Home Blog Page 655

മീൻ കയറ്റിവന്ന ലോറി ക്രെയിനിലേക്ക് ഇടിച്ചു കയറി അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്

കൊച്ചി: അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ കണ്ണാടിക്കാട് വാഹനാപകടം. മീൻ കയറ്റി വന്ന ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകട‌മുണ്ടായിരിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കന്യാകുമാരിയിൽ നിന്ന് മം​ഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ്. കണ്ണാടിക്കാട് ഭാ​ഗത്ത് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോ​ഗിച്ച് നടക്കുകയായിരുന്നു. ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. ഈ സമയത്ത് ​ഗ​താ​ഗതക്കുരുക്കുണ്ടായിരുന്നു. ബ്രേക്ക് കിട്ടിയില്ല എന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം.

ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും

ന്യൂഡൽഹി: അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം. ചൊവ്വാഴ്ച വിധിയെഴുതുന്നത് 122 മണ്ഡലങ്ങളിലാണ്.

വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തിരശീല വീഴും. എൻഡിഎക്കായി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം അവസാനിപ്പിച്ച മോദി, ഇനി എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താമെന്നാണ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. 14ന് ഫലമറിയാം.

ഭൂസ്വത്ത് മക്കൾക്ക് നൽകാതെ മരുമകൾക്ക് നൽകാൻ ശ്രമം; 60കാരനായ പിതാവിനെ ആൺമക്കൾ മർദിച്ച് കൊലപ്പെടുത്തി

കൗശമ്പി: മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. ഉത്തർപ്രദേശിലെ കൗശമ്പി ജില്ലയിലെ കരാരിയിലാണ് സംഭവം. രണ്ട് ആൺമക്കളാണ് 60കാരനായ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ദുർഗാപ്രസാദ് തൻ്റെ പേരിലുണ്ടായിരുന്ന ഭൂമി മരുമകൾക്ക് (മകൻ്റെ ഭാര്യക്ക്) എഴുതിക്കൊടുക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആൺമക്കൾക്ക് തൻ്റെ സ്വത്തിൻ്റെ വിഹിതം ഇദ്ദേഹം നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ കുപിതരായാണ് മക്കളായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് മർദിച്ചത്.

അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൂത്ത മകൻ ഗ്യാനിനും സഹോദരങ്ങളുടെ മർദനമേറ്റു. പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ഗവൺമെന്റ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതിനാൽ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ദുർഗാപ്രസാദിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. മക്കളായ വിമലേഷും വീരേന്ദ്രയുമാണ് പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രണ്ട് പ്രതികളെയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇരുവരും ഒളിവിലെന്നാണ് വിവരം.

ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ

ന്യൂഡെൽഹി.ബീഹാറിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവം.
രണ്ടു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.റോഡരികിൽ കണ്ടെത്തിയത് മോക്ക് പോളിങ്ങിന് ഉപയോഗിച്ച സ്ലിപ്പുകൾ എന്ന് വിശദീകരണം.
സ്ലിപ്പുകൾ അലക്ഷ്യമായി ഉപേക്ഷിച്ചതിൽ കേസ് എടുത്തു.

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം . ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി തിരുവനന്തപുരം
വാമനപുരത്ത് വെച്ചായിരുന്നു അപകടം
മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മന്ത്രിയെ പിന്നാലെ വന്ന എംഎൽഎയുടെ കാറിൽ കയറ്റി വിട്ടു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു അപകടം, മൂന്നു യുവാക്കൾ മരിച്ചു

പാലക്കാട്ട് .നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു അപകടം, മൂന്നു യുവാക്കൾ മരിച്ചു

പാലക്കാട്‌ സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ്‌ (22), സനൂജ് (19) എന്നിവരാണ് മരിച്ചത്

കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവർക്ക് പരുക്കേറ്റു
രാത്രി 11 മണിയോടെയാണ് അപകടം
ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു

മരത്തിലിടിച്ച് കാർ വയലിലേക്ക് മറിഞ്ഞു.
അപകടം കാട്ടുപന്നി കുറുകെ ചാടിയതിലെന്ന് സംശയം

കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതി, കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്

