28.8 C
Kollam
Wednesday 17th December, 2025 | 08:00:40 PM
Home Blog Page 2770

കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തിൽ മേടത്തിരുവാതിര മഹോത്സവത്തിന് കൊടിയേറി

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മേടത്തിരുവാതിര മഹോത്സവത്തിന് തൃക്കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ഗിരീഷ് എം.വി, കീഴ്ശാന്തി സഞ്ജയന്‍ നമ്പൂതിരി, ക്ഷേത്രം ഊരാണ്‍മ്മക്കാരായ ഊമമ്പള്ളി മന ലീല യൂഎന്‍എസ്, അകവൂര്‍ മന കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. ചലച്ചിത്ര നിര്‍മാതാവ് വിനായക എസ്. അജിത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാര്‍ അധ്യക്ഷനായി.
വൈദ്യുത ദീപാലങ്കാര സ്വിച്ച് ഓണ്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ജോസഫ് ഷാജി നിര്‍വഹിക്കും. എല്ലാ ദിവസവും പ്രഭാഷണം, ആറിന് രാത്രി മ്യൂസിക് നൈറ്റ്, ഏഴിന് രാത്രി ഭൂതബലി എഴുന്നെള്ളത്തും വിളക്കും കര പറച്ചിലും, 10ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനവും പുരസ്‌കാരം വിതരണവും തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിര്‍വഹിക്കും.
കഥകളി യുവ പുരസ്‌കാര വിതരണം വിനായക എസ് അജിത്കുമാര്‍, എന്‍വി നമ്പ്യാതിരി പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി സുന്ദരേശന്‍, പെരുന്തച്ചന്‍ പുരസ്‌കാരവിതരണം ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ. അജികുമാര്‍ എന്നിവര്‍ നിര്‍വഹിക്കും. രാത്രി മേജര്‍ സെറ്റ് കഥകളി.
11ന് വൈകിട്ട് മൂന്നിന് നാദസ്വര കച്ചേരി, ഗണപതി വിളക്ക്, രാത്രി പള്ളിവേട്ട എഴുന്നെള്ളത്ത്. 12ന് രാവിലെ 8.30ന് തിരു ആറാട്ടും തൃക്കൊടിയിറക്കും. വൈകിട്ട് മൂന്നിന് കെട്ടുകാഴ്ച, രാത്രി 9.30ന് നൃത്തരാവ്.

നടുക്കം, ആസാം സ്വദേശിയെ സിമൻ്റ് മിക്സിംങ് മെഷീനിലിട്ട് കൊലപ്പെടുത്തി മറവു ചെയ്തു

കോട്ടയം. വാകത്താനത്ത് സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തി മറവു ചെയ്തു. .  കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്.
തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈയാണ് കോടതി റിമാൻഡ് ചെയ്തത്.
കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ  ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്ക് എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകത്തിന്റെ കാരണം അടക്കം പ്രതി തുറന്നു പറഞ്ഞിരുന്നില്ല.
ഇതിനടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.

കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി

കൊട്ടാരക്കര. കലയപുരം എം സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അടൂർ പറക്കോട് സ്വദേശി മണികണ്ഠനാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അങ്ങാടിക്കൽ സ്കൂളിലെ ഹയർ സെക്കന്ററി അദ്ധ്യാപകനാണ് മണികണ്ഠൻ. ഉച്ചയ്ക്ക് 2:30 മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കാറിന്റ മുൻവശത്തെ സീറ്റിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.