27.8 C
Kollam
Thursday 25th December, 2025 | 02:21:21 PM
Home Blog Page 816

യോഗക്ഷേമസഭ ജില്ലാ സമ്മേളനം നാളെ മുതല്‍ നെടിയവിളയില്‍

കൊല്ലം: യോഗക്ഷേമ സഭയുടെ ജില്ലാ സമ്മേളനം (പടഹധ്വനി) 12, 13 തീയതികളില്‍ നെടിയവിള അംബികോദയം എച്ച്എസ്എസി (ചെറുകോട്ട് മഠം കെവി വിനോദ് നഗര്‍) ല്‍ നടക്കും. നാളെ രാവിലെ 10ന് രണ്ടു വേദികളിലായി യുവജന വിഭാഗം, വനിതാവിഭാഗം കൗണ്‍സിലുകളും ഉച്ചയ്ക്ക് 2ന് മാതൃസഭാ കൗണ്‍സിലും നടക്കും. യുവജനവിഭാഗം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത്, വനിതാവിഭാഗം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മല്ലിക നമ്പൂതിരി, മാതൃസഭ കൗണ്‍സില്‍ യോഗക്ഷേമസഭ ദക്ഷിണ മേഖല പ്രസിഡന്റ് സതീഷ് പോറ്റി തുടങ്ങിയവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്യും. കൗണ്‍സിലില്‍ ജില്ലാ ഭാരവാഹികളുടെയും നിര്‍വാഹക സമിതിയുടെയും തെരഞ്ഞെടുപ്പും നടക്കും.
13ന് രാവിലെ 9ന് പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ അച്യുതഭാരതി സ്വാമികളെ പൂര്‍ണകുംഭം നല്‍കി സമ്മേളന നഗരിയില്‍ സ്വീകരിക്കും. 500 ലധികം വനിതാ വിഭാഗം അംഗങ്ങള്‍ നയിക്കുന്ന മെഗാ തിരുവാതിരയും തുടര്‍ന്ന് ശക്തിപ്രകടനവും നടക്കും. 10ന് ജില്ലാ സമ്മേളനം ആരംഭിക്കും. അച്യുതഭാരതി സ്വാമികള്‍ ഭദ്രദീപം തെളിക്കും. സഭ അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ശ്രീകുമാര്‍ അധ്യക്ഷനാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍പോറ്റി മുഖ്യപ്രഭാഷണം നടത്തും.
ദക്ഷിണമേഖല സെക്രട്ടറി സതീഷ് പോറ്റി, സംസ്ഥാന നിര്‍വാഹക സമിതി അംഗം എസ്. ഹരികുമാര്‍ശര്‍മ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കാലാപരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ സഭ പ്രസിഡന്റ് എസ്. ശ്രീകുമാര്‍, ചെയര്‍മാന്‍ ഹരികുമാര്‍ ശര്‍മ്മ, സെക്രട്ടറി കെ.കെ. അഞ്ജലിനാഥ്, ജനറല്‍ കണ്‍വീനര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സ്ഥാപകദിന സമ്മേളനം

കൊല്ലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 41-ാം സ്ഥാപകദിന സമ്മേളനം നാളെ കൊല്ലം ആശ്രാമം എസ്എന്‍ സമുച്ചയത്തില്‍ (തെന്നല ബാലകൃഷ്ണപിള്ള നഗറില്‍) സംഘടിപ്പിക്കും. രാവിലെ 10.30ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. സി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനാകും. പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ മുഖ്യാതിഥിയാകും.
11.30ന് പ്രതിനിധി സമ്മേളനം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണവും ജോണ്‍സണ്‍ എബ്രഹാം ഇന്ദിരാജി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. മുന്‍കാല നേതാക്കളെ സി.ആര്‍. മഹേഷ് എംഎല്‍എ ആദരിക്കും. കെപിസിസി സെക്രട്ടറിമാരായ സൂരജ് രവി, സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍, സെറ്റോ കണ്‍വീനര്‍ എ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധന്‍, സെക്രട്ടറി പി. ജര്‍മ്മനിയാസ് എന്നിവര്‍ സംസാരിക്കും.

ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി കാര്യങ്ങൾ മാറ്റാൻ കഴിയില്ല,വി ശിവൻകുട്ടി

തിരുവനന്തപുരം. സ്കൂൾ സമയമാറ്റത്തിലെ സമസ്തയുടെ പ്രതിഷേധം, ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി കാര്യങ്ങൾ മാറ്റാൻ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ആർക്കും പ്രക്ഷോഭം നടത്താൻ അധികാരമുണ്ട്. വേണമെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ഗവണ്മെന്റ് ആയി മാത്രം ഒരു കാര്യവും നടപ്പാക്കിയിട്ടില്ല. ഒരു വിഭാഗം പറയുന്നതുപോലെ മാറ്റം വരുത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ഗവൺമെന്റിനു മുൻപിൽ 47 ലക്ഷം കുട്ടികളുടെ പ്രശ്നമാണ്. സമയം ക്രമീകരിക്കേണ്ടത് പരാതി ഉള്ളവരാണ്. ചെറിയൊരു ശതമാനം വിദ്യാർഥികളെക്കാൾ 47 ലക്ഷം വിദ്യാർഥികളാണ് സർക്കാരിന് വലുത്

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിന് ഹൈക്കോടതിവിലക്ക്

തൊടുപുഴ. നിർമ്മാണം നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. വനംവകുപ്പിന്റെ അനുമതിയില്ലാതെ വനഭൂമിയിൽ നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് വിധി. കോടതിയിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമായി എന്നും ഇടുക്കിയിലെ ജനതയോടുള്ള വഞ്ചനയാണ് എന്നും കോൺഗ്രസ് പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ അടിമാലി വെള്ളത്തൂവൽ പള്ളിവാസൽ പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.

കാലങ്ങളായുള്ള കാത്തിരിപ്പിന് പിന്നാലെയാണ് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീതി കൂട്ടിയുള്ള റോഡ് നിർമ്മാണം പുരോഗമിച്ചിരുന്നത്. നേര്യമംഗലത്ത് നിന്ന് വാളറ വരെ നീളുന്ന വനഭൂമിയിൽ മരം വെട്ടിയും കുന്നിടിച്ചും നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. മെയ് മാസത്തിൽ നിർമ്മാണത്തിന് അനുകൂലമായ വിധി ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നുവെങ്കിലും റിവ്യൂ ഹർജി നൽകിയതിന് പിന്നാലെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ എം എൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി. വനം വകുപ്പിനെ അനുകൂലിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലം ആണ് നിലവിലെ ഉത്തരവിന് കാരണം എന്ന ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. സർക്കാരിന്റെത് ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുന്ന ഇരട്ടത്താണ എന്നും ഡീൻ കുര്യാക്കോസ്.

രാജഭരണകാലത്ത് തന്നെ ഡി നോട്ടിഫൈ ചെയ്ത ഭൂമിയിൽ നിർമ്മാണം പുരോഗമിക്കുകയായിരുന്നു എന്നാണ് ഇടുക്കിയിലെ കോൺഗ്രസിന്റെ വാദം. അതേസമയം നിർമ്മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നും, അനുമതി കൂടാതെയാണ് വനമേഖലയിലെ മരം മുറിച്ചത് എന്നും കോടതി നിരീക്ഷിച്ചു. സർക്കാർ നിലപാടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വരും ദിവസങ്ങളിൽ തുടർ സമരവുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനം.

കീം അപാകത, വീഴ്ച സമ്മതിച്ച് സിപിഎമ്മും സർക്കാരും.

തിരുവനന്തപുരം. കീം പരീക്ഷയുടെ മൂല്യനിർണയത്തിലെ മാർക്ക് സമീകരണ അനുപാതം മാറ്റിയതിൽ വീഴ്ച സമ്മതിച്ച് സിപിഎമ്മും സർക്കാരും.
അവസാന നിമിഷം പ്രേസ്പെക്ടസിൽ വരുത്തിയ മാറ്റത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദുവിന് കൃത്യമായ
മറുപടിയില്ല.മാർക്ക് സമീകരണത്തിൽ മുൻകൂട്ടി തീരുമാനം വേണ്ടിയിരുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനും സമ്മതിച്ചു.തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തിലും CPI മന്ത്രിമാർ അടക്കം എതിർപ്പുന്നയിച്ചിരുന്നു.

എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷയുടെ ഫല പ്രഖ്യാപനം റദ്ദാക്കേണ്ടി വന്നത് സർക്കാരിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്.
അവധാനതയില്ലാതെ കാര്യങ്ങൾ ചെയ്യുന്നു. എന്നതിൻെറ ഒടുവിലത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.മാർക്ക് സമീകരണസമ്പ്രദായത്തിൽ മാറ്റം വരുത്താൻ തീരുമാനം എടുത്ത ജൂൺ 30ലെ മന്ത്രിസഭാ യോഗത്തിൽ പല മന്ത്രിമാരും എതിർപ്പറിയിച്ചിരുന്നതാണ്.
സിപിഐ മന്ത്രിമാരുടെ എതിർപ്പ് അടക്കം അവഗണിച്ചാണ് തീരുമാനത്തിലേക്ക് പോയത്.എന്തുകൊണ്ടാണ് അവസാന നിമിഷം മാറ്റം വരുത്തിയതെന്ന ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല
മന്ത്രി മാധ്യമങ്ങളെ പഴിചാരി വിഷയത്തിൻെറ ഗൌരവം കുറക്കാൻ നോക്കുന്നുണ്ടെങ്കിലും പിഴവ് സംഭവിച്ചുവെന്നാണ് CPIM സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ. അത് തുറന്ന് സമ്മതിക്കാൻ കൂട്ടിയില്ലെങ്കിലും
അവസാന നിമിഷം തീരുമനം എടുത്തതിൽ വീഴ്ചയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമ്മിതിച്ചു

ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധവേണമെന്നാണ് പാർട്ടി സർക്കാരിന് നൽകുന്ന നിർദ്ദേശം

കേരള സർവകലാശാല ഭരണ തർക്കം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക്

തിരുവനന്തപുരം. കേരള സർവകലാശാല ഭരണ തർക്കം കൂടുതൽ രൂക്ഷമായ ഘട്ടത്തിലേക്ക്. രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസിലർക്ക് കത്ത് നൽകി.. രജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ ഫയലുകൾ വിസി തിരിച്ചയച്ചു.. ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചു..

വൈസ് ചാൻസലർ നിയമിച്ച രജിസ്ട്രാർ മിനി കാപ്പൻ ചുമത ഒഴിയുന്നു. രജിസ്ട്രാർ ഇൻ ചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസിലർക്ക് കത്തയച്ചു.. ഇന്ന് രാവിലെ രജിസ്ട്രാർ എന്ന നിലയിൽ രജിസ്ട്രാർ എന്ന നിലയിൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.. എന്നാൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി.. കാപ്പൻ്റെ ഇടപെടൽ നിയമ വിരുദ്ധമാണെന്നും വിഷയം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടു എന്നും ഇടത് അംഗങ്ങൾ പറഞ്ഞു

അതിനിടെ അനിൽകുമാർ അയച്ച അടിയന്തര സ്വഭാവത്തിലുള്ളതടക്കം വി സി മടക്കി അയച്ചു. വരട്ടെ നോക്കാം എന്നായിരുന്നു ഫയൽ നീക്കം സംബന്ധിച്ച ചോദ്യത്തിന് രജിസ്ട്രാറുടെ മറുപടി

വി സി ഓഫീസിൽ എത്താത്തതിൽ പ്രതിഷേധവുമായി SFI രംഗത്തെത്തി. തിങ്കളാഴ്ച സർവകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. സർവകലാശാലകളിൽ
ഭരണഘടന വിരുദ്ധമായ നിലപാടുകളാണ് വിസിമാർ പ്രയോഗിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

കൊല്ലം സ്വദേശിപോലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ മരിച്ച നിലയിൽ, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം ജീവനൊടുക്കി എന്ന് വീട്ടുകാര്‍

കഴക്കൂട്ടം.പോലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ മരിച്ച നിലയിൽ.കൊല്ലം സ്വദേശി ജെയ്സൺ അലക്സ് ആണ് മരിച്ചത്.ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം.പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇൻസ്പെക്ടറാണ്.ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ.കഴക്കൂട്ടം പോലീസ് സ്ഥലത്ത് എത്തി.അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്താണ് മരണം

മകൻ മരിക്കാൻ കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം ആണെന്ന് ആത്മഹത്യ ചെയ്ത ജെയ്സൺ അലക്സിന്റെ മാതാവ് ജമ്മ അലക്സാണ്ടർ ആരോപിച്ചു. ജോലിയിൽ നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. പലപ്പോഴും അത് എന്നോട് പറഞ്ഞിട്ടുണ്ട്

ആറുകോടി രൂപയുടെ സാധനങ്ങൾ വാങ്ങി. അതിൻെ ബില്ലിൽ ഒപ്പിട്ടു കൊടുക്കാൻ മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടായി. മകന്‍ അത് ഒപ്പിട്ടു കൊടുത്തില്ല. അതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു

ഒപ്പിട്ടു കൊടുത്താൽ താൻ കുടുങ്ങും എന്ന് മകന്‍ പറഞ്ഞിരുന്നു. ഒപ്പിടുന്നതിനായി കടുത്ത സമ്മർദ്ദം മുകളിൽ നിന്നുണ്ടായിരുന്നു ഇതാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചത്
ഡ്യൂട്ടിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തി ഇന്ന് രാവിലെയാണ് ജയ്സൺ ആത്മഹത്യ ചെയ്തത്

ജീവിച്ച് മതിയായിട്ടില്ലാ…. കുഞ്ഞിന്റെ ചിരി കണ്ട് മതിയായിട്ടില്ല… വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.

കൊട്ടാക്കര സ്വദേശിനിയും ഷാര്‍ജയില്‍ എച്ച് ആര്‍ മാനേജറുമായ വിപഞ്ചിക മണിയനും(33)മകള്‍ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭര്‍ത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനിയറാണ്.
ഭര്‍ത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ഭര്‍തൃപിതാവ് മോഹനന്‍ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്.
കല്യാണം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. കാര്‍ നല്‍കിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ്. കൊല്ലാക്കൊല ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ജനിച്ചതിന് ശേഷം വിവാഹമോചനം ആവശ്യപ്പെടാന്‍ തുടങ്ങിയത്. തനിക്ക് ജീവിച്ച് മതിയായിട്ടില്ലെന്നും കുഞ്ഞിന്റെ ചിരി കണ്ട് മതിയായില്ലെന്നും കുറപ്പില്‍ പറയുന്നുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി. എന്റെയോ കുഞ്ഞിന്റെയോ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ലെന്നും കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും കുറിപ്പില്‍ പറയുന്നു.

നിതീഷിനും കുടുംബത്തിനും എതിരെ വിദേശകാര്യമന്ത്രാലയം, മുഖ്യമന്ത്രി, റൂറല്‍ എസ്പി എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

ടെലിവിഷന്‍ അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി

സോഷ്യല്‍ മീഡിയയില്‍ 3.07 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ടെലിവിഷന്‍ അവതാരകനും വ്‌ളോഗറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകള്‍ വര്‍ഷയാണ് കാര്‍ത്തിക്കിന്റെ ഭാര്യ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടുകയാണ്. കാര്‍ത്തിക്കിന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനല്‍ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.

”ഇതാണ് എന്റെ ഭാര്യ വര്‍ഷ. പഠിക്കുകയാണ്. ഇനി ജീവിതത്തില്‍ വരാന്‍ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വര്‍ക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോള്‍ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം”, എന്നായിരുന്നു വിവാഹ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടി. ഒരു വര്‍ഷം മുന്‍പ് ആയിരുന്നു വര്‍ഷയുമായി വിവാഹിതനാകാന്‍ പോകുന്ന കാര്യം കാര്‍ത്തിക് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രണയമല്ല, വീട്ടുകാരായി മുന്നോട്ടു വച്ച പ്രപ്പോസല്‍ ആയിരുന്നു ഇത്.

വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവം; കല്ലറകള്‍ പൊളിക്കുമെന്ന് മകന്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വസ്തു ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും തീ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിവാദ വസ്തുവിലെ കല്ലറകള്‍ പൊളിക്കുമെന്ന് മകന്‍. വസ്തു അയല്‍വാസിയായ വസന്തയുടേതെന്ന കോടതി വിധിക്ക് പിന്നാലെയാണ് മകന്റെ പ്രതിഷേധ നീക്കം. സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലെന്നാരോപിച്ചു മകന്‍ രഞ്ജിത് ബാങ്ക് രേഖകളും, വസ്തുവിന്റെ രേഖകളും കത്തിച്ചു പ്രതിഷേധിച്ചു.
അതിയന്നൂര്‍ സ്വദേശി രാജന്റെയും അമ്പിളിയുടെയും മൃതദേഹം മറവു ചെയ്യാന്‍ മകന്‍ രഞ്ജിത് കുഴിയെടുക്കുന്ന ഈ ദൃശ്യം അന്ന് കേരളമാകെ ചര്‍ച്ച ചെയ്തതാണ്. 2020 ഡിസംബര്‍ 28 നായിരുന്നു സംഭവം. പിന്നോക്ക വിഭാഗത്തിനു വേണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ആയിരുന്നു തര്‍ക്കം. അയല്‍വാസി വസന്ത ഭൂമിയില്‍ ഉടമസ്ഥ അവകാശവുമായി കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങി. ഒഴിപ്പിക്കല്‍ നടപടിക്കിടെ രാജനും അമ്പിളിയും തലയില്‍ കൂടി മണ്ണെണ്ണ ഒഴിച്ചു പ്രതിഷേധിച്ചു.
പിടിച്ചു മാറ്റുന്നതിനിടെ തീ പടര്‍ന്നു രാജനും അമ്പിളിയും മരിച്ചു. പിന്നാലെ സര്‍ക്കാര്‍
സഹായ ധനം ഉള്‍പ്പടെ അനുവദിച്ചിരുന്നു. വിവാദ ഭൂമിയില്‍ തന്നെയാണ് രാജന്റെ
മക്കള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വീണ്ടും വസ്തു വസന്തയുടേത് തന്നെയെന്ന് വിധി വന്നു.ഇതോടെയാണ് മകന്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടു ഉന്നത കോടതികളെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നുണ്ട്.