25.6 C
Kollam
Thursday 18th December, 2025 | 02:59:07 AM
Home Blog Page 877

കുടയെടുക്കാൻ മറക്കണ്ട, ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ വെടിയുതിർത്ത് ഇസ്രയേൽ സൈനികർ, 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ: ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ ഗാസയിൽ 40 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 20 മാസം നീണ്ട ഗാസയിലെ യുദ്ധത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീനിലെ സാധാരണക്കാരുള്ളത്.

ചൊവ്വാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം ചൊവ്വാഴ്ചയും വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിൽ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴി‌‌ഞ്ഞ മാസമാണ് അമേരിക്കയുടെ സഹായത്തോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ യുദ്ധം തകർത്ത ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്.

ചൊവ്വാഴ്ച ഇസ്രയേൽ സൈന്യം പലസ്തീനികൾക്ക് നേരെ വെടിയുതിർക്കാനുള്ള കൃത്യമായ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണക്കാർ ഒരുമിച്ച് കൂടുന്ന ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ച് വിടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അൽ ആലമിലും അൽ ഷൗക്കത്തിലും ഇത്തരം സംഭവങ്ങൾ നടന്നതായാണ് ദി ഗാർഡിയൻ റിപ്പോർട്ട്.

തിങ്കളാഴ്ച രാത്രിയിൽ 146 പരിക്കേറ്റ സാധാരണക്കാരെയും 18 മൃതദേഹങ്ങളും ആശുപത്രിയിൽ എത്തിച്ചതായാണ് ജബലിയയിലെ അൽ അദ്വ ആശുപത്രിയുടെ ഡയറക്ടറായ ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കുന്നത്. ചൊവ്വാഴ്ചയും സമാനമായ സംഭവം ഉണ്ടായെന്നും ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കുന്നു. വെടിയേറ്റുള്ള പരിക്കുകളാണ് ചികിത്സ തേടിയെത്തിവർക്കുള്ളത്. പരിക്കേറ്റവരിൽ നൂറോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നും ഡോ. മ‍ർവാൻ അബു നാസർ വിശദമാക്കി. എന്നാൽ സൈനിക പോസ്റ്റുകൾക്ക് സമീപത്തായി രാത്രി കാലത്ത് അനിയന്ത്രിതമായി ഒരുമിച്ച് കൂടിയവർക്ക് നേരെയാണ് വെടിയുതിർത്തതെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്.

അഭിമാനിക്കുന്നുവെന്ന് ട്രംപ്,ഈ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് നെതന്യാഹു

വാഷിംങ്ടണ്‍,ടെല്‍ അവിവ്. ഇറാന്റെ ആണവസൗകര്യങ്ങള്‍ നശിപ്പിച്ചതിലും സംഘർഷം അവസാനിപ്പിച്ചതിലും അഭിമാനമെന്ന് ഡോണള്‍ഡ് ട്രംപ്. യുദ്ധം കൊണ്ടുള്ള എല്ലാ ലക്ഷ്യങ്ങളും നേടിയെന്ന് ഇസ്രയേല്‍
ഇറാനെ ആക്രമിച്ചതിന് ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചെന്നും ബഞ്ചമിന്‍ നെതന്യാഹു
ഇറാനെതീരെ നേടിയത് വൻ വിജയം. ഇസ്രയേൽ ജനതക്ക് നന്ദി

ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്കും നന്ദി എന്ന് നേതന്യാഹു.
12 ദിവസം നീണ്ട ആം കലാവി എന്ന പേരിൽ നടത്തിയ ദൗത്യത്തിൽ രാജ്യം ഒരു ചരിത്ര വിജയം നേടി

ഈ വിജയം തലമുറകളോളം നിലനിൽക്കും. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർന്നെണീറ്റു

നമ്മുടെ ഗർജനം ടെഹ്റാനെ പിടിച്ചു കുലുക്കി. വൈറ്റ്ഹൗസിൽ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ലെന്ന് നേതന്യാഹു. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാൻ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദി
ഇറാന്റെ ആണവ പദ്ധതികൾ തകർത്തതായി അമേരിക്ക ഐക്യ രാഷ്ട്രാസഭയുടെ സുരക്ഷ കൗൺസിലിൽ അറിയിച്ചു

