26.6 C
Kollam
Wednesday 24th December, 2025 | 08:34:33 PM
Home Blog Page 64

ശാസ്താംകോട്ട പുത്തൻ വീട്ടിൽ കിഴക്കതിൽ(സലിം സൗണ്ട് ) ഹുസൈബ നിര്യാതയായി

ശാസ്താം കോട്ട. പുത്തൻ വീട്ടിൽ കിഴക്കതിൽ അബ്ദുൽ അസീസ് (സലിം സൗണ്ട് ശാസ്താംകോട്ട )മകൾ ഹുസൈബ(49) നിര്യാതയായി. ഭർത്താവ് :നൗഷാദ്
മകൾ:- ജാസ്മിൻ
സഹോദരങ്ങൾ:- എ സലിം, സിയാദ്, ഷാജി, മുഹമ്മദ് ഹുസൈൻ , സൽമ, സജീത, ഷൈലജ,

ലോറി തട്ടി 9 വയസ്സുകാരി മരിച്ചു

മലപ്പുറം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 9 വയസ്സുകാരി മരിച്ചു

ചിനക്കൽ സ്വദേശി
ഷാനവാസിൻ്റെ മകൾ   റീം ഷാനവാസ് (9) ആണ് മരിച്ചത്

ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം

നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു

ദേശീയ പാതയിൽ സ്വിഫ്റ്റ് കാർ കത്തി നശിച്ചു

ആലുവ. ദേശീയ പാതയിൽ സ്വിഫ്റ്റ് കാർ കത്തി നശിച്ചു.

പുളിച്ചുവടിന് സമീപം കാർ നിർത്തിയിട്ട് കടയിൽ സാധനം വാങ്ങാൻ കാറുടമ ശ്രീമൂലനഗരം സ്വദേശി സലീം ഇറങ്ങിയപ്പോഴാണ് കാർ കത്തിയത്.
രാത്രിയായിരുന്നുസംഭവം..

ഭാര്യ കാറിലുണ്ടായിരുന്നുവെങ്കിലും തീ ഉയരുന്നതു കണ്ട് ഉടൻ ചാടിയിറങ്ങുകയായിരുന്നു.

കൊട്ടിയം ദേശീയ പാത തകർന്ന സംഭവം, കാരണം ഇത്

കൊട്ടിയം . മൈലക്കാട് ദേശീയ പാത തകർന്ന സംഭവം. റോഡ് തകരാൻ കാരണം ബെയറിംഗ് കപ്പാസിറ്റിയുടെ പരാജയം

മണ്ണ് നികത്തലിനെ പിന്തുണയ്ക്കാൻ കഴിയാത്തത്ര ദുർബലമായിരുന്നു ബെയറിംഗ്
സംഭവം ഉണ്ടായ ഉടനെ ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചു

കരാർ കമ്പനിയെ താത്കാലികമായി കരിമ്പട്ടികയിൽ പെടുത്തി,പിഴയും ചുമത്തി

പ്രോജക്ട് മാനേജരെയും, റസിഡന്റ് എഞ്ചിനീയറെയും പ്രോജക്റ്റ് സൈറ്റിൽ നിന്ന് ഉടനടി നീക്കം ചെയ്തു

ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി

കൊച്ചി.നടി അക്രമിക്കപ്പെട്ട കേസിലെ വിധിയ്ക്ക് പിന്നാലെ, കുറ്റവിമുക്തനായ ദിലീപിനെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഇന്നലെ ഫെഫ്കയിൽ നിന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രാജി വച്ചിരുന്നു.അതേസമയം ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിക്ക് ശേഷം അപ്പീൽ നൽകാനാണ് പ്രേസിക്യൂഷൻ തീരുമാനം.


നടി ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സിനിമ മേഖല രണ്ടായി പിളർന്നു നിൽക്കുകയാണ്. അതിജീവിതയ്ക്കൊപ്പം എന്ന് ഒരു വിഭാഗവും കുറ്റമുക്തനായതോടെ ദിലീപിന് നീതി ലഭിച്ചുവെന്ന് കരുതുന്ന മറുവിഭാഗവും. അമ്മ, ഫെഫ്ക്ക ഉൾപ്പടെയുള്ള സംഘടനകളിലേക്ക് ദിലീപിനെ ഉടൻ തിരിച്ചെടുക്കുന്നതിൽ കടുത്ത അതൃപ്തി സിനിമ മേഖലയിലുണ്ട്. ഇന്നലെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്ക്ക യിൽ നിന്ന് രാജി വെച്ചിരുന്നു. വെള്ളിയാഴ്ചയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പടെ ഒന്നു മുതൽ 6 വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. വിധി പകർപ്പ് ലഭിച്ച ഉടൻ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. അന്ന് കോടതിയിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്ന് ടി ബി മിനി  പറഞ്ഞു.


തനിക്കെതിരെ കേസിൽ ഗൂഢാലോചന നടന്നു എന്ന നിലപാട് ദിലീപ് ആവർത്തിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ദിലീപിന്റെ നീക്കം. അതുകൊണ്ടുതന്നെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ശിക്ഷാവിധിക്ക് ശേഷവും തുടർചലനങ്ങൾ ഉണ്ടാകും

വർക്കല ക്ലിഫിൽ, റിസോർട്ടിൽ തീപിടുത്തം, ബ്രീട്ടീഷ് പൌരന് പൊള്ളലേറ്റു

തിരുവനന്തപുരം വർക്കല ക്ലിഫിൽ, റിസോർട്ടിൽ തീപിടുത്തം. ബ്രീട്ടീഷ് പൌരന് പൊള്ളലേറ്റു. മൂന്ന് മുറികൾ പൂർണമായും കത്തിനശിച്ചു .ഫയർഫോഴ്സെത്തി  ആണ്  തീ നിയന്ത്രണവിധേയമാക്കിയത്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വർക്കല ക്ലിഫിൽ തീപിടുത്തം ഉണ്ടായത്. റിസോർട്ടിനു മുന്നിലെ പുരയിടത്തിൽ ജീവനക്കാർ മാലിന്യം കത്തിച്ചിരുന്നു. ഇതിൽനിന്ന് റിസോർട്ടിലേക്ക് തീ പടർന്നു എന്നാണ് നിഗമനം. റിസോർട്ടിൽ ഉണ്ടായിരുന്ന വിദേശ പൗരന് നിസ്സാര പരിക്കേറ്റു


ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. റിസോർട്ടിലെ മുറികൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്


റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി

റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി. ഫ്‌ലോറിഡയില്‍ ഹൈവേയില്‍ ആണ് ചെറുവിമാനം അടിയന്തരമായി താഴെയിറക്കിയത്. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തില്‍ 57കാരിക്ക് പരിക്കേറ്റു. വിമാനം പറത്തിയിരുന്ന 27 പരിക്കേല്‍കേകാതെ രക്ഷപ്പെട്ടെന്നാണ് വിവരം. ഫിക്‌സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയത്.
പ്രാദേശിക സമയം വൈകുന്നേരം 5:45 ഓടെയാണ് അപകടം നടന്നതെന്ന് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് മെറിറ്റ് ഐലന്‍ഡിലെ ഇന്റര്‍‌സ്റ്റേറ്റ് -95 ല്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയിലാണ് കാറിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ പൈലറ്റും ഒരു യാത്രക്കാരിയുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും പരിക്കുകളില്ല.
2023 മോഡല്‍ ടൊയോട്ട കാമ്രിയുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവറായ 57കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഫ്‌ലോറിഡ ഹൈവേ പട്രോളും അന്വേഷണം നടത്തും.

ഉച്ചക്ക് 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും  മെയിലിൽ, പരിഭ്രാന്തരായി ബന്ധപ്പെട്ടവർ

വാണിയംകുളം.  നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് നേരെയുണ്ടായ
ബോംബ് ഭീഷണി വ്യാജമെന്ന് സംശയം.
പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 9:40 ഓടെയാണ് കോയമ്പത്തൂരിലെ പാകിസ്ഥാൻ ഐഎസ്‌ഐ സെല്ലുകൾ  കോളേജിനെ  സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തു എന്ന് ഇമെയിൽ സന്ദേശം എത്തിയത്. 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും  മെയിലിൽ ഉണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂറിന്റെ പ്രതികാരം ആണ് എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതോടെ ആണ് അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇമെയിലിന്റെ ഉറവിടം പരിശോധിക്കും

വായുമലിനീകരണം; തന്തൂരി ചിക്കന്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തിന്റെ ഭാഗമായി തന്തൂരി ചിക്കന്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്ക് വിലക്ക്. റെസ്റ്റോറന്റുകളില്‍ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്തിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് ‘നോ’ പറയാനുള്ള തീരുമാനം. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. റെസ്പിറേറ്റര്‍ മാസ്‌ക് അടക്കം ധരിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. ശുദ്ധവായു അവകാശമാണെന്നതടക്കമുള്ള പ്ലക്കാര്‍ഡുകളുയര്‍ത്തിയ എംപിമാര്‍ വിഷയത്തില്‍ പ്രസ്താവനകളവസാനിപ്പിച്ച് നടപടികളെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വായുമലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.

ഡല്‍ഹിയിലെ വായുഗുണനിലവാരം ഇൗ വര്‍ഷം 134 ദിവസവും മോശമായിരുന്നെന്ന് കാലാവസ്ഥാ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. 200 ദിവസത്തില്‍ ഒറ്റ ദിവസം പോലും ഡല്‍ഹിക്കാര്‍ ശുദ്ധവായു ശ്വസിച്ചില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണം ‘അതീവ മോശം’ സ്ഥിതിയില്‍ തുടരുകയാണ്.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇനി ദീപാവലി ആഘോഷവും

ന്യൂഡല്‍ഹി: യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇനി ദീപാവലി ആഘോഷവും. മാനവികത മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പൈതൃക പട്ടികയിലാണ് ഇന്ത്യയില്‍ നിന്ന് ദീപാവലി ആഘോഷം കൂടി ഇടംപിടിച്ചത്. കേരളത്തില്‍ നിന്നുള്ള മുടിയേറ്റ്, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങള്‍ക്ക് പുറമെ യോഗ, ദുര്‍ഗാപൂജ, കുംഭമേള, ദര്‍ഭ നൃത്തം തുടങ്ങി 15 ഇനങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാന്‍ വിനോദമായ അല്‍ മുഹൈബി, എത്യോപ്യയിലെ പുതുവര്‍ഷാഘോഷമായ ഗിഫാത്ത, ഇൗജിപ്തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി, ഘാനയിലെ നൃത്ത-സംഗീതം ചിലിയിലെ സര്‍ക്കസ് പൈതൃകം, ഐസ്ലണ്ടിലെ നീന്തല്‍കുളങ്ങള്‍ എന്നിവയും ഇൗ വര്‍ഷം ദീപാവലിയ്ക്കൊപ്പം യുണെസ്‌കോ പട്ടികയില്‍ ഇടംനേടി.