Home Blog Page 806

ബ്രിട്ടനിൽ വിമാനാപകടം: ടേക്ക് ഓഫിനു പിന്നാലെ തീപിടിച്ചു തകർന്നുവീണു; വിമാനത്താവളം അടച്ചു

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടുന്നതായി അധികൃതർ അറിയിച്ചു. അഞ്ച് വിമാനങ്ങൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പൊലീസ് വക്താവ് അറിയിച്ചു.

ഇന്ത്യയെ വീഴ്ത്താൻ ‘മാങ്ങ തന്ത്രം’; പ്രധാനമന്ത്രി മോദിക്ക് ബം​ഗ്ലാദേശിൽ നിന്ന് ആയിരം കിലോ ‘ഹരിഭംഗ’

ധാക്ക: ഇന്ത്യൻ സ്നേഹം തിരിച്ചുപിടിക്കാൻ ‘മാങ്ങ നയതന്ത്ര’വുമായി ബംഗ്ലാദേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ആയിരം കിലോ ‘ഹരിഭംഗ’ മാമ്പഴമാണ് യൂനുസ് മോദിക്കായി അയച്ചിട്ടുള്ളത്. ‘അനുകൂല സാഹചര്യം’ ഉണ്ടായാൽ ബംഗ്ലദേശുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യൂനുസിന്റെ നടപടി.

മാമ്പഴമടങ്ങിയ കണ്ടെയ്നർ ഇന്ന് ഡൽഹിയിലെത്തുമെന്ന് ന്യൂഡൽഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവർക്കും യൂനുസ് മാമ്പഴം അയച്ചിട്ടുണ്ട്. ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റ്ക് സമ്മേളനത്തിലാണ് മോദിയും യൂനുസും അവസാനമായി കണ്ടത്. ബംഗ്ലാദേശിൽ ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം വർധിച്ചതും ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.

അതിനിടെ, ബംഗ്ലാവിമോചന പ്രക്ഷോഭസമയത്ത് പാക്ക് പക്ഷം ചേർന്നു കുറ്റകൃത്യങ്ങൾ നടത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു നടന്ന ഷാഹ്ബാഗ് പ്രക്ഷോഭത്തിന്റെ (2013) ചിഹ്നമായി മാറിയ നിർമിതി ബംഗ്ലാദേശ് തകർത്തു. ധാക്കയിലെ ഷാഹ്ബാഹ് മേഖലയിലുള്ള ‘പ്രോജന്മോ ഛത്തർ’ എന്ന നിർമിതിയാണു ശനിയാഴ്ച രാത്രി ബുൾഡോസർ ഉപയോഗിച്ച് ബംഗ്ലാദേശിലെ പൊതുമരാമത്ത് മന്ത്രാലയം തകർത്തത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കഴിഞ്ഞ വർഷം പുറത്താക്കിയ ജൂലൈ പ്രക്ഷോഭത്തിന്റെ സ്മാരകം ഇതിനു പകരം ഇവിടെ നിർമിക്കുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിനെതിരെ ബംഗ്ലാദേശിൽ വിമർശനം ഉയർന്നിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നു സ്വാതന്ത്ര്യം തേടിയാണു 1971ൽ ബംഗ്ലാവിമോചനപ്രക്ഷോഭം തുടങ്ങിയത്. ഇന്ത്യ ഇടപെട്ടതോടെ ഇത് ഇന്ത്യ–പാക് യുദ്ധമായി മാറുകയും പാക്കിസ്ഥാൻ പരാജയപ്പെടുകയും ചെയ്തു. തുടർന്നാണു ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത്.

വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

കൊച്ചി.സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 450 ന് മുകളിൽ ആണ് . ഓണത്തിന് മുൻപ് എണ്ണ വില 600 കടക്കും എന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വിലക്കയറ്റം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇത്തവണത്തെ ഓണസദ്യയിൽ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഇനങ്ങളുടെ അളവും കുറയാനാണ് സാധ്യത.

കറിക്ക് വറവ് താളിക്കാനും കാച്ചിയ എണ്ണ തേച്ചു കുളിക്കാനും എന്നുവേണ്ട മലയാളിയുടെ ജീവിതത്തിൽ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ് . എന്നാൽ ഇപ്പോൾ വെളിച്ചെണ്ണ വിലയിൽ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റർ വെളിച്ചെണ്ണക്ക് ഹോൾസെയിൽ മാർക്കറ്റുകളിൽ 420 ഉം റീട്ടെയിൽ കടകളിൽ 450നും മുകളിലാണ് വില. ഓണം എത്തും മുൻപ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായും, ഈ സാഹചര്യത്തിൽ ‘കോക്കനട്ട് ഓയിൽ ഫ്രീ’ മെനു ഒരുക്കേണ്ടിവരുമെന്നും വീട്ടമ്മമാർ ആശങ്ക പ്രകടിപ്പിക്കുന്നു.

വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വർധിച്ചിരിക്കുകയാണ്.വിലക്കയറ്റം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇത്തവണത്തെ ഓണസദ്യയിൽ വെളിച്ചെണ്ണയിൽ പാകം ചെയ്ത ഇനങ്ങളുടെ അളവും കുറയാനാണ് സാധ്യത

സംസ്ഥാനത്ത് വീണ്ടും നിപ മരണം

പെരിന്തൽമണ്ണ.സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്.മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.
പരിശോധന ഫലം നാളെ മാത്രമേ പുറത്തു വരികയുള്ളൂ . എന്നാൽ അതിനു മുൻപ് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. മരിച്ച നിപ്പാ ബാധിച്ച ആളുടെ സമ്പർക്ക പട്ടിക ഇന്ന് രാത്രിയോടെ തയ്യാറാക്കും-
കണ്ടൈൻമെന്റ് സോൺ അടക്കമുള്ള കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകും. മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയാണ് മരിച്ച 58 കാരൻ

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു

അടിമാലി .വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ഇടുക്കി അടിമാലി കല്ലാറിലാണ് സംഭവം. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു എന്ന് പ്രാഥമിക നിഗമനം

കുളത്തുപ്പുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കൊല്ലം കുളത്തുപ്പുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.തിങ്കൾക്കരിക്കം സ്വദേശി ജ്യോതിഷ് നാണുവിനാണ് പരുക്കേറ്റത്.കുളത്തൂപ്പുഴ അഞ്ചൽ പാതയിൽ തിങ്കൾക്കരിക്കത്തു വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്

സാൽവേഷൻ ആർമി സംസ്ഥാന സാരഥികൾ സ്ഥാന നിയുക്തരായി; വെല്ലുവിളികൾ അതിജീവിക്കുവാൻ നല്ല ബന്ധങ്ങൾ സ്ഥാപിക്കണം: കേണൽ പ്രകാശ് ചന്ദ പ്രധാൻ

തിരുവനന്തപുരം:
സഭയുടെ വിശ്വാസ പ്രമാണങ്ങളോടുള്ള കൂറും, ആത്മ നേട്ടത്തിനായുള്ള അചഞ്ചലമായ സമർപ്പണവും ഉയർത്തിപ്പിടിച്ച
ചടങ്ങിൽ ആഗോള രക്ഷാസൈന്യസഭയുടെ മലയാള മണ്ണിലെ (ഇന്ത്യാ സൗത്ത് വെസ്റ്റേൺ ടെറിട്ടറി) പുതിയ ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ റാണി ഫൂല പ്രധാൻ എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നു.
കവടിയാർ കമ്മീഷണർ പി ഇ ജോർജ്, മെമ്മോറിയൽ ചർച്ചിൽ നടന്ന ചടങ്ങിൽ
കമ്മീഷണർ വിൽഫ്രഡ് വറുഗീസും കമ്മീഷണർ പ്രേമാ വിൽഫ്രഡും ചേർന്നാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവ്വഹിച്ചത്.
നാം നേരിടുന്ന വെല്ലുവിളികൾ എത്ര കഠിനമായിരുന്നാലും മാനസികമായ ഐക്യമുണ്ടങ്കിൽ വിജയം സുനിശ്ചിതമാണന്ന് കമ്മീഷണർ വിൽഫ്രഡ് വറുഗീസ് പറഞ്ഞു.
മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോൺ ജോസഫ് അധ്യക്ഷനായി.
ശുശ്രൂഷയ്ക്കായി എത്തിച്ചേർന്ന
പുതിയ സംസ്ഥാന നേതാക്കളെ സ്വീകരിച്ച് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
കമ്മീഷണർ എംസി ജെയിംസിൻ്റെ പ്രാർത്ഥനയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. മുഖ്യ കാര്യദർശി ലെഫ്.കേണൽ ജേക്കബ്ബ് ജോസഫ് പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി.
സാൽവേഷൻ ആർമി ജനറൽ ലിൻഡൻ ബക്കിംഗ്ഹാമിൻ്റെ സന്ദേശം ചടങ്ങിൽ കമ്മീഷണർ വിൽഫ്രഡ് വറുഗീസ് വായിച്ചു. സെൻട്രൽ ചർച്ച് സോംങ് സ്റ്റേഴ്സ് ബ്രിഗേഡ് സ്വാഗത ഗാനം ആലപിച്ചപ്പോൾ പുതിയ നേതാക്കൾക്ക് സംസ്ഥാനത്തിൻ്റെ സ്വീകരണം നൽകി.
മേജർ ആശാ ജസ്റ്റിൻ, ലെഫ്.കേണൽ ഡേവിഡ്സൺ വർഗീസ്, ജൂനി കോശി മറിയം, ശ്യം അരുവിക്കര, പോൾ രാജ് കുമാർ ലെഫ്.കേണൽ ജോസ് പി മാത്യു, ലെഫ്.കേണൽ സജൂഡാനിയേൽ, ലെഫ്.കേണൽ സി.ജെ ബെന്നി മോൻ, ലെഫ്.കേണൽ എൻ ഡി ജോഷ്വാ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന മുഖ്യസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥർ ടിം ബ്രൽ ഡിസ്പ്ലേ അവതരിപ്പിച്ചു.
കേണൽ റാണി ഫൂലെ പ്രധാൻ മറുപടി പ്രസംഗം നടത്തി.കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ തിരുവചന സന്ദേശം നൽകി. മറ്റുള്ളവർക്ക് വേണ്ടി കഷ്ടത അനുഭവിക്കുമ്പോൾ മാത്രമേ ക്രിസ്തീയ ദൗത്യം പൂർണ്ണമാകയുള്ളുവെന്നും സമൂഹത്തിൽ നല്ല ബന്ധം സൃഷ്ടിക്കുന്നതിന് ദയയും ക്ഷമയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ ജീവിത മാതൃക പിന്തുടരുന്നവർ തള്ളപ്പെട്ടവരുടെ അരികിലേക്ക് കടന്നു ചെല്ലണം. നല്ല ബന്ധങ്ങൾ ഉണ്ടാകുകയും ഹൃദയത്തെ അതിൻ്റെ പരിശുദ്ധിയിൽ സംരക്ഷിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലെഫ്.കേണൽ സോണിയാ ജേക്കബ് സമർപ്പണ ഗാനം നയിച്ചു . സംസ്ഥാനാധിപൻ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ ആശീർവദിച്ചു.
മൂന്നര മണിക്കുറോളം നീണ്ടു നിന്ന ശുശ്രൂഷയിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സഭാ അംഗങ്ങളും നടത്തിപ്പുകാരും പങ്കെടുത്തു.

