Home Blog Page 765

ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ വീട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി.ചീപ്പുങ്കൽ വലിയമടക്കുഴിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന.തൂങ്ങിമരിച്ച നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്.ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടറും വീടിനു മുന്നിൽ നിന്നും കണ്ടെത്തി.

ഏറെനാളുകളായി ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല.

കോഴിക്കും രക്ഷയില്ല, കോഴിയോട് ലൈം​ഗിക വൈകൃതം 45കാരൻ അറസ്റ്റിൽ

മുംബൈ: കോഴിയെ പോലും വെറുതെ വിടാത്ത ക്രൂരത. കോഴിയോട് ലൈംഗിക വൈകൃതം കാണിച്ച 45കാരൻ അറസ്റ്റിൽ. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം. വീട്ടിൽ വളർത്തിയിരുന്ന കോഴികളോട് 45കാരൻ വൈകൃതം കാണിക്കുന്നത് അയൽവാസിയുടെ ശ്രദ്ധയിൽ വന്നതിന് പിന്നാലെ പോക്സോ കേസിലാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്. രാജേന്ദ്ര റാഹതേ എന്നയാളാണ് അറസ്റ്റിലായത്.

45കാരന്റെ ചെയ്തികൾ അയൽവാസി മൊബൈലിൽ ചിത്രമെടുത്തിരുന്നു. ഇത് ഭാര്യയെ കാണിക്കുമ്പോഴാണ് അയൽവാസിയുടെ പ്രായപൂർത്തിയാകാത്ത മകനും തനിക്ക് 45കാരനിൽ നിന്ന് നേരിട്ട ദുരനുഭവം വിശദമാക്കിയത്. ഇതോടെയാണ് 45കാരന്റെ അയൽവാസി പൊലീസിൽ പരാതിപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. സ്വകാര്യ കമ്പനിയിലെ മേക്ക് അപ്പ് ആ‍ർട്ടിസ്റ്റായ 48കാരന്റെ പരാതിയിലാണ് നടപടി.

48കാരന്റെ പ്രായപൂർത്തിയാകാത്ത മകനെ രണ്ട് പ്രാവശ്യമാണ് രാജേന്ദ്ര റാഹതേ ആക്രമിച്ചത്. ആരോടെങ്കിലും പറഞ്ഞാൽ ആക്രമിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടി മൊഴി നൽകിയത്. രാജേന്ദ്ര റാഹതേയ്ക്കെതിരായി മൃഗങ്ങൾക്കെതിരായ ക്രൂരത അടക്കമുള്ള വകുപ്പുകൾ കൂടുതൽ അന്വേഷണത്തിന് ശേഷമാകും നടത്തുക. നിലവിൽ അയൽവാസിയുടെ മകനെ പീഡിപ്പിച്ചതിനാണ് അറസ്റ്റ്.

കുടുംബാം​ഗങ്ങൾ വൃദ്ധ മാതാവിനെ വഴിയിലുപേക്ഷിച്ചു; പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

അയോധ്യ: അവശനിലയിലായിരുന്ന വയോധികയെ കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വയോധിക മരിച്ചതായി പൊലീസ് വെള്ളിയാഴ്ച അറിയിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഉത്തർപ്രദേശിലെ അയോധ്യയിൽ സംഭവം നടന്നത്. സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. വയോധികയുടെ അവസ്ഥയെക്കുറിച്ച് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് വയോധികയെ ആശുപത്രിയിലാക്കിയത്.

സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ, രാത്രിയിൽ കിഷുൻ ദാസ്പൂർ പ്രദേശത്ത് രണ്ട് സ്ത്രീകൾ ഒരു ഇ-റിക്ഷാ ഡ്രൈവറുടെ സഹായത്തോടെ വയോധികയെ റോഡരികിൽ ഉപേക്ഷിക്കുന്നത് കാണാം. എൺപതോളം വയസുള്ള സ്ത്രീയാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ അവശയും രോഗം കാരണം ദുർബലയുമായ വയോധികയെ രണ്ട് സ്ത്രീകൾ ഇ-റിക്ഷയിൽ കൊണ്ടുവന്ന് റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളയുന്നത് വ്യക്തമായി കാണാം. യാതൊരു സഹായവും നൽകാതെയും അധികൃതരെ വിവരമറിയിക്കാതെയും ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇവർക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. താനാരെന്നും എവിടെ താമസിക്കുന്നുവെന്നും നാട്ടുകാർ ചോദിച്ചപ്പോൾ അവർക്ക് സ്വയം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. പിന്നീട്, നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി വയോധികയെ ദർശൻനഗർ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. അവിടെ അവർക്ക് ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായി തുടർന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ഇരു സ്ത്രീകളുടെയും ഇ-റിക്ഷാ ഡ്രൈവറുടെയും വിവരങ്ങൾ കണ്ടെത്താനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സമീപവാസികളുടെ സഹായത്തോടെ വയോധികയുടെ വിവരങ്ങൾ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് ഒരുപോലെ പ്രധാനമാണെന്ന് പൊലീസ് പറഞ്ഞു. സംഭവം പ്രദേശത്തുടനീളം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കുടുംബങ്ങളിൽ വയോധികരോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ഇത് ഉയർത്തിക്കാട്ടുന്നു.

വയോധികയെ തിരിച്ചറിയാനോ ഉപേക്ഷിച്ചവരെ കണ്ടെത്താനോ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പ്രാദേശിക അധികാരികൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

തെന്മല-പരപ്പാര്‍ ഡാം നാളെ തുറക്കും; ജാഗ്രത നിർദ്ദേശം

പുനലൂർ: തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. വൃഷ്ടിപ്രദേശങ്ങളില്‍ മഴതുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാൽ  രാവിലെ 11 മുതല്‍  ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ആണ് തുറക്കുക. പരമാവധി 80 സെന്റീമീറ്റര്‍ വരെ പടിപടിയായി ഉയര്‍ത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു.

ഒടുവിൽ സമസ്ത വഴങ്ങി, ഈ അധ്യയന വർഷം മാറ്റമില്ല, ചർച്ചയിൽ സമവായം

തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരുമായുള്ള ചർച്ചയിൽ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമർ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.

സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചർച്ച നടത്തിയത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചർച്ചയിൽ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്. പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

കോഴിഫാമിൽ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കോഴിഫാമിൽ മൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.
വയനാട്ടിലെ കരിങ്കണ്ണിക്കുന്ന് ആണ് സംഭവം.  കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
കോഴിഫാമിൽ മൃഗങ്ങൾ കടക്കുന്നത് തടയാനായി വേലിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴി ഫാം ലീസിനെടുത്ത് നടത്തി വരികയായിരുന്നു ഇവർ.

സ്കൂൾ സമയമാറ്റം തുടരുമെന്ന് വി. ശിവൻകുട്ടി

സ്കൂള്‍ സമയ മാറ്റത്തിന്റെ കാര്യത്തിൽ ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ ആണ് സമവായമുണ്ടായത്. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാരുമായുള്ള ചർച്ചയിൽ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു.
സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചർച്ച നടത്തിയത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം  പിടിയിലായ ഗോവിന്ദചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. സുരക്ഷ മുന്‍നിര്‍ത്തിയാണ്  തീരുമാനം. ജയില്‍ ചാടിയ കേസില്‍ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.  ഗോവിന്ദചാമിയെ ജയില്‍പരിസരത്തെത്തിച്ചായിരുന്നു തെളിവെടുപ്പ്. ജയില്‍ചാടാന്‍  ഒന്നരമാസത്തെ ആസൂത്രണമുണ്ടെന്നാണ്  ഗോവിന്ദചാമിയുടെ മൊഴി.
നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഗോവിന്ദചാമിയുള്ളത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ജയില്‍ മാറ്റും. ഇന്നു തന്നെ വിയ്യൂരിലേക്ക് മാറ്റാനാണ് സാധ്യത.  കണ്ണൂരിനേക്കാള്‍ സുരക്ഷയുള്ളതിനാല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്ത് നിന്ന് ജയില്‍ വകുപ്പിന്‍റെ ഉത്തരവിറങ്ങുന്നതിന് അനുസരിച്ചാകും ജയില്‍മാറ്റും. ഇന്ന് ഉത്തരവ് ലഭിച്ചില്ലെങ്കില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ശേഷം നാളെ വിയ്യൂരിലേക്ക് മാറ്റാനാണ് തീരുമാനം. 

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു  ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നടത്തിയ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് കൊച്ചു മുടമ്പിൽ വീട്ടിൽ രവികുമാർ ആണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ഷിജു എസ്  എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  ഇയാളിൽ നിന്ന്  1.274 kg കഞ്ചാവ് പിടിച്ചെടുത്തു.  സൈബർ സെല്ലിന്റെ സഹായത്തോടെ ആണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാ പ്രദേശിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. പരിശോധനയിൽ  എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പി, അസി എക്സൈസ് ഇൻസ്‌പെക്ടർ നിർമലൻ തമ്പി പ്രിവന്റീവ്  ഓഫീസർ പ്രസാദ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ യ അനീഷ് എം ആർ, അജിത്ത് ബി എസ്,ബാലു എസ് സുന്ദർ, ജൂലിയൻ ക്രൂസ്, സൂരജ്,തൻസീർ,അഭിരാം, ജോജോ വനിത സിവിൽ എക്സൈസ് ഓഫീസർ നിജി ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു.

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്.   പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.