Home Blog Page 648

കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം: മരിച്ചവരിൽ കൊല്ലം സ്വദേശിയും

കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജോലിക്കിടെ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ (40), കൊല്ലം സ്വദേശി സുനില്‍ സോളമന്‍ (43) എന്നിവരാണ് മരിച്ചത്‌.
മൃതദേഹം ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവ്

കുമാരനെല്ലൂരില്‍ യുവതിയെ തല്ലിച്ചതച്ച് ഭര്‍ത്താവ്. 39കാരിയായ രമ്യമോഹനെയാണ് ഭർത്താവ് ജയന്‍ ശ്രീധരന്‍ മര്‍ദ്ദിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയായ ജയന്‍ ഒളിവിലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്‌നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തില്‍ ബിഹാര്‍ എന്‍ഡിഎ ക്യാമ്പ്

പട്ന.ബീഹാറിൽ എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് NDA ക്യാമ്പ് . നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭയുടെ ഘടന അടക്കം ഉള്ള കാര്യങ്ങളിൽ പ്രാഥമികമായ ചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്ന് RJD നേതാവ് തേജസ്വി യാദവ് പറയുന്നു

എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത് . അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റോളം ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം. സ്ത്രീകളുടേയും യുവാക്കളുടെയും വോട്ടുകൾ കേന്ദ്രീകരിച്ചതാണ് വിജയത്തിലേക്ക് നയിക്കുകയെന്ന് ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് 24 നോട് പറഞ്ഞു.

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം നൽകുന്ന നടക്കും പദ്ധതികൾ തെരഞ്ഞെടുപ്പിന് അനുകൂലമായി പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ഇന്നലെ രാത്രി പ്രതികരിച്ചിരുന്നു. സ്ത്രീകൾക്കായുള്ള പദ്ധതികൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല അതിനുമുമ്പും നടപ്പാക്കിയിട്ടുണ്ട് എന്നായിരുന്നു രാജീവ് രഞ്ജൻ പ്രസാദിന്റെ മറുപടി . അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്. ഒപ്പം പോളിംഗ് 5% ത്തിൽ അധികം വർദ്ധിച്ചാൽ ഭരണമാറ്റം ഉണ്ടാവുന്നതുമാണ് ചരിത്രം. ഈ കണക്കുകളിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷകൾ

ജാതി അധിക്ഷേപ പരാതിയിൽ പ്രതിഷേധവുമായി എസ്എഫ്ഐയും ഇടത് സെനറ്റ് അംഗങ്ങളും

തിരുവനന്തപുരം.കേരള സർവകലാശാല ജാതി അധിക്ഷേപ പരാതിയിൽ പ്രതിഷേധവുമായി എസ്എഫ്ഐയും ഇടത് സെനറ്റ് അംഗങ്ങളും.. സർവ്വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.. ഡീൻ സി എൻ വിജയകുമാരിയെ ന്യായീകരിക്കാനെത്തിയ ബിജെപി സിൻ്റിക്കേറ്റ് അംഗങ്ങളുടെ പ്രസ്താവന വിവാദമായി.. എം വിൻസെൻ്റ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസ് സെനറ്റ് അംഗങ്ങളും പ്രതിഷേധിച്ചു..

ജാതി അധിക്ഷേപ പരാതി ഉയർന്ന സി എൻ വിജയകുമാരിയെ പുറത്താക്കുക, വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു SFI മാർച്ച്.. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് സർവകലാശാല പടിക്കെട്ട് വരെ എത്തി പ്രതിഷേധിച്ചു

അതേസമയം സർവകലാശാല ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗം ഇന്നും സ്തംഭിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ളയ്ക്ക് അനുശോചനം അറിയിച്ചതിന് പിന്നാലെ ഇടത് അംഗങ്ങൾ പ്ലക്കാർഡുകളുമായി വിജയകുമാരിക്കെതിരെ പ്രതിഷേധിച്ചു.

യോഗത്തിൽ നിന്ന് ഇറങ്ങിയ ബിജെപി അംഗങ്ങൾ വിജയകുമാരിയെ ന്യായീകരിക്കുന്നതിനിടെ നടത്തിയ പരാമർശം വിവാദമായി.

ദളിത് വ്യക്തിയാണ് വിജയകുമാരിയുടെ കുടുംബാംഗങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നത് എന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ ഇത് കണ്ടു നിന്ന എസ്എഫ്ഐ പ്രവർത്തകരും ബിജെപി അംഗങ്ങളും തമ്മിൽ വാക്ക് തർക്കം.

ഗവേഷക വിദ്യാർഥി വിപിൻ വിജയൻ്റെ ജാതി അധിക്ഷേപ പരാതിയിൽ വിജയകുമാരിക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ തീരുമാനം. അതേസമയം വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി

കോട്ടയം. പാലായിൽ അപകടത്തിൽ പരിക്കേറ്റ് മരിച്ച റോസമ്മ ഉലഹന്നാന്റെ അവയവങ്ങൾ ദാനം ചെയ്തു. അപകടത്തെ തുർടർന്ന് ചികിത്സയിലായിരുന്ന റോസമ്മ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കേസിൽ ഡമ്മി പ്രതിയെ ഹാജരാക്കി യഥാർത്ഥ പ്രതി രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു ആ അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം ജോലി കഴിഞ്ഞ് വരുന്നതിനിടെയാണ് ഇവരുടെ ഓട്ടോറിക്ഷയിൽ ഒരു കാർ ഇടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി
പരിക്കേറ്റ് റോസമ്മ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്ക്ക മരണം സംഭവിച്ചു. ഇതേ തുടർന്നാണ് ബന്ധുക്കൾ ആ തീരുമാനം എടുത്തത്. രണ്ട് വൃക്കകളും കണ്ട് നേതൃപടലങ്ങളും കരളും ദാനം ചെയ്തത്. ഇക്കാര്യം
ആരോഗ്യ മന്ത്രിയെ ബന്ധുക്കൾ നേരിട്ട അറിയിക്കുകയും ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിലും കൊച്ചി അമൃത ആശുപത്രിയും കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് അവയവങ്ങൾ കൊണ്ടുപോയത്. അതേസമയം കേസിലെ പ്രതിയായ ജോർജ്ജ്കുട്ടി ആനിത്തോട്ടത്തിലെ
ഇതുവരെ പിടികൂടിയില്ല.. സംഭത്തിന് ശേഷം ഡമ്മി പ്രതിയെ സ്റ്റേഷനിൽ
ഹാജരാക്കി ഇയാൾ രക്ഷപ്പെട്ടിരുന്നു. റോസമ്മയുടെ മരണം സംഭവിച്ചതോടെ
ഇയാളെ കണ്ടെത്താനുള്ള അന്വേഷം പൊലീസ് ഊർജ്ജിതമാക്കി.

നല്ല തൂക്കവും ഗുണവുമുള്ള പഴക്കുല ലഭിക്കാൻ… ഇത് ഒന്ന് പരീക്ഷിക്കാം

വാഴ കൃഷി ചെയ്യുന്നവരെല്ലാം ആഗ്രഹിക്കുന്നതാണ് നല്ല തൂക്കവും ഗുണവുമുള്ള പഴക്കുല ലഭിക്കണമെന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം…

