ആലപ്പുഴ .സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വിഭാഗീയതയും ഇതര സംഘടനാ വിഷയങ്ങളും രൂക്ഷമായതിൻ്റെ പശ്ചാതലത്തിൽ സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ നിയന്ത്രണത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്. ഔദ്യോഗിക നേതൃത്വത്തിനിതെരെ ഒരു വിഭാഗമുയർത്തുന്ന ശക്തമായ എതിർപ്പ് പ്രതിനിധി സമ്മേളനത്തിൽ തർക്കങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
അടുത്ത ജില്ലാ സെക്രട്ടറി ആരെന്നതിനെ ചൊല്ലിയും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്ന സാഹചര്യത്തിൽ തർക്കങ്ങൾ ഇല്ലാതെ സമ്മേളനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെയാണ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ പ്രത്യേക നിരീക്ഷണം.
സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന്
ബിജെപിയിൽ രാഹുൽ ഗാന്ധി മോഡൽ ടാലൻറ് ഹണ്ട്
ശാസ്താംകോട്ട. യുവമോർച്ച – മഹിളാമോർച്ച ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഇന്റർവ്യൂ നടത്തി ബിജെപി സംസ്ഥാന നേതൃത്വം. തൃശ്ശൂരിൽ ഇന്നലെയായിരുന്നു ടാലൻറ് ഹണ്ട്.രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജാശേഖരൻ തുടങ്ങിയവരാണ് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത്.മുൻ യുവമോർച്ച, മഹിളാമോർച്ച ഭാരവാഹികളെ ബയോഡേറ്റ ഉൾപ്പടെ വാങ്ങി വിളിച്ചു വരുത്തിയായിരുന്നു അഭിമുഖം
കേരള ബിജെപി കോർപ്പറേറ്റ് സംവിധാനത്തിലേക്ക് പോകുന്നു എന്ന ആരോപണങ്ങൾക്കിടയാണ്
മോർച്ച ഭാരവാഹികളെ കണ്ടെത്താനുള്ള ടാലൻറ് ഫണ്ട്. രാഹുൽ ഗാന്ധി മോഡൽ ടാലൻറ് ഹണ്ടിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച പാർട്ടി ബിജെപി ആയിരുന്നു. മോർച്ചകളിൽ ഇതുവരെ പ്രവർത്തിച്ചവരുടെ പ്രവർത്തന മികവോ സംഘടനയിലെ പ്രവർത്തി പരിചയമോ കണക്കാക്കാതെ കോർപ്പറേറ്റ് രീതിയിലേക്ക് പോകുന്നതിനെതിരെ കടുത്ത അമർഷത്തിലാണ് ഒരു വിഭാഗം
യുവമോർച്ച സംസ്ഥാന അധ്യക്ഷനായി ശ്യാം രാജ്, നിപിൻ കൃഷ്ണൻ എന്നിവരും മഹിളാമോർച്ച അധ്യക്ഷരായി നവ്യഹരിദാസും സ്മിതമേനോനും പരിഗണനയിൽ
നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു
നടിയും ബിഗ് ബോസ് താരവും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
2002ല്‍ പുറത്തിറങ്ങിയ ‘കാന്തലഗ’ എന്ന ഗാനത്തില്‍ അഭിനയിച്ചതോടെയാണ് ഷെഫാലി അറിയപ്പെടുന്ന താരമായി മാറിയത്. പിന്നാലെ ബിഗ് ബോസ് 13 സീസണും ഇവരെ താരപദവിയിലേക്ക് ഉയര്‍ത്തി. 2015ല്‍ നടന്‍ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനൊപ്പം ‘നാച്ച് ബാലിയേ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ 5, 7 സീസണുകളിലും ഷെഫാലി പങ്കെടുത്തിരുന്നു.
ഒഡീഷയിലെ പുരിയില്‍ രഥയാത്രയ്ക്കിടെ പരിക്കേറ്റ 8 പേരുടെ നില ഗുരുതരം ;500ഓളം പേർ ചികിത്സയിൽ
ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. എട്ട് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഥം വലിക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് സംഭവസ്ഥലത്തെത്തിയത്. മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് സേനയിലെ എട്ട് ഗ്രൂപ്പുകൾ ഉൾപ്പെടെ പുരിയിലുടനീളം ഏകദേശം 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു. അപകട കാരണമെന്താണന്ന് അറിവായിട്ടില്ല.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര: തിക്കിലും തിരക്കിലും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്… നിരവധി പേരുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്. നിരവധി പേരുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍.
വൈകുന്നേരം നാല് മണിക്കാണ് രഥയാത്ര ആരംഭിച്ചത്. ലക്ഷക്കണക്കിന് ഭക്തരാണ് രഥയാത്രയിൽ പങ്കെടുക്കാനായി പുരി നഗരത്തിൽ എത്തിയത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. ഭഗവാന്‍ ജഗന്നാഥന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരെ രഥങ്ങളില്‍ ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നാണ് പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പുരി നഗരത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തര്‍ ഇന്നലെ പുരിയില്‍ എത്തി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
രാജ്ഭവനില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് സംസ്ഥാന മന്ത്രിസഭ കത്ത് നല്‍കി
തിരുവനന്തപുരം. രാജ്ഭവനില്‍ ഔപചാരിക, ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെ സംബന്ധിച്ച് ഗവര്‍ണ്ണറുടെ ശ്രദ്ധ ക്ഷണിച്ച് മന്ത്രിസഭ.
സ്വതന്ത്ര ഇന്ത്യയിൽ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയർന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകളും പരാമര്‍ശിച്ചുകൊണ്ടാണ് കേരള മന്ത്രിസഭാ ഗവര്‍ണ്ണര്‍ക്ക് കത്ത് കൈമാറിയത്.
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ പാരമ്പര്യത്തെയും, ആയിരക്കണക്കിന് വർഷങ്ങളായി വികാസം പ്രാപിച്ച അതിന്‍റെ വൈവിധ്യത്തെയും സമഗ്രമായി പ്രതിനിധീകരിക്കുന്ന ഒരു പതാകയുടെ ആവശ്യകതയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ ഉയര്‍ന്നുവന്നത്.
ഭാരത്തിൻ്റെ ദേശീയപതാകയെന്തായിരിക്കണമെന്ന് ചർച്ച ഭരണഘടനാ അസംബ്ലിയിൽ നടന്നപ്പോൾ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു 14 .07. 1947 -ൽ നടത്തിയ പ്രസംഗം കത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. സാമുദായികമോ, സമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല എന്ന നെഹ്റുവിൻ്റെ സുവ്യക്തമായ മറുപടിയിലേക്കും ഗവര്‍ണ്ണറുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് സന്ദേശം.
സംവാദത്തിന്റെ സമാപന പ്രസംഗത്തിൽ ശ്രീമതി സരോജിനി നായിഡു പറഞ്ഞ വാക്കുകള്‍, “ഈ പതാകയ്ക്കു കീഴിൽ രാജകുമാരനോ, കർഷകനോ, ധനികനോ, ദരിദ്രനോ എന്ന വേര്‍തിരിവില്ല. പ്രത്യേകാനുകൂല്യങ്ങളൊന്നുമില്ല. കടമയും ഉത്തരവാദിത്തവും ത്യാഗവും മാത്രമേയുള്ളൂ. നമ്മൾ ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനോ, ജൈനനോ, സിഖോ, പര്‍സിയോ ഏതുമാകട്ടെ, നമ്മുടെ ഭാരതമാതാവിന് അഭേദ്യമായൊരു ഹൃദയവും ചൈതന്യവുമുണ്ട്. പുതിയ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും, എഴുന്നേറ്റു നിന്ന് ഈ പതാകയെ വന്ദിക്കുക!
രാഷ്ട്രത്തെ പൊതുസ്ഥലങ്ങളിൽ, ഔദ്യോഗികമോ ഔപചാരികമോ ആയ പരിപാടികളില്‍ ഏതെങ്കിലും രൂപത്തിൽ ചിത്രീകരിക്കാന്‍ ദേശീയ പതാകയായ ത്രിവർണ്ണ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദർശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.
