വാഷിംഗ്ടൺ: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.
തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു.
അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ്
പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറയിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീയസ് ഈറയ്ക്കായി പ്രണവ് മോഹന്‍ലാലിന് ലഭിച്ച പ്രതിഫലം 3.5 കോടിയാണ്. നേരത്തെ പുറത്തിയ ഹൃദയത്തില്‍ രണ്ടരകോടിയായിരുന്നു പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണവ് മോഹന്‍ലാലിന്റെ സ്വത്ത് 54 കോടിയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വന്നു ചേരുന്ന സ്വത്തുക്കളുടെ കണക്ക് വിവരം ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ സ്വത്ത് 427.5 കോടിയാണ്.
താരപുത്രനും നടനുമാണെങ്കിലും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി ജീവിക്കുന്നതാണ് പ്രണവിന്റെ രീതി.
വനിതാപൊലിസുമായി എത്തിയ ബസിൻ്റെ ഗ്ലാസ് തകർന്നു ഡ്രൈവർക്ക് പരുക്ക്
കരുനാഗപ്പള്ളി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പോലീസുമായി ആലുവയിൽ നിന്ന് എത്തിയ KSRTC ബസ് കെന്നഡി മെമ്മോറിയൽ സ്കൂളിന് തെക്കുവശം മരക്കൊമ്പിൽ തട്ടി ഗ്ളാസ് തകർന്നു. ഡ്രൈവർക്ക് നെറ്റിയിൽ മുറിവേറ്റു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗ്ലൂരിലെത്തി. രണ്ടാം കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്നതിന് മുൻപ് മൊഴിയെടുക്കാനാണ് നീക്കം. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ
ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് സിറ്റ്. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും….
വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ
ബാംഗ്ലൂരിൽ താമസിക്കുന്ന 23 കാരിയായ
അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊഴി നൽകാൻ തയ്യാറാണെന്ന് യുവതി പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരുന്നു. എഐജി ജി പൂങ്കുഴലിക്കാണ് രണ്ടാം കേസിലെ ചുമതല. കേസിൽ
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നാളെ തന്നെ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ മൊഴിയടങ്ങുന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ പ്രോസിക്യൂഷന് ബലം നൽകുന്നതാകും. 2023 നടന്ന സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തെളിവ് ശേഖരണം നടത്തുക. അതേസമയം പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് MM ഹസ്സൻ
15ന് ഹൈക്കോടതി മുൻകൂർ ജാമ്യേക്ഷ പരിഗണിക്കുന്നത് വരെ
രാഹുൽ മാങ്കൂട്ടത്തിലിനെ
പിടികൂടേണ്ടെന്ന നിലപാടിലാണ് SIT എന്നാണ് സൂചന. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ തന്നെയുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം
നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ
കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസ്
കൊട്ടേഷൻ ഗൂഢാലോചന നടന്നത് 7 ഇടങ്ങളിൽ .ദിലീപും – പൾസർ
സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയത് ഏഴ് ഇടങ്ങളിൽ
ഗൂഢാലോചന അബാദ് പ്ലാസയിൽ അമ്മ ഷോ റിഹേഴ്സലിൽ ഇടയിൽ ഗൂഢാലോചന
സൗണ്ട് തോമ, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ജോർജ് ഏട്ടൻസ് പൂരം എന്നി സിനിമകളുടെ ലോക്കഷനിൽ ഗൂഢാലോചന നടന്നതായി അന്വേഷണം സംഘം
ദിലീപിന്റെ കാരവാനിലായിരുന്നു
പ്രധാന ഗൂഢാലോചന
സുനിയുടെ മൊഴി നിർണായകം
നടി ആക്രമിക്കപ്പെട്ട കേസ്.അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ
മുൻപും ശ്രമം.നടിയെ ആക്രമിക്കാൻ മുൻപും ശ്രമം നടത്തി പൾസർ സുനി
ഗോവയിൽ വെച്ച് ആക്രമിക്കാൻ ആയിരുന്നു പദ്ധതി .നടി അഭിനിയിക്കുന്ന സിനിമയിൽ ഡ്രൈവറായി പൾസർ എത്തി
നടിയെ എയർപോർട്ടിൽ നിന്ന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു ആക്രമിക്കാൻ പദ്ധതി ഇട്ടത്
എന്നാൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായത് കൊണ്ട് ശ്രമം ഉപേക്ഷിച്ചു എന്ന് അന്വേഷണം സംഘം
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു
കടയ്ക്കാവൂർ. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.
വർക്കല മേൽവെട്ടൂർ സൽമാ മൻസിൽ രാജ്ഗുൽ ജാനി ( 26) ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി പത്തര മണിയോടെയായിരുന്നു അപകടം.
മണനാക്ക് ഭാഗത്തുനിന്നും ആലങ്കോട് ഭാഗത്തേക്ക് യാത്ര ചെയ്തു വരവേ ബൈപ്പാസിന്റെ നിർമ്മാണം നടക്കുന്ന പാലാകോണം ഭാഗത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
യുവാവിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയ്ക്കാവൂർ പോലീസ് കേസെടുത്തു.
വെരിക്കോസ് വെയിന്‍ പൊട്ടിയത് അറിഞ്ഞില്ല, സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു
ആലപ്പുഴ: സ്ഥാനാര്‍ഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റര്‍ രക്തം വാര്‍ന്ന് മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചമ്പക്കുളം കറുകയില്‍ വീട്ടില്‍ രഘു(53) ആണ് മരിച്ചത്. വെരിക്കോസ് വെയിന്‍ പൊട്ടിയതാണ് മരണകാരണം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ശനിയാഴ്ചയാണ് സംഭവം. അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ ഇരുന്നിരുന്ന രഘു വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നു പോകുന്ന വിവരം അറിയാതിരുന്നതാണ് ആരോഗ്യനില മോശമാക്കിയത്.
ചമ്പക്കുളം പതിമൂന്നാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനു ശേഷം അവശത അനുഭവപ്പെട്ട രഘു വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് രക്തം വാര്‍ന്നുപോകുന്ന വിവരം അറിഞ്ഞത്. പര്യടനത്തില്‍ ഉടനീളം അനൗണ്‍സ്‌മെന്റ് വാഹനത്തിലായിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പെട്ടുമില്ല. ഉടന്‍തന്നെ ചമ്പക്കുളം ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും സജീവപ്രവര്‍ത്തകനാണ് രഘു. ഭാര്യ: സിന്ധു. മക്കള്‍: വിശാഖ്(ഖത്തര്‍), വിച്ചു. മരുമകള്‍: അരുന്ധതി.
കൊല്ലത്ത് 10 ബോട്ടുകൾ കത്തി നശിച്ചു…വീഡിയോ പുറത്ത്
കൊല്ലത്ത് വൻ അഗ്നിബാധയിൽ 10 ബോട്ടുകൾ കത്തി നശിച്ചു. കുരീപ്പുഴ പള്ളിക്ക് സമീപമാണ് സംഭവം. കായലിൽ നങ്കൂരമിട്ടിയിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. 9 പരമ്പരാഗത ബോട്ടുകളും ഒരു ഫൈബർ ബോട്ടുമാണ് കത്തിനശിച്ചത്. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്രതിസന്ധി ഒഴിയാതെ. ഇൻഡിഗോ , കാരണം കാണിക്കൽ നോട്ടിസ് നൽകി
ന്യൂ ഡെൽഹി . ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ. ഇൻഡിഗോ സർവീസുകൾ. വിവധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം . സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാനാക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു.
ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രശ്നത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. വിമാനക്കൂലിക്കൊള്ളക്കെതിരെയും നടപടി വന്നു.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തതിലാണ് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
ഇൻഡിഗോ സിഇഒ പീറ്റർ എൽബർസിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്






































