24.9 C
Kollam
Thursday 25th December, 2025 | 12:39:25 AM
Home Blog Page 823

ശൂരനാട് തെക്ക് പഞ്ചായത്തിൽ വിവിധ തരത്തിലുള്ള ഫണ്ടുകൾ വിതരണം ചെയ്തു

ശൂരനാട്:ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ – സിഡിഎസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ തരത്തിലുള്ള ഫണ്ടുകൾ വിതരണം ചെയ്തു.പ്രത്യാശ,പ്രവാസി ഭദ്രത തുടങ്ങിയ ഫണ്ടുകളും ഹരിതകർമ സേനാംഗങ്ങൾക്കുള്ള ഇൻഷുറൻസ് വിതരണവും ചടങ്ങിൽ നടന്നു.കോവൂർ കുഞ്ഞുമോൻ എംഎൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജാ ബീഗം,അബ്ദുൾ ലെത്തിഫ്,പഞ്ചായത്ത് സെക്രട്ടറി ബീനാ ബീഗം,സിഡിഎസ് ചെയർപേഴ്സൻ സുപ്രിയ,രാജേഷ്,കുടുംബശ്രീ – സിഡിഎസ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

സ്കൂൾ സുരക്ഷാ സമിതി രൂപീകരണം

മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ  ചിത്തിര വിലാസം യുപി സ്കൂളിൽ വിവിധ സർക്കാർ വകുപ്പുകളുടെ   ഏകോപനത്തോടുകൂടി അധ്യാപകർ, രക്ഷാകർത്താക്കൾ മറ്റു ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി സ്കൂൾ  സുരക്ഷാസമിതി രൂപീകരിച്ചു.. സുരക്ഷാ സമിതി യോഗത്തിന്റെ ഉദ്ഘാടനം ബി ആർ സി പരിശീലകൻ ഈ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി  അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രഥമാധ്യാപിക ജയലക്ഷ്മി ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ  മനോജ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രതീഷ്, ഷൈജു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുൽഫിയ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ, മാനേജർ കല്ലട ഗിരീഷ്, ലീന സാമുവൽ, റസീന അഹമ്മദ്, സൈജു, ഉണ്ണി ഇലവിനാൽ, രശ്മി രവി,   എന്നിവർ സംസാരിച്ചു. അധ്യാപകനായ അനന്തകൃഷ്ണനെ സുരക്ഷാ സമിതിയുടെ നോടൽ ഓഫീസർ തിരഞ്ഞെടുത്തു.

ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണ


ബ്രസിലിയ. ഭീകരവാദത്തിനെതിരായ യോജിച്ച പോരാട്ടം, പ്രതിരോധ കയറ്റുമതി എന്നിവ
ഉൾപ്പടെ ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രസീൽ പ്രസിഡന്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്
ഇരുരാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തിപെടുത്താൻ തീരുമാനമായത്. നരേന്ദ്ര മോദിക്ക് പരമോന്നത
സിവിലിയൻ ബഹുമതി നൽകി ബ്രസീൽ ആദരിച്ചു.

അമേരിക്കയുമായുള്ള വ്യാപാര ബന്ധം അനിശ്ചിതത്വത്തിലാവുകയും ചൈനയുടെ വെല്ലുവിളി തുടരുകയും
ചെയ്യുന്ന സാഹചര്യത്തിലാണ് ഗ്ലോബൽ സൌത്ത് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം.
ബ്രസീൽ പ്രസിഡൻറുമായി  നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം,
പ്രതിരോധം, സുരക്ഷ, ആരോഗ്യം, ഔഷധങ്ങൾ, ബഹിരാകാശം,
പുനരുപയോഗ ഊർജം, ഭക്ഷ്യ, ഊർജ്ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,
തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ
20 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു.
ബ്രസീലിയയിലെ അൽവോറഡ കൊട്ടാരത്തിൽ 114 കുതിരകളുടെ
പരേഡോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ബ്രസീലിലെ പരമോന്നത
സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്” നൽകി ആദരിച്ചു

കുറുമശ്ശേരിയിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിയിലോ

കൊച്ചി. എറണാകുളം കുറുമശ്ശേരിയിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നെന്നു കുടുംബത്തിന്റെ ആരോപണം. മരിച്ച മധു മോഹനന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ബാങ്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം.

