27.6 C
Kollam
Saturday 20th December, 2025 | 12:39:37 PM
Home Blog Page 871

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന,34 കാരൻ കൊട്ടിയം പോലീസിൻ്റെ പിടിയിൽ

കൊല്ലം.സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന. 34 കാരൻ കൊട്ടിയം പോലീസിൻ്റെ പിടിയിൽ.കൊല്ലം തൃക്കോവിൽവട്ടം, നടുവിലക്കര, വിഷ്ണു വിശാഖാണ് പിടിയിലായത്. മുഖത്തല സ്ക്കൂൾ പരിസരം കേന്ദ്രീകരിച്ച് ഇയാൾ ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയെന്ന് പോലീസ്. ചെറു പൊതികളാക്കി സൂക്ഷിച്ച കഞ്ചാവും ഇയാളുടെ ബൈക്കിൽ നിന്ന് പോലീസ് പിടികൂടി.

പൊതുവിദ്യാലയത്തിലെ അധ്യാപകനെതിരെ എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അധികാര ദുർവിനിയോഗത്തില്‍ പ്രതിഷേധം

കൊട്ടാരക്കര. ഉപജില്ലയിലെ പൊതുവിദ്യാലയത്തിലെ അധ്യാപകനെതിരെ എഴുകോൺ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അധികാര ദുർവിനിയോഗം എന്ന് ആക്ഷേപം.
സ്കൂളിൽ സംഘടിപ്പിച്ച ഒരു പൊതു ചടങ്ങിന് പ്രോട്ടോകോൾ ലംഘിച്ചു എന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസും തുടർന്ന് 30 ദിവസത്തെ സസ്പെൻഷനും നടപ്പാക്കിക്കൊണ്ട് വിചിത്രമായ അധികാര ദുർവിനിയോഗം നടത്തിയിരിക്കുകയാണ്.ഈ നടപടികളിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളും പൊതുജനങ്ങളും നേതാക്കന്മാരും ഒത്തുചേർന്ന് ജൂൺ 28 ശനിയാഴ്ച രാവിലെ എഴുകോൺ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധം മാർച്ചും ധർണയും സംഘടിപ്പിക്കും. യോഗം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ശ്രീമതി രാജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.ദേശീയ അധ്യാപക പരിഷത്തിന്റെയും BJP യുടേയുംഎൻജിഒ സംഘ് , പെൻഷൻ സംഘ്, FETO യുടെയും ജില്ല- സംസ്ഥാന നേതാക്കന്മാർ പങ്കെടുക്കുന്നു.

കെ പി സജിത്ത് ലാലിന്റെ 30-ാം രക്തസാക്ഷി ദിനം ആചരിച്ചു

ശാസ്താംകോട്ട.അക്രമ രാഷ്ട്രീയത്തിന് മുന്നിൽ ധീര രക്തസാക്ഷിത്വം വഹിച്ച കെ. പി. സജിത്ത് ലാലിന്റെ 30-ാം രക്തസാക്ഷി ദിനം ആചരിച്ചു.കെ.എസ്.യൂ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ആരോമൽ എ.എസ്, ജില്ലാ സെക്രട്ടറി റിജോ കല്ലട, ആഷിക്, അബ്ദുള്ള,സഞ്ജു, ആദിൽ, ഷിഹാസ്, സന്ദീപ്, സ്വാലിഹ്, അഭിജിത്,ഫാരിസ്, കിഷോർ,നഹാസ് എനിവർ പ്രസംഗിച്ചു.

