അട്ടത്തോട്.ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം
നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ കൂട്ടിയിടിച്ചത്
ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ എതിരെ ഇടിക്കുകയായിരുന്നു
ഡ്രൈവർക്ക് നിസ്സാരപരുക്ക്
അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഗതാഗതക്കുരുക്ക്
കാറിടിച്ച് ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു
മാർത്താണ്ഡം. .കാറിടിച്ച് ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.
കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്.
നെയ്യാറ്റിൻകര നെല്ലിമൂട് കൊല്ലകോണം പയറ്റുവിള ചരുവിള കിഴക്കരിക് വീട്ടില്‍ വിജയകുമാറിന്റെയും റീഷയുടെയും മക്കളായ രഞ്ജിത്ത് കുമാർ (24), രമ്യ (23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ കന്യാകുമാരി മാർത്താണ്ഡം ഫ്ലൈ ഓവറിലായിരുന്നു അപകടം.
മാർത്താണ്ഡത്തെ ഒരു സ്വകാര്യ ഐടി കമ്ബനിയിലെ അധ്യാപകനാണ് രഞ്ജിത്ത് കുമാർ. രമ്യ മാർത്താണ്ഡത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും. ഇരുവരും ഒരുമിച്ചാണ് എല്ലാ ദിവസവും ജോലിസ്ഥലമായ മാർത്താണ്ഡത്തേക്ക് പോകുന്നത്.
സഹോദരിയെ ജോലിചെയ്യുന്ന ആശുപത്രിയില്‍ കൊണ്ടുവിട്ട ശേഷമാണ് സഹോദരൻ കമ്ബനിയിലേക്ക് പോകാറുള്ളത്. പതിവുപോലെ ഇന്നലെ രാവിലെ ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുന്ന വഴിക്കാണ് മാർത്താണ്ഡത്ത് വച്ച് നിയന്ത്രണം വിട്ട കാർ ബൈക്കില്‍ ഇടിച്ചത്. അപകടത്തില്‍ രഞ്ജിത്ത് കുമാർ തല്‍ക്ഷണം മരിച്ചു.
സഹോദരി രമ്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന മാർത്താണ്ഡം സ്വദേശി വിപിൻ ഗുരുതര പരിക്കുകളോടെ കുഴിത്തുറ സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. മാർത്താണ്ഡം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗർകോവില്‍ ആശാരിപ്പള്ളം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇവരുടെ അച്ഛൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. അമ്മ ഹരിത കർമ്മ സേന അംഗവുമാണ്.കാറിടിച്ച് ബൈക്ക് ഫ്ലൈഓവറില്‍ നിന്ന് 40 അടിയോളം താഴ്ചയിലേക്ക് വീണ് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു.
#news
പിതാവിനെ കുത്തി പരിക്കേൽപ്പിച്ച മകൻ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്. കടിയങ്ങാട് ആണ് സംഭവം
പോലീസ് അന്വേഷിക്കുന്ന പ്രതിയെ പൊന്തക്കാട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു
കടിയങ്ങാട് ഇല്ലത്ത് മീത്തൽ ജംസൽ(26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്ന ജംസൽ 4 ആം തീയതി പിതാവായ പോക്കറെ കത്തി എടുത്ത് കുത്തി പരിക്കേൽപ്പിച്ചു കടന്നു കളഞ്ഞിരുന്നു
പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു
ഇതിനിടയിലാണ് വീടിനടുത്തു കാടുമൂടിക്കിടന്ന കൈപ്പേങ്കിയിൽ എന്ന സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
സുഹൃത്തുlക്കൾ നടത്തിയ തെരചിലിനിടെയാണ് ഇന്ന് രാവിലെ പത്തുമണിയോടെ കശുമാവിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്
ജംസലിന്റെ പിതാവ് കുത്തേറ്റത്തിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച,ദേവീ വിഗ്രഹം കവർന്നു
തൃശ്ശൂർ. കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. കിഴൂർ കാർത്യായനി ദേവീ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു. പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി തിരുമുഖം കവർന്നു.
ഇന്ന് പുലർച്ചയാണ് രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടന്നത്. കീഴൂർ കാർത്യാനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓടിന്റെ ദേവി വിഗ്രഹം കവർന്നത്. അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് അലമാറകൾ കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സമിതി ഓഫീസിലെ പൈസ സെക്രട്ടറി വീട്ടിലേക്കും കൊണ്ടുപോയി ഇതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് നേടിയേടത്ത് അറിയിച്ചു. അതിനിടെ പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി തിരുമുഖം കവർന്നു. നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര ഭരണ സമിതികൾ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പയറ്റുവിള സ്വദേശികളായ രഞ്ജിത്തും (24) രമ്യ(22)യുമാണ് മരിച്ചത്.
