Home Blog Page 763

അയൺ ഗുളിക അധികമായി കഴിച്ച മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

സ്കൂളിൽ നിന്ന് നൽകിയ അയൺ ഗുളികകൾ അധികമായി കഴിച്ച മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക നൽകിയത്.
ആഴ്ചയിൽ ഒന്ന് വീതമാണ് ഇതു കഴിക്കേണ്ടത്. ഒരു മാസത്തേക്ക് ആറ് ഗുളികകളാണ് നൽകിയത്. വീട്ടിൽ എത്തി രക്ഷിതാക്കളോടു പറഞ്ഞ് കഴിക്കാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ ഇതനുസരിക്കാതെ മുഴുവൻ ഗുളികകളും ക്ലാസിൽ വച്ച് കഴിച്ചവരാണ് ആശുപത്രിയിലായത്. ചില വിദ്യാർഥികൾ അധ്യാപകരോടു വിവരം പറഞ്ഞതിനെ തുടർന്ന് പ്രത്യേക പരിശോധന നടത്തി മുഴുവൻ ഗുളികകളും വിഴുങ്ങിയവരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരീക്ഷണത്തിനായി വിദ്യാർഥികളെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർഥികൾക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നു പ്രധാനാധ്യാപകൻ വ്യക്താക്കി. 12 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

കാഞ്ഞങ്ങാട് പടന്നക്കാട് ടാങ്കർ അപകടം,പാചകവാതകം സുരക്ഷിതമായി മാറ്റി

കാഞ്ഞങ്ങാട്. പടന്നക്കാട് ടാങ്കർ അപകടം. മറിഞ്ഞ ടാങ്കറിലെ പാചകവാതകം സുരക്ഷിതമായി മാറ്റി. മംഗലാപുരത്തുനിന്ന് എത്തിച്ച മൂന്ന് ടാങ്കറുകളിലേക്കാണ് പാചകവാതകം മാറ്റിയത്. ദൗത്യം പൂർത്തിയാക്കിയത് എട്ട് മണിക്കൂർ സമയമെടുത്ത്. പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. റോഡ് ഗതാഗതവും സാധാരണ നിലയിൽ

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം, കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം.ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് കണ്ടെത്തൽ. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചില്ല. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ച്ച. സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞു

സിസിടിവി ദൃശ്യങ്ങൾ രാത്രി ഡ്യൂട്ടിയിലുണ്ടാവർ നിരീക്ഷിച്ചില്ല. ആറ് മാസമായി ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നില്ല. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതിൽ അന്വേഷണം വേണം. ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി യുടെ പ്രാഥമിക റിപ്പോർട്ടിലാണ് വിവരങ്ങൾ

കാനഡയിൽ പരിശീലന പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ച ശ്രീഹരിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി.കാനഡയിൽ പരിശീലന പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.രാവിലെ 8.10ന്റെ എയർ ഇന്ത്യ വിമാനത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുക.കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒൻപതിനാണ് അപകടം. റൺവേയിലേക്ക് പറന്നിറങ്ങി വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാനം കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിയും മരിച്ചിരുന്നു. കാനഡ സർക്കാരിൽ നിന്ന് രേഖകൾ കിട്ടാൻ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം ഉണ്ടായത്.

ആശാ വർക്കർമാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ

ആശമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസം 3,500 രൂപ ഇന്‍സന്‍റീവ് നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി പ്രതാപ് റാവു ജാദവ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ ലോക്സഭയില്‍ അറിയിച്ചു. ആശാവര്‍ക്കർമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‍കരിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മികവിന്‍റെ അടിസ്ഥാനത്തില്‍ വിവിധ പദ്ധതികള്‍ക്ക് പ്രത്യേക ഇന്‍സന്‍റീവ് നല്‍കുന്നുണ്ട്. ഇന്‍സന്‍റീവുകള്‍ 2025 മാര്‍ച്ച് നാലിന് ചേര്‍ന്ന മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് മീറ്റിങ്ങില്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്‍സന്റീവ് ലഭിക്കാനുള്ള ഉപാധികളും പുതുക്കി. 10 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിയുന്നവര്‍ക്കുള്ള ആനുകൂല്യം 20,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി.

കേരളത്തില്‍ സമരം ചെയ്യുന്ന ആശമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണിത്. ആശാ വര്‍ക്കർമാരുടെ വേതനവും സേവന വ്യവസ്ഥകളും ഉള്‍പ്പെടെ ആരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളിലെ ഇൻസെന്റീവിന്റെ വിശദാംശങ്ങളും മന്ത്രി കൈമാറി.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും എല്ലോ മുന്നറിയിപ്പും നിലവിലുണ്ട്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെട്ടതും അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയും മഴയുടെ ശക്തി വർദ്ധിപ്പിക്കും.

മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ഓറഞ്ച് അലർട്ടും ജില്ലയിലെ തന്നെ പമ്പാ നദിയിൽ യെല്ലോ മുന്നറിയിപ്പും നൽകി. തീരപ്രദേശത്തുള്ളവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്നത്. ഈ മാസം 28 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

കാർഗിൽ യുദ്ധ സ്മരണകൾക്ക് ഇന്ന് 26 ആണ്ട്

ന്യൂഡെല്‍ഹി.കാർഗിൽ യുദ്ധ സ്മരണ കൾക്ക് ഇന്ന് 26 ആണ്ട്. നുഴഞ്ഞുകയറിയ ശത്രുവിനെ തുരത്തി ഇന്ത്യൻ സൈന്യം നേടിയയ ഐതിഹാസിക വിജയത്തിന്റെ വാർഷികമായ കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുകയാണ് ഇന്ന് രാജ്യം.

കാർഗിൽ വിജയ് ദിവസ് ആചാരണ ത്തിന്റെ ഭാഗമായി ഹൃദ്ര മന്ത്രി രാജ്നാഥ് സിംഗ്, സൈനിക സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേന വിഭാഗങ്ങളുടെയും മേധാവികൾ. എന്നിവർ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കും. വീരമൃത്യു വരിച്ചവർക്ക് യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ദ്രാസിൽ ‘കാർഗിൽ വിജയ് ദിവസ് പദയാത്ര നടക്കും.

കേന്ദ്ര മന്ത്രി മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് എന്നിവർ നയിക്കുന്ന കാൽനടയാത്രയിൽ ഏകദേശം 1,000 യുവാക്കൾ, വിമുക്തഭടന്മാർ, സായുധ സേനാംഗങ്ങൾ, രക്തസാക്ഷികളുടെ കുടുംബങ്ങൾ എന്നിവർ പങ്കെടുക്കും.കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി, സൈനികരുടെ ധീരതയെയും ത്യാഗങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി പൗരന്മാർക്ക് ‘ഇ-ശ്രദ്ധാഞ്ജലി’ അർപ്പിക്കാനായി ഒരു പോർട്ടൽ ഉൾപ്പെടെ മൂന്ന് പ്രധാന പദ്ധതികൾ സൈന്യം ഇന്ന് മുതൽ ആരംഭിക്കും.

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു

ധർമ്മസ്ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ധര്‍മ്മസ്ഥലയില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചുസ്ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. എസ് പി ജിതേന്ദ്ര കുമാർ ദായമാ ഇന്നലെ രാത്രി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ എത്തി രേഖകൾ കൈപ്പറ്റി.
ധർമസ്ഥല എസ് ഐ സമർഥ് ആർ ഗനികറുമായി ഏറെനേരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. രാത്രി അന്വേഷണസംഘത്തിന്റെ പ്രത്യേക മീറ്റിങ്ങും നടന്നു. ബൽതങ്ങടിയിൽ ക്യാമ്പ് ചെയ്താകും എസ് ഐ ടി അന്വേഷണം നടത്തുക. അതിനിടയിൽ അന്വേഷണസംഘത്തിൽ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എസ് പി സി എ സൈമൺ അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തെഴുതിയത് ആയാണ് വിവരം

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം.ഗോവിന്ദ ചാമി ജയിൽ ചാടിയതിനെ പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്.
യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി,ജയിൽ മേധാവി,ജയിൽ ഡിഐജിമാർ,സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും.
സംസ്ഥാന പോലീസ് മേധാവിയും യോഗത്തിൽ
പങ്കെടുക്കുമെന്നാണ് വിവരം.രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.കണ്ണൂർ സെൻട്രൽ ജയിലിൽ
നിന്നും ഗോവിന്ദ ചാമി ചാടിയത് സംബന്ധിച്ച
വിവരങ്ങളും വീഴ്ചകളും ജയിൽ മേധാവി മുഖ്യമന്ത്രിയെ ധരിപ്പിക്കും.സംസ്ഥാനത്തെ
ജയിലുകളിൽ വേണ്ടത്ര സുരക്ഷ ജീവനക്കാർ
ഇല്ലെന്ന പരാതിയും ശക്തമാണ്.

സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

കൊച്ചി.രണ്ടു ദിവസമായി തുടരുന്ന സിപിഐ എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. കോതമംഗലം നഗരത്തിൽ നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. വിഭാഗിയ പ്രശ്നങ്ങൾ രൂക്ഷമായിരുന്നതിനാൽ സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന കെ എം ദിനകരന് പകരം യുവ നേതാവായ എൻ അരുണിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. AIYF സംസ്ഥാന വൈസ് പ്രസിഡണ്ടും, സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമാണ് എൻ അരുൺ. 5 വനിതകളും ഉ 10 പുതുമുഖങ്ങളും ഉൾപ്പെടെ 56 അംഗ ജില്ലാ കൗൺസിലും തിരഞ്ഞെടുത്തു.