രാജ്ഭവന്റെ ആഭിമുഖ്യത്തിൽ എന്തെങ്കിലും ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഭാരതത്തിന്‍റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. 2025 ജൂൺ 25 ന് നടന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ മുകളിൽ പറഞ്ഞ കാര്യം ചർച്ച ചെയ്തതിന് ശേഷമാണ് സന്ദേശം കൈമാറുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
മദ്രാസ് ഐഐടിയില്‍ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം
ചെന്നൈ.IIT മദ്രാസിൽ വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. ഇന്നലെ രാത്രി ക്യാംപസിലൂടെ തനിച്ചു നടക്കുമ്പോൾ ആണ് സംഭവം. യുവതി ബഹളം വച്ചപ്പോൾ സുരക്ഷാ ജീവനക്കാർ എത്തി പ്രതിയെ കീഴ്പ്പെടുത്തി. പ്രതി മുംബൈ സ്വദേശി റോഷൻ കുമാർ അറസ്റ്റിൽ. ക്യാമ്പസിലെ ഫുഡ് കോർട്ടിൽ ജീവനക്കാരനാണ് പ്രതി
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ മറ്റന്നാൾ മുതൽ ഗതാഗത നിരോധനം
മലപ്പുറം.അങ്ങാടിപ്പുറം മേൽപ്പാലത്തിൽ മറ്റന്നാൾ മുതൽ ഗതാഗത നിരോധനം.ജൂലൈ അഞ്ച് വരെ പൂർണമായും നിരോധിച്ചു.ജൂലൈ 6 മുതൽ ചെറിയ വാഹനങ്ങൾ കടത്തിവിടും.അപ്പ്രോച്ച് റോഡിൽ ഇന്റർലോക്ക് പണി നടക്കുന്നതിനാൽ ആണ് നിരോധനം.കോഴിക്കോട് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മഞ്ചേരി പാണ്ടിക്കാട് വഴി പോകണം.ചെറിയ വാഹനങ്ങൾ ഓരാടംപാലം – പട്ടിക്കാട് റോഡ് വഴിയും പോകണം.
സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ വിമർശനവുമായി ഹൈക്കോടതി
കൊച്ചി.കേരളത്തിലെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാത്തതില്‍ വിമർശനവുമായി ഹൈക്കോടതി.
സംസ്ഥാന സര്‍ക്കാരിനും ചാന്‍സലര്‍ക്കുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല.
സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യം.
ഉന്നത വിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയാണ്. പ്രശ്‌നം പരിഹരിച്ച് സ്ഥിരം വിസിമാരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിമർശനം.
ഡോ. മോഹന്‍ കുന്നുമ്മലിന് കേരള വിസിയുടെ അധികച്ചുമതല നല്‍കിയചോദ്യം ചെയ്തുള്ള ഹർജിയിലെ വിധിയിലാണു വിമർശനം.
കേരളപുരത്ത് 48 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
കേരളപുരത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു. വടക്കേവിള തട്ടാമല ത്രിവേണി 12 മുറി നഗര്‍ വീട്ടില്‍ മുഹമ്മദ് അനീസ് (25), ഇരവിപുരം വാളത്തുങ്കല്‍ ഹൈദ്രാലി നഗര്‍ 17-ല്‍ വെളിയില്‍ പുത്തന്‍വീട്ടില്‍ ഷാനു എന്നറിയപ്പെടുന്ന ഷാനുര്‍ (31), നാലാംപ്രതി ഇരവിപുരം വാളത്തുങ്കല്‍ തവളയന്റു അഴികത്ത് വീട്ടില്‍ സെയ്ദലി (26) എന്നിവരാണ് പിടിയിലായത്. വാളത്തുങ്കല്‍ സനോജ് മന്‍സില്‍ മനോഫര്‍ (35) സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. 48 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെത്തിയ രണ്ട് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.






































