23.5 C
Kollam
Saturday 27th December, 2025 | 05:56:31 AM
Home Blog Page 804

ലോർഡ്‌സിൽ ഇന്ത്യയ്ക്ക് കണ്ണീർ…

അവസാനം വരെ പൊരുതിയെങ്കിലും ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 22 റണ്‍സ് തോല്‍വി. 193 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 170ന് ഓള്‍ ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2–1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റേയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 170 ൽ എത്തിച്ചത്.

അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജ പരമാവധി പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് പോരായിരുന്നു. 181 പന്തുകൾ നേരിട്ട ജഡേജ 61 റൺസെടുത്തു പുറത്തായി. ഇംഗ്ലണ്ട് പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ നാലാമത്തെ അർധ സെഞ്ചറിയാണ് ഇന്നത്തേത്. എജ്ബാസ്റ്റനിലെ രണ്ടാം ടെസ്റ്റിൽ 89, 69 എന്നിങ്ങനെയായിരുന്നു ജഡേജയുടെ സ്കോറുകൾ. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 131 പന്തിൽ 72 റൺസെടുത്തു താരം പുറത്തായി.


നാലാം ദിനം നാലിന് 58 റൺസെന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റിങ് നിര പ്രതീക്ഷയോടെയായിരുന്നു അവസാന ദിനം തുടങ്ങിയത്. കെ.എൽ. രാഹുലും ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ഉൾപ്പടെ ബാക്കിയുള്ളതിനാൽ ചെറിയ വിജയലക്ഷ്യത്തിലേക്ക് അനായാസം ഇന്ത്യ കുതിക്കുമെന്ന് ആരാധകരും വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. ഋഷഭ് പന്ത് (12 പന്തിൽ ഒൻപത്), കെ.എൽ. രാഹുൽ (58 പന്തിൽ 39), വാഷിങ്ടൻ സുന്ദർ (പൂജ്യം), നിതീഷ് കുമാർ റെഡ്ഡി (53 പന്തിൽ 13), ജസ്പ്രീത് ബുമ്ര (54 പന്തിൽ അഞ്ച്) എന്നിവരാണ് തിങ്കളാഴ്ച പുറത്തായത്.

മുതിര്‍ന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി; ശ്രീചിത്രഹോമില്‍ 3 പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം :ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. 16, 15 , 12 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

രണ്ടുപേർ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ എസ് എ റ്റി ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കുട്ടികള്‍ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ പതിനാലാം വാർഡിലാണ് രണ്ടു കുട്ടികള്‍ ചികിത്സയില്‍ ഉള്ളത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ് ശ്രീചിത്ര ഹോം.

ശ്രീചിത്ര ഹോമിലെ മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്ര ഹോമിലെ അധികാരികളോട് പരാതിപ്പെട്ടിട്ടും ഇടപെടല്‍ ഉണ്ടായില്ല എന്നുമാണ് കുട്ടികളുടെ പരാതി.

കുട്ടികൾ ഗുളികകൾ കഴിച്ചതായി സൂപ്രണ്ട് സ്ഥിരീകരിച്ചു. എന്നാൽ ഹോമിൽ പീഢനം ഇല്ലന്നും അവർ പറഞു.
ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ ഹോം സന്ദർശിച്ചു.സംഭവത്തിൽ സ്വമേധയാ കേസ്സെടുത്തു.

എസ്‌യുവി ജിംനിക്ക് മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കമ്പനി

പ്രമുഖ വാഹനനിര്‍മ്മതാക്കളായ മാരുതി സുസുക്കിയുടെ ഏറ്റവും പ്രിയപ്പെട്ട എസ്.യു.വി മോഡലായ ജിംനിക്ക് മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കമ്പനി. 2023 ജൂണ്‍ 7നാണ് വാഹനത്തെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിച്ചത്. അന്ന് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ വലിയ മാറ്റങ്ങളൊന്നും മാരുതി ജിംനിയില്‍ കൊണ്ടുവന്നിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഏറെ പ്രതീക്ഷകളോടെയാണ് വാഹനപ്രേമികള്‍ ജിംനിയുടെ അപ്‌ഡേഷന് കാത്തിരിക്കുന്നത്.
വാഹനത്തിന്റെ പവര്‍ട്രെയ്‌നിലും ആന്തരിക ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷ സംവിധാനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് മാരുതി ശ്രമിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത വകഭേദം ആഗസ്റ്റ് മാസത്തില്‍ ജപ്പാനില്‍ അവതരിപ്പിക്കും. ഇന്ത്യ-സ്‌പെക് 5 ഡോര്‍ ജിംനി നൊമാഡിന് ഇതിനോടകം നിരവധി അപ്‌ഡേറ്റുകള്‍ ലഭിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റുകള്‍ നല്‍കുന്നതോടെ ബാക്കി മോഡലുകളും കൂടുതല്‍ മെച്ചപ്പെടും.

മാരുതി ജിംനിയില്‍ പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റുകള്‍
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമായും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസ്സിസ്റ്റന്‍സ് സിസ്റ്റം (എ.ഡി.എ.എസ്) ഉള്‍പെടുത്താനാകും മാരുതി ശ്രമിക്കുന്നത്. കൂടാതെ ഡ്യൂവല്‍-കാമറ ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം, ട്രാഫിക് സിഗ്നലുകള്‍ മനസ്സിലാക്കി വാഹനം നിര്‍ത്താനുള്ള സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്‍, ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ റിവേഴ്സ് ബ്രേക്ക് സപ്പോര്‍ട്ട് എന്നിവയും പുതിയ അപ്‌ഡേഷനോടെ ജിംനിക്ക് ലഭിക്കും. ഓഫ്റോഡ് വകഭേദങ്ങളിലുള്ള 5 ഡോര്‍ ജിംനിക്ക് ഇത് കൂടുതല്‍ കരുത്തേകും.
വാഹനത്തിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിംനിയുടെ സിഗ്നേച്ചര്‍ ബോക്സി ഡിസൈന് ആഗോള വിപണിയില്‍ ഉയര്‍ന്ന ഡിമാന്‍ഡാണുള്ളത്. ഇതേ മോഡല്‍ പിന്തുടരുന്ന ഇന്ത്യന്‍-സ്‌പെക് ജിംനി നൊമാഡ് നാല് ദിവസംകൊണ്ട് 50,000ത്തിലധികം ബുക്കിങ്ങുകളാണ് ജപ്പാനില്‍ നിന്നും നേടിയത്. ഇത് മൂന്ന് വര്‍ഷത്തിനിടയിലുള്ള ജിംനിയുടെ വില്‍പ്പനയിലെ റെക്കോഡ് നേട്ടമാണ്.

സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക ചര്‍ച്ചകള്‍

നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍. സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് യോഗം. യെമന്‍ ഭരണകൂട പ്രതിനിധികളും ഗോത്രത്തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നു.
മോചനശ്രമങ്ങളെ ശക്തിപ്പെടുത്താന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാര്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റ സഹോദരനുമായി സംസാരിച്ചു. യെമനിലെ സൂഫി പണ്ഡിതന്‍ മുഖേനയാണ് കുടുംബവുമായി ബന്ധപ്പെട്ടത്. ദയാധനം നല്‍കാമെന്നും മാപ്പ് നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയില്‍ കുടുംബം അനുകൂലമായി പ്രതികരിക്കുമെന്നാണ് കാന്തപുരത്തിന്റ പ്രതീക്ഷ. മോചനത്തിനായി ഇടപെടണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ കാന്തപുരത്തോട് അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം, യെമനില്‍ മറ്റന്നാള്‍ വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതിയുണ്ട്, സര്‍ക്കാര്‍ സ്വകാര്യമായി നടത്തുന്ന ചര്‍ച്ചകളിലൂടെ നല്ലത് പ്രതീക്ഷിക്കാമെന്നും കേന്ദ്രം വിശദീകരിച്ചു. അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പെരുവിഞ്ചശിവഗിരി ഗവ.എല്‍പിഎസിലെ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു

ഏഴാംമൈല്‍. പെരുവിഞ്ചശിവഗിരി ഗവ.എല്‍പിഎസിലെ അന്തര്‍ദേശീയനിലവാര പ്രീ സ്‌കൂള്‍ പദ്ധതി ആയ വര്‍ണക്കൂടാരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊല്ലം എസ്എസ്‌കെ ഡിപിസി ജി,കെ,ഹരികുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി മനോജ്കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രീസ്‌കൂള്‍ ഹൈടെക് ഉപകരണങ്ങള്‍ ബിപിസി റോഷിന്‍എം നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്പ്രസിഡന്‌റ് കെ വല്‍സലകുമാരി,അംഗം എസ്.ബിജു,എസ്എംസി ചെയര്‍മാന്‍ സി രവികുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ജി നകുലകുമാര്‍,ഹെഡ്മിസ്ട്രസ് എല്‍ സിന്ധുറാണി ജനപ്രതിനിധികള്‍ എന്നിവര്‍പ്രസംഗിച്ചു.

വികാസ് കലാ സാംസ്കാരിക സമിതി ചവറ

ചവറ.വികാസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിദ്യാഭ്യാസ പരിപാടിയായ, പടവുകൾ 2025. SSLC,+2 പരീക്ഷകൾക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.. ചവറ പഞ്ചായത്തിൽ താമസക്കാരായിട്ടുള്ള വിദ്യാർത്ഥികൾ അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഫോട്ടോയും സഹിതം വികാസിനു മുൻപിൽ സ്ഥാപിച്ചിട്ടുളള ബോക്സിൽ ജൂലൈ 25 ന് വൈകുന്നേരം 5 മണിക്ക് മുൻപ് നിക്ഷേപിക്കണം.. അപേക്ഷയിൽ അഡ്രസും ഫോൺ നമ്പറും ഉണ്ടായിരിക്കണം.ഫോൺ: 9846614408, 8078064190

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുന്നത്തൂർ താലൂക്കിൻ്റെ നേതൃത്വത്തിൽ അനുമോദനം

ശാസ്താംകോട്ട.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുന്നത്തൂർ താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ശാസ്താംകോട്ട ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റ്കളെ അനുമോദിച്ചു. 12.7.2025 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ശാസ്താംകോട്ട വ്യാപാര ഭവനിൽ വച്ച് നടന്ന ചടങ്ങ് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു ശാസ്താംകോട്ട തഹസിൽദാർ ആർ കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ ചെയർമാൻ ഡോക്ടർ മാത്യു ജോൺ മുഖ്യാതിഥി ആയിരുന്നു.താലൂക്ക്സെക്രട്ടറി സി ഹരികുമാർ, ചെയർമാൻ കെ രാഘവൻ വൈസ് ചെയർമാൻ ഡോ. പി ആർ ബിജു, റോഷൻ എം നായർ ബി പി സി, ജെ.ആർ.സി സ്റ്റേറ്റ് കോർഡിനേറ്റർ ശിവൻപിള്ള ,നന്ദകുമാർ, ഷാജി കോശി എന്നിവർ സംസാരിച്ചു. നിസാം നന്ദി രേഖപ്പെടുത്തി.

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം,പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു

ആലുവ.കാലടി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ് എച്ച് ഒയ്ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്.ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള സർവകലാശാല പ്രതിസന്ധി, ഗവർണറെ കണ്ട് പരാതി അറിയിച്ച് വി സി

തിരുവനന്തപുരം. കേരള സർവകലാശാല പ്രതിസന്ധിയിൽ ഗവർണറെ കണ്ട് പരാതി അറിയിച്ച് വി സി മോഹനൻ കുന്നുമ്മൽ. പ്രതിഷേധങ്ങളെ തുടർന്നാണ് താൻ സർവ്വകലാശാല ആസ്ഥാനത്ത് വരാത്തതെന്നും മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.. സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എസ്എഫ്ഐയും UDF സെനറ്റ് അംഗങ്ങളും പ്രതിഷേധിച്ചു

കേരള സർവകലാശാലയിലെ ഭരണപ്രതിസന്ധി അതി രൂക്ഷമായി തുടരുമ്പോഴാണ് വൈസ് ചാൻസിലറുടെ പുതിയ നീക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലെക്കറിനെ തൃശൂരിൽ നേരിട്ട് കണ്ട് VC പരാതി അറിയിച്ചു. ഒരു സംഘം ഗുണ്ടകൾ സർവകലാശാലയിൽ അക്രമണം നടത്തുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിസി പ്രതികരിച്ചു

സിൻഡിക്കേറ്റിനേക്കാൾ അധികാരം തനിക്കാണെന്ന് അവകാശപ്പെട്ട വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി

ഫയലുകളിൽ തീരുമാനമെടുക്കാത്തതിലും, സർവ്വകലാശാല അസ്ഥാനത്ത് എത്താത്തതിലും വൈസ് ചാൻസിലറിനെതിരെ SFI പ്രതിഷേധിച്ചു.ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലും പ്രതിഷേധം ഉണ്ടായി

നിമിഷപ്രിയ, ഇടപെടാൻ പരിമിതിയെന്ന് കേന്ദ്ര സർക്കാർ, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി. നിമിഷ പ്രിയയുടെ വധ ശിക്ഷ നീട്ടിവക്കാൻ യെമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ.
വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി. തൽ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ച ഹർജി സുപ്രിം കോടതി വീണ്ടും പരിഗണിക്കും.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇടപെടല്‍ നടത്താൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്.നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവക്കണം എന്നു ആവശ്യപ്പെട്ടു യെമനിലെ പ്രോസിക്യൂട്ടറിന് കത്ത് അയച്ചിട്ടുണ്ട്.ഒരു ഷെയ്ക്ക് വഴിയും ഒത്തു തീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചു.

ദയധനം സ്വീകരിക്കാൻ തയ്യാറാകാതെ മറ്റ് ചർച്ചകളിൽ കാര്യം ഇല്ലെന്നും,ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല എന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും അറ്റോർണി ജനറൽ സുപ്രിം കോടതിയിൽ ഉറപ്പ് നൽകി.

നിമിഷപ്രിയയെ രക്ഷിക്കാൻ കഴിയുമെന്ന ശുഭപ്തി വിശ്വാസം ഉണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ.വിഷയത്തിൽ എടുത്ത നടപടികൾ സംബന്ധിച്ച് കേന്ദ്രത്തോട് തലസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസ് മരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച്, കേസ് വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും എന്നു അറിയിച്ചു.
മിഡിൽ ഈസ്റ്റ്‌ ന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ എത്തി