25.7 C
Kollam
Wednesday 24th December, 2025 | 10:57:45 PM
Home Blog Page 824

രാജസ്ഥാനില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു….രണ്ടുപേര്‍ കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സൂറത്ത്ഗഢ് വ്യോമതാവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ ജഗ്വാര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടയിലെ മൂന്നാമത്തെ ജഗ്വാര്‍ അപകടമാണിത്. ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് ഗുജറാത്തില്‍ ജഗ്വാര്‍ വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഹരിയാനയിലും അപകടം സംഭവിച്ചു. എന്നാല്‍, പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓറഞ്ച് അമിതമായി കഴിച്ചാലുള്ള പ്രശ്നങ്ങൾ

ഓറഞ്ചിൽ നിരവധി പോഷക​ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, കാൽസ്യം, ഫൈബർ പോലുള്ള പോഷക​ഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴത്തിൽ വരുന്ന ഒന്നാണ് ഓറഞ്ച് എന്ന് പറയുന്നത്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴമാണ് ഓറഞ്ച് എന്നത്.

രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധനും ഡയറ്റീഷ്യനുമായ അവ്‌നി കൗൾ പറയുന്നു.

ഓറ‌ഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിൻ സി അമിതമായി ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിൽ, തലവേദന, ഛർദ്ദി, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ കഴിച്ചതിനുശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാമെന്ന് ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഓറഞ്ച് അസിഡിറ്റി ഉള്ളതിനാൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉള്ളവരിൽ ഇത് ചിലപ്പോൾ ആമാശയ പാളിയിൽ പ്രകോപനം ഉണ്ടാക്കും. GERD ഉള്ളവർ ഓറഞ്ച് കഴിക്കുന്നതിനുമുമ്പ് ഡോക്ടറെയോ പോഷകാഹാര വിദഗ്ദ്ധനെയോ കണ്ട ചോദിച്ച ശേഷം മാത്രമം കഴിക്കുക. അല്ലാത്തപക്ഷം, ഇത് ചിലപ്പോൾ GERD രോഗികളിൽ നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

കൂടാതെ, ശരീരത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉള്ള ആളുകൾ ഓറഞ്ച് കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കണം. ഉയർന്ന അളവിൽ പൊട്ടാസ്യം ശരീരത്തിൽ എത്തുന്നത് ഹൈപ്പർകലീമിയ എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായേക്കാം. ഹൈപ്പർകലീമിയ ഓക്കാനം, ബലഹീനത, പേശി ക്ഷീണം, ഹൃദയമിടിപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം.

ബാങ്ക് ഓഫ് ബറോഡയിൽ 2,500 തസ്തികകളിൽ ഒഴിവ്, ജൂലൈ 24 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്.

യോഗ്യതാ മാനദണ്ഡങ്ങൾ

അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം (ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി – IDD ഉൾപ്പെടെ).

അപേക്ഷിക്കുന്ന സംസ്ഥാനത്തിലെ പ്രാദേശിക ഭാഷയിൽ ഉദ്യോഗാർത്ഥികൾക്ക് നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം, വായിക്കാനും, എഴുതാനും, സംസാരിക്കാനും, മനസ്സിലാക്കാനും ഉള്ള കഴിവ് ഇതിൽ ഉൾപ്പെടുന്നു.

ഉദ്യോഗാർത്ഥിയുടെ പ്രായം 21 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ്, അല്ലെങ്കിൽ തുടർന്നുള്ള വിലയിരുത്തലിന് അനുയോജ്യമായി കണക്കാക്കുന്ന മറ്റേതെങ്കിലും വിലയിരുത്തൽ രീതി എന്നിവ ഉൾപ്പെടും. ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവിനും ക്ഷണിക്കും. ഓൺലൈൻ പരീക്ഷയിൽ 120 ചോദ്യങ്ങൾ ഉണ്ടാകും, ആകെ മാർക്ക് 120 ആയിരിക്കും. പരീക്ഷ 120 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.

അപേക്ഷാ ഫീസ്

ജനറൽ, EWS, OBC വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്, ഇതിനോടൊപ്പം ബാധകമായ പേയ്‌മെന്റ് ഗേറ്റ്വേ ചാർജുകൾ ഉണ്ടാകും. SC, ST, PwD, വിമുക്തഭടന്മാർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസ് 175 രൂപയും ഗേറ്റ്വേ ചാർജുകളും ഉണ്ടാകും.

പേയ്‌മെന്റ് പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ, അല്ലെങ്കിൽ ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: https://www.bankofbaroda.in/

മൂന്നാം നിലയിൽ നിന്ന് 4 വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുതരക്ഷ

പൂനെ: മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ നാലു വയസുകാരി കമ്പിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. അവധിയിലായിരുന്ന അഗ്നിരക്ഷാ സേനാ പ്രവ‍ർത്തകൻ തുണയായി. പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയിൽ വച്ചാണ് നാല് വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്.

വീഴുന്നതിനിടെ കഷ്ടിച്ച് ജനൽപ്പടിയിൽ പിടുത്തം കിട്ടിയതോടെ കുട്ടി ജനലിൽ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയും അഗ്നിരക്ഷാ സേനാംഗവുമായ യോഗേഷ് അർജുൻ ചവാൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാർട്ട്മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു. സംഭവം കണ്ടെത്തിയ അഗ്നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകൾ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചത്. കട്ടിലിൽ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല് വയസുകാരി താഴേയ്ക്ക് വീണത്.

ജോലിയിലെ ഓഫ് ഡേ ആയതിനാൽ വീട്ടിലുണ്ടായിരുന്ന അർജുൻ, കുളിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അയൽവീട്ടിലെ ജനലിൽ കുഞ്ഞ് തൂങ്ങി നിൽക്കുന്നത് അറിയുന്നത്. വസ്ത്രം പോലും മാറാതെ സെക്കന്റുകൾക്കുള്ളിൽ കുഞ്ഞിന് അടുത്ത് എത്താനായതാണ് അപകടം ഒഴിവാക്കിയത്. പതിനഞ്ച് മിനിറ്റിലേറെ സമയം കുഞ്ഞ് ജനലിലെ കമ്പിയിൽ തൂങ്ങി നിന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 14 വർഷത്തോളമായി പൂനെ ഫയ‍ർ ബ്രിഗേഡിൽ സേവനം ചെയ്യുകയാണ് അർജുൻ.

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി

കേരളത്തിലെ എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് ഡി കെ സിങ്ങാണ് വിധി പുറപ്പെടുവിച്ചത്.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.

നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിൻ്റെ ഭാഗമായാണ് എസ്എഫ്ഐ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളാ സർവകലാശാലയിലേക്ക് ഇന്നലെ നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് എസ്എഫ്ഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. നാളെ കേരള സർവകലാശാലയിലേക്കും രാജ്ഭവനിലേക്കും എസ്എഫ്ഐ സമരം സംഘടിപ്പിക്കുന്നുമുണ്ട്. ഇതിനൊപ്പമാണ് പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മകന്റെ മുന്നിൽ വച്ച് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് മധ്യവയസ്കയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി… രാത്രി മുഴുവന്‍ ഉടുത്തിരുന്ന സാരിയടക്കം ഉരിഞ്ഞ് തല്ലിച്ചതച്ചു

പ്രേതബാധയുണ്ടെന്ന് പറഞ്ഞ് മധ്യവയസ്കയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. മകന്റെ മുന്നിൽ വച്ചാണ് ക്രൂര മർദ്ദനം. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. മണിക്കൂറുകളോളം ഗീതമ്മ എന്ന സ്ത്രീ ക്രൂരമര്‍ദനത്തിന് ഇരയായി എന്നാണ് വിവരം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹൊസ ഗാംബ്രഗട്ട സ്വദേശിയാണ് ഗീതമ്മ. ഇവരുടെ ബന്ധുവായ ആശ എന്ന യുവതിയും ഭര്‍ത്താവ് സന്തോഷും കഴിഞ്ഞ ഞായറാഴ്ച ഹൊസ ഗാംബ്രഗട്ടയിലെത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ എത്തിയ ഇവര്‍ ഗീതമ്മയുടെ മകന്‍ സഞ്ജയോട് അമ്മയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധയൊഴിപ്പിക്കാന്‍ തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് വീടിനു മുന്നില്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തണമെന്ന് സഞ്ജയോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ അതിക്രൂരമായ മര്‍ദനമുറയടക്കം ഗീതമ്മയ്ക്കുമേല്‍ ആശയും സന്തോഷും പ്രയോഗിച്ചു.
ചൊവ്വാഴ്ച രാത്രി മുഴുവന്‍ ഗീതമ്മയെ വീടിനു മുന്നില്‍ ഉടുത്തിരുന്ന സാരിയടക്കം ഉരിഞ്ഞ് ഇവര്‍ തല്ലിച്ചതച്ചു. ശേഷം പുലര്‍ച്ചെ വീടിനടുത്തുള്ള ചൗദമ്മ ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. വീട്ടില്‍ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം ഗീതമ്മയെ വലിച്ചിഴച്ചു. ശേഷം ക്ഷേത്രത്തിനടുത്ത് വച്ച് കയ്യില്‍ കരുതിയ വടികൊണ്ട് ആശ ഗീതമ്മയെ തല്ലിച്ചതച്ചു. ഇതിനിടെ ദാഹജലത്തിനായി ഗീതമ്മ മകനോട് കെഞ്ചിചോദിക്കുന്നുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കുന്നില്ല. 

