കൊച്ചി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എൻ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട
കേസിന്റെ ഭാഗമായാണ് കാക്കനാട്ടെ സ്റ്റുഡിയോ യിൽ എത്തി സിനിമ കണ്ടത്.
ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.
രാവിലെ പത്ത് മണിയോടെ കൊച്ചി പടമുകളിലെ കളർ പ്ലാനറ്റ് സ്‌റ്റുഡിയോയിൽ എത്തിയാണ് ജഡ്‌ജി എൻ നാഗരേഷ് സിനിമ നേരിട്ട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായില്ല. സിനിമ കണ്ട ശേഷം ഈ മാസം ഒമ്പതിന് ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും. അതേ സമയം
സിനിമാവിവാദവുമായി ബന്ധപ്പെട്ട്
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് സിനിമാ സംഘടനകൾ. സെൻസർ ബോർഡ് ഇടപെടൽ ആവിഷ്കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചു കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി. ബോർഡിൽനിന്ന് കേന്ദ്ര സർക്കാർ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ചത്.
കോടതി സിനിമ കണ്ടു,ഇനി
19 ജീവനുകള്‍, സംസ്ഥാനത്ത് ആശങ്കയായി പേവിഷ മരണങ്ങൾ
തിരുവനന്തപുരം.സംസ്ഥാനത്ത് ആശങ്കയായി പേവിഷ മരണങ്ങൾ. ഈ വർഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ.സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ, രോഗം സ്ഥിരീകരിക്കുന്ന മുഴുവൻ പേരും മരിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു.ഈ മാസം രണ്ട് പേർക്കാണ് പേ വിഷബാധയേറ്റ് ജീവൻ നഷ്ടമായത്
മൂന്നു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ ഏഴുവയസ്സുകാരി നിയ ഫൈസൽ മരിച്ചത് ഇക്കഴിഞ്ഞ മെയ് ആറിനാണ്. വാക്സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച മൂന്നു കുട്ടികളാണ് അടുത്തിടെ സംസ്ഥാനത്തു മരിച്ചത്.
തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന ആരോഗ്യവകുപ്പിന്റെ കണക്കുകൾ. അഞ്ചുമാസത്തിനിടെ പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചു. ജൂലൈ രണ്ടിന് പേവിഷബാധയേറ്റ രണ്ടുപേരും മരിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.ആഴത്തിലുള്ള മുറിവുകളാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു
മരണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. വാക്സിന്റെ ഗുണനിലവാരവും വാക്സിൻ പ്രോട്ടോകോളും ഉറപ്പുവരുത്താനാണ് നിർദ്ദേശം നൽകിയത്.
കരുനാഗപ്പള്ളിയിൽ മന്ത്രി പി രാജീവിൻ്റെ വാഹനം സമരക്കാര്‍ക്കിടയിലെത്തിയത് വിവാദം
കരുനാഗപ്പള്ളി. മന്ത്രി പി രാജീവിൻ്റെ വാഹനം തടഞ്ഞതിൽ പോലീസിന് വീഴ്ചപറ്റി.കോൺഗ്രസ് ഉപരോധം നടക്കുന്നതിനിടയെ മന്ത്രിയുടെ വാഹനം കടന്ന് വന്നത് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ വീഴ്ച.കരുനാഗപ്പള്ളി എ എസ് പി അടക്കുള്ളവർക്ക് മന്ത്രി ആ വഴി വരുന്നുണ്ടെന്ന് അറിയാമായിരുന്നിട്ടും വേണ്ട നടപടി സ്വീകരിച്ചില്ല.സംഭവത്തിൽ എ എസ് പി അഞ്ജലി ഭാവനയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടിയേക്കും.വിഷയം കൈകാര്യം ചെയ്യുന്നതിൽ എ എസ് പിയ്ക്ക് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ
മന്ത്രിയുടെ വാഹനത്തിനും കേട് പാടുകൾ. സംഭവത്തിൽ 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാത്രി 8 മണിയോടെയാണ് കോൺഗ്രസ് പ്രതിഷേധം ഉണ്ടായത്
നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ,എഫ് 35 യുദ്ധവിമാനം വീണ്ടും പരസ്യത്തില്‍
തിരുവനന്തപുരം.യുകെ മലയാളിയുടെ പരസ്യത്തിലും ബ്രിട്ടീഷ് യുദ്ധ വിമാനം F35. മകനേ മടങ്ങി വരൂ എന്ന തലക്കെട്ടോടെയാണ് പരസ്യം. മാഞ്ചസ്റ്ററിലുള്ള കേരള കറി ഹൗസ് എന്ന റസ്റ്റോറന്റ് ആണ് ഇത്തരത്തില്‍ പരസ്യം ചെയ്തത്. മില്‍മയുടെയും കേരളപൊലീസിന്റെയും ടൂറിസം വകുപ്പിന്റെയും പരസ്യങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞ ജൂൺ 14നാണ് ബ്രിട്ടന്റെ യുദ്ധവിമാന അടിയന്തര ലാൻഡിങ് നടത്തിയത്…
കളിക്കാനുള്ള സമയം കഴിഞ്ഞി ഇനി തിരിച്ചു പറക്കേണ്ട സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ആകാശത്ത് നിന്ന് മാഞ്ചസ്റ്ററിന്റെ ഹൃദയഭാഗത്തേക്ക് — കേരള കറി ഹൗസ് കേരളത്തെ യുകെയിലേക്ക് കൊണ്ടുവരുന്നു. നാടിന്റെ പാരമ്പര്യത്തിന്റെ രുചി ഇവിടെ പുനസൃഷ്ടിക്കുമ്പോള്‍ എന്തിനാണ് തിരികെ പോകുന്നത് എന്നായിരുന്നു പരസ്യത്തിലെ ചോദ്യം..
ഇത് കൂടാതെ മില്‍മയുടെയും കേരളപൊലീസിന്റെയും ടൂറിസം വകുപ്പിന്റെയും പരസ്യങ്ങള്‍ വൈറലായിരുന്നു..
അതെ സമയം തകരാർ പരിഹരിക്കാനായി ബ്രിട്ടൻ വ്യോമസേനയിലെയും വിമാന നിർമ്മാണ കമ്പനിയിലെയും വിദഗ്ധർ ഉടൻ തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം. ഇവർ എത്തിയ ശേഷമായിരിക്കും നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബെയിലുള്ള യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റുക.. വിദഗ്ധസംഘം എത്തി തകരാർ പരിഹരിക്കാൻ ആയില്ലെങ്കിൽ യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരക്കുവിമാനത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍..ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡഡിംഗ് നടത്തിയത്.
കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി
കോഴിക്കോട്. കൂടരഞ്ഞി കൊലപാതകക്കേസിലെ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 36 വർഷം മുമ്പ് കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് വച്ച് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മതം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്നാണ് മുഹമ്മദലിയുടെ മൊഴി. ഇതിന് സുഹൃത്ത് ബാബുവിൻ്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബർ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാൽ മരിച്ചത് ആരെന്ന് തിരിച്ചറിയാൻ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്. മലപ്പുറം വേങ്ങര പോലീസിനോടാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. 39 വർഷം മുമ്പ് കൂടരഞ്ഞിയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്നും മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ തിരുവമ്പാടി പൊലിസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു വെളിപ്പെടുത്തൽ. കൂടരഞ്ഞി കേസിൽ മരിച്ചയാളെ തിരിച്ചറിയാനായി പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ
ഫോറൻസിക് വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന RDO കോടതിയിൽ നിന്നുള്ള രേഖകളും പോലീസ് തേടിയിട്ടുണ്ട്. രണ്ട് വെളിപ്പെടുത്തലുകളിലും മരിച്ചവരെ തിരിച്ചറിഞ്ഞ ശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്
ആരോഗ്യമേഖലയിൽ നടക്കുന്നത് പിആർ ഏജൻസികൾ വച്ചുള്ള പ്രചാരണം മാത്രം, വിഡി സതീശന്‍
തിരുവനന്തപുരം. കോട്ടയം അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.രണ്ടു മന്ത്രിമാരാണ് രക്ഷാപ്രവർത്തനത്തന സമയത്ത് അവിടെ ഉണ്ടായിരുന്നു. അത് പൂട്ടിയിട്ടിരിക്കുന്ന സ്ഥലമാണ് ആരും അവിടെയില്ല എന്ന് മന്ത്രിമാർ പറഞ്ഞപ്പോഴാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയത്. രക്ഷാപ്രവർത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മൻ വന്നശേഷമാണ്
കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങൾ വിമർശിക്കാൻ തുടങ്ങിയത്. ഡോക്ടർ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാർ ഡോക്ടർ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയിൽ ഒരുപാട് അഴിമതികൾ നടക്കുന്നു. പിആർ ഏജൻസികൾ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയിൽ നടക്കുന്നത്
പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നിൽ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റക്കാരിയായ നിൽക്കുകയാണ്. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു
മുഖ്യമന്ത്രി ചികിത്സ നടത്തി മടങ്ങി വരട്ടെ. സാമൂഹ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം നേരത്തെ നിശ്ചയിച്ച യാത്രയാണ് ഇപ്പോൾ നടത്തുന്നത്. അതിൽ കുറ്റം പറയാനില്ല
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്
തിരുവനന്തപുരം.സെക്രട്ടറിയേറ്റിലെ സിവിൽ സപ്ലൈസ് വകുപ്പ് ഓഫീസിലാണ് പാമ്പ്. ഫയലുകൾ സൂക്ഷിക്കുന്ന റാക്കിനുള്ളിൽ ഇരിക്കുകയായിരുന്നു പാമ്പ്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു. ഇതേ ഓഫീസിന്റെ എതിർവശത്ത് നേരത്തെയും പാമ്പിനെ പിടികൂടിയിരുന്നു
REP IMAGE
എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി
കൊച്ചി.എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്. തിങ്കളാഴ്ച വാപുര സ്വാമിയുടെ ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരുന്നു. ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്ര നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച കോടതി, ഹർജി 7 ന് പരിഗണിക്കും.
ജ്യോതിയും വന്നില്ല… തീയും വന്നില്ല…റിയോ തത്സുകിയുടെ പ്രവചനം പാളി… സോഷ്യൽ മീഡിയയിൽ ട്രോൾ വർഷം
ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം പിഴച്ചു. ജൂലായ് അഞ്ചിന് മഹാ സുനാമി ഉണ്ടാവുമെന്ന പ്രവചനമാണ് പിഴച്ചത്. പുലർച്ചെ 4.18ന് ദുരന്തം സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. എന്നാൽ, ജപ്പാനിൽ ഇപ്പോൾ രാവിലെ 10 മണി കഴിഞ്ഞു. ഇതുവരെ അത്തരത്തിലുള്ള ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ലോകം ആശ്വാസത്തിലാണ്.
1999ൽ പ്രസിദ്ധീകരിച്ച ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകത്തിലൂടെയാണ് തത്സുകി പ്രവചനം നടത്തിയത്. ‘2025 ജൂലൈ അഞ്ചിന് പുലര്‍ച്ചെ 4.18ന് മഹാദുരന്തമുണ്ടാവും. നഗരങ്ങൾ കടലിൽ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകളും കൂറ്റൻ സുനാമിയും ഉണ്ടാകും. 2011ൽ തൊഹുക്കുവിൽ ഉണ്ടായതിലും വലിയ ദുരന്തമാകും’ എന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാൽ, ഈ സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെ തത്സുകിയുടെ പ്രവചനം പാളിപ്പോയത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്.
2011ലെ സുനാമിയും, കോവിഡ് വ്യാപനവും തത്സുകി നേരത്തെ പ്രവചിച്ചിട്ടുണ്ടെന്നാണ് വാദം. താൻ കാണുന്ന സ്വപ്‌നങ്ങളെ വിവരിച്ചാണ് ഇവർ ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകം പുറത്തിറക്കിയത്. 2011ലെ ഭൂകമ്പവും സുനാമിയും പുസ്തകത്തിൻ്റെ പുറംചട്ടയിൽ തന്നെ സൂചിപ്പിച്ചിരുന്നു. പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്ന ആകെ 15 സ്വപ്‌നങ്ങളിൽ 13 എണ്ണവും ഇതുവരെ സത്യമായതായി ആരാധകര്‍ വാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാപ്പനീസ് ജനത ആശങ്കയിലായിരുന്നു. പ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ആശങ്ക വേണ്ടെന്നും ജപ്പാൻ ഭരണകൂടം അറിയിച്ചെങ്കിലും ആളുകൾ ഭീതിയിലായിരുന്നു. സമൂഹമാധ്യമങ്ങളിലെ ആശങ്കകളുടെ അടിസ്ഥാനത്തിൽ പല വിനോദസഞ്ചാരികലും ജൂലായ് അഞ്ചിന് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കി.
70 വയസുള്ള മാങ്ക ആർട്ടിസ്റ്റാണ് റിയോ തത്സുകി. ദി ഫ്യൂച്ചർ ഐ സോ എന്ന പുസ്തകവും മാഞ്ഞ രൂപത്തിലായിരുന്നു.




വാർത്താനോട്ടം
2025 ജൂലൈ 05 ശനി
BREAKING NEWS
👉ആരോഗ്യ മേഘലയിലെ പ്രശ്നങ്ങൾ ഉയർത്തി ഇന്നും സംസ്ഥാനത്ത് പരസ്യ പ്രതിഷേധം
👉കോട്ടയത്തെ സംഭവം ഒറ്റപ്പെട്ടതെന്ന് സി പി എം മുഖപത്രം ദേശാഭിമാനി
👉 സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരിയാണ് നിപ ബാധിച്ച് മരിച്ചത്.

👉മരണ ശേഷമാണ് ഇവര്‍ക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്.
👉 കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു.
🙏 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

👉മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
🌴കേരളീയം 🌴
🙏 കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവന്‍ ബിന്ദുവിന്റെ വീട്ടിലെത്തി നല്‍കി.

🙏 കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
🙏 മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് . സര്‍ക്കാര്‍ ചേര്‍ത്തു നിര്‍ത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായി ധനസഹായമുള്‍പ്പെടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു.

🙏 യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേര്‍ ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
🙏 മുന്‍ മുഖ്യമന്ത്രിയും സി പി എം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

🙏 വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നതില്‍ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിന്റെ അകത്ത് നിന്ന് തീ ഉയര്‍ന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു.
🙏വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോണ്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു.

🙏 ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം.
🙏 ഗവര്‍ണര്‍മാരുടെ അധികാരങ്ങളും ചുമതലകളും കേരളത്തിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.

🙏 മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു.
🙏 തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ സന്ദര്‍ശനം കണക്കിലെടുത്താണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ 8 മണി മുതല്‍ 10 മണി വരെ ക്ഷേത്ര ദര്‍ശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.

🙏 കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
🙏 വൈസ് ചാന്‍സിലര്‍ക്ക് റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സര്‍വകലാശാലയിലെ ഭാരതാംബാ വിവാദത്തില്‍ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിന്‍ഡിക്കേറ്റ് ചേരുന്നില്ലെങ്കില്‍ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.

🙏 സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍നല്‍കിയ ഹര്‍ജിയിലാണ് നടപടി.
🙏 കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നല്‍കിയ കത്തില്‍ ആര്‍ ബിന്ദു വ്യക്തമാക്കിയത്.

🙏 തൃശൂരില്‍ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയില്‍. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂറില്‍ നിന്നാണ് തൃശ്ശൂര്‍ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാള്‍ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തത്.
🙏 ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭര്‍ത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭര്‍ത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്.

🇳🇪 ദേശീയം 🇳🇪
🙏 ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രിനിഡാഡ് ആന്റ് ടുബാഗോ പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 തമിഴ്നാട് നീലഗിരിയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ പൊലീസുകാരോട് 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകന്‍ സെന്തില്‍ കുമാര്‍ അറസ്റ്റിലായത്.

🙏 രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്.
🙏 ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തില്‍ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തര്‍ക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

🙏 യുവാവായ രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സില്‍ച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്‌മാന്‍ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
🙏 കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനെ ആയുധ പരീക്ഷണ കേന്ദ്രമാക്കി ചൈന ഉപയോഗിച്ചതായി ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ രാഹുല്‍ ആര്‍ സിംഗ്. പാകിസ്ഥാന് ഡ്രോണുകളും പരിശീലനം ലഭിച്ച ജീവനക്കാരും നല്‍കിയ തുര്‍ക്കി ഉള്‍പ്പെടെ മൂന്ന് എതിരാളികളെയാണ് ഇന്ത്യ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🙏താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു.

🙏 ഇറാനെതിരെ പ്രതിരോധം ശക്തമാക്കാന്‍ സേനകള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്റെ ആണവ-മിസൈല്‍ ശേഷികള്‍ വീണ്ടെടുക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു.
🙏 അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ പിന്‍വലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇറാനില്‍ നിന്ന് മടങ്ങി.
🙏 ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സഹായ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 118 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

🙏 ഇസ്രയേലുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ജൂണ്‍ 13 മുതല്‍ അടച്ചിട്ടിരുന്ന വ്യോമാതിര്‍ത്തികള്‍ ഇറാന്‍ തുറന്നു. ടെഹ്‌റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഖൊമൈനി എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ അറിയിച്ചു.

🏏 കായികം 🏏
🏏 ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 77 ന് 3 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച് 84 ന് 5 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 158 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റേയും 184 റണ്‍സെടുത്ത ജാമി സ്മിത്തിന്റേയും 303 റണ്‍സിന്റെ കൂട്ടുകെട്ടാണ് രക്ഷിച്ചത്.






































