ന്യൂ ഡെൽഹി.ഡൽഹി സ്ഫോടന കേസ്.
നിർണായക വിവരങ്ങൾ പുറത്ത്
പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴി
എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചത്
സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് രഹസ്യ ആപ്ലിക്കേഷന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്
ഡെൽഹി സ്ഫോടന കേസ്,നിർണായക വിവരങ്ങൾ പുറത്ത്
കിളിമാനൂരിൽ അമിത വേഗതയിൽ വന്ന കാർ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചു, കാർ മീതേ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്ക്
കിളിമാനൂർ.MC റോഡിൽ അമിത വേഗതയിൽ വന്ന കാർ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റു
കടയ്ക്കൽ സ്വദേശി ഇസ്മായിൽ (30) ആണ് പരുക്കേറ്റത്
MC റോഡിൽ കിളിമാനൂർ പൊരുന്തമണിൽ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്
കിളിമാനൂരിൽ നിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലായി അപകടകരമായി അമിത വേഗതയിൽ വന്ന ഇന്നോവ കാർ ഇടിയ്ക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ റോഡിലേയ്ക്ക് തെറിച്ചു വീണു
ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിടുകയും ഇന്നോവ കാർ എതിരേ വന്ന കാറിലിടിക്കുകയും ഈ കാർ തലകീഴായി ബൈക്ക് യാത്രികൻ്റെ മുകളിലേക്ക് പതിയ്ക്കുകയായിരുന്നു
ഇടിച്ച ഇന്നോവ കാർ നിർത്താതെ പോവുകയും അര കിലോമീറ്റർ ദൂരം സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി യാത്രക്കാർ ഇറങ്ങി ഓടി
ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ തന്നെ തിരുവനനപുരം MCH ൽ പ്രവേശിപ്പിച്ചു
സംഭവ സ്ഥലത്ത് എത്തിയ കിളിമാനൂർ പോലീസ് അപകടം ഉണ്ടാക്കിയ ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തു
കസ്റ്റഡിയിൽ എടുത്തയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ
കൊല്ലം. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
സ്ഥാനാർഥി നിർണയത്തിനായി രൂപീകരിച്ച കോർ കമ്മിറ്റിയിൽ എസ്.സി.എസ്.ടി.വിഭാഗങ്ങളെ ഒഴിവാക്കി
ഗുരുതരമായ അനീതിയും, വിവേചനവുമെന്ന് കൊടിക്കുന്നിൽ
കെ.പി.സി.സി.പ്രസിഡൻ്റിനോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല
ഇടപെടൽ ആവശ്യപ്പെട്ട് ദീപാ ദാസ് മുൻഷിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എം പി
പടിഞ്ഞാറേ കല്ലട കോതപുരം കണ്ണങ്കാട്ട് വീട്ടിൽ പി സഹദേവൻ നിര്യാതനായി
പടിഞ്ഞാറേ കല്ലട . കോതപുരം കണ്ണങ്കാട്ട് വീട്ടിൽ പി സഹദേവൻ(78 ) നിര്യാതനായി .സംസ്‍കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
കെ എസ് ആർ ടി സി എംപ്ലോയ്‌സ് അസോസിയേഷൻ മുൻസംസ്ഥാന വൈസ് പ്രസിഡണ്ട് സിഐടിയു കൊല്ലം ജില്ലാ വൈസ് പ്രസിഡണ്ട് സിപിഐഎം കൊല്ലം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചി ട്ടുണ്ട്. ഭാര്യ :ഗിരിജ ( നഴ്സിംഗ് സൂപ്രണ്ട് മയ്യനാട് )
ph:8943313190
ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ ‘തല്ലുമാല’:ഹോട്ടലിൻ്റെ മുൻവശം തകർന്നു
ശാസ്താംകോട്ട:ഭരണിക്കാവ് ബസ് സ്റ്റാൻഡിൽ തിരക്കേറിയ സമയത്ത് വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു.വ്യാഴം വൈകിട്ടാണ് സംഭവം.സ്റ്റാൻഡിൽ എത്തിയ വിദ്യാർത്ഥികൾ യാത്രക്കാർ
നോക്കി നിൽക്കെയാണ് ഏറ്റുമുട്ടിയത്.തമ്മിലടിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും തല്ല് കിട്ടി.ഗതാഗതവും തടസപ്പെട്ടു.സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സുഭിക്ഷ
ഹോട്ടലിൻ്റെ മുൻവശത്തെ ഗ്ലാസുകൾ സംഘർഷത്തിൽ തകർന്നു.വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാർത്ഥികൾ രക്ഷപ്പെട്ടിരുന്നു.സംഘട്ടനത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ആർക്കും പരാതി ഇല്ലാത്തതിനാൽ വിട്ടയച്ചതായും കൊട്ടാരക്കരയിൽ നിന്നെത്തിയ വിദ്യാർത്ഥികളും ഭരണിക്കാവ് മേഖലയിലെ സ്കൂൾ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നും ശാസ്താംകോട്ട സി.ഐ പറഞ്ഞു.
കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ കെഎസ്യു
കൊല്ലം: കൊല്ലം ഡിസിസി നേതൃത്വത്തിന് എതിരെ കെഎസ്യു രംഗത്തെത്തി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെഎസ്യു പ്രവര്‍ത്തകരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം. കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കറാണ് ഡിസിസിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഉറക്കം നടിക്കുന്നവരുടെ ചെവിട്ടില്‍ പടക്കം പൊട്ടിച്ച് ഉണര്‍ത്തുമെന്നും കൊടി കെട്ടാനും പരിപാടിക്ക് ആളെ തികയ്ക്കാനും മാത്രമല്ല കെഎസ്യു എന്നും പോസ്റ്റില്‍ പറയുന്നു.
കെഎസ്യുക്കാര്‍ക്ക് കോളജില്‍ മാത്രമല്ല പണി എന്നും ജില്ലാ പ്രസിഡന്റ്. കെഎസ്യു നല്‍കിയ 14 പേരുടെ പട്ടികയില്‍ സീറ്റ് നല്‍കിയത് ഒരാള്‍ക്ക് മാത്രമാണ്. വെറും ആള്‍ക്കൂട്ടമല്ല കെഎസ്യു എന്ന് നേതൃത്വം മനസിലാക്കണമെന്ന് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി നേതൃത്വത്തിന് നല്‍കിയ പട്ടികയും പോസ്റ്റിനൊപ്പം പങ്കുവച്ചു.
കൊച്ചി വാട്ടർ മെട്രോ വിളിക്കുന്നു; വിവിധ തസ്തികകളിലായി 54 ഒഴിവുകൾ! യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം
കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഓപ്പറേഷൻ ട്രെയിനി, ഫ്ലീറ്റ് മാനേജർ – മെയിന്റനൻസ്, മാനേജർ ഫിനാൻസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്- സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർക്ക് നവംബർ 20 വരെ ഔദ്യോഗിക വെബ്‌സൈറ്റുകളായ www.kmrl.co.in അല്ലെങ്കിൽ www.watermetro.co.in വഴി അപേക്ഷിക്കാം.
വിവിധ തസ്തികകളും യോഗ്യതയും
- ബോട്ട് ഓപ്പറേഷൻ ട്രെയിനി
ഒഴിവുകൾ: 50
യോഗ്യത:
60% മാർക്കോടെ ഐടിഐ (ഫിറ്റർ/ ഇലക്ട്രീഷ്യൻ/ മെഷിനിസ്റ്റ്/ എസി മെക്കാനിക്/ ഡീസൽ മെക്കാനിക്) അല്ലെങ്കിൽ
60% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് (2022, 2023, 2024 വർഷങ്ങളിൽ പാസായവരാകണം).
ജിപിആർ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായ പരിധി: 28 വയസ്സുവരെ.
പ്രവൃത്തി പരിചയം: ആവശ്യമില്ല.
പെൺകുട്ടികൾക്ക് മുൻഗണനയുണ്ട്.
സ്റ്റൈപന്റ്: 9,000 രൂപ.
- ഫ്ലീറ്റ് മാനേജർ- മെയിന്റനൻസ്
ഒഴിവ്: 1
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചറിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, കൂടാതെ എംഇഒ ക്ലാസ് 1 അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ്ജി).
പ്രവൃത്തി പരിചയം: 12 വർഷം.
പ്രായം: 56 വയസ്സുവരെ.
ശമ്പളം: 29,100 രൂപ – 54,500 രൂപ.