പബ്ജി കളിക്കിടെ പ്രണയം; ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റില്‍

മഹോബ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ പബ്ജി ഗെയിമിന് അടിമയായ യുവതി, ഓണ്‍ലൈന്‍ ഗെയിമിനിടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ച സംഭവം വിവാദമായി. ആരാധന എന്ന യുവതിയാണ്, ഗെയിമിനിടെ പരിചയപ്പെട്ട പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശിവവുമായി പ്രണയത്തിലായത്.
2022-ല്‍ മഹോബയില്‍ നിന്നുള്ള ഷീലുവിനെ വിവാഹം കഴിച്ച ആരാധനയ്ക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. വിവാഹത്തിന് ശേഷം, പബ്ജി ഗെയിമിന് അടിമയായ ആരാധന, ശിവവുമായി ഗെയിമിനിടെ പരിചയപ്പെടുകയും അവരുടെ സൗഹൃദം പ്രണയമായി മാറുകയും ചെയ്തു. ശിവം ആയിരം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മഹോബയിലെത്തി ആരാധനയെ കാണാന്‍ എത്തിയതോടെയാണ് സംഭവം യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞത്.
ശിവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം ആരാധനയുടെ കുടുംബത്തെ ഞെട്ടിച്ചു. തനിക്ക് ശിവത്തോടൊപ്പം ജീവിക്കണമെന്ന് ആരാധന നിര്‍ബന്ധം പിടിച്ചു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വീട്ടുകാരും നാട്ടുകാരും ഇടപെട്ടതോടെ, സംഭവം വലിയ സംഘര്‍ഷത്തിന് വഴിവച്ചു. ഭര്‍ത്താവ് ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍, ആരാധന ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ‘മീററ്റ് കൊലപാതകക്കേസിലെ പോലെ, ഭര്‍ത്താവിനെ 55 കഷണങ്ങളായി വെട്ടി ഡ്രമ്മില്‍ ഇടും,’ എന്നാണ് യുവതി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരാധനയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന്, പോലീസ് ശിവത്തെ അറസ്റ്റ് ചെയ്തു. പതിനാല് മാസം മുമ്പ് പബ്ജി കളിക്കുന്നതിനിടെ ആരാധനയെ പരിചയപ്പെട്ടതായും, ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്ന് ആരാധന പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താന്‍ മഹോബയിലേക്ക് എത്തിയതാണെന്നും ശിവം പോലീസിനോട് വെളിപ്പെടുത്തി. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 151 പ്രകാരം ശിവത്തിനെതിരെ കേസെടുക്കുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഉദയാ ലൈബ്രറി ലഹരിവിരുദ്ധ സെമിനാറും സംവാദവും നടത്തി

മൈനാഗപ്പള്ളി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ന് ഉദയാ ലൈബ്രറിയും ഉദയാ ബാലവേദിയും സംയുക്തമായി ലഹരിവിരുദ്ധ സെമിനാറുംസംവാദവും നടത്തി. ബാലവേദി വൈസ് പ്രസിഡന്റ് ഹൈഫ ഫാത്തിമയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാലവേദി ഖജാൻജി വേദ എം.ആർ. സ്വാഗതം പറഞ്ഞു. വരകളുടെയും വർണ്ണങ്ങളുടെയും ചിത്രങ്ങളുടെയും ചെറു മാജിക്കുകളുടെയും അകമ്പടിയോടെ റിട്ട. ചിത്രകലാ അധ്യാപകനുംമുൻ ഗ്രാമപഞ്ചായത്തംഗവും നിയുക്ത ലൈബ്രറി കൗൺസിൽ ജില്ലാകമ്മിറ്റി അംഗവുമായ കെ.കൊച്ചു വേലുമാസ്റ്റർ ഉദ്ഘാടനം നടത്തി സംവാദത്തിന് മോഡറേറ്ററായി. ലൈബ്രറി ഭരണസമിതി അംഗം ആർ. മോഹനൻ പിള്ള ആശംസാ പ്രസംഗം നടത്തി. ബാലവേദി സെക്രട്ടറി എം. ഐശ്വര്യ, ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറിബി.സരോജാക്ഷൻ പിള്ള,വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, ബാലവേദി കോ-ഓർഡിനേറ്റർ ആർ.പി. സുഷമടീച്ചർ, ഭരണസമിതി അംഗങ്ങളായ ആർ.ശ്രീകുമാർ, രവീന്ദ്രൻ മണക്കാട്ട്, കവിയും പ്രഭാക്ഷകനുമായ പി.ശിവപ്രസാദ്, പി.എസ്.സാനു, മോഹൻദാസ് തോമസ്, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽസുരേഷ്, എസ്. അമ്മിണിക്കുട്ടൻപിള്ളതുടങ്ങിയവർ നേതൃത്വം നൽകി. ബാലവേദി ജോയിന്റ് സെക്രട്ടറി എം. മഹാദേവൻ നന്ദിപറഞ്ഞു