സൈനിക നടപടിയെ ന്യായീകരിച്ച്‌ യു എസ്‌ ,സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടെന്ന് യു എസ്‌ അംബാസിഡർ വ്/ക്തമാക്കി

വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

കൊച്ചി: ഇടക്കൊച്ചിയില്‍ വാനിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖിനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാന (32), ഭര്‍ത്താവ് ഷിഹാബ് (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മരണകാരണം തുടയിലേറ്റ വെട്ട്. ആഷിക്കിനെ കൊലപ്പെടുത്തണമെന്ന് ഷിഹാബ് നേരത്തെ തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ട ആഷിക്ക് സഹായമായി സൗഹൃദത്തിൽ ആയത് അക്യുപങ്ചർഡോക്ടർ എന്ന പേരിൽ. ഷഹാനയുടെ പീഡന പരാതിയിൽ ആഷിക് ജയിലിലും ആയിരുന്നു. ഷഹാനയുടെ ഭർത്താവിൻറെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും മൊഴി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ബന്ധം തുടർന്നത് ഷിഹാബ് വിലക്കി. ഇതനുസരിക്കാതിരുന്നതും കൊലപാതകത്തിന് കാരണമായി

ആഷിക് കുത്താൻ എടുത്ത കത്തി വാങ്ങി തിരിച്ചു കുത്തി എന്ന് ഷിഹാബിന്റെ മൊഴി. കുത്തേറ്റ വിവരം തന്നെ വിളിച്ചു പറഞ്ഞത് ആഷിക് എന്ന ഷഹാന മൊഴി നൽകി

തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലായിരുന്നു. വാനിന് സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്നാണ് ഷഹാന പറഞ്ഞത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് ആദ്യം കരുതിയത്.

ഇരട്ടക്കുട്ടികളുടെ മരണം , പോലീസ് കേസെടുത്തു

കൊച്ചി. ഇരട്ടക്കുട്ടികളുടെ മരണം അമ്പലമേട് പോലീസ് കേസെടുത്തു. അസം സ്വദേശിയായ യുവതി വീട്ടിൽ പ്രസവിച്ചപ്പോഴാണ് ഇരട്ടക്കുട്ടികൾ മരിച്ചത്. വിവരം അറിഞ്ഞ ആശാവർക്കർ ഇടപെട്ടാണ് അമ്മയെയും കുട്ടികളെയും ആശുപത്രിയിൽ എത്തിച്ചത്

യുവതി കണ്ണൂരിൽ ചികിത്സ തേടിയന്റെ രേഖകൾ പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി. രണ്ടാമത്തെ കുട്ടി മരിച്ചത് ആശുപത്രിയിൽ എത്തിച്ചതിനുശേഷം

വികാരം ഭരണവിരുദ്ധമാണെന്ന് തോന്നുന്നില്ല ,സ്വരാജിന്‍റെ വ്യക്തിപ്രഭാവം വോട്ട് ആയില്ല, സിപിഐ

തിരുവനന്തപുരം. നിലമ്പൂർ തോൽവി പഠിക്കാൻ സിപിഐ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി
ആഴത്തിൽ പഠിക്കാൻ സിപിഐ. ഫലം വിലയിരുത്തി വിശദമായ റിപോ‍ർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തിന്
നിർദേശം. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്നതിലും സിപിഐക്ക് ആശയക്കുഴപ്പം

ഭരണവിരുദ്ധ വികാരം ശക്തമെങ്കിൽ UDFന് കൂടുതൽ വോട്ട് ലഭിക്കണം. പി.വി.അൻവറിലേക്ക് ആ വോട്ട് പോയത് ഭരണവിരുദ്ധതയുടെ ഭാഗമാണോയെന്ന്
പരിശോധിക്കണമെന്നും ആവശ്യം. CPI സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഈ ആവശ്യം ഉയർന്നത്.