വലിയൊരു കല്ലില്‍ ആശ ഗീതമ്മയുടെ തലകൊണ്ടിടിപ്പിച്ച ശേഷം ശരീരത്തിലേക്ക് വെള്ളം കോരിയൊഴിച്ചു. ഇതോടെ ഗീതമ്മ ബോധംകെട്ടുവീണു. ഇനി ഗീതമ്മയെ വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ പ്രേതബാധ വിട്ടൊഴിഞ്ഞുവെന്ന് ആശ സഞ്ജയോട് പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയപ്പോഴേക്കും ഗീതമ്മയുടെ ആരോഗ്യാവസ്ഥ വളരെയധികം മോശമായിരുന്നു. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗീതമ്മയെ മകന്‍ കൊണ്ടുപോയി പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.


സംഭവം അറിഞ്ഞ ഗീതമ്മയുടെ മറ്റ് മക്കള്‍ പൊലീസില്‍ പരാതി നല്‍കി. സഞ്ജയ്, ആശ, സന്തോഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ഗീതമ്മയ്ക്ക് ചില മാനസിക പ്രശ്നങ്ങള്‍ അടുത്തിടെയായി ഉണ്ടായിരുന്നവെന്നും സഞ്ജയോട് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞിരുന്നതാണെന്നും ഒരു ബന്ധു പൊലീസിന് മൊഴി നല്‍കി. ‘അധികമൊന്നുമില്ല, വെറും പതിനഞ്ച് ദിവസങ്ങളായി ഗീതമ്മയില്‍ ചില പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇക്കാര്യം സഞ്ജയോട് സൂചിപ്പിച്ചു. ചികിത്സ തേടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ പ്രേതബാധയാണെന്ന് കരുതി ആ വഴിക്ക് നീങ്ങി. ഈ സംഭവം നടക്കുന്നതിന് നാലുദിവസം മുന്‍പും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണം, എല്ലാം ശരിയാകും എന്ന് പറഞ്ഞതാണ്. ശിവമോഗയിലെ ഒരു ഡോക്ടറെക്കുറിച്ചും പറഞ്ഞതാണ്. പക്ഷേ അവന്‍ ആശയെയാണ് വിശ്വസിച്ചത്. അതാണ് ഇതിനെല്ലാം കാരണം’ എന്നാണ് ബന്ധുവിന്‍റെ പ്രതികരണം.

ജെ.എസ്.കെ സിനിമ വിവാദം.വിചിത്രവാദങ്ങളുമായി കേന്ദ്ര സെൻസർ ബോർഡ്

കൊച്ചി. ജെ.എസ്.കെ സിനിമ വിവാദം.വിചിത്രവാദങ്ങളുമായി കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ.സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതും, നീതി തേടി അലയുന്നതുമാണ് സിനിമ. ഇത് സീതാദേവിയുടെ പവിത്രതയെയും അന്തസ്സിനെയും ഹനിക്കുന്നതാണ്. ‘ജാനകി’ എന്ന പേര് ഉപയോഗിച്ചത് മതപരമായ പ്രാധാന്യം ചൂഷണം ചെയ്യാൻ

ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കും,ഭാവിയിൽ സമാനമായ രീതിയിൽ മറ്റ് ചിത്രങ്ങൾക്കും വഴിതുറക്കും. ജാനകി എന്ന കഥാപാത്രത്തെ ക്രോസ് വിസ്താരം ചെയ്യുമ്പോൾ അശ്ലീല സിനിമകൾ കാണാറുണ്ടോ എന്ന് ചോദിക്കുന്നം. ലൈംഗിക ഉത്തേജനത്തിനുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ടോ, കാമുകനുണ്ടോ എന്നും ചോദ്യങ്ങൾ

ബലാത്സംഗത്തിനിരയായ ജാനകിയെ ഒരു മതവിഭാഗത്തിൽപ്പെട്ടയാൾ സഹായിക്കുന്നു. മറ്റൊരു മതവിഭാഗത്തിൽപ്പെട്ടയാൾ അപമാനകരമായ ചോദ്യങ്ങൾ ചോദിച്ച് ക്രോസ് വിസ്താരം ചെയ്യുന്നു. ഇത് മതപരമായ ഭിന്നതകൾക്ക് കാരണമാകുമെന്ന് സെൻസർ ബോർഡ്

