എറണാകുളം മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം.പെൺകുട്ടിയുടെ സുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു. മദ്യപിച്ചുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ട്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.ബംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടയിലാണ് സുഹൃത്ത് കുറ്റം സമ്മതിച്ചത്.
കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
19കാരിയുടെ മരണം കൊലപാതകം…പെൺകുട്ടിയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു
കാണാതായ 19-കാരി വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്
കൊച്ചി : രണ്ടു ദിവസം മുമ്പ് മലയാറ്റൂരിൽ നിന്ന് കാണാതായ 19-കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവുമായി ബന്ധപ്പെട്ട് 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണിൽ സംസാരിച്ചവരാണ് ഇരുവരും.
ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പ് മുഖേന പെൺവാണിഭം…! ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന മൂന്നു പേർ പിടിയിൽ
ഓൺലൈൻ വഴി പെൺ വാണിഭം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന പെൺവാണിഭ സംഘത്തിലെ മൂന്നു പേരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനായിരം അംഗങ്ങളുള്ള ഓൾ കേരള റിയൽ മീറ്റ് വാട്സാപ്പ് കൂട്ടായ്മ വഴിയാണ് പെൺവാണിഭം.
ഓൾ കേരള റിയൽ മീറ്റ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് മുഖേനയായിരുന്നു ഇടപാടുകൾ. 10,000 പേർ അംഗങ്ങൾ. സംസ്ഥാന ഇന്റലിജൻസ് നൽകിയ സൂചനയാണ് വഴിത്തിരിവായത്. ഗുരുവായൂർ നെന്മിനി അമ്പാടിയിൽ അജയ് വിനോദ്, കൊടുങ്ങല്ലൂർ സ്വദേശി മരോട്ടിക്കൽ ഷോജൻ, പടിഞ്ഞാറെ നടയിലെ ലോഡ്ജ് ഉടമ പൂന്താനം രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആർ.എം.എസ്. എന്ന ചുരുക്കപ്പേരിൽ ഒൻപത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് അജയ് യുടെ ഫോണിൽ പൊലീസ് കണ്ടെത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 25000 രൂപ മുതൽ 35,000 രൂപ വരെ ഒരു രാത്രിക്ക് വില പറഞ്ഞാണ് കച്ചവടം. സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പിലിടും. ആവശ്യക്കാർ ഓൺലൈൻ വഴി പണം കൈമാറണം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീകളെ എത്തിച്ചു നൽകും. ഈ ഗ്രൂപ്പ് ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ദിവസവും ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.
വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു
കൊച്ചി. നടി ആക്രമിക്കപെട്ട കേസിന്റെ വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു. കുറ്റവിമുക്തനായ ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഫെഫ്കയിൽ നിന്ന് ഇന്നലെ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു.
കേസിൽ അന്തിമ ശിക്ഷവിധിക്കായി കാത്തിരിക്കുകയാണ് പ്രോസിക്യൂഷൻ. ശനിയാഴ്ചയാണ് 1 മുതൽ ആറ് വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. അന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്. വിധി പകർപ്പ് ലഭിച്ച ഉടൻ ഹൈകോടതിയെ സമീപിക്കാനാണ് പ്രൊസിക്യൂഷൻ നിലപാട്. തനിക്കെതിരെയുള്ള ഗൂഡലോചനയിൽ നിയമടപടിയുമായി മുന്നോട്ട് പോകാനാണ് ദിലീപിന്റെ നീക്കം.
വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി
വയനാട്. തിരുനെല്ലി ഉന്നതിയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം എന്ന് പരാതി
നെടുന്തന ഉന്നതിയിൽ സിപിഎം പ്രവർത്തകർക്ക് എതിരെ ആണ് പരാതി
എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ ഉള്ളവർ അർധരാത്രി ഉന്നതിയിൽ എത്തി എന്ന് ആക്ഷേപം
പ്രദേശത്ത് രാത്രി നേരിയ സംഘർഷം
മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചതായും ആക്ഷേപം
തിരുനെല്ലി പഞ്ചായത്ത് 6-ാം വാർഡിൽ ആണ് സംഭവംവോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെയും പരാതി
പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിട്ടുള്ളത്
ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു
പരാതി നൽകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ
‘മദ്യം നൽകി വോട്ട് തേടാനാണ് ബിജെപിയുടെ ശ്രമം’
‘ജില്ലാ കലക്ടർക്ക് പരാതി നൽകും’
ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം
ബിജെപിക്ക് എതിരെ നടക്കുന്നത് കുപ്രചരണം എന്ന് വാർഡ് പ്രസിഡണ്ട് ജോണി കാരിക്കാട്ടുകുഴി
‘എവിടെയും മദ്യം ബിജെപി വിതരണം ചെയ്തിട്ടില്ല’
ഇത്തരം കുപ്രചരണങ്ങൾ ബാധിക്കില്ലെന്നും ബിജെപി
കൊല്ലത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു
കൊല്ലം: പരവൂര്‍ തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. സര്‍ഫിങ്ങ് ചെയ്തുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍ നാട്ടുകാരുടെ സഹായത്തോടെ സ്രാവിനെ കടലിലേക്ക് തള്ളിവിട്ടു. വീണ്ടും തിരിച്ചുവന്നെങ്കിലും ബോട്ട് ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.
നവംബര്‍ മാസം മുതല്‍ ഗുജറാത്ത് തീരത്തുനിന്നു തിമിംഗല സ്രാവുകളുടെ ദേശാടനം ഉള്ളതാണ്. കമ്പവലയില്‍ കുരുങ്ങിയാണ് പലപ്പോഴും കരയിലേക്ക് എത്തുന്നതെന്ന് കൊല്ലം ഫാത്തിമമാതാ കോളേജിലെ സുവോളജി വിഭാഗം മേധാവി ഡോ. പി.ജെ. സര്‍ളിന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ്. ഈ ഭീമന്‍ സ്രാവിന് 15 മീറ്റര്‍ വരെ നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ഞണ്ട് കൊഞ്ച് ഇനത്തില്‍ പെട്ടതിനേയും മത്സ്യങ്ങളേയും ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ആഹാരമാക്കുന്നത്. ചാരയോ നീലയോ പച്ച കലര്‍ന്ന തവിട്ടു നിറത്തില്‍ നേര്‍ത്ത മഞ്ഞയോ വെള്ളയോ ആയ പുള്ളികള്‍ ശരീരത്തില്‍ കാണാം.
ചെറിയ വായും വലിപ്പമേറിയ മേല്‍ചുണ്ടുമാണ് പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് തല. ആഴക്കടലിലും പവിഴപ്പുറ്റുകള്‍ക്കും ഇടയിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ ദൂരം സഞ്ചരിക്കുന്നവയാണ്. കൊല്ലത്ത് അടിഞ്ഞത് നല്ല വലിപ്പമുള്ളതായിരുന്നു.
ലീഗ് വനിതാ സ്ഥാനാർത്ഥി ഒളിച്ചോടിയത് ബി ജെ പി പ്രവർത്തകനൊപ്പം, പഴികേട്ടത് സി പി എം
കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്.ബി ജെ പി പ്രവർത്തകനാണ് ആൺ സുഹൃത്ത. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ആൺസുഹൃത്തിനൊപ്പം വിട്ടയച്ചത്.
ചൊക്ലി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. ഇതേച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉടലെടുത്തിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. സ്ഥാനാർഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചിരുന്നു
തുടർന്ന് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായി കണ്ടെത്തി. തുടർന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.
പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്ഥാനാർഥിയായ യുവതി മൂന്നുദിവസം മുമ്പാണ് അപ്രത്യക്ഷയായത്. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾ സ്വീകരിക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്. വീട്ടുകാരേക്കാൾ ആശങ്കയിലായത് പാർട്ടിക്കാരാണ് പിന്നീടാണ് നാടകീയമായ കഥാ സമാപ്തി
🔵ദിന വിശേഷം*🔵2025 ഡിസംബർ 10 *(1201 വൃശ്ചികം 24)*ബുധൻ*
ഇന്ന്: 2025 ഡിസംബർ 10-ലെ ദിനവിശേഷങ്ങൾ
✨ ദിനാചരണങ്ങൾ
- **അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം** – 1948-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചതിൻ്റെ ഓർമ്മ.
📅 ചരിത്രസംഭവങ്ങൾ
- 1952 – ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതിക്ക് തുടക്കമായി.
- 1901 – നോബേൽ പുരസ്കാരം ആദ്യമായി സമ്മാനിച്ചു.
- 1510 – ഗോവൻ ഭരണാധികാരി യൂസഫ് ആദിൽഷാ പോർച്ചുഗീസ് സൈന്യത്തിന് കീഴടങ്ങി.
🏆 നോബേൽ പുരസ്കാര ചരിത്രം
- 1913 – രവീന്ദ്രനാഥ ടാഗോറിന് സാഹിത്യ നോബേൽ ലഭിച്ചു (നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ).
- 1930 – സി.വി.രാമന് ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചു (ശാസ്ത്ര നോബേൽ നേടിയ ആദ്യ ഏഷ്യക്കാരൻ).
- 1998 – ഇന്ത്യയുടെ അമർത്യസെന്നിന് സാമ്പത്തിക നോബേൽ ലഭിച്ചു.
🎂 ജന്മദിനങ്ങൾ
- **സി. രാജഗോപാലാചാരി (1878)** – സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും സ്വാതന്ത്ര്യസമര സേനാനിയും.
- **ജയറാം (1965)** – പ്രമുഖ നടനും മിമിക്രി കലാകാരനും ചെണ്ട വിദ്വാനും.
- **ജി. വേണുഗോപാൽ (1960)** – പ്രശസ്ത പിന്നണിഗായകൻ.
- **ബി.എ. ചിദംബരനാഥ് (1923)** – സംഗീത സംവിധായകൻ.
- **അശോകൻ പുറനാട്ടുകര (1952)** – കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃത മാസികയായ ‘ഭാരത മുദ്ര’യുടെ സ്ഥാപകൻ.
- **സത്‌നാം സിംഗ് ഭമര (1995)** – ദേശീയ ബാസ്കറ്റ് ബോൾ താരം (പഞ്ചാബ് സ്വദേശി).
🌹 ചരമദിനങ്ങൾ
- **ആൽഫ്രഡ് നോബേൽ (1896)** – നോബേൽ സമ്മാനത്തിന്റെ ഉപജ്ഞാതാവും ഡൈനാമിറ്റ് കണ്ടുപിടിച്ച വ്യക്തിയും.
- **സർദാർ കെ.എം. പണിക്കർ (1963)** – രാജ്യസഭാംഗമായ ആദ്യ മലയാളിയും നയതന്ത്രജ്ഞനും.
- **അശോക് കുമാർ (2001)** – പത്മഭൂഷൺ, ഫാൽക്കെ പുരസ്കാരങ്ങൾ നേടിയ ഹിന്ദി നടൻ.
- **മഹാകവി എം.പി. അപ്പൻ (2003)**.
- **അബ്ദുല്ല യൂസഫ് അലി (1953)** – ഖുർആൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മുംബൈ സ്വദേശി.
⚽ കായിക വിവരങ്ങൾ
ജൂനിയർ ഹോക്കി ലോകകപ്പ്:
- ലൂസേഴ്സ് ഫൈനൽ (@5.30 pm): ഇന്ത്യ – അർജന്റീന
- ഫൈനൽ (@8 pm): ജർമ്മനി – സ്പെയിൻ
കടപ്പാട് : *ഉദയ് ശബരീശം* 9446871972
മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍,തലയിൽ ആഴത്തിൽ മുറിവ്
കൊച്ചി. മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം. മുണ്ടങ്ങമാറ്റം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.





