മണ്ണ് പരിശോധിച്ച് സൂക്ഷ്മ മൂലകങ്ങളുടെ കുറവുണ്ടോ എന്ന് അറിയുക, ആവശ്യമായ വളപ്രയോഗം നടത്തുക
നല്ല രീതിയിൽ ജൈവ വളം, യൂറിയ, പൊട്ടാഷ്യം, രാജ്ഫോസ് എന്നിവ നൽകുക.
വാഴ കുലച്ച് പടലകൾ വിരിഞ്ഞ് കഴിഞ്ഞാൽ കൂമ്പ് ഒടിച്ച് മാറ്റുക. 15 – 20 ഗ്രാം വെള്ളം ചേർത്ത സൾഫേറ്റോ പൊട്ടാഷ് തളിക്കുക
രണ്ടാം മാസവും മൂന്നാം മാസവും അയർ 100 ഗ്രാം വീതം ഉപയോഗിക്കുക. (വെള്ളത്തിൽ കലക്കിയും രാസവളത്തിന്‍റെ കൂടെയും ഉപയോഗിക്കരുത്). ഇത് ഉപയോഗിക്കുമ്പോൾ കുലയ്ക്ക് 12 മുതൽ 15 ശതമാനം വരെ തൂക്കം വർധിക്കുന്നു.

കൊടുങ്ങല്ലൂർ നഗരസഭ , ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെ പി

കൊടുങ്ങല്ലൂർ. നഗരസഭ : ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെ പി.26 പേരുടെ പട്ടികയാണ് ആദ്യഘട്ട പട്ടികയിലുള്ളത്

ഒ.എൻ ജയദേവൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രജീഷ് ചള്ളിയിൽ, മഹിള മോർച്ച നേതാവ് രശ്മി ബാബു തുടങ്ങിയവർ പ്രമുഖ സ്ഥാനാർത്ഥികൾ. പട്ടികയിലെ എട്ട് പേർ നിലവിലെ കൗൺസിലർമാർ.തൃശൂരിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതിക്ഷ പുലർത്തുന്ന നഗരസഭയാണ് കൊടുങ്ങല്ലൂർ

22 LDF , 21 BJP , 1 UDF എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില

ശബരിമലയിലെ കെമിക്കൽ കുങ്കുമം വില്പന,നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി,വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി

കൊച്ചി.ശബരിമലയിലെ കെമിക്കൽ കുങ്കുമം വില്പന.നിരോധനം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി.വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി അപ്പോൾ ബുദ്ധിമുട്ട് അറിയാമെന്ന് കോടതി.രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം അല്ല വിൽക്കുന്നത് എന്ന് ഹർജിക്കാർ

അത് തെളിയിച്ചാൽ വിൽക്കാം എന്ന് കോടതി.കോടതിക്ക് മുഖ്യം ശബരിമലയിലെ പരിസ്ഥിതി
പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യവും എന്നും കോടതി. വാണിജ്യ താല്പര്യം കോടതിക്ക് പരിഗണിക്കേണ്ടതില്ല

മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പത്മകുമാറിനെ ചോദ്യം ചെയ്യാൻ SIT,സാവകാശം തേടി പത്മകുമാർ

പത്തനംതിട്ട..ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പത്മകുമാറിനെ ചോദ്യം ചെയ്യാൻ SIT.. നേരിട്ട് ഹാജരാക്കാൻ എസ്ഐടിയുടെ നോട്ടീസ്.. സാവകാശം തേടി പത്മകുമാർ..ശബരിമല സ്വർണ്ണക്കുള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ കൂടി ചേർത്തു. അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം ഹൈക്കോടതി നിർദേശപ്രകാരം

സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കയാണോ പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ അധികം വൈകാതെ ചോദ്യം ചെയ്യും.. ഹാജരാകാൻ ആവശ്യപ്പെട്ട് പത്മകുമാർ നോട്ടീസ് നൽകിയെങ്കിലും പത്മകുമാർ സാവകാശം തേടിയതയാണ് വിവരം. അതേ സമയം ശബരിമല സ്വർണ്ണ കൊള്ളയിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തി.. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പുതിയ വകുപ്പ് ചുമത്തിയത്.. ഈ സാഹചര്യത്തിൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷ പരിഗണിക്കുന്നത് റാന്നി കോടതി മാറ്റി വെച്ചു

മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

എടപ്പാള്‍: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകൻ ജോലിയ്ക്ക് പോയ സമയത്താണ് സംഭവം.


ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയാണ് സംഭവം.അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു.


വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.