Home Blog Page 805

വിദ്യാർത്ഥിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ചു പണം തട്ടാൻ ശ്രമം, യുവാക്കൾ പിടിയിൽ

മലപ്പുറം.വിദ്യാർത്ഥിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ചു പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21) മുഹമ്മദ് നാദിൽ (21) പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെ മലപ്പുറം കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുതു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി. 5 ലക്ഷം രൂപ ആവശ്യപ്പെട്ടു

പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു

കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം,അധികൃതർക്കെതിരെ ഗുരുതരാരോപണവുമായി പിതാവ്

ഭുവനേശ്വര്‍.ഒഡീഷയിൽ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം

കോളേജ് അധികൃതർക്കെതിരെ ഗുരുതരാരോപണവുമായി പെൺകുട്ടിയുടെ പിതാവ്. അധ്യാപകനെതിരെ നൽകിയ പരാതി പിൻവലിക്കാൻ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തി എന്ന് ആരോപണം. അധ്യാപകനെതിരെ ലൈംഗിക അധിക്ഷേപത്തിനായിരുന്നു വിദ്യാർത്ഥിനി പരാതി നൽകിയിരുന്നത്. കോളേജിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പരാതി നൽകിയശേഷം അധ്യാപകൻ പെൺകുട്ടിയെ നിരീക്ഷിക്കുന്നതിനായി വിദ്യാർത്ഥി സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു

കടുത്ത സമ്മർദ്ദം നേരിടുന്നതായി മകൾ പറഞ്ഞിരുന്നു. 90% പൊള്ളലേറ്റ വിദ്യാർത്ഥിനി ഭുവനേശ്വർ എയിംസിൽ ചികിത്സയിലാണ്

ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു

വാണിയംകുളം. ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു

മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് മരിച്ചത് (64 ).ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയാണ് മരണം സംഭവിച്ചത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഇവരുടെ മക്കൾ പ്രസീജ,ജിഷ ,മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരിക്കേറ്റു

ഒന്നിച്ചുള്ള യാത്രയ്ക്ക് വിരാമം; സൈനയും കശ്യപും വേർപിരിയുന്നു, തീരുമാനം പത്ത് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ വിവാഹ ജീവിതത്തിനും ശേഷം

ന്യൂഡൽഹി: മുൻ ബാഡ്മിന്റൻ താരം പി.കശ്യപുമായുള്ള ഏഴു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരം സൈന നെഹ്‍വാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങൾ പരസ്പര സമ്മതത്തോടെ വേർപിരിയുന്നതായി സൈന അറിയിച്ചത്.

‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ സൈന 2010, 2018 ലെ കോമൺവെൽത്ത്‌ ഗെയിംസിൽ സ്വർണ മെഡൽ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിന് കേന്ദ്രസർക്കാർ അർജുന അവാർഡ് നൽകി. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണവും നേടിയിരുന്നു.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട്. അത്തോളിയില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുടക്കല്ലിന് സമീപം
പാറക്കണ്ടി സുരേഷിന്റെ വീട്ടിലെ ഗ്യാസാണ് പൊട്ടിത്തെറിച്ചത്. രാത്രിയാണ് സംഭവം. പൊട്ടിത്തെറിയില്‍ സിലിണ്ടര്‍ പല ഭാഗങ്ങളായി ചിതറി തെറിച്ചു. അടുക്കളയിലെ സാധന സാമഗ്രികള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും, ആര്‍ക്കും പരിക്കില്ല

വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിരുന്നു.

10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കഴക്കൂട്ടത്ത് 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദേബരഥ സർക്കാർ (32] ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചേങ്കോട്ടുകോണം തുണ്ടത്തിലിന് സമീപം ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. അടുത്തിടെയാണ് ഇയാൾ ഇവിടെ താമസം എത്തിയത്

രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി കഴക്കൂട്ടം എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്തിവരികയായിരുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്തതിനാൽ ഇയാൾ പലപ്പോഴും പിടിയിലാകാറില്ലായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി..

നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കാൻ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്. യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കാൻ ഇടപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. യമനിലെ പ്രധാന സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് മുഖാന്തരം നോർത്ത് യമൻ ഭരണകൂടവുമായി സംസാരിച്ചു. നിമിഷ പ്രിയയുടെ കുടുംബവുമായും എപി അബൂബക്കർ മുസ്‌ലിയാർ ബന്ധപ്പെട്ടു. കൊല്ലപ്പെട്ട യമൻ പൗരൻ തലാലിൻ്റെ കുടുംബം മാപ്പ് നൽകിയാൽ വധ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള സാധ്യതയാണ് പണ്ഡിതർ മുഖാന്തരം തേടുന്നതെന്ന് മർക്കസ് അറിയിച്ചു. ഈ മാസം 16 ന് വധശിക്ഷ നടപ്പാക്കുമെന്നാണ് യമൻ ഭരണകൂടത്തിന്റെ അറിയിപ്പ്. നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.

പാലക്കാട് കാർ പൊട്ടിത്തെറി: എൽസിയ്ക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞു, അമ്മയുടെ അന്ത്യ ചുംബനം കാത്ത് ആൽഫ്രഡും മരിയയും

ചിറ്റൂർ (പാലക്കാട്): പൊൽപുള്ളിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീ പിടിച്ചു പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന എൽസിക്കും മൂത്തമകൾക്കും ബോധം തെളിഞ്ഞതായി ആശുപത്രി അധികൃതർ. അപകടത്തിൽ മരിച്ച സഹോദരങ്ങളായ എമിൽ മരിയ മാർട്ടിന്റെയും (4) ആൽഫ്രഡ് മാർട്ടിന്റെയും (6) പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പൊള്ളലേറ്റു ഗുരുതരനിലയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ഇവരുടെ അമ്മ എൽസിക്ക് ഒരു നോക്കുകാണാൻ വേണ്ടിയാണ് ബന്ധുക്കൾ സംസ്കാരം നീട്ടിവച്ചത്. എൽസിക്കു ബോധം വന്നതിനുശേഷമേ സംസ്കാരച്ചടങ്ങുകൾ നടത്തൂ എന്നു ബന്ധുക്കൾ പറഞ്ഞിരുന്നു. എൽസിയും മകളും കണ്ണു തുറന്നതായാണ് വിവരം. 45 ശതമാനം പൊള്ളലോടെ അമ്മ എൽസിയും, 35 ശതമാനം പൊള്ളലോടെ മൂത്ത മകൾ അലീനയും ചികിത്സയിലാണ്. മുത്തശ്ശി ഡെയ്സിക്കും പൊള്ളലേറ്റു.

അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ എമിലും ആൽഫ്രഡും ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എമിലിന്റെയും ആൽഫ്രഡിന്റെയും ഭൗതികശരീരങ്ങൾ ഇവർ പഠിച്ചിരുന്ന പൊൽപുള്ളി കെവിഎം യുപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.

ഇന്നലെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി സംസ്കാരച്ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്നു ബന്ധുക്കളെ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ അമ്മ എൽസി, മൂത്ത മകൾ അലീന, മുത്തശ്ശി ഡെയ്സി എന്നിവർക്കുള്ള ചികിത്സാസഹായം നൽകുന്നതിന് കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കുടുംബത്തിനു ധനസഹായം നൽകുന്ന കാര്യം ജൂലൈ 16ന് മുഖ്യമന്ത്രി എത്തിയശേഷം കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണു നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാനായി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ തീ പിടിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുൻപാണ് അസുഖബാധിതനായി മരിച്ചത്.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി : യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി സർക്കാർ വൃത്തങ്ങൾ. കോടതിയെ കേന്ദ്രം ഇക്കാര്യം അറിയിക്കും. വിശദാംശം മുദ്രവച്ച കവറിൽ നല്കിയേക്കും.

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കേന്ദ്രസർക്കാർ വക്കാലത്ത് ഫയൽ ചെയ്തിട്ടുണ്ട്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം.