Home Blog Page 807

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര

ആയുരാരോഗ്യവും സൗഖ്യവും തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗായിക കെ.എസ്. ചിത്ര സംഗീതാര്‍ച്ചനയുമായി എത്തി. മുത്തപ്പന്റെ മടപ്പുരം അല്‍പനേരം ചിത്രയുടെ ഗാനത്താല്‍ ഭക്തിസാന്ദ്രമായി.
ദയാനിധി അഹര്‍നിശം അനേകദന്തം ഉപസ്മഹേ….(ദയാനിധിയായ ഏകദന്തനായ ഗണേശഭഗവാനേ രാവും പകലും സ്തുതിക്കുന്നു) എന്ന ഗണേശഭഗവാനെ സ്തുതിക്കുന്ന ഒരു സംസ്‌കൃത പ്രാര്‍ത്ഥനാശ്ലോകമാണ് ചിത്ര ആലപിച്ചത്.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സന്ദര്‍നത്തിനെത്തിയപ്പോഴാണ് പതിവുപോലെ ചിത്രം മുത്തപ്പന് മുന്‍പില്‍ കൈകൂപ്പി തന്റെ ഗാനാര്‍ച്ചന സമര്‍പ്പിച്ചത്. കണ്ണടച്ച്, കൈകൂപ്പിയാണ് ചിത്ര ഗാനം ആലപിച്ചത്.

ഗാനാര്‍ച്ചനയ്ക്ക് ശേഷം മുത്തപ്പന്റെ പൂവും ഭസ്മവും ചിത്ര സ്വീകരിച്ചു. വലതുതോളിന് പരിക്കേറ്റിരുന്ന ചിത്ര ഈയിടെ സ്ലിംഗ് ധരിച്ചിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം മുത്തപ്പന് മുന്‍പില്‍ എത്തിയ ചിത്രയുടെ കയ്യില്‍ സ്ലിംഗ് ഉണ്ടായിരുന്നില്ല. പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത ചിത്രയെയാണ് കണ്ടത്.

കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച സംഭവം; ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം

ചാര്‍ജ് ചെയ്യാനായി കയറിവന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണം കാര്‍ ഓടിച്ചയാള്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം. അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായത്. കോട്ടയം വാഗമണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകന്‍ നാലു വയസുള്ള അയാന്‍ഷ് നാഥ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്നിക് കോളജിലെ അധ്യാപികയാണ് ആര്യ.
ഭര്‍ത്താവിനൊപ്പം വാഗമണ്‍ കാണാനെത്തിയതായിരുന്നു ആര്യയും മകനും. ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം അമ്മയും മകനും ഇരിക്കുകയായിരുന്നു. ഈ സമയം ചാര്‍ജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്. കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു.
ഉടന്‍തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിറകോട്ട് നീക്കിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്. ആശപത്രിയിലെത്തിക്കുമ്പോഴേക്കും കുഞ്ഞിന് ജീവന്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെതിരെയാണ് കേസ്.

