Home Blog Page 872

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കൾക്കും മുന്‍കൂര്‍ ജാമ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനും സഹനിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും മുന്‍കൂര്‍ ജാമ്യം. കേസിന്‌ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവർക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ലാഭവിഹിതം പങ്കിടുന്നതും നിക്ഷേപം നടത്തിയ രീതിയുമാണ് കേസിന്റെ അടിസ്ഥാനമെന്നതിനാല്‍, അത്തരം കാര്യങ്ങള്‍ രേഖാമൂലമുള്ള തെളിവുകളെ ആശ്രയിച്ചുള്ളതാണെന്ന് കരുതുന്നു. എല്ലാ സാഹചര്യങ്ങളിലും കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

അന്വേഷണത്തോട് സഹകരിക്കണമെന്ന് സൗബിനോടും ഷോണ്‍ ആന്റണിയോടും കോടതി നിര്‍ദേശിച്ചു. ഇരുവരും ജൂലൈ ഏഴിന് അന്വേഷണ ഉദ്യോഗസ്ഥന് മുൻപി ഹാജരാകണം. ആവശ്യമെങ്കില്‍ എട്ടാം തീയതിയും ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു. പറവ ഫിലിംസ് എല്‍എല്‍പിയില്‍ പങ്കാളികളാണ് സൗബിനും ഷോണും ബാബു ഷാഹിറും.

പാളയം കണ്ണിമേറാ മാർക്കറ്റ്: നിലവിൽ ഇല്ലാത്ത കരാറിന്റെ പേരിലെ കുടിയാഴിപ്പക്കൽ ശ്രമം നിർത്തിവയ്ക്കണം – എസ്. എസ്. മനോജ്

പാളയം. നിലവിലില്ലാത്ത കരാറിന്റെ പേരിൽ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്ന നടപടി കോർപ്പറേഷൻ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ്. പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരനും ആയിട്ടുള്ള പ്രശ്നങ്ങൾ മറച്ചു പിടിക്കുന്നതിനാണ് വ്യാപാരികളുടെ ജീവിതമാർഗ്ഗം തട്ടിത്തെറുപ്പിച്ചുള്ള തുറന്നപോരിന് നഗരസഭാ സെക്രട്ടറി തയ്യാറായതെന്ന് ഇതിനാൽ വ്യക്തമാണ്. സെക്രട്ടറിയുടെ കഴിവുകേട് വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്. നിസ്സാരമായി പരിഹരിക്കുവാൻ കഴിയുമായിരുന്ന പ്രശ്നം ബോധപൂർവ്വം കോടതിയിൽ വരെ എത്തിച്ചതും കരാറിലെ അപാകതകൾ മറച്ചു പിടിക്കുവാൻ ആണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറി വ്യാപാരികളെ കരുവാക്കുകയായിരുന്നു. പോലീസിന്റെയും ഗുണ്ടകളുടെയും പിൻബലത്തിൽ ഏതാനും ചില ഷെഡുകൾ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ അവിടെ കച്ചവടം ചെയ്തിരുന്ന വ്യാപാരികൾ ഇതുവരെ പുതിയ താൽക്കാലിക കെട്ടിടങ്ങളിലേക്ക് മാറിയിട്ടീല്ല. കാറ്റും വെളിച്ചവും കയറാത്ത, മാലിന്യ കൂമ്പാരത്തിന് അടുത്തുള്ള കെട്ടിടത്തിലേക്ക് പോകാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് വ്യാപാരികൾ കെട്ടിടത്തിലേക്ക് കച്ചവടം മാറ്റി സ്ഥാപിക്കാത്തത്. അത്തരത്തിൽ കുടിയേഴിപ്പിക്കപ്പെട്ട വ്യാപാരികൾ മുഴുവൻ കെട്ടിടത്തിന്റെ വശങ്ങളിലായി പുറത്തിരുന്നാണ് പെരുമഴയെത്തും പൊരി വെയിലത്തും കച്ചവടം ചെയ്യുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങൾ കെട്ടിടത്തിൽ ചെയ്യുവാൻ ഇതുവരെ സെക്രട്ടറി തയ്യാറായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉടൻ ആരംഭിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ പഴയ ഷെഡുകൾ പുനർ നിർമ്മിച്ചു നൽകണമെന്നും അവിടേക്ക് തെരുവിൽ ഇരുന്നു കച്ചവടം ചെയ്യുന്ന വ്യാപാരികളെ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാളയം കണ്ണുമേറാ മർച്ചന്റ്സ് അസോസിയേഷന്റെ ഭാരവാഹികളുടെ അടിയന്തരയോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. രാജൻ. പി. നായർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡി. വിദ്യാധരൻ, ജെ. റജാസ്, എസ്. ഷഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

കൊല്ലം ജില്ലയില്‍ വിജിലന്‍സ് കോടതി,27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

_കൊല്ലം. .വിജിലന്‍സ് കേസുകളുടെ അതിവേഗതീര്‍പ്പ് ലക്ഷ്യമാക്കി ജില്ലയില്‍ വിജിലന്‍സ് കോടതി തുടങ്ങുന്നു. അനുബന്ധമായി പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസും തുറക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 27 പകല്‍ 9.30ന് മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് കോടതിയുടെ പരിധിയിലുള്ളത്.

ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനാകും.  ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ട പ്രഭാഷണം നടത്തും.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി,എം. മുകേഷ് എം.എല്‍.എ, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് ഡി.ഐ.ജി കെ. കാര്‍ത്തിക്, എസ്.പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ ആശംസ അര്‍പിക്കും.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.

അതേസമയം, ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണുള്ളത്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നുമുതല്‍ ശനിയാഴ്ച വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈക്കം. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററും ഹോസ്റ്റലും പൂട്ടി. 50 ഓളം വിദ്യാർത്ഥിനികൾ വീട്ടിലേക്ക് മടങ്ങി. ഫണ്ട്‌ ലഭിച്ചിട്ടില്ലെന്ന് സെന്റർ അധികൃതർ. 68,000 രൂപയോളമാണ് കുടിശിക. 24 നാണ് ഫ്യൂസ് ഊരിയത്. പരാതിയുമായി രക്ഷിതാക്കളും വിദ്യാർത്ഥിനികളും രംഗത്ത്.

4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:: ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്.

* കോട്ടയം*

മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവേൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

*എറണാകുളം *

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂണ്‍ 27) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

    *ഇടുക്കി*

കനത്ത മഴയെ തുടര്‍ന്നു ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. അങ്കണവാടികള്‍, സ്വകാര്യ, കേന്ദ്രീയ വിദ്യാലയങ്ങള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ളവയ്ക്ക് അവധി ബാധകം.

    *തൃശൂർ*

ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 27) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

സ്ട്രോക്ക് അഥവാ പക്ഷാഘാതം; ഈ സൂചനകളെ തിരിച്ചറിയാതെ പോകരുത്

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മോശം ജീവിതശൈലി ഉള്‍പ്പടെ വിവിധ കാരണങ്ങള്‍ കൊണ്ട് പക്ഷാഘാതം ഉണ്ടാകാം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടാം.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്. ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  1. കഠിനമായ തലവേദന

തലവേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ സ്ഥിരമായുള്ള കഠിനമായ തലവേദനയെ നിസാരമായി കാണേണ്ട. പ്രത്യേകിച്ച്, ഇവ ഛര്‍ദ്ദി, ഓക്കാനം, തലക്കറക്കം തുടങ്ങിയവയ്ക്കൊപ്പം കാണപ്പെടുന്നുണ്ടെങ്കില്‍, ഡോക്ടറെ കാണാന്‍ മടിക്കരുത്.

  1. കാഴ്ചയോ കേൾവിയോ നഷ്ടമാവുക

പെട്ടെന്ന് കാഴ്ചയോ കേൾവിയോ നഷ്ടമാവുന്നതും സ്ട്രോക്കിന്‍റെ ലക്ഷണമാകാം.

  1. തളർച്ച, മരവിപ്പ്

പെട്ടെന്നുണ്ടാകുന്ന തളർച്ച, മരവിപ്പ്, ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, സംസാരശേഷി നഷ്ടമാവുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ സൂചനയാകാം.

  1. നടക്കുമ്പോൾ ബാലൻസ് തെറ്റുന്നത്

നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതും പക്ഷാഘാതത്തിന്‍റെ സൂചനയാണ്. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, പെട്ടെന്ന് മറവി ഉണ്ടാകുക സ്ട്രോക്കിന്‍റെ സൂചനയായി ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

കൊല്ലത്ത് സ്‌കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന സൈനിക ഉദ്യോഗസ്ഥൻ പൊലീസ് പിടിയിലായി

കൊല്ലം: കൊല്ലത്ത് സ്‌കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന സൈനിക ഉദ്യോഗസ്ഥൻ പൊലീസ് പിടിയിലായി. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
അഞ്ചാലുംമൂട് കുരീപ്പുഴ ഐക്കരമുക്കില്‍വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന വീട്ടമ്മയുടെ അഞ്ച് പവന്റെ മാലയും ലോക്കറ്റും പൊട്ടിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായില്ല. തുടര്‍ന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഷഫീഖ് കീഴടങ്ങുകയായിരുന്നു. പശ്ചിമ ബംഗാളില്‍ കരസേനയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷഫീഖ്.

ആക്‌സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയത്തിലെ ഹാർമണി മോഡ്യൂളുമായി ഡോക്ക് ചെയ്തത്. രണ്ട് മണിക്കൂർ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിലാണ് സംഘം നിലയത്തിലെത്തിയത്. ആക്‌സിയം സ്‌പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്നായിരുന്നു വിക്ഷേപണം.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.

23 രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 280 യാത്രികരാണ് ബഹിരാകാശ നിലയം സന്ദര്‍ശിച്ചത്. ഇന്ത്യന്‍ വംശജരായ സഞ്ചാരികള്‍ ഇതിന് മുമ്പ് നിലയത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പതാക സ്‌പേസ് സ്യൂട്ടില്‍ ധരിച്ച് ഐഎസ്ആർഒയുടെ ഒരു സഞ്ചാരി അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത് ആദ്യമായാണ്.

ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറായ ശുഭാംശു ശുക്ലയ്ക്ക് ആവശ്യമായ അനുഭവ പരിചയം ഇതുവഴി ലഭിക്കും

ഞാൻ ക്യാപ്റ്റനാണെങ്കില്‍ ചെന്നിത്തല മേജറാണ്, അൻവറിന് വാതിൽ അടച്ചെന്നും വി ഡി സതീശൻ

തിരുവനന്തപുരം:

രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ച്‌ മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണ്. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചുവെന്നും അന്ന് തന്നെയാരും ക്യാപ്ടനും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല രാവിലെ പ്രതികരിച്ചിരുന്നു. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിലാണ് രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്.

അൻവറുമായി ചർച്ച ആകാം എന്ന എം കെ മുനീർ അഭിപ്രായം വ്യക്തിപരമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുത്തപ്പോള്‍ അന്ന് എം കെ മുനീർ താനുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അൻവർ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഇനി ആരും പറയില്ല. ആ വാതില്‍ അടച്ചു. നല്ല ക്ലാരിറ്റിയുള്ള വ്യക്തിയാണ് എം കെ മുനീറെന്നും ആ അഭിപ്രായ തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്നും വി ഡി സതീശൻ പറഞ്ഞു.