26.5 C
Kollam
Thursday 18th December, 2025 | 12:56:48 AM
Home Blog Page 878

ജൂലൈ ഒമ്പതിന് സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്ക്; പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ

തിരുവനന്തപുരം: ജൂലൈ ഒമ്പതിലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കും. മെയ് 20 നാണ് കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്താണ് പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിയത്.

ഡൽഹിയില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി സംഘടനകളുടെ കണ്‍വെന്‍ഷനിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക കരട് നയം , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, പൊതു വിദ്യാഭ്യാസം, വിവിധ ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കെതിരെയുള്ള കേന്ദ്രത്തിന്‍റെ അവഗണനയെയും കണ്‍വെന്‍ഷന്‍ ശക്തമായി എതിര്‍ത്തു.

തൊഴിലാളി യൂണിയനുകള്‍ ഫെഡറേഷനുകള്‍ അസോസിയേഷനുകള്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളെ തൊഴിലാളികള്‍ എന്നിവര്‍ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പണിമുടക്കില്‍ പങ്കാളികളാകും. ലേബര്‍ കോഡിലൂടെ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം,രാഹുൽഗാന്ധിയുടെ ആരോപണം ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെല്‍ഹി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം. രാഹുൽഗാന്ധിയുടെ ആരോപണം ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തീയതി അറിയിക്കാൻ നിർദേശിച്ചു കമ്മിഷൻ രാഹുലിന് കത്തയച്ചു. രാഹുൽഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതം. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കുക ആണ് വേണ്ടത്

മതവിശ്വാസങ്ങൾക്കതീതമായ കാഴ്ചപ്പാടുകൾ, ആലി ഫസ്റ്റ് ലുക്ക് റിലീസ്

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച “ആലി” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്.

കേരള – തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് “ആലി”.
തമിഴ്നാട്ടിൽ താമസിക്കുന്ന സുന്ദരിയായ പെൺകുട്ടി മുല്ല അവിടുത്തെ ഒരു സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയറാണ്. അവളുടെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്.

ഒരിക്കൽ മുല്ലയ്ക്കുണ്ടാകുന്ന അപകടത്തിൽ, മലയാളിയായ ഒരു ആയുർവ്വേദ ഡോക്ടർ തക്ക സമയത്തു തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു. ആ പരിചയം അവരെ കടുതൽ അടുപ്പിക്കുകയും ആ അടുപ്പം പ്രണയത്തിലേക്ക് വഴി തുറക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനിയായ ഡോക്ടറുടെ കുടുംബം അവരുടെ ആ പ്രണയത്തിന് എതിരു നിൽക്കുന്നു. ഡോക്ടറുടെ വീട്ടുകാർ പെട്ടെന്നു തന്നെ അയാൾക്ക് വിവാഹാലോചനകൾ കൊണ്ടുവരുന്നു. ഒരു നിർണ്ണായക ഘട്ടത്തിൽ ഇരുവരും ഒളിച്ചോടാൻ പദ്ധതിയിടുന്നു.
തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കഥാഗതിയെ കൂടുതൽ ഉദ്വേഗജനകമാക്കുന്നു.

കേരളം – തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയിൽ സംസാര ഭാഷയാകുന്നുണ്ട്. ആലിയുടെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി ഇതിലെ പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുൾപ്പടെ ഏഴു ഗാനങ്ങളാണുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്. അറബിക് ഗാനം മാത്രം ട്രാൻസ്‌ലേഷൻ വേണ്ടി വന്നു.

കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

ബാനർ, നിർമ്മാണം-മൻഹർ സിനിമാസ് & എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം – ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം – റിനാസ് നാസർ, എഡിറ്റിംഗ് – അബു ജിയാദ്, ഗാനരചന – ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം – കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം – കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി, കല – അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും – സിസിലി ഫെർണാണ്ടസ്, ചമയം – ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ – ശ്രീധർ, കാസ്റ്റിംഗ് ചീഫ് – ഡോ. രജിത്കുമാർ, കോറിയോഗ്രാഫി – അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് – എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് – അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ – ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാലകൃഷ്ണൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ

ബിജെപി വാർഡ് കൺവെൻഷനും പ്രതിഭാ സംഗമവും

ശാസ്താംകോട്ട : ബിജെപി പനപ്പെട്ടി ഒന്നാം വാർഡ് കൺവെൻഷനും പ്രതിഭാ സംഗമവും നടന്നു. തെറ്റിക്കുഴിയിൽ നടന്ന പരിപടി ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട കിഴക്ക് പഞ്ചായത്ത് സമിതി പ്രസിഡൻ്റ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കുമാരി സച്ചു , ജി. ശശികുമാർ,
ജനറൽ സെക്രട്ടറിമാരായ കെ.വിമൽകുമാർ, മുതുപിലാക്കാട് രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ് വേണുഗോപാലകുറുപ്പ്, കെ.പി അജിതകുമാർ, അജിത് കുമാർ, വാർഡ് കൺവീനർ രാമകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. കഥകളി ചുട്ടി ആചാര്യൻ മുതുപിലാക്കാട് ചന്ദ്രശേഖരപിള്ളയെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഗൂഗിളിന്റെ എഐ മോഡ് ഇന്ത്യയിലും ലഭ്യമാകാന്‍ പോകുന്നു, ഇക്കാര്യമൊക്കെ നിങ്ങള്‍ക്ക് അറിയാമോ

ഇന്ന് ലോകത്തെ നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ്. സര്‍വമേഖലയിലും കൃത്രിമ ബുദ്ധി അഥവാ നിര്‍മിത ബുദ്ധി കടന്ന് കയറി കഴിഞ്ഞു. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ കടന്ന് വന്നിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ ആഴമേറിയതും സങ്കീര്‍ണ്ണവുമായ തിരയല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഗൂഗിളിന്റെ എഐ മോഡ് ഇന്ത്യയിലും ലഭ്യമാകാന്‍ പോകുകയാണ്.

ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ഒരു പരീക്ഷണമായി അവതരിപ്പിച്ച എഐ മോഡിനോട് ഉപഭോക്താക്കള്‍ മികച്ച രീതിയിലാണ് പ്രതികരിച്ചത്. എഐ മോഡ് വേഗത, ഗുണനിലവാരം, പുതിയ പ്രതികരണങ്ങള്‍ എന്നിവയാണ് സമ്മാനിക്കുന്നത് എന്നാണ് വിവരം. പോസിറ്റീവ് ഫീഡ്ബാക്കിനെത്തുടര്‍ന്ന്, ഇംഗ്ലീഷില്‍ ഗൂഗിള്‍ ലാബ്സിന്റെ ഭാഗമായി എഐ മോഡ് ലഭ്യമാണ്. മുമ്പ് ഒന്നിലധികം തിരയലുകള്‍ ആവശ്യമായിരുന്ന ‘ദൈര്‍ഘ്യമേറിയതും കൂടുതല്‍ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ ചോദ്യങ്ങള്‍’ ചോദിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന Gemini 2.5 ന്റെ ഒരു കസ്റ്റം പതിപ്പും പുതിയ മോഡ് ഉപയോഗിക്കുന്നുണ്ട്.

ഉദാഹരണത്തിന് ‘എന്റെ കുട്ടികള്‍ക്ക് നാലും ഏഴും വയസ്സുണ്ട്. ചൂടുള്ള ദിവസങ്ങളില്‍, കൂടുതല്‍ സ്ഥലമോ വിലകൂടിയ കളിപ്പാട്ടങ്ങളോ ഇല്ലാതെ, അവരെ സജീവമാക്കി നിര്‍ത്തുന്നതിനും വീടിനുള്ളില്‍ സഞ്ചരിക്കുന്നതിനുമുള്ള സൃഷ്ടിപരമായ വഴികള്‍ നിര്‍ദ്ദേശിക്കുക’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ചോദിക്കാം. സ്വതന്ത്രമായി ചെയ്യാന്‍ കഴിയുന്ന ചില പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമോ പോലുള്ള തുടര്‍ ചോദ്യങ്ങളും ഉപയോക്താക്കള്‍ക്ക് ചോദിക്കാം.