അടിമുടി മാറ്റവുമായി പള്‍സര്‍….. എന്‍എസ് 400 ഇസഡിന് വില 1.92 ലക്ഷം രൂപ

പുതു പുത്തന്‍ മോഡലും പെര്‍ഫോമന്‍സും അടിമുടി മാറ്റവുമായി എത്തിയിരിക്കുകയാണ് പള്‍സര്‍ എന്‍എസ് 400 ഇസഡ്. ബജാജ് ഔദ്യോഗികമായി ഇന്ത്യയില്‍ 2025 പള്‍സര്‍ NS400Z പുറത്തിറക്കി. എക്‌സ്-ഷോറൂം വില 1.92 ലക്ഷം രൂപ ആണ്.
പുതുക്കിയ മോഡലില്‍ നിരവധി മെക്കാനിക്കല്‍, പെര്‍ഫോമന്‍സ് അപ്ഗ്രേഡുകള്‍ കമ്പനി വരുത്തിയിട്ടുണ്ട്, അതിനാല്‍ തന്നെ മൊത്തത്തിലുള്ള കഴിവുകളും മെച്ചപ്പെട്ടിട്ടുണ്ട്. 2025 ബജാജ് പള്‍സര്‍ NS400Z UG -യുടെ ഹൃദയം എന്നത് നമുക്ക് പരിചിതമായ അതേ 373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ്. എന്നാല്‍ നവീകരണങ്ങളുടെ ഭാഗമായി മുമ്പത്തെ 39.5 ബിഎച്ച്പിയില്‍ നിന്ന് ഇപ്പോള്‍ ഇത് 42.4 ബിഎച്ച്്പിയുടെ ഉയര്‍ന്ന ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. ടോര്‍ക്ക് 35 എന്‍എമ്മില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു, എന്‍ജിന്‍ ആറ്-സ്പീഡ് ഗിയര്‍ബോക്‌സുമായി തന്നെ കണക്ട് ചെയ്തിരിക്കുന്നു. സുഗമവും ക്ലച്ച്-ലെസ് ഗിയര്‍ഷിഫ്റ്റുകളും പ്രാപ്തമാക്കുന്ന ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിന്റെ കൂട്ടിച്ചേര്‍ക്കലാണ് 2025 മോഡലിന്റെ പ്രധാന ഹൈലൈറ്റ്.
അടുത്തതായി, ഏത് സാഹചര്യങ്ങളിലും മെച്ചപ്പെട്ട ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് പഴയ 140-സെക്ഷന്‍ MRF Revz പിന്‍ ടയറിന് പകരം വിശാലമായ 150 -സെക്ഷന്‍ അപ്പോളോ ആല്‍ഫ H1 യൂണിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. മുന്‍വശത്ത് 110/70-R17 ടയര്‍ തന്നെയാണ് ഇപ്പോഴും വരുന്നത്, എന്നാല്‍ അതും ഇപ്പോള്‍ അപ്പോളോ H1 -ലേക്ക് അപ്പ്‌ഗ്രേഡ് ചെയ്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ബ്രേക്കിംഗിന്റെ കാര്യത്തിലാണ് മറ്റൊരു സ്വാഗതാര്‍ഹമായ അപ്ഗ്രേഡ് വരുന്നത്. പള്‍സര്‍ NS400Z UG -ല്‍ ഇപ്പോള്‍ പഴയ ഓര്‍ഗാനിക് സജ്ജീകരണത്തിന് പകരം സിന്റേര്‍ഡ് ബ്രേക്ക് പാഡുകളാണ് വരുന്നത്. ഇവ ബൈറ്റും ഫീഡ്ബാക്കും മെച്ചപ്പെടുത്തുകയും ബ്രേക്ക് ഫേഡ് കുറയ്ക്കുകയും ചെയ്യും എന്നാണ് നിര്‍മ്മാതാക്കളുടെ വിശ്വാസം.

മുന്‍ മോഡലില്‍ നിന്ന് 7,000 രൂപയുടെ വില വര്‍ധനവിനൊപ്പം, ഈ അപ്ഗ്രേഡുകള്‍ പുതിയ NS400Z UG -യുടെ മൊത്തത്തിലുള്ള മൂല്യം വര്‍ധിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ബജാജ് ഡീലര്‍ഷിപ്പുകളില്‍ 2025 മോഡലിനായിട്ടുള്ള ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്, ബൈക്കിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

കൂടരഞ്ഞിയില്‍ 39 വര്‍ഷം മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയാറാക്കിയത്.
ചിത്രം 80 ശതമാനം കൃത്യമെന്നാണ് വിലയിരുത്തല്‍. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസ് ആണ് രേഖാചിത്രം വരച്ചത്. പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദ് അലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബു സഹായിച്ചെന്നും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ച സംഭവം ഉണ്ടായെങ്കിലും മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞിരുന്നില്ല. മുഹമ്മദലിയുടെ മൊഴി പരിഗണിച്ച് പൊലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

