27.4 C
Kollam
Thursday 25th December, 2025 | 04:27:14 PM
Home Blog Page 815

പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു


കൊട്ടാരക്കര :കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു. ഗവ ഡബ്ലൂ എൽ പി എസ് പെരുങ്കുളം സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി കടുക്കാല ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് ഉദയ് ശങ്കർ അധ്യക്ഷനായിരുന്നു.പ്രധാന അധ്യാപിക ലീജാ ബീഗം സ്വാഗതം ആശംസിച്ചു.ഗ്രാമപഞ്ചായത്ത് അംഗം കുമാരി അഖില മോഹൻ, നൂൺ മീൽ ഓഫീസർ മനു വി കുറുപ്പ്,ബിപിസി രാജി എൽ , പഞ്ചായത്ത് ഇംപ്ളിമെൻറിംഗ് ഓഫീസർ വീണാറാണി എന്നിവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ആദർശ് നന്ദി രേഖപ്പെടുത്തി

സ്ക്കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ വൈദികനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്

കാസര്‍ഗോഡ്.പതിനേഴുകാരനായ സ്ക്കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ വൈദികനെതിരെ ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപെടുവിച്ചു. അതിരുമാവ് മുൻ ഇടവക വികാരി ഫാ. പോൾ തട്ടു പറമ്പലിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്. സ്ക്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർഥി ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്നാണ് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. 2024 മേയ് 15 മുതൽ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വൈദികൻ ഒളിവിൽ പോയതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന പരാതിയുമായി എസ്എഫ്ഐ

കാസർഗോഡ് . വിദ്യാർത്ഥികളെക്കൊണ്ട് റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന പരാതിയുമായി എസ്.എഫ്.ഐ. ഭാരതീയ വിദ്യാനികേതനു കീഴിലെ ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂർണിമ ദിനത്തിൽ 30 റിട്ടയേർഡ് അധ്യാപകരുടെ കാൽ കഴുകിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്.

മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു

കുളത്തൂപ്പുഴ: നെടുവന്നൂര്‍ കടവ്-തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. ആര്‍പിഎല്ലില്‍ കരാറടിസ്ഥാനത്തില്‍ സ്‌കൂളിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിന് മുകളിലാണ് ഒടിഞ്ഞ പോസ്റ്റ് വീണത്. ആര്‍ക്കും പരിക്കില്ല. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. കെഎസ്ഇബി ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ ഉണ്ടായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ തട്ടിപ്പ്; തട്ടിപ്പുസംഘാംഗം പിടിയില്‍

കൊല്ലം: ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ കൊട്ടിയം സ്വദേശിയില്‍ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം ജില്ലയില്‍ പോണേക്കര വില്ലേജില്‍ മീഞ്ചിറ റോഡില്‍ ജചഞഅ 144-ല്‍
ഗ്‌ളോറിയ ഭവനില്‍ ജയിംസ് മകന്‍ ജോണ്‍സണ്‍ (51) ആണ് പിടിയിലായത്.
ഷെയര്‍ ട്രേഡിങ്ങില്‍ വിശദമായ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യ
ത്തില്‍ വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ്
ഗ്രൂപ്പില്‍ അംഗമാക്കി. തുടര്‍ന്ന് ഷെയര്‍ ട്രേഡിങ്ങിനേക്കാള്‍ മികച്ചത് ബ്ലോക്ക് ട്രേഡിങ്ങും
ഇന്‍സ്റ്റിട്യൂഷണല്‍ ട്രേഡിങ്ങും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍
പണം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനായുള്ള പരിശീലനം നല്‍കിയ ശേഷം ട്രേഡിങിനായുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കാമെന്ന് വാഗ്ദാനവും ചെയ്യ്തു.
തുടര്‍ന്ന് യഥാര്‍ത്ഥമായ ഒരു ഷെയര്‍ ട്രേഡിങ്ങ് പ്ലാറ്റ്‌ഫോമിന്റെ അതേ പേരിലുള്ള
വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത ശേഷം ബ്ലോക്ക് ട്രേഡിങ്ങ്
ചെയ്യാനെന്ന വ്യാജേന പ്രതികളുടെ നിര്‍ദ്ദേശപ്രകാരം പല തവണകളായി 15 ലക്ഷത്തില
ധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് എടുക്കുകയായിരുന്നു. എന്നാല്‍
പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നതോ
ടുകൂടിയാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കി കൊല്ലം സിറ്റി സൈബര്‍ പോലീസിനെ
സമീപിച്ചത്. പരാതിയെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തട്ടി
യെടുത്ത തുക പല അക്കൗണ്ടുകള്‍ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറ
ണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പന്‍വലിച്ചതായും കണ്ടെത്തു
കയും തുടര്‍ന്ന് അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്യ്തതില്‍ നിന്നും യുവതിയുടെഅക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങള്‍ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും
കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പ്‌സംഘത്തെ പോലീസ് നിരീക്ഷിച്ച് വരവെ സമാന രീതിയി
ലുള്ള തട്ടിപ്പിന് പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫര്‍ എന്നിവരെ മല
പ്പുറം കൊളത്തൂര്‍ പോലീസ് പിടികൂടുകയും കൊല്ലം സിറ്റി സൈബര്‍ പോലീസിന്റെ
സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണില്‍ നിന്നും എറണാ
കുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ലഭിച്ച
തിനെ തുടര്‍ന്ന് തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ജോണ്‍സനെ പോലീസ് തിരിച്ചറിയു
കയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേരളത്തില്‍ നിന്നടക്കം നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ ഓണ്‍ലൈന്‍
തട്ടിപ്പിലൂടെ കവര്‍ന്നെടുത്ത അന്തര്‍ദേശീയ തട്ടിപ്പ് സംഘമായ കംബോടിയന്‍ തട്ടിപ്പ്
സംഘത്തിന്റെ കേരളത്തിലെ മുഖ്യ കണ്ണികളാണ് ഹക്കീമും, മുഹമ്മദ് ജാഫറും. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിന്‍വ
ലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായ് ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നു.
കൊല്ലം സിറ്റി ഡി.സി.ആര്‍.ബി അസ്സി.പോലീസ് കമ്മീഷണര്‍ നസീര്‍. എ യുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗോപകുമാര്‍, നിയാസ്, നന്ദകുമാര്‍, എ.എസ്.ഐ
അരുണ്‍ കുമാര്‍, സി.പി.ഓ അബ്ദുള്‍ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ
പിടികൂടിയത്.

വി മുരളീധരപക്ഷത്തെ വെട്ടി മാറ്റി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക

തിരുവനന്തപുരം.വി മുരളീധരപക്ഷത്തെ പാടേ തഴഞ്ഞ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ. എം ടി രമേശ്, ശോഭാസുരേന്ദ്രൻ,എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാർ. ഷോൺ ജോർജ്, മുൻ IPS ഉദ്യോഗസ്ഥ ആർ ശ്രീലേഖ തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരാണ്.

മുരളീധര – സുരേന്ദ്രപക്ഷത്തെ വെട്ടി നിരത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരും രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തരും ഉൾപ്പെടുന്നതാണ് പുതിയ ടീം.
പി കെ കൃഷ്ണദാസ് പക്ഷത്തെ കരുത്തൻ
എം ടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും.ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ് ,അനൂപ് ആന്റണി എന്നിവർ പുതിയ ജനറൽ സെക്രട്ടറിമാർ. എസ് സുരേഷും അനൂപ് ആന്റണിയും രാജിവ് ചന്ദ്രശേഖറിന്റെ വിശ്വസ്തർ. മുരളീധര – സുരേന്ദ്രപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ പി. സുധീറിനെയും സി. കൃഷ്ണകുമാറിനെയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെട്ടി പകരം വൈസ് പ്രസിഡന്റുമാരാക്കി. 10 വൈസ് പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചതിൽ ഷോൺ ജോർജും , മുൻ ഡിജിപി ആർ ശ്രീലേഖയും ഉൾപ്പെടുന്നു.ഡോ കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൽസലാം, കെ സോമൻ, കെ കെ അനീഷ് കുമാർ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട,കെ രഞ്ജിത്ത്,രേണു സുരേഷ്, വി വി രാജേഷ്,പന്തളം പ്രതാപൻ,ജിജി ജോസഫ്,എം പി ഗോപകുമാർ,പൂന്തുറ ശ്രീകുമാർ,പി ശ്യാം രാജ്,എംപി അഞ്ജന രഞ്ജിത്ത് എന്നിവരാണ് സെക്രട്ടറിമാർ.ഈ കൃഷ്ണദാസ് ട്രഷററും ടിപി ജയചന്ദ്രൻ മാസ്റ്റർ മുഖ്യ വക്താവുമാണ്.
നഷ്ടം നേരിട്ടതിൽ എ എൻ രാധാകൃഷ്ണൻ വിഭാഗവും ഉൾപ്പെടുന്നു. മധ്യകേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണനെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. ഭാരവാഹി പട്ടിക സംബന്ധിച്ച് വി മുരളീധര പക്ഷത്തിന് കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിനെതിരെ പാളയത്തിൽ പട.
ബിജെപി സംസ്ഥാന പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് പി ആർ ശിവശങ്കർ ലെഫ്റ്റ് ആയതും മാറ്റമാണ്. പുതിയ ഭാരവാഹി പട്ടികയിൽ, മുഖ്യവക്താവ് ആകുമെന്ന് കരുതിയിരുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖറിന്റെ അനുയായി കരുതിപ്പോരുന്ന പി ആർ ശിവശങ്കർ.

അങ്കമാലിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

കൊച്ചി.എറണാകുളം അങ്കമാലിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. മരിച്ചത് കറുകുറ്റി സ്വദേശി ജോയ് ( 58 ). കിടങ്ങൂർ യൂദാപുരം പള്ളിയ്ക്ക് സമീപമാണ് അപകടം.

“ഉ ആണ്ടവാ മാവാ…, പുഷ്പാ ഫെയിം ഗായിക മലയാളത്തിൽ പാടുന്നു

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്.

ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കോറിയോഗ്രാഫർമാർ ചിത്രത്തിൻ്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടർ – ശ്രീകുമാർ വാസുദേവ്, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി (USA), ക്യാമറ – ശിവൻ എസ് സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്, പി ആർ ഓ – അജയ് തുണ്ടത്തിൽ

കിനാവള്ളിയിലെ വയലറ്റ് വസന്തം


ശാസ്താംകോട്ട.രജനി ആത്മജയുടെ കിനാവള്ളിയിലെ വയലറ്റ് വസന്തം, കവിതപൂക്കുന്ന കനല്‍ചൂട് എന്നീ പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച ഉച്ചക്ക് 2 30ന് കെഎസ്എം ഡിബികോളജില്‍ നടക്കും. എഴുത്തുകാരി റോസ് മേരി പ്രകാശനം നിര്‍വഹിക്കും
ഡോ.മിനിചന്ദ്രന്‍അധ്യക്ഷത വഹിക്കും. കല്ലട എന്‍അനില്‍കുമാര്‍, ആര്‍ ജി രാഗി എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തും

ഹരിയാനയിൽ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ച് കൊലപ്പെടുത്തി

ഗുരുഗ്രാം.ഹരിയാനയിൽ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ച് കൊലപ്പെടുത്തി.ടെന്നിസ് താരം രാധികായാദവാണ് പിതാവ് ദീപക് യാദവിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
മകളുടെ ചെലവിൽ ജീവിക്കുന്നെന്ന നാട്ടുകാരുടെ പരിഹാസവും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന
ആഗ്രവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ടെന്നിസ് കളിക്കിടെ പരിക്കേറ്റതോടെയാണ് രാധിക യാദവ് അക്കാദമി തുടങ്ങാൻ തീരുമാനിച്ചത്.
അച്ഛൻ ദീപക് യാദവ് തന്നെയാണ് ഇതിനുള്ള പണമായി രണ്ടരകോടി രൂപ നൽകിയതും.
എന്നാൽ മകളുടെ ചെലവിൽ ആണ് ജീവിക്കുന്നതെന്ന് നാട്ടുകാർ പരിഹസിച്ചതോടെ ദീപക് അസ്വസ്ഥനായി.
തുടർന്ന് അക്കാദമി അടക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ വിസ്സമതിച്ചു.
കൂടാതെ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്ന രാധിക. അടുത്തിടെ രാധിക അഭിനയിച്ച്
ഒരു മ്യൂസിക്കൽ ആൽബവും പുറത്തിറങ്ങി.
സുഹൃത്തുമൊത്ത് അടുത്തിടപഴകുന്ന സീനുകളുള്ള ആൽബം സമൂഹ മാധ്യമ അക്കൌണ്ടിൽ നിന്ന്
നീക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു.ഇതിനെ ചൊല്ലിയും ഇരുവരും പലതവണ തർക്കമുണ്ടായി.
ഇൻഫ്ലുവൻസറാകണമെന്ന രാധികയുടെ ആഗ്രഹത്തോടും അച്ചന് വിയോജിപ്പുണ്ടായിരുന്നു.

അടുക്കളയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്ന് വെടിവച്ചത് ലൈസൻസുള്ള സ്വന്തം തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.
ശരീരത്തിൽ നാല് വെടിയേറ്റതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പ്രതിയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.