പുതിയ ഗൂഗിള്‍ സെര്‍ച്ച് എഐ മോഡ് സവിശേഷതയെ കമ്പനി ‘ക്വറി ഫാന്‍-ഔട്ട് ടെക്നിക്’ എന്നാണ് വിളിക്കുന്നത്. ഇത് അടിസ്ഥാനപരമായി ചോദ്യത്തെ ഉപവിഷയങ്ങളായി വിഭജിക്കുകയും നിങ്ങളുടെ പേരില്‍ ഒന്നിലധികം തിരയലുകള്‍ നടത്തുകയും ചെയ്യുന്നു. നോളജ് ഗ്രാഫ് പോലുള്ള തത്സമയ ഉറവിടങ്ങള്‍ ഉപയോഗിക്കാനും യഥാര്‍ത്ഥ ലോകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കോടിക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും പുതിയ എഐ മോഡ് സവിശേഷത ഉപയോഗിക്കാം.

എഐ മോഡിന് മള്‍ട്ടിമോഡല്‍ കഴിവുകള്‍ ഉള്ളതിനാല്‍, ഉപയോക്താക്കള്‍ക്ക് വോയ്‌സ്, ടെക്സ്റ്റ് എന്നിവ ഉപയോഗിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ചിത്രം അപ്ലോഡ് ചെയ്യാനും കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. വോയ്‌സ് മോഡ് ഉപയോഗിക്കാന്‍, മൈക്രോഫോണില്‍ ടാപ്പ് ചെയ്ത് എഐ മോഡില്‍ ചോദിക്കുക. യാത്രയ്ക്കിടെ ദീര്‍ഘവും വിശദവുമായ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ ഇത് വളരെ സൗകര്യപ്രദമാണ്.

നിങ്ങള്‍ നോക്കുന്ന എന്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കാന്‍ സഹായിക്കുന്ന ലെന്‍സ് സവിശേഷതകള്‍ എഐ മോഡിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു പുതിയ ചെടി സമ്മാനമായി ലഭിക്കുകയും അതിനെക്കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, Android-ലോ iOS-ലോ ഗൂഗിള്‍ ആപ്പ് തുറന്ന് ഒരു ഫോട്ടോ എടുത്ത് ‘ഈ പ്ലാന്റ് എന്താണ്, അത് എങ്ങനെ റീപോട്ട് ചെയ്യണമെന്നും പരിപാലിക്കണമെന്നും എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക’ എന്ന് ചോദിക്കാം പുതിയ ഗൂഗിള്‍ സെര്‍ച്ച് എഐ മോഡ് എങ്ങനെ പരീക്ഷിക്കാം? ഗൂഗിള്‍ സെര്‍ച്ചില്‍ പുതിയ എഐ മോഡ് പരീക്ഷിക്കണമെങ്കില്‍, ‘labs.google.com’ ലേക്ക് പോകുക. ഇപ്പോള്‍ ദൃശ്യമാകുന്ന പേജില്‍, ‘അക മോഡ്” എന്ന് പേരുള്ള പരീക്ഷണം കണ്ടെത്തി ഓണാക്കുക. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍, പേജിലെ ‘എഐ മോഡ് പരീക്ഷിക്കുക” ബട്ടണില്‍ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങള്‍ക്ക് പുതിയ സവിശേഷത പരീക്ഷിച്ചുനോക്കാന്‍ കഴിയും. ഇതല്ലാതെ ഗൂഗിളില്‍ എന്തെങ്കിലും തിരഞ്ഞുകൊണ്ട് തിരയല്‍ ഫലങ്ങളുടെ മുകളിലുള്ള ‘എഐ മോഡ്’ ടാബില്‍ ടാപ്പ് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് എഐ മോഡ് ആക്‌സസ് ചെയ്യാനും കഴിയും

സ്വരാജ് തോറ്റു,ബെറ്റിൻ്റെ വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗില്‍ ചേര്‍ന്നു

മലപ്പുറം.സ്വരാജ് ജയിച്ചില്ലേല്‍ പറയുന്ന പാര്‍ട്ടീല്‍ ചേരാം, ബെറ്റിൻ്റെ വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗില്‍ ചേര്‍ന്നു

ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെയാണ് വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നത് . തുവൂർ സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്.മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്ന് ബെറ്റ് വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെച്ചു. പറഞ്ഞതുപോലെ മുസ്ളിം ലീഗില്‍ ചേരുകയായിരുന്നു.