തിരുവനന്തപുരം. കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്.. പി എച്ച് ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു.. മൊഴിയിലടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ആകുമോ എന്ന് പോലീസ് നിയമപദേശം തേടും. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും അന്വേഷണത്തെ ഉത്തരവിട്ടിരുന്നു.. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി ഡോ. ബിന്ദു നിർദ്ദേശിച്ചത്.. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു

കലയുടെ വസന്തംകഥാപ്രസംഗത്തിലൂടെസാദ്ധ്യമാക്കണം,കാവാലം ശ്രീകുമാർ

ശാസ്താം പൊയ്ക(കൊല്ലം) : കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ശ്രീ. കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്‌കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ്‌ തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു.
കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു.
തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ആർ.പി. പുത്തൂർ ഫൗണ്ടേഷൻ ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ സ്വാഗതവും അഡ്വ.കെ.പി.സജി നാഥ് ആർ.പി. പുത്തൂർ അനുസ്മരണവും സിദ്ധാർത്ഥഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, വി.വി ജോസ്,പ്രേം ഷാജ്, രാജീവ്‌ നരിക്കൽ, ബാബുജി ശാസ്താംപൊയ്ക എന്നിവർ ആശംസകൾ അർപ്പിച്ചു.ആർ പി പുത്തൂർ ഫൗണ്ടേഷൻ,
തരംഗിണി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, സിദ്ധാർത്ഥ ഫൗണ്ടേഷൻ, എം.വി. ദേവൻ കലാഗ്രാമം പള്ളിമൺ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ചടങ്ങു സംഘടിപ്പിച്ചത്.

കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം ആരംഭിക്കുന്നത് : രാജീവ് ആലുങ്കൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങൾ
കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു.
കണ്ണുകൊണ്ട് കാണുന്നത് മാത്രമല്ല ശരിയായ കാര്യം എന്ന് നാം തിരിച്ചറിയുന്നിടത്താണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത് എന്നും അകക്കണ്ണുകൊണ്ട് കാണുമ്പോഴാണ് അവ ഫലവത്താകുക എന്നും അദ്ദേഹം പറഞ്ഞു.

റവ. ഫാദർ റോയ് ജോർജ് കട്ടച്ചിറ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം കൊല്ലം പത്തനം തിട്ട ആലപ്പുഴ ജില്ലകളിലെ നാല്പതോളം സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ
കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യാട് ഗേറ്റ് വേ 2025 സ്കോളർഷിപ്പിലെ റാങ്കു ജേതാക്കളായ ബ്രൂക്കിലെ ഇരുപത്തിയാറു വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരസമർപ്പണം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു.

ഇരുപത് വർഷങ്ങളിലെ ഉയർച്ചയുടെയും വളർച്ചയുടെയും പടവുകളുടെ പ്രകടനമായി വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്കൂളിന്റെ നൈപുണ്യ വികസനപരിപാടികളിലൂടെ കുട്ടികൾ ആർജ്ജിച്ചെടുത്ത ഗാനമേള, മൂകാഭിനയം, മ്യൂസിക്കൽ കോമഡി സ്കിറ്റ്, സംഘനൃത്തം,സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുടെ അവതരണങ്ങളും വാർഷിക ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.

ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് അഡ്മിനിസ്‌ട്രേറ്റർ കൊച്ചുമോൾ കെ സാമുവൽ സെക്രട്ടറി ജോജി ടി കോശി എന്നിവർ നേതൃത്വം നൽകി

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം,കേസ്

ഗുരുവായൂർ. ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരണം.2 ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കെതിരെ പരാതി നൽകി ഗുരുവായൂർ ദേവസ്വം.ദ്വേവസം അഡ്മിനിസ്ട്രേറ്റർ പോലീസിന് കത്ത് നൽകി

ഗുരുവായൂർ ക്ഷേത്രത്തിൻറെ പടിഞ്ഞാറെ നടയിൽ റീൽസ് ചിത്രീകരിച്ചതും ആയി ബന്ധപ്പെട്ടാണ് നടപടി.ഹൈക്കോടതി ഉത്തരവുപ്രകാരം ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ ഉൾപ്പെടെ വീഡിയോ ചിത്രീകരണം തടഞ്ഞിട്ടുള്ളതാണ്. ജസ്ന സലിം, R1_bright എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് പരാതി. ജെസ്നക്കെതിരെ പോലീസ് കേസെടുത്തു