Home Blog Page 649

തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ

മലപ്പുറം. തിരൂരിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ അറസ്റ്റിൽ. പറവണ്ണ സ്വദേശി അലി അസ്കർ (18) ആണ് അറസ്റ്റിലായത്

തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്.10 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം മ്യൂസിയത്തിൽ നായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം. മ്യൂസിയത്തിൽ എത്തുന്നവർക്കിനി തെരുവ് നായ്ക്കളെ ഭയക്കേണ്ട. നായ്ക്കളെ പിടികൂടാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം അഞ്ചുപേർക്ക് നായയുടെ കടിയേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യം പരിഹരിക്കാൻ കോർപ്പറേഷനും മൃഗശാല അധികൃതരും ഇടപെട്ടത്

കഴിഞ്ഞദിവസം മ്യൂസിയത്തിൽ പ്രഭാതനടത്തത്തിനെത്തിയ അഞ്ചുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മ്യൂസിയം വളപ്പിലെ നായ്ക്കൾക്കും ആക്രമണംഏറ്റു. നായയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പിന്നാലെ കോർപ്പറേഷൻ അടിയന്തര നടപടികളുമായി രംഗത്തെത്തുകയായിരുന്നു. ഇന്നലെത്തന്നെ മ്യൂസിയത്തിൽ നായ്ക്കളെ പിടികൂടാൻ ആരംഭിച്ചു. അഞ്ചു നായ്ക്കളെ പിടികൂടി. ഇന്ന് രാവിലെ ബാക്കി നായ്ക്കളെയും പിടികൂടാനുളള ശ്രമത്തിലാണ്.

മ്യൂസിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ പതിവു നടത്തക്കാരിലും ഭയമകന്നു തുടങ്ങി.എന്നാൽ, ചിലരിലിപ്പോഴും ഭയം മാറിയിട്ടില്ല.മ്യൂസിയത്തിലെ മാത്രമല്ല കോർപ്പറേഷനിലെ ആകെ തെരുവുനായ ശല്യം ഇല്ലാതാക്കണമെന്നും നാട്ടുകാർ

പിടികൂടിയ നായ്ക്കളെ പേട്ടയിലെ എബിസി സെന്ററിലേക്കാണ് മാറ്റുന്നത്. മ്യൂസിയത്തിൽ എത്തുന്നവർ നായ്ക്കൾക്ക് ഭക്ഷണപദാർത്ഥങ്ങൾ നൽകാൻ പാടില്ലെന്ന് മൃഗശാല അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ബോധരഹിതനായി വീണു…നടൻ ഗോവിന്ദ ആശുപത്രിയിൽ

വീട്ടിൽ ബോധരഹിതനായതിനെ തുടര്‍ന്ന് ബോളിവുഡ് നടൻ ഗോവിന്ദയെ(61) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് വീട്ടിൽ ബോധരഹിതനായി വീണത്. സബർബൻ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ് താരമെന്ന് സുഹൃത്ത് ലളിത് ബിൻഡാൽ പറഞ്ഞു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഗോവിന്ദയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിൻഡാൽ വെളിപ്പെടുത്തിയില്ല.

കഴിഞ്ഞ വര്‍ഷം സ്വന്തം റിവോൾവര്‍ പരിശോധിക്കുന്നതിനിടെ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റിരുന്നു. കാൽമുട്ടിന് താഴെ പരിക്കേറ്റതിനെത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്.

ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി

ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതി?. ഫരീദാബാദ് ഭീകര സംഘം ഡൽഹിയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി റിപ്പോർട്ട്‌. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണ നടത്താനായിരുന്നു പദ്ധതി. ദീപാവലി ദിനത്തിൽ ഡൽഹിയിൽ തിരക്കേറിയ ഇടത്തും സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ജനുവരി ആദ്യ ആഴ്ച ഡോ.
മുസമ്മിലും ഉമറും ചെങ്കോട്ട പരിസരത്ത് എത്തി. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിലിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്

ശബരിമല സ്വർണ്ണകൊള്ള, പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ് ഐ ടി

തിരുവനന്തപുരം.ശബരിമല സ്വർണ്ണകൊള്ള. പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ് ഐ ടി.ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും.ഹാജരാകണം ആവശ്യപ്പെട്ട് പത്മകുമാറിന് നോട്ടീസ് നൽകും.ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘത്തെ തീരുമാനം.ഉടൻ ഹാജരാകേണ്ടി വരുമെന്ന് അന്വേഷണസംഘം പത്മകുമാറിനെ അറിയിച്ചു

മണ്ണാറശ്ശാല ആയില്യം ഇന്ന്

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. നാഗരാജാവിന്റെ അനുഗ്രഹം തേടി പതിനായിരക്കണക്കിന് ഭക്തര്‍ മണ്ണാറശാലയിലേക്ക് ഒഴുകിയെത്തും.

രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും.വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യംനാളില്‍ ചാര്‍ത്തുന്നത്. 9മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. രാവിലെ 10മുതല്‍ മണ്ണാറശാല യു പി സ്‌കൂള്‍ അങ്കണത്തില്‍ മഹാപ്രസാദമൂട്ട്.


ഉച്ചപൂജയ്ക്കശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുന്നതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാര്‍മ്മികത്വത്തില്‍ ആയില്യം പൂജ ആരംഭിക്കും.

നൂറുംപാലും, ഗുരുതി, തട്ടിന്‍മേല്‍ നൂറുംപാലും ഉള്‍പ്പടെയുള്ള ആയില്യം പൂജകള്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധരാത്രിയാകും. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവര്‍ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലും പ്രധാനമാണ്. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദര്‍ശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ പൂര്‍ത്തിയാകും.നാഗചൈതന്യം നിറഞ്ഞു നില്‍ക്കുന്ന മണ്ണാറശ്ശാലയിലേക്ക് പതിനായിരങ്ങളാണ് ഇന്നലെ പൂയം തൊഴാന്‍ എത്തിയത്. തിരുവാഭരണം അണിഞ്ഞ് പൂയം നാളില്‍ നാഗരാജാവും സര്‍പ്പയക്ഷിയമ്മയും ദര്‍ശനസുകൃതമേകി.
മണ്ണാറശ്ശാല ആയില്യം ഉത്സവത്തോട് അനുബന്ധിച്ച് ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

പാടശേഖരത്തിൽ യുവാവ് മരിച്ച നിലയിൽ

പെരുമ്പാവൂർ. ഭായി കോളനിക്ക് സമീപത്തെ പാടശേഖരത്തിൽ യുവാവ് മരിച്ച നിലയിൽ.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരണമടഞ്ഞത്.ഒറീസ സ്വദേശി ആണെന്ന് സംശയം.അമിതമായ ലഹരി ഉപയോഗമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മരിച്ചുകിടക്കുന്ന യുവാവിന്റെ സമീപത്ത് ലഹരി കുത്തിവക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ച്, ലഹരി വസ്തുക്കൾ സൂക്ഷിക്കുന്ന ഡപ്പികൾ എന്നിവ കണ്ടെത്തി

പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു

തിരുവനന്തപുരം. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുമായി മരണവീട്ടില്‍നിന്നും പരേതന്‍റെ ഭാര്യ മേലാപ്പീസിലെത്തണം, നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു .

ആരോപണം തെളിയിക്കുന്ന രേഖകളുമായി നാളെ ഹാജരാകാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആവശ്യപ്പെട്ടു.എന്നാൽ ചടങ്ങുകൾ പൂർത്തിയാകാതെ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് മുൻപാകെ ഹാജരാകില്ലെന് വേണുവിൻ്റെ ഭാര്യ സിന്ധു.

ഈ അവസ്ഥയിൽ തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച രീതി ശരിയായില്ല.വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് കരുതിയത്.ഇനി മെഡിക്കൽ കോളേജിൽ വേണുവിനെ കൊണ്ടു പോയതുo,വേണു മരിച്ചതും തെറ്റായി പോയെന്ന് പറയാതിരുന്നാലും ഭാഗ്യമെന്നും ഭാര്യ സിന്ധുപറഞ്ഞു

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ

തൃശൂര്‍. സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ.ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് അറസ്റ്റ് ചെയ്തത്.പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്

തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം.ധനേഷിൻ്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.സ്‌കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ധനേഷ് വീട്ടിൽ ചെന്നു സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു

സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു

.

കൊല്ലം.സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശിയായ യുവശാസ്ത്രജ്ഞൻ മരിച്ചു. തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷാണ് (28) മരിച്ചത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം കഴിഞ്ഞ ദിവസമാണ് മരണവിവരം വീട്ടുകാർക്ക് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

ജർമ്മനിയിൽ ഡവലപ്മെൻറ് ബയോളജിയിൽ ഗവേഷണ വിദ്യാർഥിയായ ജ്യോതിഷ്
നവംബർ രണ്ടിനാണ് ഒടുവിൽ കുടുംബവുമായി സംസാരിച്ചത്. സുഹൃത്തുക്കളുമൊത്ത് സ്പെയിനിൽ വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു ജ്യോതിഷ്, സ്പെയിനിൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ലാസ് പാമാസ് ദ്വീപിലെ കടലിൽ കുളിക്കവെയാണ് ജ്യോതിഷിനെ കാണാതായത്.
ജ്യോതിഷിനോടൊപ്പമുണ്ടായിരുന്ന റൊമാനിയൻ പൗരനെയും കാണാതായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജർമ്മൻ പൗരനാണ് വിവരം പോലീസിൽ അറിയിച്ചത്.

പക്ഷേ ജോതിഷ് തന്നെയോണോ മരിച്ചതെന്ന് ഉറപ്പിക്കാൻ വീണ്ടും സമയം എടുത്തു.
കഴിഞ്ഞ ദിവസമാണ് കുടുംബം ജ്യോതിഷ് മരിച്ചതായുള്ള വിവരം സ്ഥിരീകരിച്ചത്.ജ്യോതിഷിൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

എം പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ തുടങ്ങിയവർ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ടിട്ടുണ്ടെങ്കിലും സ്പെയിനിൽ നിന്നുള്ള മറുപടി വൈകുന്നതിലെ ആശങ്കയിലാണ് കുടുംബo.