കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കാലിൽ വെടിവച്ചു കീഴ്പ്പെടുത്തി പോലീസ്
യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം,വാതിലില്‍ നിൽക്കുന്നതിലെ തർക്കമാണ് പ്രകോപന കാരണം എന്ന് എഫ്ഐആറിൽ
തിരുവനന്തപുരം. വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.. റെയിൽവേ പോലീസ് പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ പിന്നില്‍ ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരിക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ച് തെളിവെടിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.. ഗുരുതര നിലയിൽ മാറ്റമുണ്ടോയെന്ന് 24 മണിക്കൂർ കഴിയാതെ പറയാൻ ആകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.. വാതിലില്‍ നിൽക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് പ്രകോപന കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് ചവിട്ടി തള്ളിയിട്ടത്. തടയാൻ എത്തിയ സുഹൃത്ത് അർച്ചനയെയും കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.. ഇന്നലെയാണ് വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തത്.
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി വ്യാപക തിരച്ചിൽ
ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രക്ഷപെട്ടത് കേരള പൊലീസിനെ അറിയിക്കാതെ തമിഴ്നാട് പൊലീസ് ആദ്യം മറച്ചുവെച്ചിരുന്നു.
തിരികെ എത്തിക്കുന്ന സമയത്ത് പ്രതിയെ വിലങ്ങണിയിച്ചിരുന്നില്ലെന്നുള്ള ഗുരുതര വീഴ്ചയും തമിഴിനാട് പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു. കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിന് അടുത്ത് വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങിയ ശേഷം ഒപ്പമുള്ള പൊലീസുകാരെ തള്ളിയിട്ട ശേഷമാണ് ഓടിയത്.
പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപെട്ട കേസിലുൾപ്പടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിക്കായി വ്യപക തിരച്ചിൽ പുരോഗമിക്കുന്നു.
100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു
കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയിൽ പിടിച്ചു കിടക്കുകയായിരുന്നു.
അർച്ചനേന്ദ്രയും ഭർത്താവ് അസിം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്നു നോക്കിയാൽ വെള്ളം നേരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആർ ദിനേശ്, എസ്‍യു അരുൺ എന്നിവർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷ് ഷെയ്ഖ് എന്നിവർ മക്കളാണ്.
സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ രജിസ്ട്രാർ കെ എസ്അനിൽകുമാർ ഒപ്പിട്ടു,കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്
തിരുവനന്തപുരം.കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് സൂചന.. സസ്പെൻഷനിൽ ഉള്ള രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ വൈസ് ചാൻസിലർ പോലീസിൽ പരാതി നൽകിയേക്കും.. സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ അനിൽകുമാർ ഒപ്പിട്ടത് നിയമവിരുദ്ധമായിട്ടാണെന്നാണ് ആക്ഷേപം.. ഇന്നലെ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ചാൻസിലർക്ക് സിൻഡിക്കേറ്റ് യോഗം സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിലാണ് പൊലീസിൽ പരാതി നൽകണം എന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.. നേരത്തെ വൈസ് ചാൻസിലർ മിനിട്സ് തിരുത്തി എന്ന സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയും പോലീസ് പരിഗണനയിലാണ്..
തീവ്ര വോട്ടർപട്ടിക പരിഷ്കരണം, ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും
തിരുവനന്തപുരം.തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡ്യൂട്ടി യുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായം SIR ഡ്യൂട്ടിയായിരിക്കും
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പട്ന.ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും . പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ NDA യുടെ പ്രചാരണത്തിനായി സംസ്ഥാനത്ത് ഇന്നും എത്തും. 18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂർ തുടങ്ങി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ വോട്ടിംഗ് നടക്കുക. 14 ന് ബിഹാറിലെ ജനവിധി അറിയാം
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ഇന്നും നാളെയും കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം
തിരുവനന്തപുരം: മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്.
പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ടിക്കറ്റ് നിരക്ക് ന്യായമായി നിശ്ചയിക്കണമെന്ന് കോടതി. ഭക്ഷണപാനീയങ്ങളുടെ വില ക്രമീകരിക്കണം. ഇല്ലെങ്കിൽ തിയറ്ററുകൾ കാലിയാകുമെന്നും സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചു.
മൾട്ടിപ്ലക്സ് ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യുന്നതിന് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഏർപ്പെടുത്തിയ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപയും ഒരു കാപ്പിക്ക് 700 രൂപയുമാണ് ഈടാക്കുന്നതെന്നും ഇത് ന്യായമാണോ എന്നും കോടതി തിയറ്റർ ഉടമളോട് ചോദിച്ചു. എന്നാൽ താജ് ഹോട്ടലിൽ ഒരു കാപ്പിക്ക് 1000 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു മൾട്ടിപ്ലക്സ് അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്ഗി വാദിച്ചത്. സിനിമാ വ്യവസായം താഴേക്ക് പോകുമ്പോൾ, ആളുകൾക്ക് വന്ന് ആസ്വദിക്കാൻ കഴിയുന്ന തരത്തിലാക്കുക, അല്ലാത്തപക്ഷം സിനിമാ തിയേറ്ററുകൾ ശൂന്യമാകും എന്ന് ജസ്റ്റിസ് വിക്രം നാഥ് മുന്നറിയിപ്പ് നൽകി. എന്നാൽ എന്ത് തിരഞ്ഞെടുക്കണം എന്നത് ഉപഭോക്താവിന്റെ തീരുമാനമാണെന്നും, മൾട്ടിപ്ലക്സുകൾ വേണ്ടാത്തവർക്ക് മറ്റ് തിയറ്ററുകളിൽ പോകാമല്ലോ എന്നും റോഹ്ത്ഗി വാദിച്ചു.
സാധാരണയായി ഒരു തിയറ്ററുകളും ഇപ്പോൾ അവശേഷിക്കുന്നില്ലെന്നും, പരമാവധി നിരക്ക് 200 രൂപയാക്കിയ ഡിവിഷൻ ബെഞ്ച് നടപടിക്കൊപ്പമാണ് തങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.





