വിദ്യാർത്ഥിനിക്കുനേരെ നഗ്‌നതാപ്രദർശനം ,യുവാവ് അറസ്റ്റിൽ

വടകര.നഗ്‌നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പൊലിസാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. വടകര പാലയാട്ട് നട സ്വദേശി മുബാറക് മൻസിലിൽ മുഹമ്മദ് അൻസാർ ആണ് പിടിയിലായത്. ട്യൂഷന് പോവുകയായിരുന്ന പതിനാല് വയസുകാരിക്ക് നേരെ ബൈക്കിൽ എത്തിയ ഇയാൾ റോഡിൽ വച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

പിശക് പറ്റിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പിശക് പറ്റിയ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ വിതരണം ചെയ്യാന്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ പിശകുണ്ടായ സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍, സംസ്ഥാന ഐടി സെല്‍ പ്രതിനിധി, സര്‍ക്കാര്‍ പ്രസ് പ്രതിനിധി എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഹയര്‍സെക്കണ്ടറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് ഷാജിത, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ മാണിക്യരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നാലര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റ് ഡാറ്റായാണ് പ്രിന്റിങ്ങിനായി നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റില്‍ നാലാമതായി വരുന്ന വിഷയത്തില്‍ ഒന്നും രണ്ടും വര്‍ഷത്തില്‍ വ്യത്യസ്ത മാര്‍ക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആണ് പിശക് ഉണ്ടായിട്ടുള്ളത്.
പിശക് പറ്റിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ അവ തിരികെ വാങ്ങി പുതിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. പിശക് പറ്റിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങി സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

മൈനാഗപ്പള്ളി ഉദയ ജംഗ്ഷനിൽ വീടിനോട് ചേർന്ന വർക്ക്ഷോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയ ജംഗ്ഷനിൽ വീടിനോട് ചേർന്ന ടൂവീലർ വർക്ക്ഷോപ്പിലേക്ക് നിയന്ത്രണം വിട്ട മാരുതി കാർ ഇടിച്ചു കയറി.മാനിവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ്റെ വീട്ടുമുറ്റത്തുള്ള വർക്ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം.അപകടം ഉണ്ടാകുന്നതിന് തൊട്ടു മുൻപ് ഇദ്ദേഹം ഭക്ഷണം കഴിക്കാനായി വീടിനകത്തേക്ക് കയറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാർ ഡ്രൈവർക്കും പരിക്കില്ല.മൈനാഗപ്പള്ളി ഭാഗത്തു നിന്നും ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്ന ഐസിഎസ് സ്വദേശി ഓടിച്ചിരുന്ന വാഹനമാണ് അപകടം സൃഷ്ടിച്ചത്.അപകടത്തിൽ  അറ്റകുറ്റപണികൾക്കായി സൂക്ഷിച്ചിരുന്ന 9 ബൈക്കുകളും വർക്ക്ഷോപ്പും പൂർണമായും കാർ ഭാഗികമായും തകർന്നു.

കടപ്പാക്കുഴിയിൽ ക്ഷീര കർഷക സമ്പർക്കപരിപാടി സംഘടിപ്പിച്ചു

ശാസ്താംകോട്ട:ക്ഷീര വികസനവകുപ്പ് ശാസ്താംകോട്ട ബ്ലോക്കിന്റെയും പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സമ്പർക്ക പരിപാടിയും കർഷകർക്കുള്ള കാലിത്തീറ്റയുടെ വിതരണോദ്ഘാടനവും ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രതീഷ്‌ നിർവഹിച്ചു.എൻ.യശോധരൻ അദ്ധ്യക്ഷത വഹിച്ചു.സംഘം പ്രവർത്തനങ്ങൾ കർഷകർ അറിഞ്ഞിരിക്കേണ്ടത് – എന്ന വിഷയത്തിൽ ക്ഷീര വികസനഓഫീസർ അനു.ആർ.ബാബുവും,പശു പരിപാലനവും കാലിക രോഗങ്ങളും – എന്ന വിഷയത്തിൽ വെറ്റിനറി ഡോക്ടർ രശ്മിയും,ക്ഷീരകർഷക ക്ഷേമനിധി എന്ന വിഷയത്തിൽ വിഎഫ്ഒ സുനിൽകുമാറും ക്ലാസ്സ്‌ നയിച്ചു.അരവിന്ദാക്ഷൻപിള്ള, ആർ.രാജൻപിള്ള,അരവിന്ദാക്ഷൻ.കെ, സുരേന്ദ്രൻ,മറിയംബീവി,ബിന്ദു എന്നിവർ സംസാരിച്ചു.