പയറ്റുവിള കൊല്ലംകോണം വിജയകുമാറിന്റെയും റീഷയുടേയും മക്കളാണ്. ഇരുവരും ഒരുമിച്ചാണ് എല്ലാദിവസവും ജോലിക്ക് പോയിരുന്നത്. രഞ്ജിത്തിന്റെ ബൈക്കിലായിരുന്നു യാത്ര. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മാര്‍ത്താണ്ഡം പാലത്തില്‍ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് പാലത്തിൽനിന്ന് 30 അടി താഴ്ചയിലേക്കു വീണു. രഞ്ജിത് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രമ്യയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാപിതാക്കളും 2 മക്കളും ചേർന്ന ചെറിയ കുടുംബമായിരുന്നു ഇവരുടേത്. പിതാവ് വിജയകുമാര്‍ കല്‍പണിക്കാരനാണ്. മാതാവ് റീഷ കോട്ടുകാൽ ഹരിതസേനാംഗവും. മാര്‍ത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന്‍ ആയിരുന്നു രമ്യ. മാര്‍ത്താണ്ഡത്ത് തന്നെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി നോക്കുകയായിരുന്നു രഞ്ജിത്ത്. രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും വിങ്ങി പൊട്ടുകയായിരുന്നു.
അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.
തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു.
ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ്
പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഡീയസ് ഈറെ വലിയ ഹിറ്റായതിന് പിന്നാലെ പ്രണവിന്റെ വരുമാനത്തിലും കുതിപ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറയിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീയസ് ഈറയ്ക്കായി പ്രണവ് മോഹന്‍ലാലിന് ലഭിച്ച പ്രതിഫലം 3.5 കോടിയാണ്. നേരത്തെ പുറത്തിയ ഹൃദയത്തില്‍ രണ്ടരകോടിയായിരുന്നു പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണവ് മോഹന്‍ലാലിന്റെ സ്വത്ത് 54 കോടിയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വന്നു ചേരുന്ന സ്വത്തുക്കളുടെ കണക്ക് വിവരം ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ സ്വത്ത് 427.5 കോടിയാണ്.
താരപുത്രനും നടനുമാണെങ്കിലും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി ജീവിക്കുന്നതാണ് പ്രണവിന്റെ രീതി.
വനിതാപൊലിസുമായി എത്തിയ ബസിൻ്റെ ഗ്ലാസ് തകർന്നു ഡ്രൈവർക്ക് പരുക്ക്
കരുനാഗപ്പള്ളി.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വനിതാ പോലീസുമായി ആലുവയിൽ നിന്ന് എത്തിയ KSRTC ബസ് കെന്നഡി മെമ്മോറിയൽ സ്കൂളിന് തെക്കുവശം മരക്കൊമ്പിൽ തട്ടി ഗ്ളാസ് തകർന്നു. ഡ്രൈവർക്ക് നെറ്റിയിൽ മുറിവേറ്റു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം
തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗകേസിൽ അതിജീവിതയുടെ
മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗ്ലൂരിലെത്തി. രണ്ടാം കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നാളെ പരിഗണിക്കുന്നതിന് മുൻപ് മൊഴിയെടുക്കാനാണ് നീക്കം. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ
ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് സിറ്റ്. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും….
വിവാഹ വാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ചു പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ
ബാംഗ്ലൂരിൽ താമസിക്കുന്ന 23 കാരിയായ
അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രം തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. മൊഴി നൽകാൻ തയ്യാറാണെന്ന് യുവതി പോലീസ് അയച്ച നോട്ടീസിന് മറുപടി നൽകിയിരുന്നു. എഐജി ജി പൂങ്കുഴലിക്കാണ് രണ്ടാം കേസിലെ ചുമതല. കേസിൽ
രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ നാളെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നാളെ തന്നെ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതയുടെ മൊഴിയടങ്ങുന്ന പോലീസ് റിപ്പോർട്ട് കോടതിയിൽ പ്രോസിക്യൂഷന് ബലം നൽകുന്നതാകും. 2023 നടന്ന സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തെളിവ് ശേഖരണം നടത്തുക. അതേസമയം പത്താം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കോൺഗ്രസ് നേതാവ് MM ഹസ്സൻ
15ന് ഹൈക്കോടതി മുൻകൂർ ജാമ്യേക്ഷ പരിഗണിക്കുന്നത് വരെ
രാഹുൽ മാങ്കൂട്ടത്തിലിനെ
പിടികൂടേണ്ടെന്ന നിലപാടിലാണ് SIT എന്നാണ് സൂചന. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും.. രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ തന്നെയുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം






































