Home Blog Page 856

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

ആലപ്പുഴ. ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർത്ഥി ശ്രീശബരിയാണ് മരിച്ചത്.സ്കൂളിൽ നിന്ന് വന്ന ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പ് പിതൃസഹോദരൻ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പോലീസിന് മൊഴി നൽകി

കുരീപ്പുഴ പാണ്ടോന്നില്‍ -കൊച്ചുകോട്ടയത്ത് കടവ് കടത്ത് സര്‍വീസിന് തുടക്കമായി

തൃക്കടവൂര്‍ കുരീപ്പുഴ പാണ്ടോന്നില്‍ -കൊച്ചുകോട്ടയത്ത് കടവ് കടത്ത് സര്‍വീസ് മേയര്‍ ഹണി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രദേശവാസികളുടെയും കൗണ്‍സിലര്‍മാരുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്താണ് കടത്ത് സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍ അധ്യക്ഷനായി. പാണ്ടോന്നില്‍ കടവില്‍ ചേര്‍ന്ന യോഗത്തില്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ- കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിതാ ദേവി, കൗണ്‍സിലര്‍മാരായ ഗിരിജ തുളസിധരന്‍, ടെല്‍സാ തോമസ്, കെ ബിജോയി, എന്‍ ഗോപാലകൃഷ്ണന്‍, വി എസ് ഷാജി, കുരീപ്പുഴ മോഹന്‍, ബി അജിത്ത് കുമാര്‍, കോര്‍പ്പറേഷന്‍ സൂപ്രണ്ട് രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നവകാല തൊഴിലവസരങ്ങള്‍; ഐ.ടി ക്യാമ്പസ് നാളെ കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം  ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ഉറപ്പാക്കുന്നു.
രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ തുടങ്ങുകയാണ്. നവകാല തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ധനകാര്യവകുപ്പ്  മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ലക്ഷ്യത്തിന്റെ തുടര്‍ച്ചയാണ്  പുതുസംരംഭവും.

ജൂലൈ രണ്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.

ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.   റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം..പരിപാടിയില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും.

കൊടിക്കുന്നില്‍ സുരേഷ് എം.പി, ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ സി.ഇ.ഒ ശൈലേഷ് കുമാര്‍ ധാവേ, ആര്‍ ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍, സഹ സ്ഥാപകരായ ശ്രീധര്‍ വെമ്പു, ടോണി ജി. തോമസ്, പ്രോഗ്രാം മാനേജര്‍ മഹേഷ് ബാല, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണമേനോന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കും.

മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം നാൽപ്പത്തിനാലായി ഉയർന്നു

ഹൈദരാബാദ്.തെലങ്കാനയിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം നാൽപ്പത്തിനാലായി ഉയർന്നു. അപകടത്തിൽ പെട്ട പതിനേഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചു.

ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ആകെ 44 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇന്ന് പുലർച്ചയും ഉച്ചയ്ക്കുമായി പുറത്തെടുത്ത മൃതദേഹങ്ങളൊക്കെ കത്തിക്കരിഞ്ഞ നിലയിലാണ്. അയൽസംസ്ഥാനതൊഴിലാളികളാണ് മരിച്ചവരിൽ അധികവും. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തുടങ്ങിയിട്ടുണ്ട്.
17 പേരെ ഇനുയും കണ്ടെത്താനുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 143 തൊഴിലാളികളായിരുന്നു അപകടസ്ഥലത്തുണ്ടായിരുന്നത്. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ അടിയന്തരസഹായം നൽകും. കേരള മുഖ്യമന്ത്രി പിണറായിവിജയം അപകടത്തിൽ ദുഖം രേഖപ്പെടുത്തി.

കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. ഉച്ചയ്ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവുള്ളതായി കണ്ടെത്തിയത്.തുടർന്ന് വിദ്യാർഥിനികൾ ഭക്ഷണം ബഹിഷ്കരിച്ചു

കാര്യവട്ടം ക്യാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഇന്ന് ഉച്ചയോടെ വിതരണം ചെയ്ത ഭക്ഷണത്തിലായിരുന്നു പുഴുവിനെ കണ്ടെത്തിയത്. ഹൈദരാബാദ് സ്വദേശിയായ നാലാം വർഷ യു ജി വിദ്യാർത്ഥിനിക്കായിരുന്നു ദുരനുഭവം

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനികൾ ഭക്ഷണം ബഹിഷ്കരിച്ചു.മുൻപും ക്യാമ്പസിൽ ഹോസ്റ്റൽ ഭക്ഷണവുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ഹോസ്റ്റലിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകി. അതേസമയം നാലാം വർഷ UG വിദ്യാർഥികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണെന്നും, ഹോസ്റ്റൽ പരിസരങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നുവെന്നും വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നു.

നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍ പിടിയില്‍

ചെന്നൈ.നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായ അബൂബക്കർ സിദ്ദിഖ് പിടിയിൽ. ആന്ധ്രയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. അബൂബക്കർ സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ട്. കേരളം, തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിവിധ സ്ഫോടനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്.
1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസില്‍ നടന്ന സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയാണ് അബൂബക്കർ സിദ്ദിഖ്.

കീം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

മാർക്ക്‌ ഏകീകരണത്തിനു ശേഷമുള്ള ആദ്യത്തെ കീം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിൽ എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. എറണാകുളം ചേറായി സ്വദേശി ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും, കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു ബി എൻ മൂന്നാം റാങ്കും നേടി.
86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് എൻജിനീയറിങ്ങിന് യോഗ്യത നേടിയത്.

കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം (കീം) 2025 പ്രവേശന പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്.എൻജിനീയറിങ്ങിൽ മൂവാറ്റുപുഴ കല്ലൂർക്കാട്
സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് നേടി.
രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി
ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി ബി.എൻ. അക്ഷയ് ബിജുവും സ്വന്തമാക്കി.ഒന്നാം റാങ്ക് ലഭിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്ന് ജോൺ ഷിനോജ് .

എൻജിനീയറിങ് വിഭാഗത്തിൽ പെൺകുട്ടികളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയത് പൊതുറാങ്കിങ്ങിൽ ഒൻപതാം റാങ്ക് നേടിയ കൊല്ലം പെരുംപുഴ നികേതത്തിൽ ബി.ആർ. ദിയ രൂപ്യയാണ്. എസ്‌സി വിഭാഗത്തിൽ കാസർകോട് നീലേശ്വരത്തെ ഹൃദിൻ എസ് ബിജുവും എസ്‌ടി വിഭാഗത്തിൽ കോട്ടയം മണർകാട് കൊട്ടാരത്തിൽ കെ.എസ്.ശബരിനാഥും ഒന്നാം റാങ്ക് നേടി.86,549 പേർ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് എൻജിനീയറിങ്ങിന് യോഗ്യത നേടിയത്. ഇതിൽ രേഖകൾ പരിശോധിച്ച ശേഷം 67,505 പേരുടെ എന്‍ജിനീയറിങ് റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ബിഫാം പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ആലപ്പുഴ പത്തിയൂർ സാരംഗത്തിൽ അനഘ അനിലിനാണ് രണ്ടാം റാങ്ക് കോട്ടയം ആർപ്പൂക്കര പുല്ലാട്ട് ഹൗസിൽ ഹൃഷികേശ് ആർ ഷേണോയിയും , മൂന്നാം റാങ്ക് മലപ്പുറം എളംകുളം മാടയിൽ ഹൗസിൽ ഫാത്തിമത്ത് സഹ്റയും നേടി. 27,841 പേരാണ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയത്

തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. തലമുടി കൊഴിച്ചിൽ തടയാനും തലമുടിയുടെ വളർച്ചയ്ക്കും പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തിൽ തലമുടി തഴച്ച് വളരാൻ ദിവസവും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. മുട്ട

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. തലമുടി വളരാൻ ഏറെ പ്രധാനപ്പെട്ടതാണ് പ്രോട്ടീൻ. മുട്ടയിൽ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും.

  1. ചീര

അയേൺ, വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും.

  1. നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം, വാൾനട്സ്, ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തലമുടി വളരാൻ സഹായിക്കും.

  1. ഗ്രീക്ക് യോഗർട്ട്

പ്രോട്ടീനും, പ്രോബയോട്ടിക് ഗുണങ്ങളും അടങ്ങിയ ഗ്രീക്ക് യോഗർട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തലമുടി വളരാൻ സഹായിക്കും.

  1. മധുരക്കിഴങ്ങ്

ബയോട്ടിൻ‌, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാൻ സഹായിക്കും. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

  1. പയറുവർഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ പയറുവർഗങ്ങൾ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

സാൽവേഷൻ ആർമി സഭയുടെ പുതിയ സംസ്ഥാന സാരഥികൾക്ക് സ്വീകരണം നൽകി

തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ സൗത്ത്
വെസ്റ്റേൺ (കേരളം) ടെറിട്ടറിയുടെ പുതിയ സാരഥികളായി ചുമതലയേറ്റ ടെറിട്ടോറിയൽ കമാൻഡർ
കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂലെ പ്രധാൻ ,മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജെ ജോസഫ്, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന സെക്രട്ടറി ലെഫ്.കേണൽ സോണിയാ ജേക്കബ്ബ് എന്നിവർക്ക് ഹൃദ്യമായ വരവേല്പ് നൽകി. കവടിയാർ സംസ്ഥാന മുഖ്യസ്ഥാനത്ത് എത്തിച്ചേർന്ന നേതാക്കളെ ബിസിനസ് അഡ്മിനിസ്ട്രേറ്റർ ലെഫ്.കേണൽ സിജെ ബെന്നി മോൻ, പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി മാത്യു, എഡിറ്റർ, ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ, ടെറിട്ടോറിയൽ ഭവനസംഘ സെക്രട്ടറി ലെഫ്. കേണൽ ആലീസ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് പ്രീയാ ഹാളിൽ നടന്ന യോഗത്തിൽ പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജോസ് പി.മാത്യു അധ്യക്ഷനായി. മേജർ പി ജെ മൈക്കിൾ, പി .ഡി .ജയപ്രകാശ്, ക്യാപ്റ്റൻ ക്രിസ്റ്റൽ അജികുമാർ, ലെഫ്. കിരൺ പി ജോസ്, മേജർ റ്റി.ഇ സ്റ്റീഫൻസൺ, മേജർ
ലിൻസി യേശുദാസ്, ലെഫ്.കേണൽ സാറാമ്മ ബെന്നി മോൻ എന്നിവർ സംസാരിച്ചു.
കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, കേണൽ റാണി ഫൂലെ പ്രധാൻ , ലെഫ്.കേണൽ ജേക്കബ്ബ്. ജെ ജോസഫ്, ലെഫ്.കേണൽ സോണിയാ ജേക്കബ്ബ് എന്നിവർ മറുപടി പ്രസംഗം നടത്തി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പാലക്കാട്. ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശീർ നന്ദ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.
നാട്ടുകൽ സിഐബി ഹബീബുള്ളയെയാണ് സൈബർ പോലീസിലേക്ക് സ്ഥലം മാറ്റിയത്. നാലുദിവസം മുൻപാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് –
കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ നാട്ടുകൽ
പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി

ആശിർ നന്ദയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത നാട്ടുകൽ പോലീസ്
പക്ഷേ ആശീർ നന്ദയുടെ ആത്മഹത്യ കുറിപ്പിൽ ആരെയും പ്രതിചേർത്തിട്ടില്ല . കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ഹബീബുള്ളക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഉയർത്തിയിരുന്നു. എഫ്ഐആറിലെ പിഴവ് ചൂണ്ടിക്കാണിച്ചാണ് സന്ദീപാറയുടെ ആരോപണം ഉണ്ടായിരുന്നത്. നാലുദിവസം മുൻപ് ഇറങ്ങിയ ഉത്തരവിലാണ് കേസിൽ അന്വേഷണം ഉദ്യോഗസ്ഥനായ സി ഐ ഹബീബുള്ള യെ പാലക്കാട് ജില്ലാ സൈബർ പോലീസിലേക്ക് സ്ഥലം മാറ്റിയത്. ഹബീബുള്ള ക്കെതിരെ നേരത്തെ മണ്ണാർക്കാട് ഒരു വനിതാ വിഭാഷകയെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു വന്ന പരാതിയും നിലനിന്നിരുന്നു. കെഎസ്എഫ്ഇ മറിക്കാൻ പോലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ച് കെ എസ് യു നാട്ടുകൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി . പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം ഒരു വിഭാഗം പ്രവർത്തകരും സന്ദീപ് വാര്യരും ചേർന്ന് തടഞ്ഞു.

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കെ എസ്‌യു സമരം മൂലം ഏറെനേരം ഗതാഗതവും സ്തംഭിച്ചു.