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കെഎസ്എസ്പിഎ

ശാസ്താംകോട്ട:പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.2024 ജൂലൈ 1ന് നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണത്തിനായി കമ്മീഷനെ പോലും ഇതേ വരെ നിയമിച്ചിട്ടില്ല.സംസ്ഥാന വ്യാപകമായി അടുത്ത ചൊവ്വാഴ്ച എല്ലാ ട്രഷറികൾക്ക് മുന്നിലും കരിദിനാചരണം നടക്കും.നേതൃയോഗം സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൻ.സോമൻപിള്ള,കെ.ജി ജയചന്ദ്രൻ പിള്ള,എസ്.എസ് ഗീതാബായ്,എം.അബ്ദുൽ സമദ്,ആയിക്കുന്നം സുരേഷ്,എം.ഐ നാസർഷാ,അസുറബീവി,രാധാകൃഷ്ണ പിള്ള,ഉണ്ണികൃഷ്ണപിള്ള,രാജീവൻ പിള്ള, ടി.എ. സുരേഷ് കുമാർ,വി.പ്രകാശ്,ജോൺ പോൾ സ്റ്റഫ്‌,സുരേഷ് പുത്തൻ മഠം,ശൂരനാട് രാധാകൃഷ്ണൻ,കെ.സാവിത്രി, കെ.സഹദേവൻ,ശിവൻപിള്ള,രാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കണം ,സി ആർ മഹേഷ് എംഎൽഎ  

   കരുനാഗപ്പള്ളി . ഒരു കാലത്ത് കേരളത്തിൻ്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റംവരെയുള്ള തീരദേശ വാസികൾക്ക് തൊഴിലേകിയിരുന്ന നാടിൻ്റെ തനതായ പരമ്പരാഗ ത വ്യവസായമായ കയർവ്യവസായത്തെ പുനരുജ്ജിവിപ്പിക്കാൻനടപടി വേണമെന്ന് സി.ആർ. മഹേഷ് എം.എൽ എ പറഞ്ഞു. നിലവിലെ കയർസഹകര സംഘങ്ങളിൽ ആധുനിക യന്ത്രസാമഗ്രഹികൾ ലഭ്യമാക്കിയാൽ ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ കയർഉൽപ്പാദനം നടത്തി വ്യവസായം ലാഭകരമാക്കാൻ കഴിയുമെന്നും എം.എൽ എ . ചൂണ്ടിക്കാട്ടി. കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തി ൻ്റെ  പുനർപ്രവർത്തനം ഉദ്ഘാടനംചെയ്യുകയായിരുന്നു  എം എൽ എ . സംഘത്തിൽ പുതുതായി സ്ഥാപിച്ച മിനി ചകിരിതാറ്റ് മിഷൻ്റെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർമാൻ പടിപ്പുലത്തീഫ് നിർവ്വഹിച്ചു. കയർ സംഘം പ്രസിഡൻ്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷതവഹിച്ചു. കയർ ഇൻസ്പെക്ടർ പ്രതിഭ മുഖ്യപ്രഭാഷണം നടത്തി, കയർ വകുപ്പ് ഫീൽഡ് അസിസ്റ്റൻ്റ് സിദ്ധൻ,ഭരണസമിതി അംഗങ്ങളായ പി. രാജമ്മ, സുരേഷ്, ബിന്ദു, പൊതു പ്രവർത്തകരായ പനക്കുളങ്ങരസുരേഷ്, എൻ. സുഭാഷ് ബോസ്, പി.വി. ബാബു ,കെ.ജി. ശിവാനന്ദൻ, തൊഴിലാളികളായ രമ, വസുമതി ,ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.

