തിരുവനന്തപുരം.ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി. പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടിയും അനുവദിച്ചു
കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവം, പോലീസിൻ്റെത് വിചിത്ര എഫ് ഐ ആർ എന്ന് പരാതി
കൊല്ലം. കൊട്ടിയത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ തള്ളി ആംബുലൻസ് ഡ്രൈവർ ബിപിൻ.
വാച്ച് മോഷ്ണമല്ല നടന്നത്. രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് നിർത്തി അക്രമിക്കുകയാണ് ചെയ്തതെന്ന് ആംബുലൻസ് ഡ്രൈവർ ബിപിൻ. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ് .
അത്യാസന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെയും അക്രമിക്കുകയും ആംബുലൻസ് തകർക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിൻ്റെ വിചിത്ര എഫ് ഐ ആർ.ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയെങ്കിലും വാച്ച് മോഷ്ടിക്കാൻ പ്രതികൾ ശ്രമിച്ചുവെന്ന് മാത്രമാണ് കൊട്ടിയം പോലീസിൻ്റെ FlR
എന്നാൽ പോലീസിന്റ എഫ് ഐ ആർ തള്ളുകയാണ് ആംബുലൻസ് ഡ്രൈവർ ബിപിൻ . തന്നെ അക്രമിക്കുകയും രോഗിയെ ആശുപത്രിയിൽ എത്തിക്കാനും വൈകുകയും ചെയ്തുവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
സ്ഥലത്ത് ഭീകരാന്തരീക്ഷരം സൃഷ്ടിച്ച പ്രതികളെ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.പ്രതികൾ കൊട്ടിയം സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ആംബുലൻസ് ഡ്രൈവർ മാർ പ്രതിഷേധം രേഖപ്പെടുത്തുന്നു.
പ്രതികളുടെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പോലീസിൻ്റെ നിസംഗതയയ്ക്ക് കാരണമെന്നാണ് ആരോപണം
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ‘എക്കോ’
ഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് ‘എക്കോ’. സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ നിറഞ്ഞ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. തുടക്കം മുതൽ അവസാനം വരെ ഒരു നിഗൂഢത നിലനിർത്തുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. ചിത്രം നവംബർ 21 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച സന്ദീപ് പ്രദീപാണ് സിനിമയിൽ നായകനായി എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്.
ആറാം ക്ലാസ്സ്‌വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിമരിച്ചു
ജയ്പൂര്‍.രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസ്സ്‌വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി
മരിച്ചു. ജയ്പൂരിലെ നീർജ മോദി സ്കൂളിലാണ് സംഭവം. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.സ്കൂൾ അധികൃതർക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. സ്കൂളിൻറെ നാലാം നിലയിൽ നിന്നാണ് വിദ്യാർഥി ചാടിയത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം കുട്ടി വീണ സ്ഥലം സ്കൂൾ അധികൃതർ വെള്ളം ഒഴിച്ച് കഴുകിയിരുന്നു ഇത് തെളിവ് നശിപ്പിക്കാനാണ് എന്നും ആരോപണം ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തില്‍ ചിറ്റൂര്‍
പാലക്കാട്. കാണാതായ ഇരട്ട സഹോദരങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടതിന്‍റെ നടുക്കത്തിലാണ് ചിറ്റൂര്‍ നാട്. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥിന്റെ മക്കളായ രാമൻ, ലക്ഷ്മണൻ എന്നിവരെയാണ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് ഇരുവരെ കാണാതായത് തുടർന്ന് നടത്തി തിരച്ചിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്
വൈകിട്ട് 5 മണിയോടുകൂടി പിതാവിന്റെ ചക്രവാഹനവും എടുത്ത് പുറത്ത് പോയതായിരുന്നു ഇരട്ട സഹോദരങ്ങളായ രാമനും ലക്ഷ്മണനും. സാധാരണഗതിയിൽ വൈകിട്ട് 7 മണിയോടുകൂടി വീട്ടിൽ തിരിച്ചെത്തുന്ന മക്കളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി പോലീസിൽ പരാതി നൽകി. ചിറ്റൂർ ലങ്കേഷ് ശിവക്ഷേത്ര കുളത്തിന്റെ സമീപത്തു ഉൾപ്പെടെ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല. നീന്തൽ പരിശീലനം ഉൾപ്പെടെ നടക്കാറുള്ള കുളമാണിത്. ആദ്യത്തെ പടവുകൾ കഴിഞ്ഞാൽ പിന്നീട് കുളത്തിന് ആഴം കൂടുതലാണ്. തുടർന്ന് ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളാണ് മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്
ഇവരുടെയും വസ്ത്രങ്ങളും വാഹനവും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.കുട്ടികൾ കുളിക്കാൻ ഇറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും
ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 90,200രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.
സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
കയ്യെത്തും ദൂരെ ലോക കിരീടം…ചരിത്രം കുറിക്കാൻ ഇന്ത്യ
സ്വന്തം നാട്ടില്‍ ഏകദിന ലോകചാംപ്യന്‍മാരാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ പെൺ പുലികൾ. ഫൈനലുകളിൽ രണ്ടുതവണ കൈ വിട്ടുപോയ ലോക കിരീടം ഇന്ത്യൻ വനിതകൾക്ക് നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകരും. നവി മുംബൈയില്‍ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ലോകകപ്പിന്റെ 13-ാം പതിപ്പിൽ പുതിയ ചാംപ്യന്‍മാരെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. മൂന്നാം തവണ ഫൈനലിലെത്തുന്ന ഇന്ത്യയും, ആദ്യമായി ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിൽ വരുമ്പോൾ തീ പാറും പോരാട്ടം തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വികാരനിർഭരമായ സെമിഫൈനലില്‍ കരുത്തരായ ഓസീസിനെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. ഓപ്പണര്‍ സ്മൃതി മന്ഥനയും മൂന്നാം നമ്പറിൽ ടീമിന്റെ വിശ്വസ്ത ജമീമ റോഡ്രിഗ്സും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 17 വിക്കറ്റുകളുമായി മുന്നിലുള്ള ദീപ്തി ശർമയുടെ പ്രകടനം നിർണായകമാകും.
ഏകദിന ലോകകപ്പ് ഉയർത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രത്തിൽ ഇടംനേടാൻ ഹർമൻപ്രീത് കൗറിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇന്നത്തെ പോരാട്ടം. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ 69 റൺസിന് പുറത്തായ ശേഷം അതേ വേദിയിൽ അതേ എതിരാളികളെ തകർത്തെറിഞ്ഞാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ പ്രവേശനം. ഉയർന്ന സ്കോറുകൾക്കും വൈകുന്നേരത്തെ മഞ്ഞിനും പേരുകേട്ട ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെ ഫ്ലാറ്റ് പിച്ചിൽ മറ്റൊരു റൺമഴയ്ക്കാണ് സാധ്യത. ഇന്ന് വൈകിട്ട് മൂന്നിന് ആണ് മത്സരം.
ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം: പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ നാളെ
സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രാജ്യത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം. അര്‍ബുദ അനുബന്ധ മരണനിരക്ക് കൂടാനും ഇത് കാരണമാണ്. വരുംതലമുറയെ രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ എച്ച്പിവി വാക്‌സിന്‍ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
വാക്സിനേഷന്‍ പദ്ധതി വിവിധ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, മറ്റ് സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവുമുണ്ട്.
ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ ഗവ.ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമൻ, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്.
ശനി വൈകിട്ട് കുളത്തിന് അടുത്തുള്ള ലങ്കേശ്വരം ശിവക്ഷേത്രത്തിൽ ഇരുവരും പോയിരുന്നു. ഇതിന് ശേഷം ഇവരെ കാണാതാകുകയായിരുന്നു. ഇന്നലെ മുതൽ കുളത്തിലും പരിസരത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായർ പുലർച്ചെ കുളിക്കാനെത്തിയവരാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ രാമന്റെ മൃതദേഹവും കണ്ടെത്തി.
നീന്തൽ അറിയില്ലാത്ത ഇരുവരും മീൻ പിടിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാണെന്നാണ് സൂചന.




























