23.7 C
Kollam
Thursday 25th December, 2025 | 04:57:34 AM
Home Blog Page 75

ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കിയിരുന്നുവെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. അഞ്ച് മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറുപടി നല്‍കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് മുന്നോടിയായുള്ള ട്വന്റി20 മത്സരങ്ങളിലാണ് നടക്കുന്നതെന്നും പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ ഇനി അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളി കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന് പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്ഥാനം അര്‍ഹിച്ചിരുന്നതിലാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. പക്ഷേ സഞ്ജുവിന് അവസരങ്ങള്‍ ലഭ്യമാക്കി. ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗില്ലും സഞ്ജുവും ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ്. രണ്ടുപേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. നിലവില്‍ സഞ്ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നത്. ഏത് നമ്പറില്‍ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് നിശ്ചിത സ്ഥാനമില്ല. ഏതു പൊസിഷനിലും കളിക്കാന്‍ പൊരുത്തപ്പെടണമെന്നും സൂര്യകുമാര്‍ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്വന്റി20യില്‍ മികച്ച പ്രകടനം നടത്തിയാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ല. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്ഥാനത്ത് സൂര്യകുമാറും നാലാമതായി തിലക് വര്‍മയും എത്തും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമിലുള്ളതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

ആ തിളക്കം ചട്ടലംഘനം

കോഴിക്കോട്. തിളക്കം എന്ന പേരിൽ കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്.  വിതരണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതാണ്.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും കലക്ടർ. എന്നാൽ ചട്ടലംഘനം നടന്നിട്ടില്ലെന്നും കലക്ടറുടെ നടപടി വസ്തുത പരിശോധിക്കാതെയാണെന്നുമാണ് LDF ൻ്റെ വിശദീകരണം


തിളക്കം എന്ന പേരിൽ കോർപ്പറേഷൻ ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ടിനെതിരെ യുഡിഎഫ് ആണ് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യന് പരാതി നൽകിയത്. ഈ റിപ്പോർട്ട് ചട്ടവിരുദ്ധമെന്നും ഭരണസമിതി ഫണ്ട് ഉപയോഗിച്ചാണ് ഇത് ഇറക്കിയത് എന്നുമാണ് യു.ഡി എഫിൻ്റെ പരാതി.
പരാതി ലഭിച്ചതിന് പിന്നാലെ ഇതിന്റെ വിതരണം നിർത്തിവെക്കാൻ കലക്ടർ ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനം നടന്നതായാണ് പ്രാഥമികമായി മനസിലായതെന്ന് കലക്ടർ.
കോർപറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു


എന്നാൽ
ഒക്ടോബറിൽ  നടന്ന വികസന ചർച്ചയുടെ ഭാഗമായുള്ള രേഖയാണ് ഇതെന്നും
നേരത്തെ പ്രസിദ്ധീകരിച്ചതാണെന്നുമാണ് എൽഡിഎഫിന്റെ വിശദീകരണം.
എല്ലാ കൗൺസിലർ മാരുടെയും  ഫോട്ടോ ഉള്ള നഗര വികസന രേഖ ആണിതെന്നും പറയുന്നു


ഇതുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുമെന്ന് കലക്ടർ അറിയിച്ചു

ക്രി​സ്മ​സ് അ​വ​ധി; കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ്

തിരുവനന്തപുരം: ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു. യാത്രക്കുള്ള മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു.രണ്ട് എ​സി ത്രീ ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ, ര​ണ്ട് സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും.​

മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ് (ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും.

UPSC സിവില്‍ സര്‍വീസസ് മെയിന്‍സ് പരീക്ഷ അഭിമുഖം, ഇ- സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) നടത്തുന്ന സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ 2025-ലെ അഭിമുഖത്തിനായുള്ള ഇ-സമ്മന്‍ ലെറ്റര്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (upsconline.gov.in) സന്ദര്‍ശിച്ച് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.

2025 ഡിസംബര്‍ 8 മുതല്‍ 19 വരെയാണ് അഭിമുഖം എന്ന്‌ യുപിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 1 മണിക്കുമായി രണ്ട് സെഷനായിട്ടാണ് അഭിമുഖം നടത്തുക.

649 ഉദ്യോഗാര്‍ഥികളാണ് ഈ വര്‍ഷം അഭിമുഖത്തിന് പങ്കെടുക്കുക. പേഴ്‌സണാലിറ്റി ടെസ്റ്റിനുള്ള (അഭിമുഖം) തീയതിയിലും സമയത്തിലും മാറ്റം വരുത്തണമെന്നുള്ള അഭ്യര്‍ഥനകള്‍ പരിഗണിക്കുന്നതല്ല എന്ന് ഇതുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നുണ്ട്.

ഇ-സമ്മണ്‍ ലെറ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം

യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദര്‍ശിക്കുക.
ഹോം പേജില്‍, യുപിഎസ്‌സി സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ 2025 ഇ-സമ്മന്‍ കത്ത് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുതുതായി തുറക്കുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇ- സമ്മണ്‍ ലെറ്റര്‍ ലഭിക്കും
ഇ-സമ്മന്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലേക്കുള്ള ആവശ്യത്തിനായി പകര്‍പ്പെടുത്ത് സൂക്ഷിക്കുക
അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളുടെ യാത്രയ്ക്ക് ചെലവായ തുക തിരിച്ചുലഭിക്കും. സെക്കന്‍ഡ്/സ്ലീപ്പര്‍ ക്ലാസ് ട്രെയിന്‍ ടിക്കറ്റിന്റെ (മെയില്‍ എക്‌സ്പ്രസ്) ചെലവ് മാത്രമായിരിക്കും ഇതില്‍ ഉള്‍പ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്

ആരോഗ്യമുള്ള ഡയറ്റ് ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. പോഷക മൂല്യം കൂടിയ പലതരം ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ട്. അതിലൊന്നാണ് തൈര്. ദഹനം മെച്ചപ്പെടുത്താനും, നല്ല ഉറക്കം ലഭിക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം തൈര് കഴിക്കുന്നത് നല്ലതാണ്. ദിവസവും രാത്രി തൈര് കഴിക്കുന്നത് ശീലമാക്കാം. പ്രധാന ഗുണങ്ങൾ ഇതാണ്.

1.ദഹനം മെച്ചപ്പെടുത്തുന്നു


രാത്രി സമയങ്ങളിൽ ദഹനം ശരിയായ രീതിയിൽ ഉണ്ടാവുകയില്ല. എന്നാൽ രാത്രി തൈര് കഴിക്കുന്നത് കുടലിന്റെ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുകയും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.

  1. ഉറക്കം ലഭിക്കുന്നു

നല്ല ഉറക്കം ലഭിക്കാൻ ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറാടോണിൻ, മെലാടോണിൻ ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

  1. ശരീരഭാരം കുറയ്ക്കാം

തൈരിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഇതിൽ വളരെ കുറവാണ്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുന്നവരാണ് നിങ്ങൾ എങ്കിൽ ദിവസവും രാത്രി തൈര് കഴിക്കുന്നത് നല്ലതായിരിക്കും.

  1. പ്രതിരോധശേഷി കൂട്ടുന്നു

പ്രതിരോധ ശേഷി കൂട്ടാനും തൈര് കഴിക്കുന്നത് നല്ലതാണ്. ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നത്. അതേസമയം കുടലിന്റെ ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ പ്രതിരോധശേഷി കൂടുകയുള്ളു.

  1. ശ്രദ്ധിക്കാം

തൈര് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും ഇത് തണുത്ത ഭക്ഷണയിനത്തിൽപ്പെട്ടതാണ്. അതിനാൽ തന്നെ ആസ്മ, സൈനസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം.

തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം. മദ്യപാനിയായ അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്.

അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിക്കുമെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനുസേഷം രാത്രി വീട്ടിൽ നിന്ന് പുറത്തിറക്കിവിടുമെന്നും പെണ്‍കുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം ക്രൂരമായ മര്‍ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മര്‍ദിക്കുന്നത് പതിവാണെന്നാണ് കുട്ടി പറയുന്നത്. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദനം തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍ സന്ദേശത്തിൽ പറയുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിലുകൾ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.

ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് പി.ടി.ഐ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.

സുരക്ഷാ നടപടികളും പരിശോധനകളും

മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർ അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ നടത്തിയിരുന്നു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റുക, യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക, ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ വിന്യസിക്കുക, വിമാനവും പരിസരവും പരിശോധിക്കാൻ ഡോഗ് സ്ക്വാഡുകളെ നിയോഗിക്കുക തുടങ്ങിയ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് ഓരോ വിമാനത്തിലും നിർബന്ധിത സുരക്ഷാ ഡ്രിൽ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വിമാനങ്ങളിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷവും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ എമിറേറ്റ്സിൻ്റെ ദുബായ്-ഹൈദരാബാദ് സർവീസിനും, മദീന, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഷാർജയിൽ നിന്ന് പുറപ്പെട്ട വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയും, മദീന-ഹൈദരാബാദ് ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ്, അഭിഭാഷകൻ രാമൻ പിള്ളയെ സന്ദർശിച്ച് നന്ദി അറിയിച്ചു. തുടർന്ന് ആലുവയിലെ വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകളും ചേർന്ന് സ്വീകരിച്ചു, ആരാധകർ വീടിന് പുറത്ത് കേക്ക് മുറിച്ച് ആഘോഷിച്ചു

രാമൻ പിള്ളയോട് നന്ദി പറഞ്ഞ് ദിലീപ്

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയിൽ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തൻ്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്

അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ എത്തിയില്ല

വിധി കേൾക്കാൻ അഡ്വ രാമൻപിള്ള കോടതിയിൽ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകൻ്റെ കൈ ചേർത്തുപിടിച്ച് തൻ്റെ നന്ദി നടൻ അറിയിച്ചു.

കള്ളക്കേസെന്ന് ദിലീപിൻ്റെ അഭിഭാഷകൻ

കാലിന് പരിക്കേറ്റ് എളമക്കരയിലെ വീട്ടിൽ വിശ്രമിക്കുകയാണ് അഡ്വ.രാമൻപിള്ള. ഇത്തരത്തിൽ ഒരു തെളിവുമില്ലാത്ത കേസ് താൻ തന്‍റെ പ്രൊഫഷണൽ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് ബി രാമൻപിള്ള പറഞ്ഞത്. തികഞ്ഞ കള്ളക്കേസ് പ്രോസിക്യൂഷൻ കെട്ടിച്ചമച്ചെന്നും രാമൻ പിള്ള ആരോപിച്ചു.

ശേഷം ആലുവയിലെ വീട്ടിലേക്ക്

അഭിഭാഷകനോട് നന്ദി പറഞ്ഞ് എളമക്കരയിൽ നിന്ന് ആലുവയിലെ പത്മസരോവരം വീട്ടിലേക്കാണ് ദിലീപ് പോയത്.

വീട്ടിലും ആഘോഷം

ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയ ദിലീപിനെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് ഭാര്യ കാവ്യാ മാധവനും മകളും സ്വീകരിച്ചത്.


ആരാധകരും ആഘോഷത്തിൽ

ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ദിലീപ് ആരാധകർ വിധിയെ സ്വാഗതം ചെയ്തത്.

ആലുവയിലെ വീടിന് പുറത്ത് ആരാധകർ വൻ സ്വീകരണം താരത്തിനൊരുക്കിയിരുന്നു. കുടുംബാംഗങ്ങൾ വിളക്ക് കൊളുത്തിയാണ് വീടിനകത്തേക്ക് ദിലീപിനെ സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം.

ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. നിലവിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്നും കണ്ടെത്തി.
വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ജനറൽ ബോഡിയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല എന്ന് തന്നെയാണ് വിശ്വാസം. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധിയിൽ സന്തോഷമുണ്ടെന്ന് പറയുന്നത് ഇരയ്‌ക്കൊപ്പം അല്ലെന്ന് അര്‍ത്ഥമില്ലെന്നും വിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ എക്‌സിക്യുട്ടീവ് ചർച്ച ചെയ്തുവെന്നും ഔദ്യോഗിക പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ദിലീപിന് കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

അതേസമയം, വിധി നിരാശാജനകമെന്ന് കെകെ രമ എംഎൽഎ പ്രതികരിച്ചു. ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റി. ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവാണിത്. അവൾ ചരിത്രമാണെന്നും വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമാണെന്നും ഇത് അവളുടെ വിജയമാണെന്നും കെകെ രമ പറഞ്ഞു.

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ അമ്മ ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നു. അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുത്തു. കോടതി വിധിക്ക് പിന്നാലെ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. അതിനിടെ, ദിലീപിനെ ഫെഫ്കയിലും തിരിച്ചെടുക്കാൻ നടപടി തുടങ്ങി.

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാർ സ്വാഭാവികമായും അപ്പീൽ നൽകും. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. വിധിയുടെ പൂർണ രൂപം വരട്ടെയെന്നും ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ എംപി പ്രതികരിച്ചു.

മാനേജരുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിന്  സ്കൂളിനെ ദുരുപയോഗം ചെയ്യുന്നു , ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിനെതിരെ സിപിഎം

കൊട്ടാരക്കര. മാനേജരുടെ സഹോദരിക്കായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്  സ്കൂളിനെ ദുരുപയോഗം ചെയ്യുന്നു എന്ന് പരാതി. കൊല്ലം ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചും പണപ്പിരിവ് നടത്തണമെന്ന് ആവശ്യപ്പെട്ടും സ്കൂൾ ഗ്രൂപ്പിൽ പ്രധാന അധ്യാപിക പങ്കുവച്ച ശബ്ദ സന്ദേശങ്ങൾ പുറത്ത്


കൊല്ലം ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. മീര ആർ നായർക്ക് വേണ്ടിയാണ് സ്കൂളിൻ്റെ പ്രചരണം. ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിലെ മാനേജരുടെ സഹോദരിയാണ് മീരാ ആർ. നായർ. സ്ഥാനാർത്ഥിക്കുള്ള ചെലവുകൾക്കായി സ്കൂൾ അധ്യാപകർ പണം നൽകണമെന്നാണ് പ്രധാനാധ്യാപകയുടെ ഒരു ശബ്ദ സന്ദേശം

ക്ലാസിലെ എല്ലാ കുട്ടികളെയും വിളിച്ച് രക്ഷകർത്താക്കളുടെ വോട്ടുറപ്പിക്കണം എന്നും ക്ലാസ് ടീച്ചർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്

സ്കൂൾ മാനേജ്മെന്റിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ കളക്ടർക്ക് പരാതി നൽകി. സി. പി. ഐ എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം ആണ് പരാതിക്കാരൻ.