രാസഗുളികയുമായി യുവാക്കള്‍ പിടിയില്‍

കൊല്ലം: അഞ്ചാലുംമൂട്ടില്‍ രാസഗുളികയുമായി യുവാക്കള്‍ പിടിയില്‍. എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ശങ്കറിന്റെ നേതൃത്വത്തില്‍ കൊല്ലം അഞ്ചാലുംമൂട് സികെപി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തൃക്കരുവ ഞാറയ്ക്കല്‍ ഏലുമല കായല്‍വാരം നിസാ മന്‍സിലില്‍ കെ. നൗഫല്‍ (32), അഞ്ചാലുംമൂട് പന്തിയില്‍ പടിഞ്ഞാറ്റതില്‍ താര നിവാസില്‍ അഖില്‍ജിത്ത് (28) എന്നിവര്‍ പിടിയിലായത്. വില്പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 10 ഗ്രാം മെത്താംഫെറ്റാമൈന്‍ ഗുളികയാണ് നൗഫലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.
എഇഐ ആര്‍.ജി. വിനോദ്, ഷഹലുദ്ദീന്‍, ബിനുലാല്‍, സിഇഒമാരായ ആസിഫ്, പ്രദീഷ്, ജിത്തു, ഡബ്ല്യൂഡിഇഒ ട്രീസ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സമരം ചെയ്യുന്ന എസ്എഫ്ഐയെ കണ്ടു പഠിക്കണം,യൂത്ത് കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി പിജെ കുര്യൻ

പത്തനംതിട്ട.കോൺഗ്രസ് വേദിയിൽ യൂത്ത് കോൺഗ്രസിനെതിരെ പരസ്യ വിമർശനവുമായി മുതിർന്ന നേതാവ് പി ജെ കുര്യൻ..സമരം ചെയ്യുന്ന എസ്എഫ്ഐയെ കണ്ടു പഠിക്കണം. യൂത്ത് കോൺഗ്രസ് നേതാക്കന്മാരെ ടിവിയിൽ മാത്രമാണ് കാണുന്നതെന്നും പിജെ കുര്യൻ..എന്നാൽ തെരുവിലെ സമരങ്ങളിൽ യൂത്ത് കോൺഗ്രസുകാർ ഉണ്ടെന്ന് കുര്യനെ അതേ വേദിയിൽ തിരുത്തി രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി.

