സ്റ്റുഡൻസ് കാർഡ് കെഎസ്ആർടിസി ട്രാവൽ കാർഡ് ആക്കി മാറ്റാം

റീച്ചാർജ് ചെയ്താൽ മതിയാകും

മാധ്യമ പ്രവർത്തകർക്ക് അംഗപരിമിതർക്ക് എല്ലാവർക്കും പ്രത്യേക സ്മാർട്ട് കാർഡ് വരും

ഒരു ലക്ഷം ട്രാവൽ കാർഡ് അടിച്ചതിൽ 82000 വിറ്റു പോയി

നാലുലക്ഷം ട്രാവൽ കാർഡുകൾ കൂടി പുറത്തിറക്കും

ട്രാവൽ കാർഡുകൾ വിപണിയിൽ ലഭ്യമാക്കുന്ന വിധത്തിൽ ക്രമീകരിക്കും

*ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ*

ജൂലൈ ഒന്നുമുതൽ KSRTC യുടെ എല്ലാ ഡിപ്പോകളിലും മൊബൈൽ ഫോൺ നൽകും

24 മണിക്കൂറും പ്രവർത്തിക്കും

വിളിച്ചാൽ എടുക്കില്ലെന്ന പരാതിക്ക് പരിഹാരം

എൻക്വയറി കൗണ്ടറിന്റെ ആവശ്യം ഇനി ഇല്ല

ചലോ ആപ്പ് കൂടുതൽ കാര്യക്ഷമമായി വരും

ബസ്സുകളുമായി ബന്ധപ്പെട്ട എല്ലാ വിവരവും ചലോ ആപ്പിൽ അറിയാം

അന്ധർക്ക് പോലും ഉപയോഗിക്കാൻ കഴിയും

പരമാവധി കണ്ടക്ടർമാരും ഡ്രൈവർമാരും ഡ്യൂട്ടിക്ക് പോണം

ഓഫീസിലിരുന്നുള്ള കളി ഇനിയില്ല

ചെലവ് പരമാവധി കുറയ്ക്കും

പൊതുജനങ്ങൾക്കും വിളിക്കാ

ഗുരുതര രോഗമുള്ളവരെ മാത്രം ഓഫീസ് ജോലിക്ക് നിയോഗിക്കും

മറ്റുള്ളവർ ജോലിക്ക് പോകണം

പരമാവധി ഓഫീസുകളെ E ഓഫിസ് ആക്കും

പരമാവധി പേപ്പർ ജോലികൾ കുറയ്ക്കും

പലയിടത്തും ലാൻഡ് ഫോണുകൾ പ്രവർത്തിക്കുന്നില്ല മന്ത്രി വ്യക്തമാക്കി

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ, സ്വരാജ് എഴുതുന്നു

കൊച്ചി . തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം  ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.

LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.

RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് 😀.

ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.

LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.

ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ  പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ
അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.
എം. സ്വരാജ്

വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ഇടുക്കി . നെടുങ്കണ്ടത്ത് ബസ്സിൽ കയറുന്നതിനിടെ വഴുതി വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

വയോധിക കയറുന്നതിനു മുൻപ് ബസ് മുൻപോട്ട് എടുക്കുകയായിരുന്നു

കല്ലാർ സ്വദേശി ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്

ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

രാജഗിരി കോട്ടപ്പുറത്ത് വീട്ടിൽ  എവരിയോസ് (ബാബു കോട്ടപ്പുറം 75) നിര്യാതനായി

ശാസ്താം കോട്ട . ചുമട്ടുതൊഴിലാളി രാജഗിരി കോട്ടപ്പുറത്ത് വീട്ടിൽ  എവരിയോസ് (ബാബു കോട്ടപ്പുറം 75) നിര്യാതനായി
അടക്കം 4 മണിയ്ക്ക് ആഞ്ഞിലിമൂട് സെൻ്റ് തോമസ് ദേവാലയത്തിൽ

കല്ലടയുടെ അഭിമാനം ഡോ. അശ്വതിക്ക് ആദരം

പടിഞ്ഞാറേ കല്ലട . തമിഴ്നാട് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും2024 ലെ MBBS പരീക്ഷയിൽ   ഒന്നാം റാങ്കിനുള്ള ഗോൾഡ് മെഡലുകളും ചെന്നൈ  ഗവ.കിൽപാക്ക്  മെഡിക്കൽ കോളേജിലെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡും നേടി പടി.കല്ലടയുടെ  അഭിമാനമായിരിക്കുകയാണ്, ഡോ. അശ്വതി മറിയം വർഗീസ്.

