24.9 C
Kollam
Thursday 25th December, 2025 | 02:30:37 AM
Home Blog Page 822

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം ഇങ്ങനെയാകും, ഭാവി പദ്ധതി തുറന്ന് പറഞ്ഞ് അമിത് ഷാ

അഹമ്മദാബാദ്: രാഷ്ട്രീയത്തിൽ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള പദ്ധതികൾ വിവരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമായും ആക്ടിവിസ്റ്റുകളുമായും സംവദിക്കുന്ന സഹ്കർ സംവാദിൽ വിരമിക്കൽ ജീവിതത്തെക്കുറിച്ച് അമിത് ഷാ മനസ്സുതുറന്നത്. വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവൻ വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും വേണ്ടി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.

ഹിന്ദു വേദഗ്രന്ഥങ്ങളിൽ എങ്ങനെ മുഴുകാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചില്ലെങ്കിലും, കൃഷിയെക്കുറിച്ച് ഏറെ സംസാരിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് കാൻസർ, രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അമിത് ഷാ പറഞ്ഞു.

രാസവളങ്ങൾ ഉപയോഗിച്ച് വളർത്തുന്ന ഗോതമ്പ് പലപ്പോഴും കാൻസർ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മുമ്പ് നമുക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. രാസവളങ്ങൾ ചേർക്കാത്ത ഭക്ഷണം കഴിച്ചാൽ മരുന്നുകളൊന്നും ആവശ്യമില്ലാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദത്ത കൃഷി രോഗങ്ങൾ കുറയ്ക്കുക മാത്രമല്ല, വിള ഉൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സ്വന്തം കൃഷിയിടത്തിൽ ഞാൻ പ്രകൃതിദത്ത കൃഷിയാണ് ചെയ്യുന്നത്.

വിളവ് ഏകദേശം 1.5 മടങ്ങ് കൂടുതലാണ്. കനത്ത മഴ പെയ്യുമ്പോൾ സാധാരണയായി വെള്ളം കൃഷിയിടത്തിൽ നിന്ന് പുറത്തേക്ക് ഒഴുകും. എന്നാൽ ജൈവകൃഷിയിൽ ഒരു തുള്ളി പോലും വെള്ളം പുറത്തേക്ക് പോകില്ല. അത് മണ്ണിലേക്ക് ഊർന്നിറങ്ങുന്നു. കാരണം, പ്രകൃതിദത്ത കൃഷി ജലപാതകൾ രൂപപ്പെടാൻ അനുവദിക്കുന്നു. അമിതമായ രാസവളപ്രയോഗം ജലപാതകളെ നശിപ്പിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

മണ്ണിരകൾ പ്രകൃതിദത്ത വളങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ കൃത്രിമ വളങ്ങൾ അവയെ നശിപ്പിച്ചു. ഈ ജീവികൾ പ്രകൃതിയുടെ സ്വന്തം യൂറിയ, ഡിഎപി (ഡയമോണിയം ഫോസ്ഫേറ്റ്), എംപികെ (മോണോപൊട്ടാസ്യം ഫോസ്ഫേറ്റ്) എന്നിവയുടെ ഫാക്ടറികളാണെന്നും അമിത് ഷാ പറഞ്ഞു.

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച രണ്ടാമത്തെ കപ്പലും മുങ്ങി; 7 ജീവനക്കാരെ രക്ഷിച്ചു, ഒരു ഇന്ത്യാക്കാരനും, 14 പേരെ കാണാതായി

ആതൻസ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ ഏഴു ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി.

തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണമറ്റ കപ്പലിനുനേരെ ചൊവ്വാഴ്ചയും ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാർ കപ്പലുപേക്ഷിച്ചു. ലൈഫ് ബോട്ടുകളും ആക്രമണത്തിൽ തകർന്നു. ഇന്നലെയാണു കപ്പൽ മുങ്ങിയത്. ജീവനക്കാരിൽ ചിലരെ ഹൂതികൾ പിടിച്ചുകൊണ്ടുപോയെന്നും സംശയമുണ്ട്. ഞായറാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലും തീപിടിച്ചു മുങ്ങിയിരുന്നു. ഇതിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.

ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ്

ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ അഞ്ച് മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു.

പെണ്‍കുട്ടികളോട് അവരുടെ ആർത്തവത്തെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ഒരു നീക്കത്തിനെതിരെ കേസുകൊടുക്കും എന്നും ഇതൊരു വൃത്തികെട്ട പ്രവൃത്തിയായിപ്പോയെന്നും ചില രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ അവബോധവും അറിവും പകര്‍ന്നു നല്‍കേണ്ടതിന് പകരം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിചാരണ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തു.

യുവാവ് മുങ്ങി മരിച്ചു

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പ്പാലം കടവില്‍ യുവാവ് മുങ്ങി മരിച്ചു. പാലോട് ഭരത്തന്നൂര്‍ സ്വദേശി ഫൈസൽ (31) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഉച്ചയോടെയാണ് ഫൈസല്‍ കല്ലടയാറ്റില്‍ മില്‍പ്പാലം കടവില്‍ എത്തുന്നത്. കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫൈസലിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ കുളത്തൂപ്പുഴ സര്ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികില്‍സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഞ്ചാലുംമൂട്ടിൽ പൊതുപണിമുടക്ക് ദിവസം വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു

അഞ്ചാലുംമൂട്: പനയം അമ്പഴവയൽ ഭാഗത്ത് പൊതു പണിമുടക്ക് ദിവസം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന 20 മദ്യക്കുപ്പികൾ എക്സൈസ് കണ്ടെടുത്തു. ഇഞ്ചവിള, പനയം, കാഞ്ഞിരംകുഴി, അമ്പഴവയൽ ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന വ്യാപകമാകുന്നു എന്ന പൊതു ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 10 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്. പണിമുടക്ക് ദിവസം അതിരാവിലെ മുതൽ ടി പ്രദേശത്ത് അനധികൃത മദ്യ വില്പന വ്യാപകമായിരുന്നു. മുൻപും ഈ പ്രദേശത്തിന് സമീപത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ഉടമസ്ഥൻ ആരെന്ന്  അറിയാത്ത നിലയിൽ വൻ മദ്യ ശേഖരം കണ്ടെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റിവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്,ബാലു.എസ്. സുന്ദർ  എന്നിവർ പങ്കെടുത്തു.

കൊല്ലത്ത് ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും സ്വകാര്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. തട്ടാമല വടക്കേ അറ്റത്ത് വടക്കതിൽ വീട്ടിൽ അജിംഷ (32) ആണ് കൊല്ലം ഈസ്റ്റ്പൊലിസിന്റെ പിടിയിലായത്. വിപണിയിൽ അഞ്ചര ലക്ഷം രൂപ വില വരുന്ന 107 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഗർഭ നിരോധന ഉറയിൽ പൊതിഞ്ഞ് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. യോദ്ധാവ് ആപ്പിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ചോദ്യംചെയ്യലിൽ തന്റെ പക്കൽ ലഹരി വസ്തുവില്ലെന്ന നിലപാടിയിരുന്നു പ്രതി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് വെെദ്യ പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ യാതൊരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊലിസ് നിർദേശ പ്രകാരം നടത്തിയ എക്സറേ പരിശോധനയിൽ ഇയാളുടെ സ്വകാര്യഭാഗത്ത് രണ്ട് പായ്ക്കറ്റുകൾ ഉണ്ടെന്ന് മനസിലാക്കി. സ്കാനിങ് നടത്തി ഇത് സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സഹായത്തോടുകൂടി സ്വകാര്യഭാഗത്ത് നിന്നും എം.ഡി.എം.എ പായ്ക്കറ്റുകൾ കണ്ടെടുത്തു.
ചോദ്യംചെയ്യലിൽ കൊല്ലം നഗരത്തിൽ വിൽപനയ്ക്കായി കൊണ്ട് വന്നതാണെന്നും ബംഗളൂരുവിൽ നിന്നു വാങ്ങിയതാണ് എന്നും പ്രതി സമ്മതിച്ചു.

കരുനാഗപ്പള്ളിയിൽ പണിമുടക്ക് പൂർണ്ണം

കരുനാഗപ്പള്ളി . സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് കരുനാഗപ്പള്ളിയിൽ പൂർണം. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺ ക്ലബ്ബിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനം സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ എം എസ് താര ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി പിആർ വസന്തൻ അധ്യക്ഷനായി. എ അനിരുദ്ധൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരൻ, കെ പി വിശ്വ വത്സലൻ, വി ദിവാകരൻ, കടത്തൂർ മൻസൂർ, ആർ രവി, ജഗത് ജീവൻലാലി, കരിമ്പാലിൽ സദാനന്ദൻ, ഷിഹാബ് എസ്.പൈനുംമൂടൻ, എ എ ജബ്ബാർ എന്നിവർ പങ്കെടുത്തു.

കരുനാഗപള്ളി നിയോജക മണ്ഡലത്തിലെഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

കരുനാഗപള്ളി. നിയോജക മണ്ഡലത്തിലെഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ വികസന പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്ത് തകർന്നടിഞ്ഞ റോഡുകളുടെ പുനരുദ്ധാരണം സജീവമാകുനത്. കരുനാഗപ്പള്ളിയിൽ MLA CR മഹേഷിന്റെ ശ്രമഫലമായി വിവിധ പഞ്ചായത്തുകളിലായി 18 ഗ്രാമീണ റോഡുകളുടെ അറ്റകുറ്റ പണികളാണ് നടന്നു വരുന്നത്. തൊടിയൂർ പഞ്ചായത്തിലെപണി പൂർത്തിയായ രണ്ട് റോഡുകൾ പൊതു ജനങ്ങൾക്കായ് തുറന്നു കൊടുത്ത് തൊടിയൂർ മൂന്നാം വാർഡ്. തണ്ടാർത്ത റ പേരൂർ ത്തറ റോഡിന് 15 ലക്ഷം രൂപയാണനുവദിച്ചത്. MLA CR മഹേഷ് നാട മുറിച്ച് റോഡിന്റെ ഗതാ ഗ തോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റെ ബിന്ദു വിജയകുമാർ , വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ,വാർഡ് മെമ്പർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കുന്നത്തൂരിൽ പണിമുടക്ക് പൂർണം

ശാസ്താംകോട്ട : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് കുന്നത്തൂരിൽ പൂർണം. ഭൂരിഭാഗം വ്യാപാര ധനകാര്യ സ്ഥാപനങ്ങളും , പെട്രോൾ പമ്പുകളും പണിമുടക്കിൽ അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ നിരത്തുകൾ നിശ്ചലമായി. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഹാജർ നില കുത്തനെ കുറഞ്ഞു. പണിമുടക്കിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ചു താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടത്തി.സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി ആർ ശങ്കരപ്പിള്ള, കെ കെ രവികുമാർ,പി ആർ അജിത്, വി ആർ ബാബു, ആർ അജയൻ,
ബി വിജയമ്മ, രാഘവൻ പിള്ള, മുരളീധരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.കുന്നത്തൂർ പഞ്ചായത്തിൽ പഞ്ചായത്ത് നെടിയവിളയിൽ പ്രകടനവും യോഗവും നടത്തി.ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ  കെ ശിവശങ്കരൻ നായർ ഉതദ്ഘാടനം ചെയ്തു
ജി പ്രീയദർശിനി കെ ബാബു  എസ് ഹാരീസ് , ജീ  ശിവൻ കുട്ടി,എസ് സുധാകരൻ,  ഗോപിനാഥൻ പിള്ള , സി മണിക്കൂട്ടൻ . ബി ഹരികുമാർ , മഹേശൻ , ദിവാകരൻ എന്നിവർ സംസാരിച്ചു.  സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ പ്രകടനവും യോഗവും നടന്നു
സിപിഐഎം  കുന്നത്തൂർ ഏരിയകമ്മിറ്റി  അംഗം  എസ് സത്യൻ ഉദ്ഘാടനം ചെയ്തു വിജയകൃഷ്ണൻ, അബ്‌ദുൾ റഷീദ്,
ജോസ് മത്തായി, എസ് ഓമനക്കുട്ടൻ, ടി മോഹനൻ, മുടിത്തറ ബാബു, അംബിക, ആർ കമൽദാസ്, തുളസിധരൻ പിള്ള എന്നിവർ നേതൃത്വം നൽകി. പടിഞ്ഞാറെക്കളുടെ പഞ്ചായത്തിൽ കാരാളിമുക്കിൽ പ്രകടനം നടത്തി സിഐടിയു ഏരിയ സെക്രട്ടറി എൻ യശ് പാൽ ഉദ്ഘാടനം ചെയ്തു. വി അനിൽ, എ സാബു, ഷിബു ഗോപാൽ, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു

ദേശീയ പണിമുടക്ക്:ശാസ്താംകോട്ടയിൽ യുഡിറ്റിഎഫിൻ്റെ റാലിയും പൊതുസമ്മേളനവും

ശാസ്താംകോട്ട:ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ശാസ്താംകോട്ടയിൽ യുഡിറ്റിഎഫ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതിസമ്പന്ന ചങ്ങാത്തത്തിനായി മത്സരിക്കുകയാണെന്നും, തൊഴിലാളി – കർഷകദ്രോഹ നടപടികൾക്കായി നിരന്തരം കരിനിയമങ്ങൾ കൊണ്ടുവന്ന് സംഘടിത, അസംഘടിത മേഘലയിലെ തൊഴിലാളി വർഗ്ഗത്തെ തകർക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു.യുഡിറ്റിഎഫ് നിയോജക മണ്ഡലം ചെയർമാൻ തടത്തിൽ സലീം അധ്യക്ഷനായി.നേതാക്കളായ ഗോകുലം അനിൽ,പറമ്പിൽ സുബെർ,വൈ.ഷാജഹാൻ, വി.വേണുഗോപാലക്കുറുപ്പ്,കെ.മുസ്തഫ,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നൗഷാദ്,ജി.തുളസീധരൻ പിള്ള,തുണ്ടിൽ നിസാർ,ജയശ്രീ രമണൻ,എസ്.അമ്മിണിക്കുട്ടൻ പിള്ള,ബിനു മംഗലത്ത്,ലൈലാ സമദ്, മുഹമ്മദ് ഖുറേഷി,ശൂരനാട് ശ്രീകുമാർ,പി.എം സെയ്ദ്,ബഷീർ ഒല്ലായി,ഹരിമോഹൻ
തുടങ്ങിയവർ സംസാരിച്ചു.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.റാലിയ്ക്കും സമ്മേളനത്തിനും ശാന്തകുമാരിയമ്മ,ബീനാകുമാരി,ചന്ദ്രൻ കല്ലട,വിനോദ് വില്ല്യത്ത്,സന്തോഷ് കൊമ്പിപ്പള്ളിൽ,സഹദേവൻ കോട്ടവിള, സരസചന്ദ്രൻ പിള്ള,സന്തോഷ് പവിത്രം,സുധാകരൻ കുന്നത്തൂർ,  ഗോപാലകൃഷ്ണപിള്ള,എസ്.ബഷീർ,കെ.രാജി,മിഥുൻ ഓമനക്കുട്ടൻ,ബാബു ഹനീഫാ,ഷാജി വെള്ളാപ്പള്ളി,വൈ.നജീം, ഹുസൈൻ,ശൂരനാട് അഷ്റഫ്,ഖാലിദ് കുട്ടി,റിയാസ് പറമ്പിൽ,ഷഫീഖ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.