Home Blog Page 764

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതിക്കും വധശിക്ഷ

ആലപ്പുഴ. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതിക്കും വധശിക്ഷ.
ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
കേസിൽ 15 പ്രതികൾക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു

2021 ഡിസംബര്‍ 19നാണ് ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്.അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊല. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട മറ്റ് പ്രതികള്‍.ഇവരുടെ ശിക്ഷ വിധിച്ച സമയത്ത് പത്താം പ്രതിയായ നവാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് വിധി പുറപ്പെടുവിച്ചത്.ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവാസിനെ വീഡിയോ കാൾ വഴിയായിരുന്നു വധശിക്ഷയ്ക്ക് വിധിച്ചത്.
ശിക്ഷിക്കപ്പെട്ടവരെല്ലാം എസ് ഡി പി ഐ,പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

മഴയിലും കാറ്റിലും വിറകുപുരയ്ക്കുമേൽ മരം വീണ് ഗൃഹനാഥൻ മരിച്ചു

പത്തനംതിട്ട. മഴയിലും കാറ്റിലും വിറകുപുരയ്ക്കുമേൽ മരം വീണ് ഗൃഹനാഥൻ മരിച്ചു. അപകടം ചുങ്കപ്പാറയിൽ. വെള്ളിക്കര ബേബി ജോസഫ് (62 )ആണ് മരിച്ചത് .ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലാണ് അപകടം.

ഞങ്ങളുടെ ജന്മദിനത്തിന് കാത്തുനിൽക്കാതെ അച്ഛൻ യാത്രയായി, വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു

ആലപ്പുഴ:മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ ഓർമ്മയായത് ഈ മാസം 21നാണ്. ആബാലവൃദ്ധം ജനങ്ങൾ യാത്രാമൊഴിയേകിയ ശേഷം ബുധനാഴ്‌ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്.

രണ്ട് ദിവസങ്ങൾക്കിപ്പുറം ഇന്ന് അദ്ദേഹത്തിന്റെ മക്കളായ വി എ അരുൺ കുമാറിന്റെയും ആശയുടെയും ജന്മദിനമാണ്. അച്ഛനില്ലാത്ത തങ്ങളുടെ ആദ്യ ജന്മദിനത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വി എസിന്റെ മകൻ അരുൺ കുമാർ. തങ്ങളുടെ ജന്മദിനത്തിന് കാത്തുനിൽക്കാതെ അച്ഛൻ യാത്രയായെന്നും വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

വി എ അരുൺ കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്…കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം.. തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി.വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.ജൂൺ 23ന് ഹൃദയാഘാതത്തെ തുടർന്നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് 21ന് വൈകിട്ട് 3.20ഓടെയാണ് നൂറ്റാണ്ടുനീണ്ട ജീവിതത്തിന്അന്ത്യമായത്.

മിഥുന്റെ മരണത്തിനുത്തരവാദിയായരുടെ പേരിൽ നടപടിവേണം,കോൺഗ്രസ്സ് പ്രതിഷേധസംഗമവും പ്രകടനവും കാരാളിമുക്കിൽ


ശാസ്താംകോട്ട: മിഥുന്റെ മരണത്തിനുത്തരവാദികളായ സ്കൂൾ മാനേജ്മെന്റിനും കെ.എസ്.ഇ.ബിക്കുമെതിരെ നടപടി സ്വീകരിക്കുക, മാനേജ്മെന്റ്കമ്മിറ്റിപിരിച്ച് വിട്ട് സ്ക്കൂൾസർക്കാർ ഏറ്റെടുക്കുക, സർക്കാർ നൽകുന്നത് കൂടാതെ നഷ്ടപരിഹാരമായി മാനേജ്മെന്റ് 50 ലക്ഷം രൂപായുംകുടുംബത്തിന്ജോലിയുംനൽകുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (26-07-2025 ശനി) വൈകിട്ട് 4 മണിക്ക് ആദിക്കാട്ട്മുക്കിൽനിന്ന്കാരാളിമുക്കിലേക്ക് പ്രകടനവും തുടർന്ന് കാരാളിമുക്കിൽ പ്രതിഷേധ സംഗമവും നടത്തുമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ടബ്ലോക്ക്പ്രസിഡന്റ് വൈ.ഷാജഹാൻ അറിയിച്ചു.എ.ഐ.സി.സി പ്രവർത്തകസമിതിഅംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനവും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണവും നടത്തും

ചെളിവെള്ളം തെറിപ്പിച്ചതിന് കുത്തിപ്പരുക്കേൽപ്പിച്ചു

തൃശൂർ .പന്നിത്തടം പെട്രോൾ പമ്പിൽ വെച്ച് ബൈക്കിലെത്തിയ യുവാവ് കാർ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. കാർ ഡ്രൈവർ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. കാർ യാത്രികന് നെഞ്ചിലാണ് മുറിവേറ്റത്. ആക്രമണം നടത്തിയ യുവാവിനെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു

അഞ്ഞൂര് സ്വദേശി സാമ്പ്രിക്കൽ സുരേഷ് ആണ് കസ്റ്റഡിയിലായത്. കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. പമ്പിലുണ്ടായിരുന്നവർ പിടിച്ച് മാറ്റിയതിനാൽ കാർ ഡ്രൈവർക്ക് വലിയരീതിയിൽ പരുക്കേറ്റില്ല

കുന്നത്തുകാലിൽ മതിൽ ഇടിഞ്ഞുവീണ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റു

തിരുവനന്തപുരം. കുന്നത്തുകാലിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. ചെഴുങ്ങാന്നൂർ സ്വദേശിയായ ഭഗത് (8) ഋതിക് (3) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്റർലോക്ക് കമ്പനിയുടെ മതിലാണ് ഇടിഞ്ഞുവീണത്

കുട്ടികൾ ആശുപത്രിയിൽ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. രണ്ടു കുട്ടികളെയും കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ആംബുലൻസ് തടഞ്ഞ് സമരത്തിന് പിന്നാലെ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

നെടുമങ്ങാട് .ആംബുലൻസ് തടഞ്ഞ് സമരത്തിന് പിന്നാലെ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം.. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.. DDC ജനറൽ സെക്രട്ടറി
ലാൽ റോഷിൻ ഉൾപ്പെടെ ആറ് പേരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്..

കഴിഞ്ഞ ശനിയാഴ്ചയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയത്.. ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ മെഡിക്കൽ കൊളേജിലേയ്ക്ക് കൊണ്ടു പോകുന്നതിന് മുൻപ് ആംബുലൻസ് 17 മിനിട്ട് പ്രതിഷേധക്കാർ തടഞ്ഞിട്ടു എന്നായിരുന്നു മെഡിക്കൽ ഓഫീസറുടെ പരാതി.. ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.. DDC ജനറൽ സെക്രട്ടറി
ലാൽ റോഷിൻ, യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുധീൻ, വിനോദ്, അജേഷ് മോഹൻ , വിനീത്, നിധിൻ എന്നിവരാണ് അറസ്റ്റിലായത്.. വിതുര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.. രാഷ്ട്രീയ ആരോപണങ്ങളാണെന്നും, ആംബുലൻസ് തടഞ്ഞുള്ള സമരം 5 മിനിട്ടിൽ കൂടുതൽ നീണ്ടുനിന്നിട്ടില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം..

കണ്ണാടിക്കാട് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട സിഐടിയു യൂണിയനും യുവ സംരംഭകരും തമ്മിലുള്ള തർക്കം പരിഹരിച്ചു

കൊച്ചി.എറണാകുളം കണ്ണാടിക്കാട് ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട സിഐടിയു യൂണിയനും യുവ സംരംഭകരും തമ്മിലുള്ള തർക്കം പരിഹരിച്ചു. നാലുദിവസമായി ലോഡ് ഇറക്കാതെ കിടക്കുകയായിരുന്നു. ടഫന്‍ ഗ്ലാസ് ഇറക്കാൻ സാങ്കേതിക പരിശീലനം ലഭിച്ചവർ വേണം എന്നആവശ്യം നിഷേധിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ്
മരട് കണ്ണാടി കാടുള്ള വർക്ക് സൈറ്റിൽ ടഫൻ ഗ്ലാസ് എത്തിയത്. ഗ്ലാസ് ഇറക്കാൻ സാങ്കേതിക പരിശീലനം ലഭിച്ചവർ വേണമെന്ന് യുവസംരംഭകർ ആവശ്യപ്പെട്ടു. മുൻപ് സിഐടിയു തൊഴിലാളികൾ ഗ്ലാസ് ഇറക്കിയപ്പോൾ പൊട്ടിപ്പോയതിലെ ആശങ്കയും അവർ യൂണിയനോട് പങ്കുവെച്ചു.

യുവ സംരംഭകരുടെ ആവശ്യം ആദ്യം അംഗീകരിച്ചില്ലെങ്കിലും. പിന്നീട് യൂണിയൻ നേതാക്കൾ ഇടപെട്ട്
ധാരണയിലെത്തി. പിന്നാലെ എറണാകുളത്ത് നിന്ന് പരിശീലനം ലഭിച്ച തൊഴിലാളികൾ എത്തി.

ഐഡിയ ഹൗസ് എന്ന വർക്ക് സ്പേസ് റെന്റിംഗ് സംരംഭകർക്കാണ് പ്രതിസന്ധി നേരിട്ടത്. പലയിടങ്ങളിലും സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് യുവ സംരംഭകരുടെ ആക്ഷേപം.

മാലിദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ

മാലെ. മാലിദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ.
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലിദ്വീപ് ഇന്ത്യയുടെ സഹയാത്രികൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി.

രണ്ടുദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം.
മാലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവും മന്ത്രിമാരും നേരിട്ടെത്തി
സ്വീകരിച്ചു.

ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കും. നാല്കരാറുകളും മൂന്ന് ഉടമ്പടികളിലും ഒപ്പുവച്ചു. മാലിദീപ് സൈന്യത്തിന് 72 വാഹനങ്ങൾ ഇന്ത്യ നൽകും. മാലിദ്വീപും ആയി ഇന്ത്യയ്ക്കുള്ള ബന്ധം ചരിത്രത്തെക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതും എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു മാലിദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസു

ഇന്ത്യ – മാലിദ്വീപ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി. നാളെ നടക്കുന്ന മാലിദ്വീപിന്റെ 60 ആം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കും

കനത്ത മഴ: നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.