ക്ളാപ്പന പ്ലാവോലിൽ ചന്ദ്രമതി അമ്മ നിര്യാതയായി

ക്ളാപ്പന. പ്ലാവോലിൽ പരേതനായ തങ്കപ്പൻപിള്ള യുടെ ഭാര്യചന്ദ്രമതി അമ്മ( 84)
നിര്യാതയായി.സംസ്കാരം നാളെ (ശനിയാഴ്ച) 11 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ. പിറ്റി ഉണ്ണികൃഷ്ണൻ(മുൻ ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
പിറ്റി രാധാകൃഷ്ണൻ(Rtd അസ്സി കമ്മീഷണർ തിരുവിതാകൂർ ദേവസ്വം ബോർഡ്)
മരുമക്കൾ. സുഭദ്രാകുമാരി (ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീകുമാരി

സഞ്ചയനം 02/07/2025 ബുധനാഴ്ച രാവിലെ 8 മണി

കൈയിൽ പ്ലസ്ടു ഉണ്ടോ? കേന്ദ്രസർവീസിൽ നേടാം മികച്ച ശമ്പളത്തോടെ ജോലി നേടാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ (CHSL) പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക പോർട്ടലായ ssc.gov.inൽ വിജ്ഞാപനം ലഭ്യമാണ്.

ജൂൺ 23 മുതൽ ജൂലൈ 18 വരെ അപേക്ഷ സമർപ്പിക്കാം. ടയർ-I പരീക്ഷ സെപ്റ്റംബർ 8 മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഒഴിവുകളും തസ്തികകളും: 3,131 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ഒഴിവുള്ള തസ്തികകൾ

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA)
പോസ്റ്റൽ അസിസ്റ്റന്റ് (PA)
സോർട്ടിംഗ് അസിസ്റ്റന്റ് (SA)
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
ആർക്കൊക്കെ അപേക്ഷിക്കാം?
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവിടങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)/DEO ഗ്രേഡ് ‘എ’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സയൻസ് വിഷയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. കൂടാതെ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷകർക്കുള്ള പ്രായപരിധി 2025 ഓഗസ്റ്റ് 1-ന് 18 മുതൽ 27 വയസ്സ് വരെയാണ്, സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ബാധകമാണ്.

അപേക്ഷാ ഫീസും രീതിയും

അപേക്ഷകൾ ഓൺലൈൻ വഴി മാത്രം സമർപ്പിക്കണം. പൊതുവിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 100 രൂപയാണ്, എന്നാൽ SC/ST/PwD/വനിത/വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

എങ്ങനെ അപേക്ഷിക്കാം

SSC-യുടെ ഔദ്യോഗിക പോർട്ടലായ ssc.gov.in സന്ദർശിക്കുക.
‘Apply’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് CHSL ലിങ്ക് തിരഞ്ഞെടുക്കുക.
പുതിയതായി ചേരുന്ന വ്യക്തി ലോഗിൻ വിവരങ്ങൾ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണം.
ലോഗിൻ ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യുക.
ഫോം സമർപ്പിക്കുക, ഭാവി ഉപയോഗത്തിനായി ഒരു പകർപ്പ് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ
ടയർ 2: വിവരണാത്മകവും സ്‌കിൽ അധിഷ്ഠിതവുമായ പരീക്ഷകൾ
സ്‌കിൽ/ടൈപ്പിംഗ് ടെസ്റ്റ്: തസ്തികയെ ആശ്രയിച്ച് ബാധകം
ടയർ 1 കട്ട്ഓഫ് ക്ലിയർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ടയർ 2-ലേക്ക് പ്രവേശിക്കാം. അതിനുശേഷം അപേക്ഷിച്ച തസ്തിക അനുസരിച്ച് സ്‌കിൽ ടെസ്റ്റ് ഉണ്ടാകും. വിശദമായ SSC CHSL 2025 വിജ്ഞാപനത്തിന്റെ PDF കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യത, സംവരണ നിയമങ്ങൾ, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് നിരവധി രോഗങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