കെപിസിസി അധ്യക്ഷനെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പത്തനംതിട്ടയിൽ ഡിസിസി സംഘടിപ്പിച്ച സമര സംഗമത്തിൽ പിജെ കുര്യന്റെ രൂക്ഷ വിമർശനം. സംഘടനാ പ്രവർത്തനം ടിവിയിൽ മാത്രം പോര.
നാട്ടിൽ ഇറങ്ങി ആളെ കൂട്ടണം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. എസ്എഫ്ഐയുടെ സർവ്വകലാശാല സമരത്തെ പ്രശംസിക്കാനും കുര്യൻ മറന്നില്ല.

അവിടെയും അവസാനിച്ചില്ല വിമർശനങ്ങൾ.തന്റെ നിർദ്ദേശം അവഗണിച്ചതോടെ കഴിഞ്ഞതവണത്തെ പത്തനംതിട്ടയിലെ സ്ഥാനാർഥിനിർണയം പാളിയെന്ന് പിജെ കുര്യൻ തുറന്നടിച്ചു.. തന്റെ നിർദ്ദേശം കേട്ടിരുന്നെങ്കിൽ 3 സീറ്റ് എങ്കിലും ജയിക്കുമായിരുന്നു എന്നും കുര്യൻ

എന്നാൽ കുര്യന്റെ വിമർശനത്തിന് അതേ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി. കുടുംബ സംഗമത്തിൽ യൂത്ത് കോൺഗ്രസുകാർ ഇല്ലെങ്കിലും തെരുവിലെ സമരങ്ങളിൽ ആളുണ്ടെന്ന് രാഹുൽ

കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തുന്ന സമരങ്ങളെ പ്രതിപക്ഷനേതാവ് ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുമ്പോൾ ആണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പിന്തുണ.. കെപിസിസിയുടെ പുതിയ നേതൃത്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ട് മുതിർന്ന നേതാവിന്റെ വിമർശനം പത്തനംതിട്ടയിലെ പാർട്ടിയിൽ ഇതിനകം തന്നെ ചർച്ചയായി തുടങ്ങിയിട്ടുണ്ട്. പിജെ കുര്യനെതിരെ ഒരു വിഭാഗം നേതാക്കൾ ഇതിനോടകം പാർട്ടിയെ അതൃപ്തി അറിയിച്ചതായാണ് വിവരം. വിശാലമായി ഉണ്ടുസുഖിച്ച് കഴിഞ്ഞിട്ട് കഷ്ടപ്പെടുന്നവരുടെ ചോറില്‍ മണ്ണുവാരിയിടുന്ന സമീപനവുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തിറങ്ങിയെന്നാണ് ഒരു നേതാവിന്‍റെ രഹസ്യപ്രതികരണം

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് വീണ്ടും സജീവമായി ലഹരിമാഫിയ,സ്വന്തം അണികള്‍ ലഹരിവില്‍പ്പനക്കാരും ഉപഭോക്താക്കളുമെന്നത് നേതാക്കള്‍ക്ക് അറിയില്ലേ

കൊച്ചി. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് വീണ്ടും സജീവമായി ലഹരിമാഫിയ. കൊച്ചിയിലും കൊല്ലത്തും MDMA പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകനും അറസ്റ്റിലായി. എല്ലാ രാഷ്ട്രീയകക്ഷികളിലുംപെട്ടവര്‍ ലഹരിമാഫിയകളുടെ കയ്യാളുകളായി രംഗത്തുണ്ടെന്നതാണ് നടുക്കുന്ന വിവരം. സ്വന്തം അണികള്‍ ലഹരിവില്‍പ്പനക്കാരും ഉപഭോക്താക്കളുമെന്നത് രാഷ്ട്രീയമേഖലയിലെ ലോക വിജ്ഞാനം മുഴുവന്‍ അറിയുന്ന നേതാക്കള്‍ക്ക് അറിയില്ലെന്നത് അതിശയകരമാണ്.

കൊച്ചിയിൽ 25 ഗ്രാം MDMA യുമയാണ് ലിജിയ എന്ന വനിതാ ഉൾപ്പടെ മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. തൈകൂടത്തുള്ള റിസോർട്ടിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു അറസ്റ്റ്.
ലിജിയ കൊച്ചിയിലെ പ്രധാന ലഹരി ഇടപാട് കാരിയാണ്. മരട് സ്വദേശികളായ വിഷ്ണു,സജിത്ത് എന്നിവരും പിടിയിൽ ആയിട്ടുണ്ട്.

പത്തനംതിട്ട അടൂരിലാണ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിലായത്.
കോട്ടമുകൾ സ്വദേശി മുഹമ്മദ്‌ സബീർ ന്റെ പക്കൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

കൊല്ലത്ത് എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി പിടിയിലായി.
227 ഗ്രാം എംഡിഎംഎയുമായാണ് കല്ലേലിഭാഗം തൊടിയൂർ സ്വദേശി അനന്ദുവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.