- മാനേജർ – ഫിനാൻസ്
ഒഴിവ്: 1
യോഗ്യത: സിഎ/ ഐസിഡബ്ല്യുഎ ഇവയിൽ ഏതെങ്കിലും.
പ്രവൃത്തി പരിചയം: 8 വർഷം.
പ്രായം: 50 വയസ്സുവരെ.
ശമ്പളം: 20,600 രൂപ – 46,500 രൂപ.
- മാർക്കറ്റിങ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: എംബിഎ മാർക്കറ്റിങ്.
പ്രവൃത്തി പരിചയം: 3 വർഷം.
പ്രായം: 35 വയസ്സുവരെ.
ശമ്പളം: 10,750 രൂപ – 29,000 രൂപ.
- കൺസൾട്ടന്റ് – സിവിൽ
ഒഴിവ്: 1
യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം.
പ്രവൃത്തി പരിചയം: 10-15 വർഷം.
പ്രായം: 63 വയസ്സുവരെ.
ശമ്പളം: 69,000 രൂപ.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഉദ്യോഗാർത്ഥികളെ എഴുത്തുപരീക്ഷ/ ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുക.
വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി www.kmrl.co.in, www.watermetro.co.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ശരീരത്തിന് വേണം. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- നെല്ലിക്ക
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ ഇവ കഴിക്കുന്നത് ഗുണം ചെയ്യും.
- ഓറഞ്ച്
വിറ്റാമിന്‍ സിയുടെ കലവറയായ ഒരു സിട്രസ് ഫ്രൂട്ടാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- സ്ട്രോബെറി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
- പേരയ്ക്ക
വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- കിവി
കിവിയും വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാന്‍ സഹായിക്കും.
- ചീര
വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ സി ചീരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
- ചുവപ്പ് കാപ്‌സിക്കം
ചുവപ്പ് കാപ്‌സിക്കം അഥവാ ബെല്‍ പെപ്പറിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന്നും എൻക്രിപ്റ്റ് ചെയ്ത സ്വിസ് ആപ്ലിക്കേഷനായ ‘ത്രീമയാണ്’ ഉപയോഗിച്ചതെന്നുമുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങൾ, ആക്രമണ രീതികൾ, ബോംബ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ നിർണായക വിവരങ്ങളെല്ലാം ഈ രഹസ്യ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പുറത്തുവന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ഡൽഹി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ
രാജ്യസുരക്ഷയെ വെല്ലുവിളിച്ച ചെങ്കോട്ട സ്ഫോടനത്തിന്റെ ചുരുളഴിക്കാനുള്ള അന്വേഷണത്തിലാണ് എൻഐഎ. സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടയിലോ ദീപാവലിക്കോ ആക്രമണം നടത്താനായിരുന്നു നീക്കം. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ദിപാവലി പോലുള്ള ആഘോഷവസരങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചു.
സംഭവദിവസം ഉമർ പതിനൊന്ന് മണിക്കൂർ ഡല‍്‍ഹിയിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായി. ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നു എന്നുമാണ് വിലയിരുത്തൽ. ഇതിനിടെ, ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍ എന്‍ ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ചികിത്സാവിവരങ്ങള്‍ ആരാഞ്ഞ മോദി ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വീടിനു മുന്നിൽ പാട്ടും അസഭ്യവും എതിർത്തയാളെ വധിക്കാൻ ശ്രമം, പ്രതി പിടിയിൽ
കരുനാഗപ്പള്ളി: മധ്യവയസ്കനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ .
കരുനാഗപ്പള്ളി പട വടക്ക് കുറവന്റെ പടിഞ്ഞാറ്റതിൽ മഹേഷ് (45 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അയൽവാസിയായ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ച് പാട്ടുപാടുകയും അസഭ്യം പറയുകയും ചെയ്ത പ്രതിയെ അത് വിലക്കാൻ ശ്രമിച്ചതിന്റെ വിരോധത്താൽ പ്രതി പരാതിക്കാരന്റെ നെഞ്ചത്ത് ചവിട്ടിയിട്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഉടൻതന്നെ കരുനാഗപ്പള്ളി പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അനിൽകുമാർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സന്തോഷ് കുമാർ, അശോക് കുമാർ
എസ് സി പി ഓ ശ്രീകാന്ത്, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്






























