Home Blog Page 793

തേവലക്കര സ്കൂൾ അപകടം; മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം. കൊല്ലം ജില്ലയിലെ തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ ജീവൻ വൈദ്യുതാഘാതമേറ്റ് നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കും.

സ്കൂളിൽ ഷോക്കേറ്റ് മരണം കെ എസ് ഇ ബി റിപ്പോർട്ട് അനാസ്ഥ വ്യക്തമാക്കുന്നു

തേവലക്കര. ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിക്കാനിടയാക്കിയ സംഭവത്തിൽ  അനാസ്ഥ വ്യക്തമാക്കി ചീഫ് ഇലട്രിക്കൽ ഇൻസ്പെക്ടർ റിപ്പോർട്ട്

വൈദ്യുതി ലൈൻ  താഴ്ന്നു കിടന്നു

ചട്ട പ്രകാരം
വൈദ്യുതി ലൈനിന്ന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ വേണം

തറനിരപ്പും വൈദ്യുതി ലൈനും തമ്മിലുണ്ടായ അകലം 4.28 മാത്രം

ഇരുമ്പ് ഷീറ്റിൽ നിന്ന് 2.5 മീറ്റർ ഉയരം വേണം

ഉണ്ടായിരുന്നത് 0.88 മീറ്റർ

KSEB യും സ്കൂൾ അധികൃതർക്കും വീഴ്ചയെന്ന് ഇത് വൃക്തമാക്കുന്നു.

ചീഫ് സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിനുശേഷം വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും

KSEB റിപ്പോർട്ട്

ജൂലൈ 15 ന് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു

അടിയന്തരമായി ലൈൻ കേബിൾ ചെയ്യണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്

അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് പ്രസിഡൻറ് അറിയിച്ചത്

ലൈനിന് അടിയിൽ നിർമ്മാണ പ്രവർത്തി നടത്തുന്നതിൽ സ്കൂളിന് വീഴ്ച വരുത്തി

മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കെ എസ് ആർടിസി വായ്പകളുടെ പലിശയും
പിഴപലിശയും ഒഴിവാക്കുന്നു

തിരുവനന്തപുരം. KTDFC യിൽനിന്ന് KSRTC എടുത്തിട്ടുളള
വായ്പകളുടെ പലിശയും പിഴപലിശയും
ഒഴിവാക്കി നൽകാൻ തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിൻേറതാണ്
തീരുമാനം.അവശേഷിക്കുന്ന ഹ്രസ്വകാല,
ദീർഘകാല  വായ്പകളുടെ പലിശയും
പിഴപലിശയുമാണ് ഒഴിവാക്കുക.ഇതിലൂടെ
436.49കോടിയുടെ ആശ്വാസമാണ് KSRTCക്ക്
ലഭിക്കുക.തിരുവനന്തപുരം പൊഴിയൂർ
കൊല്ലംകോട് മേഖലയിലെ കടലാക്രമണ
പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് 43.65 കോടി
രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം
നൽകി.

ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്: ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് 50,000 രൂപയുടെ ധനസഹായം നൽകി


ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് അടിയന്തര ചികിത്സാ ധനസഹായം കൈമാറി. ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പോരുവഴി അമ്പലത്തും ഭാഗം സ്വദേശിക്കാണ് 50,000 രൂപയുടെ ചെക്ക് കൈമാറിയത്.
കൂട്ടായ്മയുടെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി നിസാം ഒമാൻടെൽ, പ്രസിഡന്റ് അർത്തിയിൽ അബ്ദുൽസലിം, രക്ഷാധികാരി റഷീദ് പറങ്കിമാംവിള എന്നിവർ സന്നിഹിതരായിരുന്നു. അൻസാർ സലിം ചരുവിളയിൽ, മാത്യു പടിപ്പുരയിൽ, വഹാബ് വൈശ്യന്റയത്, അനസ് ചരുവിളയിൽ, ഷാജി ജുബൈൽ, ബുഖാരി കുഴുവേലിൽ എന്നിവരും ധനസഹായ കൈമാറ്റത്തിന് നേതൃത്വം നൽകി.
ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുന്നതിന്റെ  ഉദാഹരണമാണ് ഈ ധനസഹായം.

അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി.കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം പാലക്കാട് തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും
എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.വടക്കൻ കേരളത്തിലെ ജില്ലകളിൽ അടുത്ത നാല് ദിവസവും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത തുടരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനാൽ
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നദിയിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നദി തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അഭിഭാഷകൻ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന അഭിഭാഷകൻ ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് ചാടി മരിച്ചു. വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. കേശവൻ ( 69) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം സ്ക്കാനിംഗ് റിപ്പോർട്ടുമായി ആറു നില പൊക്കത്തിലുള്ള പേ വാർഡിനടുത്ത് നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അച്ഛനെ കൊന്ന 19-കാരൻ മൊബൈലിന് അടിമ; മൈലേജ് ഇല്ലാത്ത ബൈക്ക് മാറ്റിത്തരണമെന്ന് വാശി; ദിവസവും 150 രൂപ

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍. അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറി(60)നെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സിജോയ് സാമുവല്‍(19) നെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.

ജൂണ്‍ 11-നാണ് സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാർ കഴിഞ്ഞദിവസം മരിച്ചു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയുമാണ് സിജോയ് സാമുവലിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കോവിഡ് കാലത്ത് പഠനത്തിനായാണ് സിജോയ്ക്ക് മൊബൈല്‍ ലഭിച്ചത്. പിന്നീട് ഇതിന്റെ ഉപയോഗം അമിതമായി. വീഡിയോ ഗെയിമുകളും ഇന്റർനെറ്റ് വഴിയുള്ള പല സാമ്ബത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാൻ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു.

അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാൻ സിജോയ് വാശിപിടിച്ചു. മാത്രമല്ല, സുനില്‍കുമാർ തനിക്ക് കിട്ടിയ അഞ്ചുസെന്റ് വസ്തു മൂത്തമകള്‍ക്ക് നല്‍കിയതിൻറെ പേരില്‍ പ്രതി മാതാപിതാക്കളെ കൈയേറ്റം ചെയ്തെന്നും വിവരമുണ്ട്.

പഞ്ചായത്ത് മെമ്പർ അടക്കമുള്ള നാട്ടുകാർ ഇടപെട്ട് സിജോയിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നെങ്കിലും പരിശോധനയിലൊന്നും സിജോയ്ക്ക് കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, സിജോയ് മർദനം തുടർന്നതോടെ മാതാപിതാക്കള്‍ വെണ്‍പകലിലെ വീട്ടില്‍നിന്ന് കാഞ്ഞിരംകുളത്തെ വാടകവീട്ടിലേക്ക് താമസം മാറി.

ഇതിനുശേഷവും ബേക്കറി ഉടമയായ സുനില്‍കുമാർ എല്ലാദിവസവും മകൻ താമസിക്കുന്ന വീട്ടിലേക്ക് ഭക്ഷണം എത്തിച്ചിരുന്നു. ദിവസവും പോക്കറ്റ് മണിയായി 150 രൂപയും നല്‍കി. എന്നാല്‍, ഭക്ഷണംകൊണ്ടുവരുന്ന സമയത്തും യാതൊരു പ്രകോപനവുമില്ലാതെ സിജോയ് അച്ഛനെ മർദിച്ചിരുന്നതായാണ് വിവരം. ജൂണ്‍ 11-നും സമാനരീതിയില്‍ ആക്രമിച്ചപ്പോഴാണ് സുനില്‍കുമാറിന് തലയ്ക്കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴും പടിക്കെട്ടില്‍നിന്ന് കാല്‍വഴുതി വീണ് പരിക്കേറ്റെന്നാണ് സുനില്‍കുമാർ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് തൊട്ടുമുൻപായി ഭാര്യയോട് മകൻ ആക്രമിച്ച വിവരം വെളിപ്പെടുത്തി. സുനില്‍കുമാർ മരിച്ചതോടെ പോലീസ് സംഭവത്തില്‍ കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സുനില്‍കുമാറിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

കനത്ത മഴ; റെഡ് അലർട്ട്, കണ്ണൂരിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

കണ്ണൂര്‍: കണ്ണൂരുല്‍ മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിർത്തിവെച്ചു. 17, 18, 19, 20 തീയ്യതികളിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിങ്, റാഫ്റ്റിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ചുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ ജാഗ്രത നല്‍കിയിട്ടുണ്ട്. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയില്‍ കണ്ണൂര്‍, കാസർകോട്, കോഴിക്കോട് ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് കുററ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തലയാട് പേര്യമലയില്‍ ഉരുള്‍ പൊട്ടി കൃഷി നാശമുണ്ടായി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കാസർകോട് മേല്പറമ്പിൽ വീടിന് മുകളിൽ കൂറ്റൻ കല്ല് പതിച്ചു, അപകടത്തിൽ നടക്കാൽ സ്വദേശിയും കടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം ഭാഗികമായും റോഡ് പൂർണമായും കടലാക്രമണത്തിൽ തകർന്നു. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ കുളങ്ങാട്ട് മലയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം പയ്യാവൂര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

ഇറാഖിലെ മാളിൽ തീപിടിത്തം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു, അന്വേഷണം ആരംഭിച്ച് ഭരണകൂടം

ബാഗ്ദാദ്: ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ അപകടത്തില്‍ 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച 61 പേരില്‍ ഒരാളുടെ മൃതശരീരം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അപകട സമയത്ത് നിരവധിപേര്‍ മാളില്‍ ഉണ്ടായിരുന്നു. മിക്കവരും പുക ശ്വസിച്ചാണ് മരിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഒരാഴ്ച മുമ്പാണ് ഈ മാൾ തുറന്നത്. അഞ്ച് നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ റെസ്റ്റോറെന്‍റുകളും സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിച്ചിരിന്നു. അപകടം സംഭവിച്ച പ്രവിശ്യയിലെ ഗവര്‍ണര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുണ്ട്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും കെട്ടിട ഉടമയ്ക്കും മാൾ ഉടമയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജു 2-വിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയിൽ പ്രതികരണവുമായി നിവിന്‍ പോളി

വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പേരില്‍ തന്റെ പക്കല്‍ നിന്നും പണം തട്ടിയെന്ന നിര്‍മാതാവിന്റെ പരാതിയിന്മേലാണ് നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങളെ മാനിക്കാതെയും വസ്തുതകളെ വളച്ചൊടിച്ചുമാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് നിവിന്‍ പോളി പറയുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് നിവിന്‍ പോളി പ്രതികരിക്കുന്നത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സത്യം വജയിക്കുമെന്നും നിവിന്‍ പോളി പറയുന്നു.

”ജൂണ്‍ 18 മുതല്‍ കോടതി നിര്‍ദ്ദേശപ്രകാരമുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന കേസാണിതെന്ന് വിശദമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോടതി നിര്‍ദേശം മാനിക്കാതെ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വസ്തുതകളെ വളച്ചൊടിക്കുകയും നടന്നു കൊണ്ടിരിക്കുന്ന മധ്യസ്ഥ ചര്‍ച്ചകളെ ഒളിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ. ഞങ്ങള്‍ വേണ്ട നിയമനടപടി സ്വീകരിക്കും. സത്യം വിജയിക്കും” എന്നാണ് താരത്തിന്റെ പ്രതികരണം.