ഇന്നലെയാണ് മധു മോഹനൻ ആത്മഹത്യ ചെയ്തത്. 46 വയസ്സായിരുന്നു. വീടുപണി പൂർത്തിയാക്കാൻ വേണ്ടി  കേരള ബാങ്കിന്റെ ആലുവ കുറുമശ്ശേരിലുള്ള ബ്രാഞ്ചിൽ നിന്ന് 21 ലക്ഷം രൂപയാണ് വയ്പ്പ എടുത്തിരുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന മധു ഏറെക്കാലം ലോൺ കൃത്യമായി അടച്ചിരുന്നു. എന്നാൽ കൊറോണയ്ക്ക് ശേഷം ലോൺ അടയ്ക്കാൻ കഴിയാതെ വന്നു. പിന്നീട് 37 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന്  ബാങ്ക് ആവശ്യപ്പെട്ടുവെന്ന് കുടുംബം


ലോൺ തിരിച്ചടയ്ക്കാൻ ബാങ്ക് നിരന്തരമായി സമ്മർദം ചെലുത്തിയത്തോടെയാണ് ആത്മഹത്യ എന്ന് കുടുംബത്തിന്റെ  ആരോപണം. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുകയാണ്. സംസ്ക്കാരം ഇന്ന് ആലുവ സെമിനാരി പടിയിലെ എൻഎസ്എസ് ശ്മശാനത്തിൽ നടന്നു.

വ്യാജമാലമോഷണ കേസ്
ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജമാലമോഷണ കേസ്
ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമുതല. എസ് സി എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടർന്ന്
പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.പോലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയായ ബിന്ദു പരാതി നൽകിയതിനെ തുടർന്നായിരുന്നു കേസെടുത്ത് അന്വേഷിക്കാൻ എസ് സി എസ് ടി/  കമ്മീഷൻ ഉത്തരവിട്ടത്.
തുടർന്നാണ് ബിന്ദു മാല മോഷ്ടിച്ചെന്ന് വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ , മകൾ നിഷ എന്നിവർക്കെതിരെ പേരൂർക്കട പോലീസ് കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തത്. സ്റ്റേഷനിൽ വച്ച് ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച
എസ് ഐ പ്രസാദ് , എ എസ്  ഐ പ്രസന്നൻ എന്നിവരും പ്രതികളാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്ന് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും.

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല…. ലൈറ്റ് ഇട്ടതിന് പിന്നാലെ തീപിടുത്തം… പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രവീന്ദ്രന്‍ (70) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം അപകടത്തില്‍ തകര്‍ന്നിരുന്നു.

ഹരിപ്പാടിന് സമീപം കൊല്ലം കുന്നത്തൂർ സ്വദേശിയായ വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കായംകുളം:കൊല്ലം കുന്നത്തൂർ സ്വദേശിയായ വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ ബൈജു ഭവനിൽ ധനപാലൻ (80) ആണ് മരിച്ചത്.ഹരിപ്പാടിന് സമീപം കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ രാത്രിയിലാണ് സംഭവം.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ അധ്യാപകർക്ക് മർദ്ദനവും അസഭ്യവർഷവും

കുന്നത്തൂർ:ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ അധ്യാപകരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആക്ഷേപം.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.രാവിലെ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടയുകയും അധ്യാപികമാർ അടക്കമുള്ളവരെ അസഭ്യം പറയുകയും ചെയ്തത്രേ.ഇൻ്റർവെൽ സമയത്തു പോലും പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതെ പ്രധാനഗേറ്റിൽ നിലയുറപ്പിച്ച സമരാനുകൂലികൾ ഗേറ്റ് പൂട്ടിയിട്ടു.ഇതിനിടെ പുറത്തേക്കിറങ്ങിയ ഗോപികൃഷ്ണൻ,ശ്രീരാജ് എന്നീ അധ്യാപകരെ മർദ്ദിച്ചതായും വിവരമുണ്ട്.അകത്തു കയറിയവരെ വൈകിട്ട് 5 കഴിയാതെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പുറത്തുപോയ അധ്യാപകരെ പിന്നീട് അകത്തേക്ക് കയറാൻ സമ്മതിക്കാതെ ഭീഷണിയുമായി സമരാനുകൂലികൾ നിലകൊണ്ടു.ഈ സമയം ആഹാരം കഴിച്ച ശേഷം 5 വയസ്സുകാരനായ മകനെയും കൊണ്ട് മടങ്ങിയെത്തിയ ഗിരീഷ് എന്ന അധ്യാപകനെയും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. ഭയചകിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.സമരക്കാരുമായി
പോലീസ് ചർച്ച നടത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്.സിഐടിയു  യൂണിയനിൽപ്പെട്ടവരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്.

പത്തനംതിട്ടയിൽ സി പി എം – ആർ എസ് എസ് സംഘർഷം

പത്തനംതിട്ട: ഓമല്ലൂരിൽ സി പി എം -ആർ എസ് എസ് സംഘർഷത്തിൽ നാല് പേർക്ക് വെട്ടേറ്റു. പരിക്ക് ഗുരുതരമല്ല. സി പി എം പ്രവർത്തകർ വീട് കയറി ആക്രമിച്ചതായി ആർ എസ് എസും, വീടിന് മുന്നിൽ കൂടി പോയപ്പോൾ ആർ എസ് എസ് ആക്രമിക്കുകയുമായിരുന്നു എന്ന് സി പി എം പ്രവർത്തകരും പറഞ്ഞു.

ജില്ലയില്‍ 2.68 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കി

ജലജീവന്‍ മിഷന്‍ വഴി ജില്ലയിലെ ഗ്രാമീണമേഖലയില്‍ നല്‍കിയത് 2,68,890 കുടിവെള്ള കണക്ഷനുകള്‍. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ല ജലശുചിത്വ സമിതി യോഗത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പൈപ്പ്ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത്-വാട്ടര്‍ അതോറിറ്റി അധികൃതര്‍ സംയുക്ത പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചു.  
ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെ.എസ്.ഇ.ബിയുടെ പ്രത്യേക വൈദ്യുതി ലൈന്‍ സ്ഥാപിക്കും. തെ•ല, ആര്യന്‍കാവ് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. നെടുവത്തൂരിലെ പുല്ലാമലയില്‍ സ്ഥാപിക്കേണ്ട സംഭരണിക്കായി പുതിയ സ്ഥലം പഞ്ചായത്ത്പരിധിക്കുള്ളില്‍ കണ്ടെത്തും. കുന്നത്തൂര്‍, പോരുവഴി, ശൂരനാട്‌നോര്‍ത്ത്, തഴവ, തൊടിയൂര്‍, കുലശേഖരപുരം എന്നിവിടങ്ങളിലെ സമഗ്ര കുടിവെള്ളപദ്ധതികളുടെ പുരോഗതിവിലയിരുത്തി കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
സ്വകാര്യ ടെലികോം കമ്പനികള്‍ റോഡുകള്‍ കുഴിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നത് തടയാന്‍ നടപടി സ്വീകരിക്കും. വെട്ടിക്കവല വിളക്കുടി, മേലില പഞ്ചായത്തുകളിലെ പദ്ധതിപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ സുബോധ്, ജലശുചിത്വ സമിതി സെക്രട്ടറി മഞ്ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.