അമ്പരപ്പിക്കുന്ന ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍… ‘ഡീയസ് ഈറേ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡീയസ് ഈറേ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്‌പെഷല്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും. തികച്ചും വ്യത്യസ്തമായ ടെറര്‍ ലുക്കിലാണ് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ.’ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.
സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വ്യത്യസ്തവും വൈകാരികവുമായ കഥയാണ് ‘ഡീയസ് ഈറേ’യില്‍ അവതരിപ്പിക്കുന്നതെന്നും ഇതൊരു ഹൊറര്‍-ത്രില്ലര്‍ സിനിമയായതിനാല്‍ തന്നെ, കഥപറച്ചിലിന്റെ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകുമെന്നും ചിത്രം പുതിയ ഒരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രം ഒക്ടോബര്‍ 3ന്1 റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

സെൻട്രൽ ജയിലിൽ തടവ് പുള്ളി മൊബൈൽ ഫോൺ വിഴുങ്ങി

കർണ്ണാടകയിലെ ശിവമോഗ സെൻട്രൽ ജയിലിലെ തടവുകാരന്‍റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. താൻ ഒരു കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തുകയായിരുന്നു.

ഡോക്ടർ ഇയാൾക്ക് മരുന്നു കൊടുത്തെങ്കിലും വയറുവേദന രൂക്ഷമായി. ഇതോടെ പ്രതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് വയറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയത്. ജൂൺ 24 നാണ് താൻ ഒരു ചെറിയ കല്ല് വിഴുങ്ങിയെന്നും വയറ് വേദനയാണെന്നും പറഞ്ഞ് ദൌലത്ത് ഖാൻ ഡോക്ടറുടെ അടുത്തെത്തിയത്. ശിവമോഗ സെൻട്രൽ ജയിൽ ജയിൽ സൂപ്രണ്ട് പി രംഗനാഥ് ചില ഗുളികകൾ നൽകിയെങ്കിലും വേദന മാറിയില്ല. ഇതോടെയാണ് ജൂൺ 27 ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.


തുടർന്നാണ് ഒരു ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള ഒരു ചൈനീസ് മൊബൈൽ ഫോൺ ഇയാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത്. ജയിലിനുള്ളിലേക്ക് ഫോൺ കടത്തിക്കൊണ്ടുവന്ന ഇയാൾ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. പിടിക്കപ്പെടുമെന്ന് ഭയന്ന് പരിശോധനയ്ക്കിടെ വിഴുങ്ങി. വയറു വേദന എടുത്തതോടെ കല്ല് വിഴുങ്ങിയെന്ന് കള്ളം പറയുകയായിരുന്നു. പല തവണ ഇയാൾ മൊഴി മാറ്റി പറഞ്ഞതോടെയാണ് സ്കാൻ ചെയ്യുകയും പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജയിലിലേക്ക് ഫോൺ കടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തുട്ടുണ്ട്

എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി കൊല്ലത്ത് പിടിയിൽ

കൊല്ലം.എംഡി എം എ കേസിലെ പ്രതി വീണ്ടും എംഡി എം എ യുമായി കൊല്ലത്ത് പിടിയിൽ. 227 ഗ്രാം എംഡിഎംഎയുമായാണ് കല്ലേലിഭാഗം തൊടിയൂർ സ്വദേശി അനന്ദു എക്സൈസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ ആണ് പിടിച്ചെടുത്തത്

ചിറ്റൂർ കാർ പൊട്ടിത്തെറിച്ച് സംഭവത്തിൽ സ്ഫോടനകാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്,പൊള്ളലേറ്റ് മരിച്ച രണ്ടു കുട്ടികളുടെയും പോസ്റ്റുമോർട്ടം ഇന്ന്

പാലക്കാട് . ചിറ്റൂർ കാർ പൊട്ടിത്തെറിച്ച് സംഭവത്തിൽ പെട്രോൾ ചോർച്ചയുണ്ടായി എന്ന് മോട്ടോർ വാഹന വകുപ്പ്. ഇന്ധനം സ്റ്റാർട്ടിങ് മോട്ടോറിലേക്ക് വീണു. സ്റ്റാർട്ടാക്കിയപ്പോൾ സ്പാർക്കിംഗ് ഉണ്ടായിരുന്നു തീ പടർന്നു പ്രാഥമിക നിഗമനം ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച രണ്ടു കുട്ടികളുടെയും പോസ്റ്റുമോർട്ടം ഇന്ന്.