പടി. കല്ലട  വലിയപാടം ഈസ്റ്റ്‌ മംഗലശ്ശേരിൽ വീട്ടിൽ, പ്രശസ്ത മീഡിയ വിഷ്വൽ എഡിറ്റർ  വർഗീസ്  കല്ലടയുടെയും  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി കൺട്രോളർ ഡോ. ബിന്ദു ജേക്കബിന്റെയും മകളാണ്  ഡോ.അശ്വതി.

തമിഴ്നാട്ടിൽ  സ്കൂൾ മുതൽ  യൂണിവേഴ്സിറ്റി തലം വരെ വിദ്യാർഥികൾക്കായി  നടന്ന  നിരവധി സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളിൽ  ഒന്നാം സ്ഥാനം  മിക്കപ്പോഴും തേടിയെത്തിയിട്ടുള്ള കല്ലടയുടെ അഭിമാനമാണ് അശ്വതി. ഒപ്പം തന്നെ ചിത്രരചനയിലും ശാസ്ത്രീയ സംഗീതത്തിലുമെല്ലാം കഴിവ് പ്രദർശിപ്പിക്കുന്ന പ്രതിഭ.അടുത്ത ആഴ്ച നടക്കുന്ന മെഡിക്കൽ പി. ജി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്, അശ്വതി.

കല്ലടയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ്,  ഡോ. അശ്വതിയെ വലിയപാടത്തെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്‌ണൻ  അവാർഡ് സമ്മാനിച്ചു.

സെക്രട്ടറി ആർ. അശോകൻ, കിടങ്ങിൽ മഹേന്ദ്രൻ, പി. വിനോദ്, കെ. ടി. ശാന്തകുമാർ, അലങ്ങാട്ട് സഹജൻ, ഡി. ശിവപ്രസാദ്, എസ്. സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.

മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂ മുക്കിൽ പ്രതിഷേധയോഗവും കൺവെൻഷനും

ശാസ്താംകോട്ട
പടിഞ്ഞാറേ കല്ലട മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂ മുക്കിൽ പ്രതിഷേധയോഗവും കൺവെൻഷനും നടത്തി…
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്രയുടെ വിജയത്തിനായി പടിഞ്ഞാറേ കല്ലട മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ കൺവെൻഷനും പ്രതിഷേധ കൂട്ടായ്മയും നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, വൈദ്യുതി ചാർജ്,വെള്ളക്കരം, ഭൂനികുതി വർദ്ധനവ്, കെട്ടിടനികുതി വർദ്ധനവ്, സമസ്ത മേഖലയും തകർത്ത് വനിതകൾ നേതൃത്വം കൊടുക്കുന്ന ആശ സമരം 100 ദിവസം  പിന്നിട്ടിട്ടും ഒത്തുതീർപ്പാക്കാൻ കഴിയാത്ത സംസ്ഥാന ഗവൺമെന്റിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അംബുജാക്ഷി അമ്മയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന, ഗീവർഗീസ്, അജിത് ചാപ്രയിൽ, ഗീത, ജയലക്ഷ്മി,ഗീതാ കുമാരി, ശിവരാമ പിള്ള, ലീലാമ്മ പാപ്പച്ചൻ, സതീദേവിയമ്മ, എന്നിവർ പ്രസംഗിച്ചു

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ ജൂലൈ 20ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ ജൂലൈ 20ന്. ദേവസ്വത്തിലെ സാനിറ്റേഷന്‍ വര്‍ക്കര്‍ (കാറ്റഗറി നമ്പര്‍ : 03/2025), ഗാര്‍ഡനര്‍ (കാറ്റഗറി നമ്പര്‍ : 04/2025), കൗ ബോയ് (കാറ്റഗറി നമ്പര്‍ : 05/2025), ലിഫ്റ്റ് ബോയ് (കാറ്റഗറി നമ്പര്‍ : 06/2025), റൂം ബോയ് (കാറ്റഗറി നമ്പര്‍ : 07/2025), ലാമ്പ് ക്ലീനര്‍ (കാറ്റഗറി നമ്പര്‍ : 14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസ്സിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ : 17/2025), കൃഷ്ണനാട്ടം ഗ്രീന്‍ റൂം സെര്‍വന്റ് (കാറ്റഗറി നമ്പര്‍ : 18/2025), ആയ (GDEMS) (കാറ്റഗറി നമ്പര്‍ : 30/2025), ഓഫീസ് അറ്റന്‍ഡന്റ് (GDEMS) (കാറ്റഗറി നമ്പര്‍ : 31/2025), സ്വീപ്പര്‍ (GDEMS) (കാറ്റഗറി നമ്പര്‍: 32/2025) തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആര്‍ പരീക്ഷ ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്നു. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ജൂലൈ 5ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in.

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നുവോ?

ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.
500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.