നിലമ്പൂരിൽ എം.സ്വരാജിൻെറ വ്യക്തിപ്രഭാവത്തിന് വോട്ട് കിട്ടിയില്ലെന്ന് CPI വിലയിരുത്തുന്നു. മുന്നണിയുടെ അടിസ്ഥാന വോട്ടുകൾക്ക് പുറത്ത് സ്ഥാനാർത്ഥിയുടേതായി വോട്ട് ലഭിച്ചില്ല.

തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയ‍‍ർമാനും അസി.സെക്രട്ടറിയുമായ പി.പി.സുനീറാണ് ഇത് റിപോർട്ട് ചെയ്തത്.

CPI സംസ്ഥാന എക്സിക്യൂട്ടീവിലാണ് റിപോ‍ർട്ടിങ്ങ് നടന്നത്

പ്രാദേശിക ബന്ധമുളളവരെ ഒഴിവാക്കി CPIM നേതാക്കൾ പ്രചരണചുമതല ഏറ്റെടുത്തതിലും വിമർശനം വോട്ടർമാരെ അറിയാത്ത നേതാക്കൾ ചുമതലയേറ്റെടുക്കുന്നത് ഗുണം
ചെയ്തോയെന്ന് പരിശോധിക്കണമെന്നും ആവശ്യം

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു; മെഡിക്കൽ ബോർഡ് രാവിലെ ചേരും

തിരുവനന്തപുരം: കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്.

കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിനും പ്രതീക്ഷിക്കുന്നുണ്ട്.

ലോറി ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

കണ്ണൂർ.വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു

കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്ക്കൻ അറസ്റ്റിൽ

കോഴിക്കോട്.വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്. കോഴിക്കോട് മധ്യവയസ്ക്കൻ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ ആയ കാരശ്ശേരി സ്വദേശി രവിയാണ് പിടിയിലായത്. ഒമ്പതാം ക്ലാസുകാരൻ ട്യൂഷന് പോയപ്പോൾ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തിരുവമ്പാടി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പത്തനംതിട്ട പെരുമ്പെട്ടിയില്‍ പ്ലസ് ടു വിദ‍്യാർഥിയെ ക്രൂരമായി മർദിച്ച്‌ സഹപാഠികള്‍

പത്തനംതിട്ട. പ്ലസ് ടു വിദ‍്യാർഥിയെ ക്രൂരമായി മർദിച്ച്‌ സഹപാഠികള്‍. എഴുമറ്റൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ‍്യാർഥിയായ അഭിനവ് ബി.പിള്ള (17)യ്ക്കാണ് മർദനമേറ്റത്. സംഭവത്തില്‍ തലയ്ക്ക് പിന്നിലും, മുഖത്തും, കണ്ണിനും പരുക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

യൂണിഫോമിന് പിന്നില്‍ പേന ഉപയോഗിച്ച്‌ കുത്തി വരച്ചത് ചോദ‍്യം ചെയ്തതിനാണ് ബ്ലെസൻ എന്ന വിദ‍്യാർഥിയടങ്ങുന്ന അഞ്ചംഗ സംഘം അഭിനവിനെ മർദിച്ചത്.

അഭിനവിനെ മർദിച്ചുവെന്ന് ആരോപിക്കുന്ന സഹപാഠികളായ വിദ‍്യാർഥികള്‍ പേന കൊണ്ട് യൂണിഫോമില്‍ എഴുതുന്നതും വരയ്ക്കുന്നതും പതിവായിരുന്നുവെന്നും എന്നാല്‍ ഇത് ചോദ‍്യം ചെയ്തതിനാണ് എല്‍പി സ്കൂളിലെ സ്റ്റാഫ് റൂം പരിസരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി മർദിച്ചതെന്നാണ് അഭിനവിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്.

അഭിനവിന്‍റെ മാതാവാണ് പെരുമ്ബെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ആരോപണ വിധേയരായ വിദ‍്യാർഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിൻസിപ്പല്‍ അറിയിച്ചു.