ശാസ്താംകോട്ട:താലൂക്ക് ആശുപത്രിയുടെ തടഞ്ഞുകിടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും. 2017 ൽ 3.5 കോടി അനുവദിച്ച് നിർമ്മാണ പ്രവർത്തനംഅധികാരികളുടെ അനാസ്ഥയാൽ വൈകി ആരംഭിച്ച് പകുതി വഴിയിൽ പണി നിന്നിരിക്കുകയാണ്
ഇനി പണി പുനരാരംഭിക്കണമെങ്കിൽ എൻഎച്ച് എംന്റെ 6 കോടി കൂടാതെ 4 കോടി കൂടി വേണം തുകഅനുവദിച്ച് അടിയന്തരമായി പണി പുനരാരംഭിക്കുക
കഴിഞ്ഞ 10 വർഷമായി ഇഴഞ്ഞുനീങ്ങുന്ന ഐ.സി.യു നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുക
കഴിഞ്ഞ 9 വർഷമായി
എം.എൽ.എ അനുവദിക്കുമെന്ന്പറയുന്ന 50 കോടി കിഫ് ബിയിൽ നിന്നും അനുവദിച്ച് വിട്ടു കിട്ടിയ ഭൂമിയിൽ നിർമ്മാണം ആരംഭിക്കുക
പ്രവർത്തനരഹിതമായ ഗൈനക് ഡിപ്പാർട്ട്മെന്റ് പ്രവർത്തനംപുനരാരംഭിക്കുക
ഡയാലിസിസ്സെന്ററും എക് സ്റേ സെന്ററുംകുറ്റമറ്റ രീതിയിൽ പൂർണ്ണമായും പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് (05 – 07-2025 ) രാവിലെ 10 മണിക്ക് ശാസ്താംകോട്ട ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്ന് ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച്നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ് മാരായ വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ എന്നിവർ അറിയിച്ചു
താലൂക്കാശുപത്രി വികസനം കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്
ഉദയാ ലൈബ്രറി വി സാംബശിവൻ അനുസ്മരണം നടത്തി
മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി ജൂൺ 19 ന് ആരംഭിച്ച വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മലയാള സാഹിത്യത്തിലെയും ബംഗാളി സാഹിത്യത്തിലെയും ഒപ്പം വിശ്വസാഹിത്യത്തിലെയും ഒട്ടേറെ വിഖ്യാതമായ കൃതികൾ അയത്ന ലളിതമായി കഥാപ്രസംഗ കലാരൂപത്തിൽ മലയാളികൾക്ക് യഥേഷ്ടം അനുഭവവേദ്യമാക്കിയ സുപ്രസിദ്ധ കാഥികൻ വി. സാംബശിവന്‍റെ അനുസ്മരണം നടത്തി. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ജില്ലാ കമ്മിറ്റി അംഗവും റിട്ട. അദ്ധ്യാപകനുമായ മോഹൻദാസ് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ്, ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബാലവേദി കോ- ഓർഡിനേറ്റർ ആർ.പി. സുഷമ ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ജയകുമാരി നന്ദിയും പറഞ്ഞു. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടി കെ.എസ്.രാധാകൃഷ്ണൻ, ആർ. മോഹനൻപിള്ള, മണക്കാട്ട് രവീന്ദ്രൻ, കെ.കെ. പൊന്നപ്പൻ, കരുമ്പോലിൽ ബാബു ക്കുട്ടൻ പിള്ള എസ്. അമ്മിണിക്കുട്ടൻ പിള്ള, വി.ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, സുരേന്ദ്രൻ, കെ.കെ.ശശിധരൻ, രവികുലം രവീന്ദ്രൻ, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്
ശാസ്താംകോട്ട:കോട്ടയംമെഡിക്കൽകോളജിൽ കെട്ടിടംഇടിഞ്ഞ് വീണ് വീട്ടമ്മമരിച്ചതിന്റെഉത്തരവാദിത്വംഏറ്റെടുത്ത്ആരോഗ്യ മന്ത്രി വീണാജോർജ്ജ് രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട്കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധമാർച്ചുംയേഗവുംനടത്തി.കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് പി.എം.സെയ്ദ് അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് വൈദ്യൻ,കെ.ജി.ജയചന്ദ്രൻ , ടി.ജി. എസ് തരകൻ,എം.എ സമീർ, മനാഫ് മൈനാഗപ്പള്ളി, കെ.പി. അൻസർ ബഷീർ ഇടവ നശ്ശേരി, ഷാജ്നനൗഫൽ , ശാന്തകുമാരി , കൊയ് വേലി മുരളി, വി.എൻ .സദാശിവൻ പിള്ള , കെ.കെ.വിജയധരൻ , നൂർ ജഹാൻ ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു
മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്രതിരിച്ചു
തിരുവനന്തപുരം. ആരോഗ്യ പരിശോധനക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലർച്ചെ തിരുവനന്തപുരത്തു നിന്ന് പോയ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുക. ഭാര്യ ടി.കമലയും, ചെറുമകൻ ഇഷാനും ഒപ്പമുണ്ട്.. ഹൂഴ്സ്റ്റണിലെ മയോ ക്ളിനിക്കിലാണ്മുഖ്യമന്ത്രിയുടെ ചികിത്സ. ഏഴ് ദിവസം ചികിത്സക്കും രണ്ട് ദിവസം യാത്രക്കും എന്ന രീതിയിലാണ് വിദേശപര്യടനം ക്രമീകരിച്ചിരിക്കുന്നത്. ചികിത്സ എത്രദിവസം
ഉണ്ടാകുമെന്ന് ഇപ്പോൾ ഉറപ്പിക്കാനാകാത്തതിനാൽ മടങ്ങി വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ആർക്കും പകരം ചുമതല നൽകിയിട്ടില്ല
ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
ആലപ്പുഴ. ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ലിജുമോൻ(18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടത്താനം സ്വദേശി മെറിക് അതീവ ഗുരുതരാവസ്ഥയിൽ. രാത്രി 12 മണിയോടെ ആയിരുന്നു അപകടം. തലവടി വെള്ളക്കിണറിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി നഴ്സിംഗ് അസിസ്റ്റൻറിന് ഗുരുതരമായി പരിക്ക്
ആലുവ. റെയിൽവേ റോഡിൽ സ്വകാര്യ ബസിടിച്ച് നഴ്സിംഗ് അസിസ്റ്റൻറിന് ഗുരുതരമായി പരിക്ക്. ഇരിങ്ങാലക്കുട ഗവ.ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റായ ബിന്ദുവിനാണ് പരിക്കേറ്റത്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കുമ്പോൾ പള്ളിക്കര – ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ബസിന്റെ ചക്രം കാലിലൂടെ കയറിയിറങ്ങുകയായിരുന്നു
ചെങ്ങന്നൂരില്‍ കാറിന് തീയിട്ടയാൾ പിടിയിൽ
ചെങ്ങന്നൂര്‍. കാറിന് തീയിട്ടയാൾ പിടിയിൽ. മുളക്കുഴ സ്വദേശി അനൂപ് ആണ് പിടിയിലായത്. പിടികൂടിയത് പെട്രോൾ പമ്പുകളിലെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. കുപ്പിയിൽ പെട്രോൾ വാങ്ങിയ ആളുകളെ നിരീക്ഷിച്ചു. വീട്ടുകാരോടുള്ള മുൻ വൈരാഗ്യമാണ് കാരണമെന്ന് പ്രതി. വിശദമായി ചോദ്യം ചെയ്യുന്നു
അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ
പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ മോദിയെ ആദരിച്ചു. ഇതോടെ മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ആദരിച്ച ആദ്യ വിദേശ നേതാവാണ് മോദി. 140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡൻറ് ക്രിസ്റ്റിൻ കാർല കംഗാലൂവുമായി മോദി കൂടികാഴ്ച നടത്തി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെൻറിനെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.
കഴിഞ്ഞ ദിവസം ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’യും മോദിക്ക് ലഭിച്ചിരുന്നു. ഈ മഹത്തായ ബഹുമതിക്ക് പ്രധാനമന്ത്രി മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
മോദിയുടെ വിദേശ സന്ദർശനത്തിൻറെ വിശദാംശങ്ങൾ
10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണ് നടക്കുന്നത്. 8 ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യമെത്തിയത് ഘാനയിലാണ്. പിന്നാലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ മോദി, അർജൻറീനയും സന്ദർശിച്ച ശേഷം ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പോകും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള രാഷ്ട്രീയ സാഹചര്യം, കാലാവസ്ഥാ ധനസഹായം, മാരക രോഗങ്ങൾക്കെതിരായ പോരാട്ടത്തിലെ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ബ്രിക്സ് ഉച്ചകോടിയിൽ നടക്കും. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. നമീബിയയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനവുമാണിത്.
കൊറിയറിൽ എത്തുന്ന മിഠായികളിൽ സംശയം തോന്നി നിരീക്ഷണം; യുവാവിനെ പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് ഹാഷിഷ്
കാസർഗോഡ്: ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്വദേശിയായ ദിൽജിത്ത് എം.വി (19) എന്നയാളാണ് പിടിയിലായത്. 448 ഗ്രാം ഹാഷിഷ് അടങ്ങിയ മിഠായികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു കുമാർ.ഇ.വി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കിഴക്കുംകരയിലെ ഒരു പാഴ്സൽ സ്ഥാപനത്തിനു സമീപത്തുവെത്താണ് ദിൽജിത്ത് അറസ്റ്റിലായത്. പ്ലാസ്റ്റിക് പാക്കറ്റുകളിൽ മാല പോലെ നിറച്ച മിഠായികളായാണ് ലഹരി വസ്തുക്കൾ കൊറിയറിൽ എത്തിയത്. കാഞ്ഞങ്ങാട്ടും പരിസരത്തും ലഹരി മിഠായി വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം തുടരുന്നതിനിടെയാണ് കൊറിയർ വഴിയാണ് ഈ മിഠായികൾ എത്തുന്നതെന്ന വിവരം കൂടി എക്സൈസിന് ലഭിച്ചത്.
നിരീക്ഷണം തുടർന്നുവരുന്നതിനിടെ കഴിഞ്ഞ ദിവസം കൊറിയർ വഴി എത്തിയ ലഹരി ഗുളികകളുമായി ദിൽജിത്ത് പിടിയിലാവുകയായിരുന്നു. ഇയാൾക്ക് പിന്നിൽ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നാണ് മിഠായികൾ കൊറിയറിൽ എത്തിയത്. ഇതിന് പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസിന്റെ അനുമാനം.
സ്കൂളിൽ ക്ലാസെടുക്കാൻ പൊലീസുകാരെത്തിയത് വഴിത്തിരിവായി; അധ്യാപകനിൽ നിന്നുള്ള ദുരനുഭവം തുറന്നുപറഞ്ഞത് 21 പെൺകുട്ടികൾ
ചെന്നൈ: തമിഴ്നാട് നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. 21 പെൺകുട്ടികൾ പരാതി നൽകിയതോടെയാണ് ശാസ്ത്ര അധ്യാപകൻ സെന്തിൽ കുമാർ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നീലഗിരിയിലെ സർക്കാർ സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാൻ പൊലീസുകാർ എത്തിയതാണ് വഴിത്തിരിവായത്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാർ ലൈംഗികാതിക്രമം നടന്നാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് നിർദേശിച്ചതോടെ ഒരു വിദ്യാർത്ഥിനിക്ക് ധൈര്യമായി. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ ശാസ്ത്ര അധ്യാപകനായ സെന്തിൽ കുമാർ പലപ്പോഴും മോശമായ രീതിയിൽ തന്നെ സ്പർശിച്ചിട്ടുണ്ടെന്നും, ആളില്ലാത്ത സ്ഥലങ്ങളിൽ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.
ഇതോടെ കൂടുതൽ കുട്ടികൾ മുന്നോട്ടെത്തി. സെന്തിൽ കുമാർ ലൈംഗികാതിക്രമം നടത്തിയതിന്റെ ദുരനുഭവം 21 കുട്ടികൾ ആണ് തുറന്നു പറഞ്ഞത്. മറ്റുള്ളവരോട് പറഞ്ഞാൽ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ വെളിപ്പെടുത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവിയായ എൻ.എസ് നിഷയെ വിവരമറിയിച്ച പൊലീസ് പിന്നാലെ അധ്യാപകനെ അറസ്റ്റുചെയ്തു.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ നീലഗിരിയിലെ സർക്കാർ സ്കൂളിൽ എത്തിയത്. സെന്തിൽ കുമാർ കഴിഞ്ഞ 23 വർഷമായി സർക്കാർ സ്കൂളുകളിൽ അധ്യാപകനാണ്. ഇയാൾ നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളുകളിലും വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.






