ചിറ്റൂർ പനയൂർ സ്വദേശികളായ ആൽഫ്രഡിന്റെയും ഏമിലിയുടെയും. മൃതദേഹങ്ങളാണ് ഇന്ന് പോസ്റ്റ്മോർട്ടം നടക്കുക -. രണ്ടു മൃതദേഹങ്ങളും എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരുടെ അമ്മ യും

മൂത്ത സഹോദരി അലേനയും ഇപ്പോഴും പൊള്ളലുകളുടെ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും പാലക്കാട് പാലന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനാണ് തീരുമാനം സംസ്കാരം അടുത്തദിവസം അട്ടപ്പാടിയിൽ വെച്ച് നടക്കും

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ സുപ്രഭാതം എഡിറ്റോറിയൽ

കോഴിക്കോട്.ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ സുപ്രഭാതം എഡിറ്റോറിയൽ. എവിടെവിടെ പോയാലും വീട് തലയിലേറ്റുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി തൽക്കാലത്തേക്ക് അതൊന്ന് ഇറക്കി വെച്ച് വിദ്യാർഥികളെ ഓർത്തിരുന്നുവെങ്കിൽ കീമിൻറെ പേരിൽ കുട്ടികളും രക്ഷിതാക്കളും എങ്ങനെ തീ തിന്നേണ്ടി വരില്ലായിരുന്നു. വിദഗ്ധ സമിതി റിപ്പോർട്ട് ഉണ്ടായിട്ടും അതിൽ പറയാത്തത് നടപ്പിലാക്കി. നിർദേശിച്ചത് നടപ്പിലാക്കിയില്ല

ഉന്നത വിദ്യാഭ്യാസം കുളംതോണ്ടിയ സ്ഥിതിയിൽ. വൈസ് ചാൻസലർമാർ മുഴുവൻ സംഘികൾ. ബിരുദ പഠനം മൂന്നിൽ നിന്ന് നാലുവർഷമാക്കിയപ്പോഴും പ്രത്യേക പഠനം നടത്തിയില്ല. സ്വാശ്രയ കോളേജുകൾ ക്കെതിരെ സമരം ചെയ്ത ഇടതുപക്ഷത്തിന് സ്വകാര്യവിദേശ സർവകലാശാലകൾക്ക് പരവതാനി വിരിക്കാൻ മടിയില്ല. ആർട്സ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കുടുംബാസൂത്രണം നടത്തിയത് കൊണ്ടല്ല കുട്ടികൾ പുറത്തേക്ക് പോകുന്നത് കൊണ്ടാണ്

കുലസ്ത്രീ വേഷധാരിയാണ് ടീച്ചറെങ്കിലും കുട്ടികൾ ആണും പെണ്ണും കെട്ട വർഷം ധരിക്കട്ടെ എന്ന പക്ഷം അവർക്കുണ്ട് ഉന്നത വിദ്യാഭ്യാസരംഗം ഇപ്പോൾ ഭരിക്കുന്നത് സംഘപരിവാർ.ഇതിനെ പ്രീണിപ്പിച്ചും കെറുവിച്ചും ഇടതുപക്ഷം നീങ്ങുന്നു

മോഷണ കേസിൽ 30 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

തിരുവനന്തപുരം.മോഷണ കേസിൽ 30 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. പാറശ്ശാലയിൽ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ 30 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. പാറശാല പോലീസ് പിടികൂടിയത് പളുകൽ തേരിപ്പുറം സ്വദേശി ജയകുമാറിനെ (47 ). കേരളത്തിലും തമിഴ്നാട്ടിലുമായി കഴിഞ്ഞ 30 വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു