നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നുംnh വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി.
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ
രാമായണമാസാചരണത്തിന് തുടക്കമായി
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും ആഭിമുഖ്യത്തിൽ രാമായണ പാരായണവും രാമായണ പ്രഭാഷണവും യൂണിയൻ രജത ജൂബിലി ഹാളിൽ വച്ച് നടന്നു. യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു. റിട്ട.ഡിജിപി അലക്സാണ്ടർ ജേക്കബ്,മിനി ടീച്ചർ എന്നിവർ രാമായണ പ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി,യൂണിയൻ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.സോമൻ പിള്ള, യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,വനിതാ യൂണിയൻ പ്രസിഡന്റ് എസ്.എസ്. ഗീതാഭായി, എൻഎസ്എസ് ഇൻസ്പെക്ടർ ഷിജു.കെ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,
എം എസ് എസ് എസ് മേഖലാ കോർഡിനേറ്റേഴ്സ് വിവിധ കരയോഗ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
തെക്കൻ മൈനാഗപ്പള്ളി കാർത്തികയിൽ അമ്മിണി ദേവി നിര്യാതയായി
തെക്കൻ മൈനാഗപ്പള്ളി:കാർത്തികയിൽ (ഞാറക്കാട്ടിൽ) ശങ്കരൻകുട്ടി പിള്ളയുടെ ഭാര്യ അമ്മിണി ദേവി (62) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ:അനു ശങ്കർ, അരുൺ ശങ്കർ.മരുമകൻ:അരുൺ എസ്.വി.സഞ്ചയനം:24ന് രാവിലെ 7ന്.
അര്‍ബുദ മരുന്നുകള്‍ ഏറ്റവുംകുറഞ്ഞ വിലയ്ക്ക്… സീറോ പ്രോഫിറ്റ് കൗണ്ടര്‍ മറ്റൊരു കേരളമാതൃക
അര്‍ബുദരോഗികള്‍ക്ക് പണചിലവിന്റെ ഭാരമേല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന സീറോ പ്രോഫിറ്റ് കൗണ്ടര്‍ ജില്ലയിലും വിജയം. വിലകൂടിയ മരുന്നുകള്‍ പരമാവധി വിലകുറച്ചു നല്‍കുകയാണിവിടെ. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കാരുണ്യസ്പര്‍ശം കൗണ്ടര്‍ വഴി ഒട്ടേറെ രോഗികള്‍ ന്യായവിലയ്ക്ക് മരുന്നു വാങ്ങുന്നു. 40 ഇനം മരുന്നുകള്‍ ഇവിടെ ലഭിക്കും.
പൊതുവിപണിയില്‍ 42,350 രൂപ വിലവരുന്ന മരുന്ന് 5,552 രൂപയ്ക്കാണ് നല്‍കുന്നത്. 21,800 രൂപ വിലയുള്ളതിന് 16,010, 4,029 രൂപയ്ക്കുള്ളതിന് 343 രൂപ എന്നിങ്ങനെയാണ് വിലക്കിഴിവ്. രണ്ടു ശതമാനം സേവന ചെലവ് മാത്രമാണ് ഈടാക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണമായും ഒഴിവാക്കിയിട്ടുമുണ്ട്. 96 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ നല്‍കുന്ന അപൂര്‍വതയുമുണ്ട്. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ശേഖരത്തിലുള്ളത്.
കൗണ്ടറില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ആവശ്യാനുസരണം മറ്റിടങ്ങളില്‍ നിന്ന്‌വാങ്ങി വിലകുറച്ച് നല്‍കുന്നുവെന്ന് ഫാര്‍മസിസ്റ്റ് കെ എല്‍ ബീനയുടെ സാക്ഷ്യം. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അര്‍ബുദത്തിനുള്ള മരുന്നുകളും ലഭ്യമാക്കുന്നു. ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളാണ് മുഖ്യഗുണഭോക്താക്കള്‍.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് കൗണ്ടറിന്റെ നടത്തിപ്പ് ചുമതല. പദ്ധതിയുടെ ആദ്യഘട്ടമായി 14 ജില്ലകളിലും തിരഞ്ഞടുത്ത ഓരോ കാരുണ്യ ഫാര്‍മസികളിലാണ് സീറോ പ്രോഫിറ്റ് കൗണ്ടര്‍. ഫാര്‍മസിസ്റ്റിന് പുറമെ ഒരു ഹെല്‍പ്പറെയും നിയോഗിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റ് മുതല്‍ ഇതുവരെ പൊതുവിപണിയില്‍ 15,98,282 രൂപയുടെ അര്‍ബുദ മരുന്നുകള്‍ ജില്ലയിലെ സീറോ പ്രോഫിറ്റ് കൗണ്ടര്‍ മുഖേന 4,53,923 രൂപയ്ക്ക് വിതരണംചെയ്തു. സംസ്ഥാനത്ത് 3,62,07,004 രൂപ വിലവരുന്ന മരുന്നുകള്‍ 1,18,23,832 രൂപയ്ക്കാണ് വിതരണംചെയ്തതെന്ന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ അഭിലാഷ് വ്യക്തമാക്കി. സംസ്ഥാനത്ത് 3,014 രോഗികള്‍ക്ക് പദ്ധതി ആശ്വാസമായ പശ്ചാത്തലത്തില്‍ വിപുലീകരണത്തിനായുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
മിഥുൻ്റെ വേർപാട് താങ്ങാനാകാതെ വീടും നാടും
ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിന്റെ കുറ്റകരമായ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ എട്ടാം ക്ലാസ് വിദ്യാർത്ഥിയും വിളന്തറ സ്വദേശിയുമായ മിഥുൻ്റെ (13) വേർപാട് താങ്ങാൻ കഴിയാതെ വീടും നാടും വ്യാഴം രാവിലെ 9.15 ഓടെയാണ് ഷീറ്റിനു മുകളിൽ വീണ സഹപാഠിയുടെ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞു കിടന്ന ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ചത്.വിളന്തറ മനുഭവനിൽ നിർദ്ധനരായ മനുവിൻ്റെയും സുജയുടെയും പ്രതീക്ഷയായിരുന്നു മൂത്തമകൻ മിഥുൻ.നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവൻ.നാട്ടിടവഴികളിലെ പതിവ് കാഴ്ചയായിരുന്നു പിതാവിന് ഒപ്പമുള്ള കുഞ്ഞുമക്കളുടെ യാത്ര.പഠിക്കാനും ഏറെ മിടുക്കനായിരുന്നു മിഥുൻ.കൽപ്പണിക്കാരനായ മനുവിന് മഴയായതിനാൽ അടുത്തിടെ ജോലി കുറവായിരുന്നു.സുജ തൊഴിലുറപ്പിനും വീടുകളിൽ സഹായിക്കാനും പോകുമായിരുന്നു.ടാർപോളിൻ വലിച്ചു കെട്ടിയ ചെറിയാരു വീട്ടിലാണ് നാലംഗ കുടുംബം കഴിഞ്ഞു വന്നത്.സാമ്പത്തിക ബാധ്യത രൂക്ഷമായപ്പോൾ സുജ കുവൈറ്റിൽ വീട്ടുജോലിക്കായി 3 മാസം മുമ്പാണ് പോയത്.പട്ടകടവ് സെൻ്റ് ആൻഡ്രൂസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ സുജിനെയും മിഥുനെയും പിതാവാണ്
നോക്കിയിരുന്നത്.ഇന്നലെ രാവിലെ പിതാവാണ് മിഥുനെ സ്കൂളിന് സമീപമുള്ള ട്യൂഷൻ സെൻ്ററിൽ കൊണ്ടാക്കിയത്.ഇവിടെ നിന്നും സ്കൂളിലെത്തി കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.പട്ടകടവ് യു.പി സ്കൂളിൽ നിന്നും തേവലക്കര സ്കൂളിൽ ഈ അധ്യയന വർഷമാണ് പഠനത്തിനായി മിഥുൻ എത്തിയത്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം വിദേശത്ത് നിന്നും മാതാവ് നാട്ടിലെത്തിയ ശേഷമെന്ന് ബന്ധുക്കൾ അറിയിച്ചു.അതിനിടെ
ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും പഞ്ചായത്ത് അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം:സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് ഉല്ലാസ് കോവൂർ
ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.സിപിഎം നിയന്ത്രത്തിലുള്ള സ്കൂളിൽ മാനേജ്മെൻ്റിൻ്റെയും കെഎസ്ഇബിയുടെയും ഭാഗത്തു നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്.കോട്ടയം മെഡിക്കൽ കോളേജിലെ ദാരുണ സംഭവത്തിനു ശേഷം സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തിൻ്റ ഫലമായുണ്ടായ സ്പോൺസേഡ് കൊലപാതകമാണ് മിഥുൻ്റേത്.വൈദ്യുത ലൈനുകൾ ഉയർത്തിക്കെട്ടുന്നതിനോ,കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉപയോഗിക്കാതിരിക്കാൻ വേണ്ട നടപടികളോ സ്വീകരിച്ചിരുന്നില്ല.അധികാരത്തിൻ്റെ ധാർഷ്ട്യത്തിൽ വിദ്യാഭ്യാസ വകുപ്പ് വർഷാദ്യം പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നതെന്നും പരസ്പരം പഴിചാരി ആർക്കും ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.
ആരോഗ്യ കര്‍ക്കിടകം ക്യാമ്പയിനുമായി കുടുംബശ്രീ
കുടുംബശ്രീ ജില്ലാ മിഷന്റെ ആരോഗ്യകര്‍ക്കിടകം ക്യാമ്പയിന് തുടക്കമായി. കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ല്യൂ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസത്തിലെ മാനസിക ശാരീരിക ആരോഗ്യ പരിപാലനം വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കര്‍ക്കിടക മാസത്തിലെ പ്രത്യേകതകള്‍, ചരിത്രപരവും സാംസ്‌കാരികപരവുമായ കാഴ്ച്ചപ്പാടുകള്‍, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ഭക്ഷണ രീതികള്‍, കര്‍ക്കിടക രുചിക്കൂട്ടുകള്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, കര്‍ക്കിടക കഞ്ഞി – പത്തിലത്തോരന്‍ – ഔഷധകൂട്ടുകള്‍ എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രതീഷ് കുമാര്‍ അധ്യക്ഷനായി. കൊല്ലം സിഐടിയു ഭവനില്‍ നടന്ന ക്ലാസിന് ഡോ. ഷെറിന്‍ നേതൃത്വം നല്‍കി. ജൂലൈ 18നു കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാതല കര്‍ക്കിടക ഫെസ്റ്റ് സംഘടിപ്പിക്കും. സിഡിഎസ് തലത്തിലും ബോധവത്കരണവും ഫെസ്റ്റുകളും നടത്തും. പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുക, കുടുംബശ്രീയുടെ പോഷക ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, സംരംഭകര്‍ക്ക് വരുമാന മാര്‍ഗം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
തോപ്പിൽ മുക്കിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കുളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.കോൺഗ്രസ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി, ആർവൈഎഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ കനത്ത പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന് സ്കൂളിലേക്ക് ഇരച്ചുകയറി.വിദ്യാർത്ഥി ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യം മാനേജ്മെന്റിന്റെയും വൈദ്യുതിവകുപ്പിന്റെയും അനാസ്ഥയാണന്നും ഇവർക്കെതിരെ കൊലകുറ്റം ചുമത്തി കേസെടുക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ആവശ്യപ്പെട്ടു.കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ്,കെ എസ് യു പ്രവർത്തകർ സ്ക്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിതോപ്പിൽമുക്കിൽ ശാസ്താംകോട്ട – ചവറ ദേശീയപാത ഉപരോധിച്ചു.ഡിസിസി എക്സികുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്,വർഗ്ഗീസ് തരകൻ ,ബ്ലോക്ക്ഭാരവാഹികളായ സിജു കോശി വൈദ്യൻ,ലാലി ബാബു, സുരേഷ്ചന്ദ്രൻ,രാജി രാമചന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റിയാസ് പറമ്പിൽ,സുഹൈൽ അൻസാരി,ഹാഷിം സുലൈമാൻ,ലോജുലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്
നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്. കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവര്‍ www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 31 ന് മുന്‍പായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നല്‍കുന്നതിന് എല്ലാ പാസ്‌പോര്‍ട്ടുകളും, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്. ചികിത്സാസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറിയും മെഡിക്കല്‍ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകര്‍ ലീഗല്‍ ഹയര്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതു രേഖകള്‍ക്കൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മുന്‍പ് അപേക്ഷ നല്‍കിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന്‍ വിദേശത്തായിരിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
തോപ്പിൽ മുക്കിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
ശാസ്താംകോട്ട:തേവലക്കര ബോയ്സ് ഹൈസ്കുളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം.കോൺഗ്രസ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി, ആർവൈഎഫ്,എംഎസ്എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.കെ.എസ്.യു, യൂത്ത് കോൺഗ്രസ്,ആർഎസ്പി പ്രവർത്തകർ കനത്ത പോലീസ് വലയം ഭേദിച്ച് മതിൽ ചാടിക്കടന്ന് സ്കൂളിലേക്ക് ഇരച്ചുകയറി.

വിദ്യാർത്ഥി ഷോക്കേറ്റ് മരിക്കാൻ ഇടയായ സാഹചര്യം മാനേജ്മെന്റിന്റെയും വൈദ്യുതിവകുപ്പിന്റെയും അനാസ്ഥയാണന്നും ഇവർക്കെതിരെ കൊലകുറ്റം ചുമത്തി കേസെടുക്കണമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ആവശ്യപ്പെട്ടു.കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ്,കെ എസ് യു പ്രവർത്തകർ സ്ക്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിതോപ്പിൽമുക്കിൽ ശാസ്താംകോട്ട – ചവറ ദേശീയപാത ഉപരോധിച്ചു.ഡിസിസി എക്സികുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റ്മാരായ പി.എം സെയ്ദ്,വർഗ്ഗീസ് തരകൻ ,ബ്ലോക്ക്ഭാരവാഹികളായ സിജു കോശി വൈദ്യൻ,ലാലി ബാബു, സുരേഷ്ചന്ദ്രൻ,രാജി രാമചന്ദ്രൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ റിയാസ് പറമ്പിൽ,സുഹൈൽ അൻസാരി,ഹാഷിം സുലൈമാൻ,ലോജുലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.







































