Home Blog Page 869

ലഹരി പാര്‍ട്ടിക്കിടെ അടിപിടി,അന്വേഷിക്കാനെത്തിയ പൊലീസിനെ തല്ലി ഗുണ്ടാ സംഘം,നാലു പൊലീസുകാര്‍ക്ക് പരിക്ക്,മൂന്ന് പൊലീസ് ജീപ്പുകള്‍ തല്ലി തകര്‍ത്തു ആറ് പേർ പിടിയിൽ

തൃശ്ശൂര്‍: പൊലീസിനെ ആക്രമിച്ച്‌ ഗുണ്ടാസംഘം തൃശൂർ നല്ലെങ്കരയില്‍ ലഹരി പാർട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്.

മൂന്നു പൊലീസ് ജീപ്പുകള്‍ തല്ലി തകർത്തു കൊലക്കേസ് പ്രതി ബ്രഹ്മജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു ഗ്രേഡ് എസ്.ഐ: ജയൻ, സീനിയർ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.സംഭവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് പിടികൂടി.

നല്ലെങ്കരയില്‍ സഹോദരങ്ങളായ അല്‍ത്താഫും അഹദുമാണ് ബെർത്ത്ഡെ പാർട്ടി നടത്തിയത് സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ആയിരുന്നു ബെർത്ത് ഡെ പാർട്ടിക്ക് വന്നവർ ബ്രഹ്മജിത്ത് കൊലപാതകം ഉള്‍പ്പെടെ എട്ടു കേസുകളില്‍ പ്രതിയാണ്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം .ലഹരി പാർട്ടി നടക്കുന്നതിനിടെ ഇരു സംഘങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് അടിയായി വീടിനു മുന്നിലേക്ക് സംഘർഷം എത്തിയതോടെ അഹദിന്റെ ഉമ്മയാണ് പോലീസിനെ വിവരം അറിയിച്ചത്

ആദ്യ വണ്ടിയിലെത്തിയ പോലീസ് സംഘത്തെ മറഞ്ഞിരുന്ന ഗുണ്ടകള്‍ ആക്രമിച്ചു പിന്നിടെത്തിയ രണ്ടു പൊലീസ് വണ്ടിക്ക് നേരെ ആക്രമണം ഉണ്ടായി കൂടുതല്‍ പോലീസ് സംഘമെത്തിയാണ് ബ്രഹ്മദത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത് ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു

അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പ് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്.

അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്‌സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ ജനാധിപത്യ സാംസ്‌കാരിക നിലപാടാണ് സ്വീകരിച്ചതെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇവിടെ ചില പ്രസ്ഥാനങ്ങള്‍ ഭൂരിപക്ഷ തീവ്രവാദത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണ്. കേരളം പോലെ ഒരുമയോടെ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തില്‍ നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കേ ഉത്തേജനം നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും ബാധിക്കും. സംസ്ഥാനത്തെ 90ശതമാനം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സൂംബ അടക്കമുള്ള കായിക ഇനങ്ങളുടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഇത്തരം കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യകായിക നിര്‍ബന്ധപാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

തകർന്ന പാലത്തിൽ തൂങ്ങിക്കിടക്കുന്ന കാർഗോ ട്രക്ക്… സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറൽ

ചൈനയിൽ തകർന്ന പാലത്തിൽ തൂങ്ങിക്കിടക്കുന്ന കാർഗോ ട്രക്കിന്റെ വീഡിയോയാണ് കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ ഗ്വിഷൗ പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് പാലം തകർന്നത്. അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണം. സിയാമെൻ-ചെങ്‌ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലത്തിലാണ് സംഭവം. ട്രക്ക് മാത്രമായിരുന്നു ആ സമയം പാലത്തിലുണ്ടായിരുന്നത്.
തകർന്ന പാലത്തിന്റെ അറ്റത്ത് അപകടകരമായ നിലയിൽ ട്രക്കിന്റെ ക്യാബിൻഭാഗം തൂങ്ങിക്കിടന്നതും അതിനുള്ളിലുള്ള ഡ്രൈവറേയും ദൃശ്യങ്ങളിൽ കാണാം. ട്രക്കിന് മുകളിൽ ഏണി വെച്ച് കയറിയ അഗ്നിശമന സേനാംഗങ്ങൾ അതിസാഹസികമായാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ആർക്കും പരിക്കുകളൊന്നും ഉണ്ടായില്ല.
യു ഗുഓചുൻ എന്നയാളാണ് ട്രക്ക് ഓടിച്ചിരുന്നത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു. പാലം തകർന്നതും പിന്നീടുണ്ടായ അവിശ്വസനീയ രക്ഷപ്പെടലിനേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

https://x.com/Reuters/status/1937547516255625722?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1937547516255625722%7Ctwgr%5E56c988b70958cb323a5215bc56aabd03ba62fee9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-32898320493686368660.ampproject.net%2F2505300108000%2Fframe.html

വാർത്താനോട്ടം

2025 ജൂൺ 28 ശനി

BAEAKING NEWS

👉ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെ കരിങ്കൊടി കാണിച്ച4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

👉മുതലപ്പൊഴിയിൽ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം തലകീഴായ് മറിഞ്ഞു.3 മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

👉ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമ :കോടതി വിധിയിൽ പ്രതീക്ഷയെന്ന് സംവിധായകൻ പ്രവീൺ നാരായണൻ

👉 സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

👉മുല്ലപെരിയാർ ഡാമിൻ്റെ സ്പിൽവേകൾ ഇന്ന് തുറക്കും

👉വയനാട് കാരാപ്പുഴ അണക്കെട്ടിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

👉തൃശൂർ മണ്ണൂത്തിയിൽ പോലീസ് കൺട്രോൾ റൂം വാഹനം ആക്രമിച്ച ഗുണ്ടകൾ പിടിയിൽ.4 പോലീസുകാർ ചികിത്സയിൽ

👉 ആർജെഡി എൽ ഡി എഫ് വിടില്ല. 2026 ഇടത് മുന്നണിഭരണം തുടരുമെന്നും ആർജെഡി

👉 കൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി നേരിട്ടത് അതിക്രൂര പീഢനം

👉താജ്മഹലിൻ്റെ 73 മീറ്റർ ഉയരത്തിലുള്ള താഴിക കുടത്തിൽ ചോർച്ച കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്ക്കാനിങ്ങിലാണ് ചോർച്ച കണ്ടത്.

👉 തൃശൂർ പീച്ചി ഡാമിൻ്റെ ഷട്ടർ ഇന്ന് തുറക്കും.

🌴കേരളീയം🌴

🙏മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂള്‍ കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

🙏 തൃശ്ശൂര്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി. തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

🙏നിലമ്പൂരിന്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. ദൈവനാമത്തിലാണ് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

🙏 ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയല്‍ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ സ്വദേശി അജയനാണ് മരിച്ചത്. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റെന്ന് അജയ് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🙏 ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയേന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നല്‍കിയത്.

🙏 കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.

🙏 ബൈക്ക് മോഷണക്കേസില്‍ കോഴിക്കോട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊയിലാണ്ടി കാരയാട് സ്വദേശി അമലി(22) നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

🙏 കൂത്താട്ടുകുളം പാലക്കുഴയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കില്‍ കെവിന്‍ (16) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിന്‍ കുളത്തില്‍ മുങ്ങി പോവുകയായിരുന്നു.

🙏 കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ മരിച്ചു. തിരുവല്ല കടപ്ര റോണി മാത്യു – റിബി അന്ന ജോണ്‍ ദമ്പതികളുടെ മകന്‍ റെസിന്‍ മാത്യു ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.

🙏 എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂര്‍ – നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യന്‍ചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചത്. ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ കൊന്ന് സംസ്‌ക്കരിച്ചു.

🙏കിളികൊല്ലൂരില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🇳🇪 ദേശീയം 🇳🇪

🙏 ഇഎസ്ഐ പദ്ധയില്‍ അംഗമാകാനുള്ള ശമ്പള പരിധി 21,000 രൂപയായി തുടരുന്നതില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വെക്കുന്നു. വെള്ളിയാഴ്ച ഷിംലയില്‍ നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

🙏 ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 550-ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍.

🙏 കര്‍ണാടകയിലെ വിജയപുര ജില്ലയിലെ കനറാ ബാങ്കിന്റെ മനഗുളി ബ്രാഞ്ചില്‍നിന്ന് 59 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷത്തില്‍പ്പരം രൂപയും കവര്‍ച്ച നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

🙏 മായം കലര്‍ന്ന ഡീസലടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ച് തകരാറിലായി വഴിയില്‍ കിടന്നു. ഡീസല്‍ നിറച്ച മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പെട്രോള്‍പമ്പിലെ ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പമ്പ് അടപ്പിച്ചു.

🙏 ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2020-2025-ലെ മാനേജ്‌മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണിത്. 92.97 % മാര്‍ക്ക് നേടി ജമ്മു കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനമാണ് ഇരവികുളം കരസ്ഥമാക്കിയത്.

🙏 മദ്രാസ് ഐഐടിയില്‍ 20കാരിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ക്യാംപസിലൂടെ തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വീഴ്ത്തിയതിന് ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

🙏 കൊല്‍ക്കത്തയില്‍ ലോ കോളേജിനകത്ത് നിയമ വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരില്‍ ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ നേതാവാണ്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ഇവരില്‍ 10 പേര്‍ ആഹാരത്തിനായി കാത്തുനിന്നവരാണ്. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു.

🙏 ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലിന് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദം. വിശദമായ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ ഉണ്ടായേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുടെ ഭരണം നാലു അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ആക്കുക എന്ന നിര്‍ദേശം പരിഗണനയിലുണ്ട്.

🙏 അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധിനല്‍കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭ്യര്‍ഥന ജറുസലേം ജില്ലാകോടതി തള്ളിക്കളഞ്ഞു. നെതന്യാഹുവിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി.

🙏 യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു.

   🥍കായികം

🏏 ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍-19 ടീമിന് മിന്നും ജയം. 175 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

🏏 ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ 174 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.

കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി യു എസ് സുപ്രീം കോടതി

. വാഷ്ംങ്ടണ്‍. അമേരിക്കൻ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടയാനുള്ള കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി യു എസ് സുപ്രീം കോടതി. രാജ്യവ്യാപകമായി ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രീം കോടതി വിധി.

കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭരണകൂടത്തിന്റെ നയങ്ങൾക്ക് ഇനി നിർബാധം മുന്നോട്ടുപോകാനാകുമെന്ന് ട്രംപ്. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ച കേസ്സിലാണ് സുപ്രീം കോടതി വിധി

മുല്ലപ്പെരിയാർ,ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും

ഇടുക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാ‌ൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ് നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിലെ കണക്കനുസരിച്ച് 135. 55 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻറിൽ 3800 ഘനയടി ജലം അണക്കെട്ടിലേക്കൊഴുകിയെത്തുമ്പോൾ 2117 ഘനയടി വെള്ളം തമിഴ് നാട് കൊണ്ടു പോകുന്നുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഷട്ടർ തുറക്കേണ്ടി വരില്ലെന്നാണ് തമിഴ് നാടിൻറെ വിലയിരുത്തൽ. ഷട്ടറുകൾ തുറന്നേക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരാണ് പെരിയാർ തീരത്തുള്ളത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ കൂടുതൽ പേരെ മാറ്റേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ.

19കാരനെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡെല്‍ഹി. ഡൽഹിയിൽ 19കാരനെ കുത്തിക്കൊലപ്പെടുത്തി. ഷഹ്ദാരയിലെ ഗീതാ കോളനിക്ക് സമീപമാണ് സംഭവം. 19 കാരനായ യാഷ് ആണ് കൊല്ലപ്പെട്ടത്. അമാൻ , റെഹാൻ എന്നീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. റോഡിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെയായിരുന്നു കൊലപാതകം. പ്രതികൾക്കായി അന്വേഷണം ഊർജ്ജതമാക്കിയതായി പോലീസ്

പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു

തൃശ്ശൂര്‍. പോലീസിനെ ഗുണ്ടകൾ ആക്രമിച്ചു.ഇന്ന് പുലർച്ചെ മണ്ണുത്തി നല്ലങ്കരയിലാണ് സംഭവം. നല്ലങ്കര വൈലോപ്പിള്ളി നഗറിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് എത്തിയത്. മണ്ണുത്തി കൺട്രോൾ റൂം വാഹനത്തെയും പോലീസുകാരെയും ആണ് സംഘം ആക്രമിച്ചത്. ആറു പേർ പോലീസ് കസ്റ്റഡിയിൽ.

വാഹനവില്‍പ്പന ശാലക്ക് തീപിടിച്ച് വന്‍ നഷ്ടം

കോഴിക്കോട്. മാവൂർപോലീസ് സ്റ്റേഷന് ചേർന്നുള്ള കെ എം എച്ച് മോട്ടോസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് തീപിടുത്തം.പുകയും തീയും ഉയരുന്നത് കണ്ട് മാവൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ ഉടൻതന്നെ തീയണക്കാനുള്ളശ്രമം ആരംഭിച്ചു. കൂടാതെ മുക്കം ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. തുടർന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തി.
അപ്പോഴേക്കും ഷോറൂമിന് അകത്ത് നിരവധി ഇരുചക്ര വാഹനങ്ങളിൽ തീ പടർന്നു പിടിച്ചിരുന്നു.
പിന്നീട് മുക്കത്ത് നിന്നും കൂടുതൽ ഫയർ യൂണിറ്റ് സ്ഥലത്ത് എത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനുശേഷം തീ അണക്കുകയും ചെയ്തു.ഷോറൂമിന് അകത്തുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ ആണ് കത്തി നശിച്ചത്. ഫയർ യൂണിറ്റിന്റെ അവസരോചിതമായ ഇടപെടലിൽ കെട്ടിടത്തിലെ തൊട്ടടുത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് ഒന്നും തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

പീച്ചി ഡാം ഷട്ടര്‍ ഇന്ന് ഉയര്‍ത്തും

തൃശൂര്‍.കനത്ത മഴയെ തുടർന്ന് പീച്ചി ഡാം ഷട്ടര്‍ ഇന്ന് ഉയര്‍ത്തും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴമൂലം പീച്ചി ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതല്‍ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കും. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍നിന്നും പരമാവധി 30 സെ.മി കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അർജുൻ പാണ്ഡ്യൻ അറിയിച്ചു