വളർത്ത് മൃഗങ്ങളെ വീട്ടിലെ ഒരംഗത്തെപോലെയാണ് നമ്മൾ കാണുന്നത്. അവയ്ക്ക് ആവശ്യമായതെന്തും വാങ്ങി കൊടുക്കുക, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ, ഇഷ്ടപ്പെട്ട സാധനങ്ങൾ, യാത്ര പോകുമ്പോൾ കൂടെ കൂട്ടുക തുടങ്ങിയ മനോഭാവമാണ് വളർത്ത് മൃഗങ്ങളോട് അവരുടെ ഉടമസ്ഥർക്ക് ഉള്ളത്. എന്നാൽ മൃഗങ്ങളെ വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ അവയിൽ നിന്നും പലതരം രോഗങ്ങൾ മനുഷ്യരിലേക്ക് പടരാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കൂ.

സാൽമണല്ലോസിസ്

സാൽമണല്ല എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന രോഗമാണ് സാൽമണല്ലോസിസ്. ഇത് കോഴി, കന്നുകാലികൾ എന്നിവയിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു. കൂടാതെ ഭക്ഷ്യവിഷബാധ ഉണ്ടാകാനും ഇത് കാരണമാകുന്നു. ഭാരക്കുറവ്, മുടന്ത്, മുട്ടയുൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവ് എന്നിവയാണ് കോഴികളിൽ കാണുന്ന രോഗലക്ഷണം. ശ്വാസതടസ്സം, ഉല്പാദനക്കുറവ്, വയറിളക്കം എന്നിവയാണ് പശുക്കളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ. രോഗം ബാധിച്ച മൃഗത്തിന്റെ ഇറച്ചിയോ പാലോ ശരിയായ രീതിയിൽ വേവിക്കാതെ കഴിച്ചാൽ ഈ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഇത്തരം മൃഗങ്ങളോടുള്ള നേരിട്ടുള്ള സമ്പർക്കവും രോഗത്തിന് കാരണമാകുന്നു.

എലിപ്പനി

എലിയുടെ വിസർജ്യത്തിൽ നിന്നോ, കടിയിലൂടെയോ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നു. കൂടാതെ രോഗം ബാധിച്ച പട്ടി, പശു എന്നിവയുടെ മൂത്രത്തിൽ നിന്നും രോഗം പടരാൻ സാധ്യതയുണ്ട്. മലിനമായ വെള്ളം, വൃത്തിയില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇത്തരം രോഗങ്ങൾ പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കണ്ണ്, മൂക്ക് എന്നിവയിൽ നിന്നും വെള്ളം ഒലിക്കുക, പനി, വയറിളക്കം, വിശപ്പില്ലായ്മ, നിർജ്ജിലീകരണം എന്നിവയാണ് മൃഗങ്ങളിൽ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ. മനുഷ്യരിൽ കരൾ, വൃക്ക, ഹൃദയം തുടങ്ങിയവയെയാണ് ബാധിക്കുന്നത്.

പേവിഷബാധ

മൃഗങ്ങളെ ബാധിക്കുന്ന രോഗമാണ് പേവിഷബാധ. രോഗമുള്ള മൃഗം മനുഷ്യരുമായി സമ്പർക്കം ഉണ്ടാവുകയോ, കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താൽ രോഗം പടരുന്നു. ഇങ്ങനെയാണ് മനുഷ്യരിലും പേവിഷബാധ ഉണ്ടാകുന്നത്. അതേസമയം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടരില്ല. നാടിവ്യൂഹത്തിനെയും തലച്ചോറിനെയും ബാധിക്കുന്നതിനാൽ മരണം വരെ സംഭവിക്കാൻ ഇത് കാരണമാകുന്നു. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് വളരെ പ്രധാനമാണ്.