ഇടുക്കി.ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം
41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും
ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷിനാണ് ശിക്ഷ
ഇടുക്കി അതിവേഗ കോടതിയുടെ ജഡ്ജ് മഞ്ജു വി ആണ് പ്രതിയെ ശിക്ഷിച്ചത്
പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം
2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം
ഒൻപത് വയസുകാരിയോട് ലൈംഗികാതിക്രമം
ചതുപ്പിൽ അജ്ഞാത മൃതദേഹം
പത്തനംതിട്ട. കുമ്പഴക്ക് സമീപം വയലിലെ ചതുപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടെതെന്ന് സംശയം
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം ചതുപ്പിക്കിൽ നിന്ന് കരയ്ക്ക് കയറ്റിയത്
മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്ന് പോലീസ്
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
ന്യൂഡൽഹി: എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് മലയാളികൾ. എന്നാൽ, ഇവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തില്ല. ഡൽഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.
ശശി തരൂര്‍ എംപിക്ക് സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. സവര്‍ക്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയെന്ന സംഘടന മറ്റ് പലര്‍ക്കുമൊപ്പം ശശി തരൂരിനെയും തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍ഡിന്‍റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.
എന്നാല്‍, ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ഡൽഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
ജപ്പാനിൽ വൻ ഭൂചലന മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കും
ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പ മുന്നറിയിപ്പ്. ജപ്പാന്റെ വടക്കൻ തീരത്ത് അടുത്ത ആഴ്ചയിൽ അതി തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തിങ്കളാഴ്ച ജപ്പാനിൽ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന്റെ തുടർചലനങ്ങളുടെ മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയത്.
മെഗാക്വേക്ക് മുന്നറിയിപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 8 ഓ അതിലധികമോ തീവ്രതയുള്ള തുടർ ചലനം ഉണ്ടാവുമെന്നാണ്. വടക്കൻ പസഫിക് തീരത്തിൽ സാധാരണയിലും അധികം ശക്തമായ രീതിയിൽ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയാണ് നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് 7.5 തീവ്രതയുള്ള ഭൂകമ്പമാണ് അമോറിയിലുണ്ടായത്. വടക്കൻ ഹോൻഷുവിലും അമോറിയലും 54 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 60 സെന്റിമീറ്റർ മുതൽ 70 സെന്റിമീറ്റർ വരെ ഉയരമുള്ള ചെറുസുനാമികളും ഉണ്ടായിരുന്നു. 33 പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റത് 33 പേർ
90000 ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. ടോക്കിയോയിലെ റോഡുകളിൽ വിള്ളലുകൾ വരാൻ വരെ ശക്തമായ ഭൂകമ്പമാണ് തിങ്കളാഴ്ചയുണ്ടായത്. പ്രഭവ കേന്ദ്രത്തിൽ നിന്ന് 550 കിലോമീറ്റർ അകലെയാണ് ടോക്കിയോ. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി 2022 മുതലാണ് മെഗാക്വേക്ക് മുന്നറിയിപ്പുകൾ നൽകിത്തുടങ്ങിയത്. തീവ്രത ഏഴിലും കൂടിയ ഭൂകമ്പം ഉണ്ടായതിന് പിന്നാലെയാണ് മെഗാക്വേക്ക് മുന്നറിയിപ്പ് നൽകുന്നത്. ഈ മേഖലയിൽ നിലവിലെ മുന്നറിയിപ്പ് ഇത്തരത്തിലുള്ള ആദ്യത്തേതാണ്. 7.5 തീവ്രതയുള്ള തുടർ ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് കിഴക്കൻ തീരമായ അമോറിയിലാണ് ഭൂകമ്പ സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാനിലെ ഹോൻഷുവിലടക്കം ഭൂകമ്പത്തിന്റെ പ്രഭാവമുണ്ടെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച നൽകിയ മുന്നറിയിപ്പ് പ്രവചനമല്ലെന്നും എട്ടോ അതിലധികം തീവ്രതയോ ഉള്ള ഭൂകമ്പത്തിന്റെ സാധ്യത ഒരു ശതമാനം മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ 2011ൽ ഏകദേശം 20000 പേരുടെ മരണത്തിന് കാരണമായ ശക്തമായ ഭൂകമ്പം നേരിടാൻ ജനങ്ങൾ സജ്ജമാകണമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. അടുത്ത ആഴ്ച മുഴുവൻ മുന്നറിയിപ്പ് ബാധകമെന്നാണ് അധികൃതർ വിശദമാക്കുന്നത്. തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു. 2024ൽ ജപ്പാനിലെ പസഫിക് തീരമേഖലയിൽ മെഗാക്വേക്ക് മുന്നറിയിപ്പ് നൽകിയത് വലിയ രീതിയിൽ ആശങ്ക പടർത്തിയിരുന്നു.
ഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
ന്യൂഡൽഹി: ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂർ ജാമ്യഹർജി ഡൽഹി കോടതി തള്ളി. ഡൽഹി രോഹിണി കോടതിയാണ് ഹർജി തള്ളിയത്. ഗോവ പൊലീസ് ഹർജിയെ ശക്തമായി എതിർത്തിരുന്നു.
സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും നിലവിൽ ഒളിവിലാണ്. അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അപകടത്തിൽ 25 പേരാണ് മരിച്ചത്. നോർത്ത് ഗോവയിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് നിന്നാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡുമായി കളങ്കാവൽ
സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി.
ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം ചെയ്ത ചിത്രം, ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്.
താൻ വിവാഹമോചിതയായെന്ന വിവരം പങ്കുവച്ച് സീരിയൽ നടി ഹരിത. ജി. നായർ
താൻ വിവാഹമോചിതയായെന്ന വിവരം ആരാധകരുമായി പങ്കുവച്ച് സീരിയൽ നടി ഹരിത ജി നായർ. ദൃശ്യം, നുണക്കുഴി ഉൾപ്പെടെയുള്ള സിനിമകളുടെ എഡിറ്ററായ വിനായകും താനും തമ്മിൽ വിവാഹ ബന്ധം വേർപെടുത്തിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലൂടെ നടി അറിയിച്ചു. വിനായകും പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.
ഒന്നര വർഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹം.15 വർഷത്തെ സൗഹൃദത്തിനുശേഷം വിവാഹിതരായവർക്ക് പെട്ടന്ന് എന്തു സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.
‘‘ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും.
ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്. ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നു.
ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂ.’’- ഹരിത പ്രസ്താവനയിൽ കുറിച്ചു.
രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽവിട്ടു
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽവിട്ടു. വ്യാഴം രാവിലെ 11 മണിവരെയാണ് കസ്റ്റഡിയിൽവിട്ടത്.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്‍വേഡ് നൽകുന്നില്ലെന്നും മൊബൈൽഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിന് കസ്റ്റഡി അനിവാര്യമാണെന്നും പൊലീസ് അറിയിച്ചു. ഈ ആവശ്യം തിരുവനന്തപുരം അഡിഷണൽ സിജെഎം കോടതി അംഗീകരിക്കുകയായിരുന്നു.
ലെെംഗികപീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ 11 ദിവസമായി ജയിലിലാണ് രാഹുൽ ഈശ്വർ.
ബിഎൻഎസ് 72, 75, 79,351 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപും പിടിച്ചെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യറാണ് നാലാം പ്രതി. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
രാഹുലിന് രണ്ടാം പീഡനക്കേസിൽ മുൻകൂർ ജാമ്യം
തിരുവനന്തപുരം. രാഹുലിന് രണ്ടാം പീഡനക്കേസിലും മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട
മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുലിന് ആശ്വാസ വിധി. രാഹുലിന് മുൻകൂർ ജാമ്യം നൽകിയ കോടതി തിങ്കളാഴ്ചകളിൽ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം ജില്ലവിടരുത് തുടങ്ങി നിരവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് .തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
കൂടുതൽ വകുപ്പുകൾ കൂടി ചേർത്ത വിവരം
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു..
പരാതിയിൽ ഉറച്ചു നിൽക്കുന്നതായി
പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു.
കരഞ്ഞു കാലു പിടിച്ചിട്ടും
രാഹുൽ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും
ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.ബലാത്സംഗ – ഭ്രൂണഹത്യ കേസിൽ ഇതേ കോടതി രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
പുലി നാട്ടിലിറങ്ങാതിരിക്കാൻ കാട്ടിൽ മട്ടൺ വിളമ്പുന്നു
നാസിക് .പുലികൾ നാട്ടിലിറങ്ങുന്നത് തടയാനായി ആടുകളെ കാട്ടിലേക്ക് വിടാൻ പദ്ധതി. മഹാരാഷ്ട്രാ വനം വകുപ്പാണ് പുലി ശല്യം തടയാൻ വ്യത്യസ്ത ആശയം നടപ്പാക്കുന്നത്. പുലികളെ വന്ധ്യം കരിക്കാനുള്ള നടപടികൾക്കും വനം വകുപ്പ് തുടക്കമിട്ടിരുന്ന
അലിബാഗിലെ കടലോര വിനോദ സഞ്ചാര മേഖലയിലാണ് ഇന്നലെ പുലിയിറങ്ങി നാല് പേരെ ആക്രമിച്ചത്. നാഗ്പൂരിൽ ഇറങ്ങിയ പുലിയെ മയക്ക് വെടിവച്ച് ഇന്ന് പിടികൂടിയിരുന്നു. പൂനെ നാസിക് നാഗ്പൂർ അഹല്യനഗർ ജില്ലകളിലാണ് പുലി ആക്രമണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത്. കാടിറങ്ങുന്ന പുലികളെ നേരിടാൻ എന്താണ് സർക്കാർ ചെയ്യുകയെന്ന ചോദ്യത്തിനാണ് നിയമ സഭയിൽ വനം മന്ത്രി ഗണേഷ് നായിക് മറുപടി പറഞ്ഞത്. ഭക്ഷണം തേടിയെത്തുന്ന പുലിയ തടയാൻ ഭക്ഷണം കാട്ടിലെത്തിക്കണം. ഇതാണ് പുതിയ പദ്ധതി. പുലി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. നാല് പേർ മരിച്ചാൽ ആകെ 1കോടി നഷ്ടപരിഹാരമായി ഖജനാവിൽ നിന്ന് പോവും. ഇതേ ഒരുകോടി ചെലവിട്ട് ആടുകളെ വാങ്ങി കാട്ടിലേക്ക് അയച്ചാൽ പുലി ശല്യം ഒരു പരിധി വരെ കുറയുമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം നടപ്പാക്കാൻ വനം വകുപ്പിന് നിർദ്ദേശവും നൽകി കഴിഞ്ഞു. പുലികളെ വന്ധ്യംകരിക്കാനുള്ള നടപടിയും വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടം 4 പുലികളെയാണ് വന്ധ്യംകരിക്കുന്നത്.





