ആക്സിയം ഫോർ ദൗത്യം അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി

ന്യൂഡെല്‍ഹി. ആക്സിയം ഫോർ ദൗത്യം അവസാനിക്കാൻ ഇനി ഒരു ദിവസം കൂടി. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടെ നാലു പേരാണ് 13 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നത്. ഇതുവരെ നടത്തിയ ശാസ്ത്ര പരീക്ഷണങ്ങൾ സംഘം ബഹിരാകാശ നിലയത്തിൽ നിന്ന് വിവരിച്ചു


സർക്കാർ സഹായത്തോടെയുള്ള സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം ഫോർ. 31 രാജ്യങ്ങൾ നിർദ്ദേശിച്ച അറുപതോളം ശാസ്ത്ര പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തുന്നത്. ദൗത്യത്തിന്റെ ഇതുവരെയുള്ള പുരോഗതി സംഘം ആക്സിയം സ്പേസ് ചീഫ് സയന്റിസ്റ്റുമായി വിലയിരുത്തി. ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ഗവേഷണങ്ങൾക്കും സഹായകരമാകുന്ന പരീക്ഷണങ്ങൾ നടത്തിയെന്ന് മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ

ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് മൈക്രോ ഗ്രാവിറ്റി, ബഹിരാകാശ ഗവേഷണം എന്നിവയിലേക്ക് വാതിൽ തുറന്നിടുന്ന ദൗത്യം എന്ന് ശുഭാംശവും ശുക്ല പറഞ്ഞു. മൂലകോശ ഗവേഷണം മുതൽ വിത്ത് മുളപ്പിക്കൽ വരെയുള്ള വിവിധ പരീക്ഷണങ്ങൾ ചെയ്തെന്നും ശുഭാംശു

മൂലകോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും കേടുപാടുകൾ പെട്ടെന്ന് പരിഹരിക്കാനും ഉതകുന്ന പരീക്ഷണങ്ങൾ നടത്തിയത് തന്നെ ആവേശഭരിതനാക്കി എന്നും ശുഭാംശു പറഞ്ഞു. നാളെയാണ് ആക്സിയം ഫോർ സംഘത്തിൻറെ ഭൂമിയിലേക്കുള്ള മടക്കയാത്ര തീരുമാനിച്ചിരിക്കുന്നത്

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ

തിരുവനന്തപുരം. ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പ്രതികൾ. ജീവനക്കാർ ജോലിക്ക് എത്താത്തത് ചോദ്യം ചെയ്തുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.. കേരള കഫെ സഹ ഉടമ ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്.. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഹോട്ടലിലെ ജീവനക്കാരായ തിരുവനന്തപുരം അടിമലത്തുറ സ്വദേശി രാജേഷും ഡൽഹി സ്വദേശി ദിൽകുമാറും ചേർന്നാണ് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത്. ഹോട്ടലിൽ അടുത്തിടെ ജീവനക്കാരായി എത്തിയതാണ് ഇരുവരും. രണ്ടുദിവസമായി ജോലിക്ക് എത്താതത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു ഹോട്ടലുടമ ജസ്റ്റിൻ രാജ്.. ജീവനക്കാരെ വാടകയ്ക്ക് താമസിപ്പിച്ചിരിക്കുന്ന ഇടപ്പഴഞ്ഞി ഈശ്വര വിലാസം റോഡിന് സമീപത്തുള്ള വീട്ടിൽ ഈ സമയം അമിതമായ മദ്യലഹരിയിൽ ആയിരുന്നു പ്രതികൾ.. തർക്കത്തിനിടെ കൊലപ്പെടുത്തിയെന്നാണ് മൊഴി.. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചും മർദ്ദിച്ചുമാണ് കൊലപാതകം. ..കൊലക്കുശേഷം മൃതദേഹം പായ കൊണ്ട് മൂടി. മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പിന്നീട് ഒളിവിൽ പോവുകയായിരുന്നു എന്നും പ്രതികൾ പോലീസിന് നൽകിയ മൊഴി. ഇന്നലെ രാവിലെ 9 മണിയോടെ ജീവനക്കാരെ കാണാൻ പോയ ജസ്റ്റിൻ വൈകിട്ടോടെയും അടങ്ങിയതാ തുടർന്ന് നടത്തി അന്വേഷണത്തിലാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് സ്വദേശി പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള വീട് ഒരാഴ്ച മുമ്പാണ് തൊഴിലാളികൾക്ക് താമസിക്കാനായി ജസ്റ്റിൻ രാജ് വാടകയ്ക്ക് എടുത്തത്..
അടിമലത്തുറയിൽ നിന്നാണ് ഷാഡോ പോലീസ് പ്രതികളെ പിടികൂടിയത്. അമിത മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെ പആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു