25.7 C
Kollam
Thursday 25th December, 2025 | 09:51:59 PM
Home Blog Page 76

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Updates

*ജില്ല ഇൻഫർമേഷൻ ഓഫീസ്, കൊല്ലം 09-12-2025*

*ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ
(രാവിലെ 9:00 )

*ജില്ല* – 7.49%

*കോർപ്പറേഷൻ*-  5.92%


*നഗരസഭ*

1. പരവൂർ- 7.44 %
2. പുനലൂർ- 6.82%
3. കരുനാഗപ്പള്ളി- 6.99%
4. കൊട്ടാരക്കര- 7.42%

*ബ്ലോക്കുകൾ*

1. ഓച്ചിറ- 7.92%
2. ശാസ്താംകോട്ട- 7.52%
3. വെട്ടിക്കവല- 7.75%
4. പത്തനാപുരം- 7.78%
5. അഞ്ചൽ- 7.74 %
6. കൊട്ടാരക്കര- 7.87%
7. ചിറ്റുമല- 7.47%
8. ചവറ- 7.15 %
9. മുഖത്തല- 7.89 %
10. ചടയമംഗലം- 8.34 %
11. ഇത്തിക്കര- 8.03%

ലോക്സഭയിൽ SIR ചർച്ച ഇന്ന്

ന്യൂഡെൽഹി. ലോക്സഭയിൽ SIR സംബന്ധിച്ച ചർച്ച ഇന്ന്. 10 മണിക്കൂർ ചർച്ചയാണ് SIR ൽ നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ ത്തിന്റ തുടർച്ചയായുള്ള പ്രതിഷേധത്തിനൊടുവിൽ ആണ് SIR സംബന്ധിച്ച ചർച്ചയ്ക്ക് സർക്കാർ വഴങ്ങിയത്. പ്രതിപക്ഷ നിരയിൽ നിന്നും നേതാവ് രാഹുൽ ഗാന്ധിയാകും ചർച്ചക്ക് തുടക്കമിടുക. നിയമ മന്ത്രി അർജുൻ റാം മേഘ വാൾ  ചർച്ചയ്ക്ക് മറുപടി പറയും. വോട്ടുചോരി  അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഇന്ന് രാജ്യസഭയിൽ നടക്കും. പാർലമെന്റ് സമ്മേളി ക്കുന്നതിന് മുൻപായി രാവിലെ 9 30 ന്  എൻ ഡി എ പാർലമെന്ററി പാർട്ടി യോഗം ചേരും. ബീഹാറിലെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതിന് യോഗം.

ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

പാലക്കാട്. വടക്കഞ്ചേരി സ്വദേശി  അഖിൽ (26) ആണ് മരിച്ചത്

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്തലാംപാടം നീലിപ്പാറയിൽ രാത്രി 7.30 ഓടെയായിരുന്നു സംഭവം

തൃശൂർ ദിശയിൽ നിന്നും വരികയായിരുന്നു അഖിൽ സഞ്ചരിച്ച ബൈക്ക് ടിപ്പറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

നവ്ജോത് സിദ്ദുവിന്റെ ഭാര്യയെ 
പുറത്താക്കി കോൺഗ്രസ്

ചണ്ഡീഗഡ്. പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി  പിസിസി മുൻ അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദുവിനെ
പുറത്താക്കി കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 500 കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് നടപടി.


കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു നവ്ജോത് കൗർ സിദ്ദുവിൻ്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രി ആകണമെങ്കിൽ 500 കോടി രൂപയുടെ സൂട്ട് കേസ് നൽകണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. തങ്ങളുടെ കയ്യിൽ പണം ഇല്ല, അവസരം നൽകിയാൽ പ്രവർത്തിച്ചു കാണിക്കും, പഞ്ചാബിനെ സുവർണ്ണ പഞ്ചാബ് ആക്കും. നവ്ജോത് കൗർ സിദ്ദു പറഞ്ഞു.

പിന്നാലെ നവജ്യോത് കൗർ സിദ്ദുവിനെ   പാർട്ടിയിൽനിന്ന് പുറത്താക്കി പഞ്ചാബ് പിസിസി ഔദ്യോഗികക്കുറിപ്പ് ഇറക്കി.  നവജ്യോത് കൗർ സിദ്ദുവിനെതിരെ നടപടിയെടുക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ആരോപണം ഗൗരവമുള്ളതാണെന്നും കോൺഗ്രസ് വിശദീകരണം നൽകണമെന്നും
ആം ആദ്മി പാർട്ടിയും ബിജെപിയും ആവശ്യപ്പെട്ടു. പഞ്ചാബ് കോൺഗ്രസ്സിൽ ഉൾപ്പോര് രൂക്ഷമെന്നും ഇപ്പോൾ തന്നെ അഞ്ചു മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടെന്നും
നവ്ജോത് കൗർ സിദ്ദു ആരോപിച്ചിരുന്നു

ജില്ലയിലെ വോട്ടിംഗ് ശതമാന വിവരങ്ങൾ… Live updates


*ജില്ല* – 6.54%

*കോർപ്പറേഷൻ*- 4.89%


*നഗരസഭ*

1. പരവൂർ- 6.27%
2. പുനലൂർ- 5.82%
3. കരുനാഗപ്പള്ളി- 6.22%
4. കൊട്ടാരക്കര-6.78%

*ബ്ലോക്കുകൾ*

1. ഓച്ചിറ-6.55%
2. ശാസ്താംകോട്ട-6.16%
3. വെട്ടിക്കവല-6.56%
4. പത്തനാപുരം-6.7%
5. അഞ്ചൽ- 6.37%
6. കൊട്ടാരക്കര- 6.98%
7. ചിറ്റുമല- 6.06%
8. ചവറ-6.07%
9. മുഖത്തല-6.75%
10. ചടയമംഗലം-7.33%
11. ഇത്തിക്കര-7.36%

തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു.. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.
ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം. വോട്ടര്‍മാരെ കണ്ടു മടങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് അറിയിച്ചു. വാര്‍ഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തിയതിയും തുടര്‍നടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും.

വോട്ടെടുപ്പ് തുടങ്ങി…വിധിയെഴുത്ത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്ക്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോര്‍പ്പറേഷന്‍ – 3) 11168 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് – 233) ഇന്ന് (ഡിസംബര്‍ 9) വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 62,51,219, സ്ത്രീകള്‍ – 70,32,444, ട്രാന്‍സ്ജെന്‍ഡര്‍ – 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളില്‍ ആകെ 1,01,46,336 ഉം, മുനിസിപ്പാലിറ്റികളില്‍ 15,58,524 ഉം, കോര്‍പ്പറേഷനുകളില്‍ 15,78,929 വോട്ടര്‍മാരും ആണുള്ളത്.

ആകെ 36630 സ്ഥാനാര്‍ത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാന്‍സ്ജെന്‍ഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

ആദ്യഘട്ടത്തില്‍ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കണ്‍ട്രോള്‍ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കണ്‍ട്രോള്‍ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.

തീവ്രത കുറവോ ? പിടി കുഞ്ഞു മുഹമ്മദിനെതിരെയുള്ള പീഡന പരാതി പിടിച്ചു വച്ചതിന് മറുപടിയില്ല

തിരുവനന്തപുരം. ഇടതു സഹ

യാത്രികനും മുൻ എംഎൽഎയു മായ സിനിമാസംവിധായകൻ പി. ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. രണ്ടാഴ്ച മുൻപു മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിൽ ഇന്നലെയാണു കേസെടുത്തത്. സംവിധായികയു ടെ മൊഴിയെടുക്കുകയും കുറ്റകൃ ത്യം നടന്നതായി പറയുന്ന ഹോട്ടലിലെ സിസിടിവി തെളിവുകൾ ശേഖരിക്കുകയും ചെയ്ത പൊ ലീസ് കേസെടുക്കാൻ വൈകിയ തിന്റെ കാര്യം വ്യക്തമല്ല.

തിരുവനന്തപുരത്ത് ഈയാഴ്ച തുടങ്ങുന്ന രാജ്യാന്തര ചലച്ചി ത്രോത്സവത്തിന്റെ യോഗത്തിനു തലസ്ഥാനത്തെ ഹോട്ടലിൽ
എത്തിയപ്പോൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണു പരാതി. കേസെടുക്കേണ്ടെന്നു കന്റോൺ മെന്റ് പൊലീസിന് നിർദേശം ലഭി ക്കുകയും പരാതി രഹസ്യമായി സൂക്ഷിക്കുകയുമായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽഎക്കെതിരായ പീഡന പരാതിയിൽ പൊലീസ് കേസെടുക്കു ന്നതിനു മുൻപു തന്നെ ഈ പരാ തി മുഖ്യമന്ത്രിയുടെ ഓഫിസിൽ : ലഭിച്ചിരുന്നതായാണു വിവരം.


തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവ നേതാവിൻ്റെ പീഡനം മുഖ്യായുധമാക്കിയതിനിടെ ഈ പ്രശ്നം പൊങ്ങി വരുന്നത് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് നടപടി പിടിച്ചു വച്ചതെന്നാണ് സൂചന . ഇന്നലെ വാർത്ത പുറത്തായതോടെ വൈകിയാണ് പ്രതിയുടെ പേര് പൊലിസ് ഔദ്യോഗികമായി സമ്മതിച്ചത്.

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു… വോട്ടെടുപ്പ് മാറ്റി

കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി. എസ്. ബാബു (59) ആണ് മരിച്ചത്.
പുലര്‍ച്ചെ 3 നായിരുന്നു സംഭവം. വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

ദിനവിശേഷം |ഡിസംബർ 9, 2025 🔵

#28a745;
}

📰 ദിന വിശേഷം

ഡിസംബർ 9, 2025 (1201 വൃശ്ചികം 23) | ചൊവ്വ

✨ പ്രധാന ദിനാചരണങ്ങൾ

  • ✍️ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം (International Anti-Corruption Day)
  • ✍️ വംശഹത്യ കുറ്റത്തിന് ഇരയായവരെ അനുസ്മരിക്കാനുള്ള അന്താരാഷ്ട്ര ദിനം (International Day of Commemoration and Dignity of the Victims of the Crime of Genocide)
  • ✍️ തുഞ്ചൻ ദിനം
  • ✍️ ശ്രീലങ്കയുടെ നാവിക ദിനം

📢 ഇന്നത്തെ പ്രധാന വാർത്തകൾ

  • ✍️ എറണാകുളം വരെയുള്ള 7 തെക്കൻ ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നു.
  • ✍️ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം.
  • ✍️ പാർലമെന്റിൽ തിരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ച നടക്കുന്നു.
  • ✍️ സുപ്രീംകോടതിയിൽ കേരളത്തിലെ SIR കേസ് പരിഗണിക്കുന്നു.

🗓️ ചരിത്രത്തിൽ ഇന്ന്

  • ✍️ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നു (2018).
  • ✍️ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ ‘ഇന്ദുലേഖ’ പ്രകാശിതമായി (1889).
  • ✍️ ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ യോഗം ചേർന്നു (1946).
  • ✍️ സുനിത വില്യംസിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര (2006).
  • ✍️ വസൂരി രോഗം (Small Pox) നിർമാർജ്ജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു (1979).
  • ✍️ ആഫ്രിക്കൻ രാജ്യം ടാൻസാനിയ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി (1961).

🎂 ജന്മദിനങ്ങൾ

  • ✍️ ഏറ്റവും കൂടുതൽ കാലം (4010 ദിവസം) കേരള മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാർ (1918 – ജന്മദിനം).
  • ✍️ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി (1946 – ജന്മദിനം).
  • ✍️ സംഗീത സംവിധായകൻ ആയിരുന്ന വി.ദക്ഷിണാമൂർത്തി (1919 – ജന്മദിനം).
  • ✍️ കോട്ടയം സ്വദേശിനിയായ ചിത്രകാരി സജിത.ആർ.ശങ്കർ (1967 – ജന്മദിനം).
  • ✍️ ‘പാരഡൈസ് ലോസ്റ്റ്’ എന്ന ഇതിഹാസ കാവ്യം എഴുതിയ ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ (1608 – ജന്മദിനം).

💐 ചരമദിനങ്ങൾ

  • ✍️ ‘വരിക വരിക സഹജരേ’ എന്ന ദേശ ഭക്തിഗാനം എഴുതിയ സ്വാതന്ത്ര്യസമര സേനാനി അംശി നാരായണപിള്ള (1981 – ചരമദിനം).
  • ✍️ LDF ന്റെ ആദ്യ കൺവീനർ ആയിരുന്ന സോഷ്യലിസ്റ്റ് നേതാവ് പി.വിശ്വംഭരൻ (2016 – ചരമദിനം).
  • ✍️ ചെറുകഥാകൃത്തും നാടകകൃത്തും ആയിരുന്ന കൈനിക്കര കുമാരപിള്ള (1988 – ചരമദിനം).
  • ✍️ ജ്ഞാനപീഠ പുരസ്കാരം നേടിയ കന്നഡ സാഹിത്യകാരൻ ശിവറാം കാരന്ത് (1997 – ചരമദിനം).
  • ✍️ രണ്ടാം കേരള നിയമസഭയിലെ കുന്നത്തൂർ MLA ആയിരുന്ന ജി.ചന്ദ്രശേഖരപിള്ള (1971 – ചരമദിനം).
  • ✍️ തീറ്റ മത്സര വിജയങ്ങളിലൂടെ പ്രശസ്തനായ തൃശ്ശൂർ സ്വദേശി തീറ്റ റപ്പായി (2006 – ചരമദിനം).

🏏 കായിക വാർത്തകൾ

  • ✍️ T20 ക്രിക്കറ്റ് ആദ്യ മത്സരം: ഇന്ത്യ – ദക്ഷിണാഫ്രിക്ക (വൈകിട്ട് 7 മണിക്ക്).
  • ✍️ ജൂനിയർ വനിതാ ഹോക്കി ലോകകപ്പ്: ഇന്ത്യ – ഉറുഗ്വായ് മത്സരം (രാത്രി 10 മണിക്ക്).